Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

വകുപ്പ് വിഭജന വിവാദം; സീനിയോറിറ്റി അവഗണിച്ചെന്ന് മുനിയപ്പ

ബെം​ഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിലെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട അസംതൃപ്തി വീണ്ടും പുറത്തുവന്നു. മന്ത്രിമാർക്ക് നൽകിയ വകുപ്പുകളിൽ പ്രതിഷേധവുമായി മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ.എച്ച്. മുനിയപ്പ രംഗത്തെത്തിയതോടെ വിവാദം കൂടുതൽ ശക്തമായി. മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ തന്നെ അവഗണിച്ചുവെന്നാണ് മുനിയപ്പയുടെ ആരോപണം. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്. എന്നാൽ തന്റെ സീനിയോറിറ്റിക്ക് അനുസരിച്ചുള്ള പ്രാധാന്യമുള്ള വകുപ്പ് ലഭിക്കേണ്ടതായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇക്കാര്യം കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗെയെയും […]
Read more

കൊച്ചിയിൽ വീട്ടിൽ കയറി തോക്ക് ചൂണ്ടി വധഭീഷണി; അന്വേഷണം ഊർജിതം

കൊച്ചി: വാഴക്കാലയിൽ ഓട്ടോഡ്രൈവറുടെ വീട്ടിൽ അതിക്രമിച്ചുകയറി തോക്ക് ചൂണ്ടി വധഭീഷണി മുഴക്കിയെന്ന പരാതിയിൽ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. വാഴക്കാല കമ്പിവേലി സ്വദേശി പി.ജെ. ഷിജീഷിന്റെ പരാതിയിലാണ് നടപടി. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം. വീട്ടിൽ വിശ്രമിക്കുകയായിരുന്ന ഷിജീഷിന്റെ വീട്ടിലേക്ക് കമ്പിവേലി സ്വദേശിയായ യുവാവും സംഘവും മാരകായുധങ്ങളുമായി അതിക്രമിച്ച് കയറുകയായിരുന്നുവെന്നാണ് പരാതി. വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറിയ സംഘം അസഭ്യം പറയുകയും തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും […]
Read more

ലാൻഡിങ് ഗിയർ തകർന്നു; നിരവധി പേർക്ക് പരിക്ക്

ഫ്രാങ്ക്ഫുർട്ട്: ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ഗേറ്റിൽ നിർത്തിയിട്ടിരുന്ന ലുഫ്താൻസയുടെ ബോയിങ് 787-9 ഡ്രീംലൈനർ വിമാനത്തിന്റെ മുൻ ലാൻഡിങ് ഗിയർ തകരാറിലായതിനെ തുടർന്ന് വിമാനം മുന്നോട്ട് കുനിഞ്ഞ് അപകടത്തിൽപ്പെട്ടു. വ്യാഴാഴ്ച നടന്ന സംഭവത്തിൽ നിരവധി ജീവനക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. വിമാനം ഗേറ്റിൽ പാർക്ക് ചെയ്തിരിക്കെ മുൻഭാഗം പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്റെ മുൻഭാഗം കുത്തനെ താഴുന്നതും നിലത്തിടിച്ചതിനെ തുടർന്ന് ചില ഭാഗങ്ങൾ ഇളകിമാറുന്നതും വീഡിയോയിൽ കാണാം. അപകടസമയത്ത് യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നില്ലെന്ന് ലുഫ്താൻസ […]
Read more

കുടുംബവഴക്കിന് പിന്നാലെ ഭാര്യയെ കൊന്ന് ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

ലക്കനൗ: ഉത്തർപ്രദേശിലെ ഹാപ്പൂർ ജില്ലയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ധൊലാന പൊലീസ് സ്റ്റേഷൻ പരിധിയിലെ ദെഹ്പ വിനായക്പൂർ ഗ്രാമത്തിലാണ് സംഭവം. 32-കാരനായ സച്ചിൻ കുമാറും ഭാര്യ ജ്യോതിയും (28) തമ്മിൽ ശനിയാഴ്ച പുലർച്ചെ വാക്കുതർക്കം ഉണ്ടായതായി പൊലീസ് അറിയിച്ചു. തർക്കം രൂക്ഷമായതിനെ തുടർന്ന് പ്രകോപിതനായ സച്ചിൻ ഇരുമ്പ് വടി ഉപയോഗിച്ച് ജ്യോതിയുടെ തലയ്ക്ക് ആക്രമണം നടത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജ്യോതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഭാര്യ […]
Read more

പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിച്ച നിലയിൽ വൻ ലഹരിമരുന്ന് ശേഖരം കണ്ടെത്തി

മലപ്പുറം: തിരൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 23 കിലോയിലധികം കഞ്ചാവ് പിടികൂടി. ഒൻപതാം നമ്പർ പ്ലാറ്റ്‌ഫോമിൽ കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്ന ലഹരിവസ്തുവാണ് കണ്ടെത്തിയത്. തിരൂർ എക്‌സൈസ് സർക്കിൾ സംഘവും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.എസ്. പ്രഷോബ് അറിയിച്ചു. എക്‌സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ കെ.എം. ബാബുരാജ്, ഉദ്യോഗസ്ഥരായ അഭിലാഷ്, ധനേഷ് എന്നിവരും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരായ സബിൻ, പ്രമോദ്, […]
Read more

മസ്തിഷ്കമരണം സംഭവിച്ച അർജുന്റെ വൃക്ക 37-കാരന് വിജയകരമായി മാറ്റിവച്ചു

കണ്ണൂർ: വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച വളക്കൈ സ്വദേശിയായ അർജുന്റെ വൃക്ക, മുഴപ്പിലങ്ങാട് സ്വദേശിയായ 37-കാരന് വിജയകരമായി മാറ്റിവച്ചു. കണ്ണൂരിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ നടന്ന ഉത്തര മലബാറിലെ ആദ്യ കഡാവറിക് ട്രാൻസ്‌പ്ലാന്റ് ശസ്ത്രക്രിയയിലൂടെയാണ് രോഗിക്ക് പുതുജീവിതം ലഭിച്ചത്. ദീർഘകാലമായി വൃക്കരോഗബാധിതനായി ചികിത്സയിലായിരുന്ന യുവാവ് അവയവമാറ്റത്തിനായുള്ള സർക്കാർ സംവിധാനമായ കെ-സോട്ടോയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു. അമ്മ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആശ്രയം. അർജുന്റെ കുടുംബം അവയവദാനത്തിന് സമ്മതം അറിയിച്ചതോടെയാണ് ജീവിതത്തിലേക്കുള്ള പുതിയ പ്രതീക്ഷ കൈവന്നത്. അർജുനിൽ നിന്ന് വൃക്ക […]
Read more

മോദിയുടെ ആഹ്വാനം മാനിച്ച് സ്വർണംവാങ്ങൽ നിർത്തി ബീഹാറിലെ ‘ഗോൾഡ്മാൻ’

ഗയ: കോടികൾ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ ധരിച്ച് ബീഹാറിൽ “ഗോൾഡ്മാൻ” എന്നറിയപ്പെടുന്ന യുവ വ്യവസായി ഇന്ദ്രജീത് കുമാർ സ്വർണ്ണം വാങ്ങുന്നത് താൽക്കാലികമായി നിർത്തിവെച്ചു. വിദേശ സ്വർണ്ണ ഇറക്കുമതി കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം മാനിച്ചാണ് ഗയ സ്വദേശിയായ 26-കാരൻ പുതിയ സ്വർണ്ണ വാങ്ങലുകൾ മാറ്റിവെച്ചത്. പ്രധാനമന്ത്രിയുടെ നിർദേശങ്ങൾ രാജ്യത്തിന്റെ താത്പര്യത്തിനായുള്ളതാണെന്നും അതിനാൽ അത് അവഗണിക്കാനാകില്ലെന്നും ഇന്ദ്രജീത് പറയുന്നു. നിലവിൽ കൈവശമുള്ള ഏകദേശം 12 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ നിക്ഷേപം രാജ്യത്തിന് വേണ്ടി സംഭാവന ചെയ്യാനും താൻ […]
Read more

ഡൽഹി സർവകലാശാല അധ്യാപിക ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ

ന്യൂഡൽഹി: ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള ശിവാജി കോളജിലെ അസിസ്റ്റന്റ് പ്രഫസറായ ദേവോസ്മിത പോളിനെ കിഴക്കൻ ഡൽഹിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വസുന്ധര എൻക്ലേവിലെ സത്യം അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കായിരുന്നു അവർ താമസിച്ചിരുന്നത്. ഭർത്താവ് ബെംഗളൂരുവിലാണുള്ളത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.35ഓടെയാണ് സംഭവം പുറത്തറിയുന്നത്. ദേവോസ്മിതയെ കാണാനെത്തിയ സഹോദരി ദേവരതി പോൾ ഫ്ലാറ്റിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് സംശയപ്പെട്ടു. രാവിലെ മുതൽ ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും ദേവോസ്മിത ഫോൺ കോളുകൾ സ്വീകരിച്ചിരുന്നില്ലെന്നും പറയുന്നു. തുടർന്ന് പൂട്ട് തകർത്ത് […]
Read more

ഹജ്ജ് പൂർത്തിയാക്കി മടങ്ങാനിരിക്കെ മലയാളി തീർത്ഥാടകൻ ജിദ്ദയിൽ മരിച്ചു

റിയാദ്: ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി തീർത്ഥാടകൻ ജിദ്ദയിൽ മരിച്ചു. മലപ്പുറം മങ്കട വെള്ളില യു.കെ. പടി സ്വദേശി അലവി ഊരാക്കോട്ടിൽ (60) ആണ് അന്തരിച്ചത്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പിനൊപ്പമാണ് അലവി സൗദി അറേബ്യയിലെത്തിയത്. ഹജ്ജ് ചടങ്ങുകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം നാട്ടിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാനായി ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. ഉടൻ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രി […]
Read more

കടക്കെണിയിലാക്കിയത് തോമസ് ഐസക്ക്: ചെറിയാൻ ഫിലിപ്പ്

കേരളത്തെ ഭീകരമായ കടക്കെണിയിലാക്കിയത് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിൻ്റെ യാഥാർത്ഥ്യബോധമില്ലാത്ത ധനകാര്യ മാനേജ്മെൻ്റ് ആണ്. വരവ് അറിയാതെ ചെലവിടുകയും കടം വാങ്ങി മുടിയുകയും കേരളത്തിൻ്റെ സമ്പദ്ഘടന കുളംതോണ്ടുകയും ചെയ്ത ധൂർത്തു പുത്രനായി തോമസ് ഐസക്കിനെ ചരിത്രം രേഖപ്പെടുത്തും. ഐസക്കിൻ്റെ വികലമായ സാമ്പത്തിക നയം കെ.എൻ ബാലഗോപാൽ അതേപടി തുടരുകയാണ് ചെയ്തത്. കൊള്ള പലിശയ്ക്ക് രാജ്യത്തിനു പുറത്തു നിന്നും മസാല ബോണ്ടു വഴി വരെ കടം വാങ്ങിയ കിഫ്ബിയുടെ ധനവിനിയോഗങ്ങളെല്ലാം സംശയാസ്പദമാണ്. സി.എ.ജി താക്കീത് മറികടന്ന് ബജറ്റിനു പുറത്തു നിന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix