Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം പോലും ആയില്ല; എസി റോഡിൽ ടാർ ഇളകിത്തുടങ്ങി

ആലപ്പുഴ: വൻ ചെലവിൽ നവീകരിച്ച് ഉദ്ഘാടനം നടത്തിയ ആലപ്പുഴ–ചങ്ങനാശേരി (എസി) റോഡിൽ രണ്ട് മാസം തികയും മുൻപേ ടാറിങ് ഇളകിത്തുടങ്ങി. ഒരു കിലോമീറ്റർ റോഡ് നവീകരിക്കാൻ 30 കോടിയിലേറെ രൂപ ചെലവഴിച്ച പദ്ധതിയിൽ, ഉദ്ഘാടനം കഴിഞ്ഞ ആഴ്ചകൾക്കകം തന്നെ യാത്രക്കാർ ദുരിതം നേരിടുകയാണ്. നെടുമുടി പാലത്തിന് സമീപം അടുത്തിടെ ടാറിങ് പൂർത്തിയാക്കിയ ഭാഗങ്ങളിലാണ് പല സ്ഥലങ്ങളിലും ടാർ പൊളിഞ്ഞത്. താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും അവയും വീണ്ടും തകരാറിലായതായി നാട്ടുകാർ പറയുന്നു. മഴവെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യക്കുറവ് കാരണം റോഡിന്റെ […]
Read more

വ്യാജ ലൈംഗികാരോപണം സമ്മതിച്ചു; ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം ഉന്നയിച്ചതായി വെളിപ്പെടുത്തിയ നടി ശിൽപ്പാ ഷിൻഡെയെതിരെ നടപടി ആവശ്യപ്പെട്ട് പുരുഷാവകാശ സംഘടന രംഗത്ത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻസിഎം ഇന്ത്യ കൗൺസിൽ ഫോർ മെൻ അഫയേഴ്‌സ് എന്ന എൻജിഒയാണ് മുംബൈ പൊലീസിനോട് ശിൽപ്പയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും വ്യാപക വിമർശനമാണ് ഉയരുന്നത്. നിരവധി പേർ ശിൽപ്പയുടെ വെളിപ്പെടുത്തലിനെതിരെ പ്രതികരിച്ച് നിയമനടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണവിധേയനായിരുന്ന നിർമാതാവ് മാനനഷ്ടക്കേസ് ഫയൽ ചെയ്യണമെന്ന ആവശ്യവും ചിലർ മുന്നോട്ടുവച്ചു. കഴിഞ്ഞ ദിവസമാണ് ഒരു […]
Read more

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മർദനമേറ്റെന്ന് ബന്ധുക്കൾ

തൃശൂര്‍: തൃശൂരിൽ റിമാൻഡ് തടവുകാരനായ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. വിയ്യൂർ ജയിലിൽ മർദനമേറ്റതിനെ തുടർന്നാണ് പുലക്കോട്ടുക്കര സ്വദേശിയായ രേഷ് ബാബു (36) മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. മോഷണക്കേസിൽ പ്രതിയായ രേഷ് ബാബുവിനെ മേയ് 18ന് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് ആരോഗ്യനില മോശമായത്. മേയ് 26ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. മരിച്ച രേഷ് ബാബു മാനസിക വെല്ലുവിളികൾ നേരിട്ടിരുന്ന വ്യക്തിയാണെന്നും, ഇക്കാര്യം […]
Read more

ബിരുദദാന ചടങ്ങിന് പിന്നാലെ വെടിവെപ്പ്; 18-കാരൻ കൊല്ലപ്പെട്ടു

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ ഹൈസ്കൂൾ ബിരുദദാന ചടങ്ങിന് പിന്നാലെയുണ്ടായ വെടിവെപ്പിൽ 18-കാരൻ കൊല്ലപ്പെട്ടു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ഫെയർഫീൽഡ് ഹൈസ്കൂൾ ക്യാമ്പസിൽ ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റവരിൽ 11 വയസ്സുള്ള ഒരു കുട്ടിയും 20, 25 വയസ്സ് പ്രായമുള്ള രണ്ട് യുവാക്കളും ഉൾപ്പെടുന്നു. ഫെയർഫീൽഡ് ഹൈസ്കൂളുമായി ക്യാമ്പസ് പങ്കിടുന്ന ‘സെം യെറ്റോ’ ഹൈസ്കൂളിന്റെ ബിരുദദാന ചടങ്ങ് അവസാനിച്ചതിന് പിന്നാലെയാണ് വെടിവെപ്പ് നടന്നത്. ചടങ്ങിന് ശേഷം പാർക്കിംഗ് ഏരിയയിൽ ആളുകൾ ചിത്രങ്ങൾ എടുക്കുന്നതിനിടെയാണ് വെടിയൊച്ച […]
Read more

കോഴിക്കോട് അമ്മത്തൊട്ടിലിൽ വീണ്ടും ഒരു കുരുന്നെത്തി

കോഴിക്കോട്: കോഴിക്കോട് അമ്മത്തൊട്ടിലിൽ വീണ്ടും ഒരു കുരുന്നെത്തി. കഴിഞ്ഞ ഓഗസ്റ്റിൽ നവീകരണത്തിന് ശേഷം ഇവിടെ എത്തുന്ന പത്താമത്തെ ശിശുവായ ആൺകുഞ്ഞിന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘ഹരിതാംശ്’ എന്ന് പേരിട്ടു. ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2.50ഓടെയാണ് ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുഞ്ഞെത്തിയതോടെ തൊട്ടിലിനോട് ചേർന്ന നഴ്സിംഗ് സ്റ്റേഷനിൽ അലാറം മുഴങ്ങുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന […]
Read more

പിഎംഒ അണ്ടർ സെക്രട്ടറിയെന്ന് ചമഞ്ഞ് തട്ടിപ്പ്; തമിഴ്നാട് സ്വദേശി പിടിയിൽ

ചെന്നൈ: പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറിയെന്ന് വ്യാജമായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ തമിഴ്നാട് പുതുക്കോട്ട സ്വദേശിയായ ഇളങ്കോവൻ സിബിഐയുടെ പിടിയിലായി. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് തമിഴ്നാട് ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കുകയും ഔദ്യോഗിക സൗകര്യങ്ങൾ ഉപയോഗിക്കുകയും ചെയ്തതിനാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഒരു ദേവസ്വം വകുപ്പ് ഉദ്യോഗസ്ഥൻ മകന്റെ വിവാഹത്തിന് ഇളങ്കോവനെ ക്ഷണിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് വിലാസത്തിലേക്ക് ക്ഷണക്കത്ത് അയച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ പ്രധാനമന്ത്രിയുടെ ഓഫീസുമായി യാതൊരു […]
Read more

പെൺകുട്ടികളെ മർദിച്ച മുഖ്യപ്രതി മുമ്പ് ഹൈടെക് പെൺവാണിഭ കേസിലും പ്രതി

കൊച്ചി: അശ്ലീല ആംഗ്യവും കമന്റടിയും ചോദ്യം ചെയ്ത പെൺകുട്ടികളെ ക്രൂരമായി മർദിച്ച സംഭവത്തിലെ മുഖ്യപ്രതി അക്ബർ അലി പി. (29) മുമ്പ് ഹൈടെക് പെൺവാണിഭ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായിരുന്നുവെന്ന് പൊലീസ് രേഖകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ജൂലൈയിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ അസം, പശ്ചിമ ബംഗാൾ സ്വദേശികളായ ആറു യുവതികളെ രക്ഷപ്പെടുത്തി ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ അക്ബർ അലിയാണ് സംഘത്തിന്റെ തലവനെന്ന് […]
Read more

മുണ്ടത്തിക്കോട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം ധനസഹായം

തിരുവനന്തപുരം: തൃശ്ശൂർ മുണ്ടത്തിക്കോട് പടക്കനിർമാണ ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചു. സംസ്ഥാനത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചതായും കർഷകർക്ക് കുടിശ്ശിക തുക എത്രയും വേഗം വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ബോർഡുകളിലും കോർപ്പറേഷനുകളിലും മുൻ സർക്കാരിന്റെ കാലത്ത് നിയമിതരായി ഇപ്പോഴും തുടരുന്ന ചെയർമാൻമാരെയും വൈസ് ചെയർമാൻമാരെയും നിയമാനുസൃത […]
Read more

സ്കൂൾ ബസുകൾക്ക് ഫിറ്റ്നസ് ഇല്ല; വിദ്യാർഥികൾക്ക് താത്കാലിക ഓൺലൈൻ പഠനം

കൊച്ചി: എറണാകുളത്തെ ഒരു പ്രമുഖ സ്കൂളിന്റെ നിരവധി ബസുകൾ ഫിറ്റ്നസ് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ക്ലാസുകൾ താത്കാലികമായി ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളിൽ വിദ്യാർഥികളെ കൊണ്ടുപോകാൻ പാടില്ലെന്ന മോട്ടോർ വാഹന വകുപ്പിന്റെ കർശന നിർദേശത്തെ തുടർന്നാണ് സ്കൂൾ അധികൃതരുടെ തീരുമാനം. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ടവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കാതെ വിദ്യാർഥികളുമായി സർവീസ് നടത്തുന്ന ബസുകൾ കസ്റ്റഡിയിലെടുക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ചെറുതും വലുതുമായ പത്ത് […]
Read more

ഹരിപ്പാട്ട് മോഷണശ്രമം; കള്ളനെ പിടികൂടാൻ ശ്രമിച്ച ഗൃഹനാഥന് പരിക്ക്

ആലപ്പുഴ: ഹരിപ്പാട് നഗരസഭാ പരിധിയിൽ മോഷണശ്രമങ്ങൾ വർധിക്കുന്നതിനിടെ, കള്ളനെ പിടികൂടാൻ ശ്രമിച്ച ഗൃഹനാഥന് പരിക്കേറ്റു. ഹരിപ്പാട് നഗരസഭ പത്താം വാർഡിലെ പിലാപ്പുഴ തട്ടക്കാട്ട് ശിവമാധവത്തിൽ സതീഷ് കുമാറിനാണ് മോഷ്ടാവുമായുണ്ടായ ഏറ്റുമുട്ടലിൽ തലയ്ക്ക് പരിക്കേറ്റത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. സതീഷ് കുമാറിന്റെ വീടിന്റെ അടുക്കള വാതിലിന്റെ പൂട്ടുകൾ കമ്പിപ്പാര ഉപയോഗിച്ച് തകർത്ത് മോഷ്ടാവ് അകത്തുകയറിയതായി പൊലീസ് അറിയിച്ചു. തുടർന്ന് കിടപ്പുമുറിയിലെത്തി മൊബൈൽ ഫോണിന്റെ ടോർച്ച് ഉപയോഗിച്ച് പരിശോധന നടത്തുന്നതിനിടെയാണ് സതീഷ് കുമാർ ഉണർന്ന് ശബ്ദമുണ്ടാക്കിയത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix