ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായി; തിരച്ചിൽ ആറാം ദിവസത്തിലേക്ക്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ദയാര ബുഗ്യാൽ മലനിരകളിലേക്കുള്ള ട്രെക്കിംഗിനിടെ കാണാതായ എംബിഎ വിദ്യാർത്ഥിനി ബബിത പാണ്ഡെയെ (24) കണ്ടെത്താനുള്ള തിരച്ചിൽ ആറാം ദിവസവും തുടരുന്നു. സംഭവത്തിൽ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബബിതയ്‌ക്കൊപ്പം യാത്ര ചെയ്തിരുന്ന രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. നൈനിറ്റാൾ സ്വദേശിനിയായ ബബിത, സുഹൃത്തുക്കളായ ഹർമൻപാൽ സിംഗ്, ഹർമൻപ്രീത് സിംഗ് എന്നിവരോടൊപ്പമാണ് ഉത്തരകാശിയിലെത്തിയത്. മെയ് 25-ന് ഡെറാഡൂണിലെത്തിയ സംഘം പിന്നീട് ഹർസിൽ, ഗംഗോത്രി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമാണ് റൈത്തൽ […]
Read more
