Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഛർദിയും വയറിളക്കവും; കോളിയാടി സ്കൂളിലെ നൂറോളം കുട്ടികൾ ചികിത്സ തേടി

ബത്തേരി: വയനാട് കോളിയാടിയിലെ മാർ ബസേലിയോസ് എയുപി സ്കൂളിലെ നാൽപതോളം വിദ്യാർഥികൾ ഛർദി, വയറിളക്കം, പനി തുടങ്ങിയ രോഗലക്ഷണങ്ങളോടെ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സ്കൂളിൽ നിന്ന് കഴിച്ച ഭക്ഷണമോ കുടിവെള്ളമോ രോഗബാധയ്ക്ക് കാരണമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് സ്കൂളിന് ഒരാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു. ഒരേ തരത്തിലുള്ള രോഗലക്ഷണങ്ങൾ പെട്ടെന്ന് നിരവധി കുട്ടികളിൽ പ്രകടമായതിനെ തുടർന്ന് സ്കൂൾ അധികൃതരും രക്ഷിതാക്കളും ചേർന്ന് വിദ്യാർഥികളെ ആശുപത്രികളിലെത്തിച്ചു. ബത്തേരിയിലെ സ്വകാര്യ ആശുപത്രികളിലും ചിലർ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് […]
Read more

കോളിയാടി സ്കൂളിലെ വിദ്യാർഥികൾക്ക് കൂട്ടത്തോടെ അസ്വസ്ഥത; നാൽപതോളം പേർ ആശുപത്രിയിൽ

ബത്തേരി: വയനാട്ടിലെ കോളിയാടിയിലെ സ്വകാര്യ സ്കൂളിലെ നാൽപതോളം വിദ്യാർഥികൾ ഛർദി, വയറിളക്കം, പനി തുടങ്ങിയ ലക്ഷണങ്ങളോടെ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ കുട്ടികളാണ് ആശുപത്രിയിലെത്തിയത്. സ്കൂളിൽ നിന്ന് ലഭിച്ച ഭക്ഷണത്തിലോ കുടിവെള്ളത്തിലോ നിന്നാകാം രോഗബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഒരേസമയം നിരവധി കുട്ടികൾക്ക് സമാന രോഗലക്ഷണങ്ങൾ പ്രകടമായതോടെ സ്കൂൾ അധികൃതരും രക്ഷിതാക്കളും ചേർന്ന് കുട്ടികളെ വിവിധ ആശുപത്രികളിലെത്തിക്കുകയായിരുന്നു. ബത്തേരിയിലെ സ്വകാര്യ ആശുപത്രികളിലും നിരവധി വിദ്യാർഥികൾ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ […]
Read more

നാല് വയസ്സുകാരിക്കെതിരായ അധ്യാപികയുടെ അതിക്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ചൈന: ക്ലാസിൽ സംസാരിച്ചതിന്റെ പേരിൽ നാല് വയസ്സുകാരിയായ വിദ്യാർഥിനിയുടെ ചുണ്ടിൽ ഹോട്ട് ഗ്ലൂ ഗൺ ഉപയോഗിച്ച് പൊള്ളലേൽപ്പിച്ച അധ്യാപികയെ സസ്പെൻഡ് ചെയ്തു. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ ഫെങ്‌സിയാൻ കൗണ്ടിയിലെ ഒരു നഴ്സറി സ്കൂളിൽ മെയ് 27-നാണ് സംഭവം നടന്നത്. ക്ലാസ് സമയത്ത് കുട്ടികൾ സംസാരിച്ചതിൽ പ്രകോപിതയായ അധ്യാപിക ചെൻ, കുട്ടികളെ ശിക്ഷിക്കുന്നതിനായി വരിയായി നിർത്തുന്നതിന്റെ ദൃശ്യങ്ങൾ ക്ലാസ് മുറിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ആദ്യം ഒരു ആൺകുട്ടിയുടെ കൈവെള്ളയിൽ ഗ്ലൂ ഗൺ സ്പർശിപ്പിച്ച അധ്യാപിക, തുടർന്ന് നാല് […]
Read more

സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് 62കാരിക്ക് ദാരുണാന്ത്യം

കണ്ണൂർ: ഭർത്താവിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട് ഭാര്യ മരിച്ചു. കോറോം ദേവിസഹായം സ്കൂളിന് സമീപം താമസിക്കുന്ന കെ.പി. ലീല (62) ആണ് മരിച്ചത്. പയ്യന്നൂർ മുകുന്ദ ഹോസ്റ്റലിലെ കാന്റീൻ നടത്തിവരുന്ന ബാലകൃഷ്ണൻ തെക്കുങ്കരയുടെ ഭാര്യയാണ് ലീല. വെള്ളിയാഴ്ച രാത്രി കന്റീൻ അടച്ചശേഷം ഇരുവരും സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കോറോം റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ലീല സ്കൂട്ടറിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലീലയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

പാനൂരിൽ MDMA വേട്ട; 337 ഗ്രാം ലഹരിമരുന്നുമായി ഒരാൾ പിടിയിൽ

കണ്ണൂർ: പാനൂരിൽ വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി ഒരാൾ പൊലീസ് പിടിയിൽ. പന്ന്യന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഉള്ളിയേരി സ്വദേശി എം.കെ. ഗഫൂർ (47) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി താമസിച്ചിരുന്ന വീട്ടിൽ പാനൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് 337.74 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. വ്യാവസായിക അളവിൽപ്പെടുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. ലഹരിമരുന്ന് വിൽപ്പനയ്ക്കായി തൂക്കാനുപയോഗിച്ചിരുന്ന ചെറിയ ഡിജിറ്റൽ ത്രാസും പരിശോധനയിൽ കണ്ടെത്തി. പിടിച്ചെടുത്ത വസ്തുക്കൾ തെളിവായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി. […]
Read more

ജന്തർ മന്തറിൽ സിജെപി പ്രതിഷേധം; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവാക്കൾ എത്തി

ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിലെ പിന്തുണയുടെ തോതിൽ ആളുകൾ എത്തിയില്ലെങ്കിലും സിജെപിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവതീയുവാക്കൾ ദില്ലിയിലെ ജന്തർ മന്തറിൽ ഒത്തുകൂടി. പാറ്റയുടെ ചിഹ്നമുള്ള ടീഷർട്ടുകളും ദേശീയപതാകകളും കൈയിലെന്തിയാണ് പ്രതിഷേധക്കാർ എത്തിയത്. സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയെ പിന്തുണച്ച് രാവിലെ തന്നെ പ്രവർത്തകർ ജന്തർ മന്തറിൽ എത്തിത്തുടങ്ങി. ദില്ലിക്ക് പുറമെ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുത്തു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ […]
Read more

ഇ.ശ്രീധരന്റെ ബദൽ പദ്ധതി പരിശോധിക്കാൻ നാലംഗ സമിതി

തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാരിന്റെ കെ-റെയിൽ പദ്ധതിക്ക് ബദലായി യുഡിഎഫ് സർക്കാർ പരിഗണിക്കുന്ന അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് പഠിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചു. ഗതാഗത സെക്രട്ടറി അധ്യക്ഷനായ സമിതി, മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച ബദൽ പദ്ധതിയുടെ സാങ്കേതിക, സാമ്പത്തിക, പരിസ്ഥിതി വശങ്ങൾ വിശദമായി പരിശോധിക്കും. കെ-റെയിൽ പദ്ധതിക്കെതിരെ പരിസ്ഥിതി ആശങ്കകൾ ഉയർത്തിയിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണനെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇ. ശ്രീധരന്റെ നിർദേശങ്ങൾ പ്രായോഗികമാണോയെന്നും സംസ്ഥാനത്തിന് അനുയോജ്യമാണോയെന്നും വിലയിരുത്തുകയാണ് സമിതിയുടെ പ്രധാന ചുമതല. […]
Read more

‘വിളക്ക് വെളിച്ചത്തിനായി, ആരാധനയ്ക്കല്ല’; നിലപാട് വ്യക്തമാക്കി ഉമർ ഫൈസി

കോഴിക്കോട്: നിലവിളക്ക് വിവാദത്തിൽ പ്രതികരണവുമായി സമസ്ത നേതാവ് ഉമർ ഫൈസി മുക്കം. വൈദ്യുതി ലഭ്യമല്ലാതിരുന്ന കാലത്ത് വെളിച്ചത്തിനായി എല്ലാവരും വിളക്ക് ഉപയോഗിച്ചിരുന്നുവെന്നും ഇന്നും വൈദ്യുതി തടസപ്പെടുമ്പോൾ വിളക്ക് കത്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ദീപാരാധനയോ സൂര്യാരാധനയോ പോലുള്ള ആരാധനാരീതികളുമായി മുസ്ലിംകൾക്ക് ബന്ധമില്ലെന്നും, മറ്റ് ആരാധനാ രീതികളിൽ പങ്കെടുക്കുന്നത് ഇസ്‌ലാം മതവിശ്വാസങ്ങൾക്ക് വിരുദ്ധമാണെന്നും ഉമർ ഫൈസി വ്യക്തമാക്കി. സ്ത്രീയോ എംഎൽഎയോ വിളക്ക് കത്തിച്ചതിനെ പ്രത്യേകം ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും, ആർക്കും വിളക്ക് കത്തിക്കാനോ കത്തിക്കാതിരിക്കാനോ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. […]
Read more

ഡൽഹി ഹോട്ടൽ തീപിടിത്തം; 21 മരണങ്ങൾക്ക് പിന്നിൽ പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ

ന്യൂഡൽഹി: ഡൽഹിയിൽ 21 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടൽ തീപിടിത്തത്തിന് പിന്നിൽ പാചകക്കാരന്റെ അശ്രദ്ധയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ പാചകക്കാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച സൗത്ത് ഡൽഹിയിലെ മാളവ്യ നഗറിനടുത്തുള്ള ഹൗസ് റാണി മേഖലയിലെ ‘ഫ്‌ളറിഷ് സ്റ്റേ ബി ആൻഡ് ബി’ ഹോട്ടലിലായിരുന്നു വൻ തീപിടിത്തം ഉണ്ടായത്. വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരാണ് ദുരന്തത്തിൽ മരിച്ചത്. പാചകക്കാരന്റെ അനാസ്ഥയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് […]
Read more

113 രൂപയിൽ നിന്ന് 294 കോടി; ഒറ്റരാത്രികൊണ്ട് പ്ലംബറുടെ അക്കൗണ്ടിൽ വൻതുക

ഗയ: ഉറങ്ങാൻ കിടക്കുമ്പോൾ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്നത് വെറും 113 രൂപ. എന്നാൽ രാവിലെ ലഭിച്ച ബാങ്ക് നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ബിഹാറിലെ ഒരു പ്ലംബർ അമ്പരന്നു. ഒറ്റ രാത്രികൊണ്ട് യുവാവിന്റെ അക്കൗണ്ടിലേക്ക് എത്തിയത് 294 കോടിയിലധികം രൂപ. ബിഹാറിലെ ഗയ ജില്ലയിൽ മസ്തപുര സ്വദേശിയായ വികാസ് കുമാറിന്റെ അക്കൗണ്ടിലേക്കാണ് വ്യാഴാഴ്ച അപ്രതീക്ഷിതമായി വൻതുക എത്തിയത്. അസാധാരണമായ ഈ ഇടപാട് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. അക്കൗണ്ടിൽ കോടിക്കണക്കിന് രൂപ എത്തിയതായി മനസിലായ വികാസ് കുമാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix