Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കടക്കെണിയിലാക്കിയത് തോമസ് ഐസക്ക്: ചെറിയാൻ ഫിലിപ്പ്

കേരളത്തെ ഭീകരമായ കടക്കെണിയിലാക്കിയത് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിൻ്റെ യാഥാർത്ഥ്യബോധമില്ലാത്ത ധനകാര്യ മാനേജ്മെൻ്റ് ആണ്. വരവ് അറിയാതെ ചെലവിടുകയും കടം വാങ്ങി മുടിയുകയും കേരളത്തിൻ്റെ സമ്പദ്ഘടന കുളംതോണ്ടുകയും ചെയ്ത ധൂർത്തു പുത്രനായി തോമസ് ഐസക്കിനെ ചരിത്രം രേഖപ്പെടുത്തും. ഐസക്കിൻ്റെ വികലമായ സാമ്പത്തിക നയം കെ.എൻ ബാലഗോപാൽ അതേപടി തുടരുകയാണ് ചെയ്തത്. കൊള്ള പലിശയ്ക്ക് രാജ്യത്തിനു പുറത്തു നിന്നും മസാല ബോണ്ടു വഴി വരെ കടം വാങ്ങിയ കിഫ്ബിയുടെ ധനവിനിയോഗങ്ങളെല്ലാം സംശയാസ്പദമാണ്. സി.എ.ജി താക്കീത് മറികടന്ന് ബജറ്റിനു പുറത്തു നിന്നും […]
Read more

മോദി എന്റെ നല്ല സുഹൃത്ത്; വ്യാപാര കരാറിൽ പ്രതീക്ഷയെന്ന് ട്രംപ്

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദി തന്റെ അടുത്ത സുഹൃത്താണെന്ന് പറഞ്ഞ ട്രംപ്, ഇരുവരും തമ്മിലുള്ള സൗഹൃദം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ യാഥാർഥ്യമാകാൻ സഹായിക്കുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, വർഷങ്ങളായി ഇന്ത്യ ഉയർന്ന ഇറക്കുമതി തീരുവകളിലൂടെ അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തിൽ നേട്ടമുണ്ടാക്കിയെന്ന് ട്രംപ് ആരോപിച്ചു. എന്നാൽ അമേരിക്ക പുതിയ തീരുവ നയങ്ങൾ നടപ്പാക്കിയതോടെ ആ സാഹചര്യം മാറിയെന്നും […]
Read more

അനിസ്ലാമിക ആചാരങ്ങൾ ഒഴിവാക്കണം; സമസ്ത മുശാവറ യോഗം

കോഴിക്കോട്: സമസ്തയുടെ നിലപാടിന് വിരുദ്ധമായി നിലവിളക്ക് കൊളുത്തിയത് വിവാദമായതോടെ ഫാത്തിമ തഹ്ലിയ എംഎൽഎയ്ക്ക് തിരുത്തുമായി സമസ്ത രംഗത്ത്. അനിസ്ലാമിക ആചാരങ്ങളും ഇതരമത വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളും മുസ്ലിംകൾ ഒഴിവാക്കണമെന്ന് സമസ്ത മുശാവറ യോഗം ആവശ്യപ്പെട്ടു. പേരാമ്പ്രയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ ഫാത്തിമ തഹ്ലിയ എംഎൽഎ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നടത്തിയതാണ് വിവാദത്തിന് കാരണമായത്. സംഭവത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിഷയത്തിൽ ചർച്ചകൾ സജീവമായി. ഇതിന് പിന്നാലെയാണ് സമസ്ത ഔദ്യോഗിക നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
Read more

സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ തെരുവുനായ കുറുകെചാടി; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: കോഴിക്കോട് ഇരിങ്ങല്ലൂർ സ്വദേശി അതുൽ (26) തിരുവനന്തപുരം തുമ്പയിൽ ഉണ്ടായ അപകടത്തിൽ മരിച്ചു. വി.എസ്.എസ്.സി.യിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന അതുൽ, അമ്മ ജിഷയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. ജിഷ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി തുമ്പ ശാന്തിനഗർ മാർക്കറ്റിന് സമീപം നെഹ്റു ജംഗ്ഷൻ ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. സ്കൂട്ടറിന് മുന്നിലേക്ക് പെട്ടെന്ന് തെരുവുനായ ചാടിയെത്തുകയായിരുന്നു. നായയെ ഇടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ മറിഞ്ഞ് ഇരുവരും റോഡിലേക്ക് വീണു. വീഴ്ചയുടെ ആഘാതത്തിൽ […]
Read more

മാസപ്പടി കേസ്; ഇഡി ഡയറക്ടർ നാളെ കൊച്ചിയിൽ, നിർണായക യോഗം

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടർനടപടികൾ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഇഡി ഡയറക്ടർ നാളെ കൊച്ചിയിലെത്തും. കേസിൽ വീണ ഉൾപ്പെടെയുള്ളവർക്കെതിരായ തുടർനടപടികളെക്കുറിച്ച് നിർണായക തീരുമാനങ്ങൾ യോഗത്തിൽ ഉണ്ടാകുമെന്നാണ് വിവരം. കൂടാതെ വീണയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായതായി ആരോപിക്കപ്പെടുന്ന ആക്രമണ സംഭവവും യോഗത്തിൽ ചർച്ചയാകും. ഉന്നത ഇഡി ഉദ്യോഗസ്ഥരുടെ യോഗമാണ് കൊച്ചിയിൽ നടക്കുന്നത്. അതേസമയം സിഎംആർഎൽ കേസിൽ നാളെ ഹൈക്കോടതി വിധി വരാനിരിക്കുന്ന സാഹചര്യത്തിലാണ് ഇഡി നേതൃത്വത്തിന്റെ സന്ദർശനവും യോഗവും നടക്കുന്നത്.
Read more

കേംബ്രിഡ്ജിൽ സൗദി വിദ്യാർത്ഥി മുഹമ്മദ് അൽ ഖാസിം കൊല്ലപ്പെട്ട കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്

ലണ്ടൻ: ബ്രിട്ടനിൽ സൗദി അറേബ്യൻ വിദ്യാർത്ഥി മുഹമ്മദ് അൽ ഖാസിം കൊല്ലപ്പെട്ട കേസിൽ പ്രതിയായ 22 വയസ്സുകാരൻ ചാൾസ് കോറിഗന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കേംബ്രിഡ്ജ് ക്രൗൺ കോടതി വ്യാഴാഴ്ചയാണ് വിധി പ്രഖ്യാപിച്ചത്. കുറഞ്ഞത് 22 വർഷം ജയിൽശിക്ഷ അനുഭവിച്ച ശേഷമേ പരോൾ പരിഗണിക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ മാർച്ചിൽ നടന്ന വിചാരണയിൽ പ്രതി കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയിരുന്നു. ആസൂത്രിത കൊലപാതകവുമായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ തെളിവുകൾ രണ്ടാഴ്ച നീണ്ട ആലോചനയ്ക്കൊടുവിലാണ് ജൂറി അംഗീകരിച്ചത്. സ്വയം പ്രതിരോധത്തിനായി […]
Read more

തിരുച്ചിറപ്പള്ളിയിൽ 14-കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവം; ഒരാൾ പിടിയിൽ

ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലഹരിനൽകി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഗാന്ധി മാർക്കറ്റ് പ്രദേശത്ത് പെൺകുട്ടിയെ സഹോദരന്റെ സുഹൃത്ത് മാരിശെൽവം കാറിൽ കയറ്റിക്കൊണ്ടുപോയതായാണ് വിവരം. തുടർന്ന് വാഹനത്തിനുള്ളിൽ ലഹരി കലർന്ന പാനീയം നൽകി അവശയാക്കിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മറ്റ് ചിലരും ചേർന്ന് അതിക്രമം നടത്തിയതായി ആരോപിക്കുന്നു. പിന്നീട് അബോധാവസ്ഥയിലായ പെൺകുട്ടിയെ റോഡരികിൽ ഉപേക്ഷിച്ചു. നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ പരിശോധനയിൽ ലൈംഗിക അതിക്രമം നടന്നതായി സ്ഥിരീകരിച്ചതായി […]
Read more

ഗൾഫ് യാത്രക്കാർക്ക് ആശ്വാസം; റിയാദ്–കൊച്ചി റൂട്ടിൽ ദിവസേന സർവീസുകൾ

റിയാദ്: ഗൾഫ് പ്രവാസികൾക്കും നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്കും കൂടുതൽ സൗകര്യം ഒരുക്കി പ്രമുഖ വിമാനക്കമ്പനിയായ ആകാശ എയർ റിയാദ്–കൊച്ചി സെക്ടറിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കുന്നു. ജൂലൈ 2 മുതൽ ഈ സർവീസുകൾ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും. ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും സർവീസ് ലഭ്യമാകുന്ന രീതിയിലാണ് റിയാദിൽ നിന്നും കൊച്ചിയിലേക്കും തിരിച്ചും വിമാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. റിയാദിൽ നിന്ന് കൊച്ചിയിലേക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി 9.25-ന് പുറപ്പെടുന്ന വിമാനം പിറ്റേന്ന് രാവിലെ 5.25-ന് കൊച്ചിയിൽ എത്തും. ചൊവ്വാഴ്ചകളിൽ […]
Read more

ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി പെരുമ്പാവൂരിൽ പിടിയിൽ

കൊച്ചി: ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പെരുമ്പാവൂരിൽ നിന്ന് പൊലീസ് പിടികൂടി. ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ രാഹുൽ (28) ആണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഫെബ്രുവരിയിൽ ബംഗാളിലെ ഹൗറ ജില്ലയിലെ ഡോംജൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു കൊലപാതകം നടന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി കേരളത്തിലെത്തിയാണ് താമസിച്ചിരുന്നത്. പെരുമ്പാവൂരിൽ ഹെൽപ്പർ ജോലി ചെയ്ത് ഇയാൾ ഒളിവ് ജീവിതം നയിക്കുകയായിരുന്നു. പെരുമ്പാവൂർ ടൗണിൽ നിന്നാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. നേരത്തെയും […]
Read more

മൂവാറ്റുപുഴയാറിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനിയായ വത്സല (68)യെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലതാക്കടവ് ഭാഗത്ത് നിന്ന് ഒഴുക്കിൽപ്പെട്ട് കാണാതായത്. സംഭവത്തെ തുടർന്ന് മൂവാറ്റുപുഴ ഫയർഫോഴ്സും സ്‌കൂബ ടീമും ചേർന്ന് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയും ശക്തമായ ഒഴുക്കും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. ബുധനാഴ്ച വൈകുന്നേരം മോശം കാലാവസ്ഥയെ തുടർന്ന് തെരച്ചിൽ താൽക്കാലികമായി നിർത്തിവയ്ക്കേണ്ടിവന്നു. ചൊവ്വാഴ്ച അമ്പലത്തിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വത്സലയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിന്റെയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix