Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

റെയിൽവേ ജീവനക്കാരും കേന്ദ്ര സർക്കാർ ജീവനക്കാർ; സുപ്രീംകോടതിയുടെ നിർണായക വിധി

ന്യൂഡൽഹി: റെയിൽവേ ജീവനക്കാരെയും കേന്ദ്രസർക്കാർ ജീവനക്കാരായി പരിഗണിക്കണമെന്ന് സുപ്രീംകോടതി. റെയിൽവേ ജീവനക്കാരുടെ സേവന വ്യവസ്ഥകൾ പ്രത്യേക റെയിൽവേ ചട്ടങ്ങൾ പ്രകാരമാണെന്നത് മാത്രം അവർ കേന്ദ്ര സർക്കാർ ജീവനക്കാരല്ലെന്നതിന് കാരണമാകില്ലെന്ന് കോടതി വ്യക്തമാക്കി. പുതിയ ജോലിയിൽ പ്രവേശിക്കുമ്പോൾ വേതനം നിശ്ചയിക്കുന്നതിൽ റെയിൽവേയിലെ മുൻകാല സേവനത്തിന് വെയിറ്റേജ് നൽകണമെന്നും കോടതി ഉത്തരവിട്ടു. സർവീസ് സംബന്ധമായ വിഷയങ്ങളിൽ റെയിൽവേ ജീവനക്കാർക്ക് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാമെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പത്തുവർഷത്തിലേറെ റെയിൽവേയിൽ സ്ഥിരം സേവനമനുഷ്ഠിച്ച ശേഷം […]
Read more

കുവൈത്ത് വിമാനത്താവള ആക്രമണം; കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനാണെന്ന് സ്ഥിരീകരണം. ഇന്ത്യയുടെ എംബസിയാണ് മരിച്ചയാൾ ഇന്ത്യൻ പൗരനാണെന്ന് അറിയിച്ചത്. എന്നാൽ മരിച്ച വ്യക്തിയുടെ പേര് വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ ഏഴ് പേരുടെ നില ഗുരുതരമായതിനാൽ അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടിവന്നതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കുമെതിരായ നടപടിയെന്നാണ് കുവൈത്തിന്റെ പ്രതികരണം. […]
Read more

ഹോൾസെയിൽ കടയുടെ മറവിൽ മയക്കുമരുന്ന് കടത്ത്; രഹസ്യ തുരങ്കം കണ്ടെത്തി

അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ ഡീഗോ അതിർത്തി നഗരത്തിലെ ഒരു സാധാരണ ഹോൾസെയിൽ കടയുടെ മറവിൽ നടന്നിരുന്നത് വൻ മയക്കുമരുന്ന് കടത്താണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ‘ബൈ ഫോർ ലെസ്’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം പുറമേ നോക്കുമ്പോൾ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വിൽക്കുന്ന ഒരു ഗോഡൗൺ പോലെയായിരുന്നു. എന്നാൽ കാര്യമായ കച്ചവടമോ ഉപഭോക്തൃ തിരക്കോ അവിടെയുണ്ടായിരുന്നില്ല. മെക്‌സിക്കോയിലെ ടിജുവാനയ്ക്ക് സമീപവും അമേരിക്കയിലെ സാൻ ഡീഗോയിലെ ഒട്ടായ് മേസ പോർട്ട് ഓഫ് എൻട്രിക്ക് സമീപവുമായിരുന്നു ഈ കട […]
Read more

ഐപിഎൽ പ്രകടനം മാത്രം മാനദണ്ഡം; ഇന്ത്യയുടെ ടി20 ടീമിൽ സഞ്ജുവിന് ഇടമില്ല

മുംബൈ: മുൻകാല നേട്ടങ്ങളും സീനിയോറിറ്റിയും അന്താരാഷ്ട്ര റെക്കോർഡുകളും പൂർണമായും മാറ്റിനിർത്തി, ഐപിഎൽ 2026 സീസണിലെ പ്രകടനം മാത്രം മാനദണ്ഡമാക്കി ഇന്ത്യയുടെ ടി20 ടീം തെരഞ്ഞെടുത്താൽ അത് എങ്ങനെയായിരിക്കും? പേരിന്റെയോ പ്രശസ്തിയുടെയോ മുൻകാല പ്രകടനങ്ങളുടെയോ സ്വാധീനമില്ലാതെ, ഈ സീസണിലെ ഐപിഎൽ പ്രകടനം മാത്രം കണക്കിലെടുത്തുള്ള 15 അംഗ ഇന്ത്യൻ ടീമിലേക്കുള്ള സാധ്യതകളാണ് ഇവിടെ വിലയിരുത്തുന്നത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തുടർച്ചയായ രണ്ടാം കിരീടത്തിലേക്ക് നയിക്കുകയും ബാറ്റിംഗിലും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത രജത് പാട്ടീദാറായിരിക്കും ടീമിന്റെ നായകൻ. 193-ലധികം […]
Read more

കുത്തേറ്റ യുവാവിന് ചികിത്സയ്ക്ക് പകരം കൈവിലങ്ങ്; ബ്രിട്ടനിൽ പ്രതിഷേധം ശക്തം

ലണ്ടൻ: കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന് കിടന്നിരുന്ന 18-കാരനെ രക്ഷിക്കുന്നതിനുപകരം പൊലീസ് കൈവിലങ്ങ് അണിയിച്ചതിനെ തുടർന്ന് യുവാവ് മരിച്ച സംഭവം ബ്രിട്ടനിൽ വലിയ വിവാദമായി. ഇംഗ്ലണ്ടിലെ സതാംപ്ടണിൽ കഴിഞ്ഞ ഡിസംബറിലുണ്ടായ സംഭവത്തിന്റെ പൊലീസ് ബോഡിക്യാം ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്. സംഭവത്തിൽ പ്രതിയായ ഇന്ത്യൻ വംശജനായ 23-കാരൻ വിക്രം ദിഗ്വയ്ക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. സുഹൃത്തുക്കൾക്കൊപ്പമുണ്ടായിരുന്ന ഹെൻറി നൊവാക് എന്ന യുവാവിനെ വിക്രം കത്തികൊണ്ട് മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസിനോട് […]
Read more

അപകടക്കേസിലെ തൊണ്ടിമുതൽ ബൈക്ക് വിറ്റു; മുളന്തുരുത്തി അഡിഷണൽ എസ്‌ഐയ്ക്ക് സസ്‌പെൻഷൻ

കൊച്ചി: അപകടക്കേസിലെ തൊണ്ടിമുതലായി പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന ബൈക്ക് അനുമതിയില്ലാതെ ആക്രിക്കടക്കാരന് വിറ്റ അഡിഷണൽ എസ്‌ഐയ്ക്ക് സസ്‌പെൻഷൻ. എറണാകുളം മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ അഡിഷണൽ എസ്‌ഐ സജുമോനെയാണ് റൂറൽ എസ്‌പി സസ്‌പെൻഡ് ചെയ്തത്. വാഹനാപകടത്തെ തുടർന്ന് ഏകദേശം ഒൻപത് മാസമായി മുളന്തുരുത്തി പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന ബൈക്കാണ് രഹസ്യമായി വിറ്റതെന്നാണ് കണ്ടെത്തൽ. അപകടത്തിൽ ബൈക്ക് ഉടമ മരണപ്പെട്ടിരുന്നു. സ്റ്റേഷൻ ഇൻസ്‌പെക്ടറുടെ അനുമതിയോ മറ്റ് ഔദ്യോഗിക നടപടികളോ ഇല്ലാതെയാണ് ബൈക്ക് വിറ്റതെന്നും അന്വേഷണത്തിൽ വ്യക്തമായി. സ്റ്റേഷനിലെ […]
Read more

ഓൺ സ്‌ക്രീൻ മാർക്കിംഗിൽ ഗുരുതര പിഴവുകൾ; സമിതിയുടെ ശുപാർശ CBSE അവഗണിച്ചെന്നാണ് റിപ്പോർട്ട്

ന്യൂഡൽഹി: ഓൺ സ്‌ക്രീൻ മാർക്കിംഗ് (ഒഎസ്എം) സംവിധാനം നടപ്പാക്കുന്നത് ഒരു വർഷത്തേക്ക് മാറ്റിവയ്ക്കണമെന്ന വിദഗ്ധ സമിതിയുടെ ശുപാർശ സിബിഎസ്ഇ അവഗണിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്ന വിവരം പുറത്തുവന്നു. പ്രമുഖ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ ഉൾപ്പെട്ട സമിതി നൽകിയ മുന്നറിയിപ്പുകൾ പരിഗണിക്കാതെയാണ് പുതിയ മൂല്യനിർണയ രീതി നടപ്പിലാക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്ലസ് ടു പരീക്ഷയ്ക്ക് ഏകദേശം ഒരു മാസം മുമ്പ് ദില്ലിയിലെ വിവിധ സ്കൂളുകളിൽ ഒഎസ്എം സംവിധാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ട്രയൽ റൺ നടത്തിയിരുന്നു. സ്വകാര്യ സ്കൂളുകൾ, ദില്ലി സർക്കാർ സ്കൂളുകൾ, […]
Read more

മണിമലയാറ്റിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ: മണിമലയാറ്റിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവിനെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണമംഗലം സ്വദേശിയായ രഞ്ചു ബി. പിള്ള (38) യെയാണ് പൊലീസ് പിടികൂടിയത്. തിരുവൻവണ്ടൂർ സ്വദേശിനിയും തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലെ ജീവനക്കാരിയുമായ യുവതി ഏപ്രിൽ 26-നാണ് പുളിക്കീഴ് പാലത്തിൽ നിന്ന് മണിമലയാറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഭർതൃഗൃഹത്തിൽ നിന്ന് ജോലിക്കായി ഇറങ്ങിയ യുവതി സ്വകാര്യ ബസിൽ യാത്ര ചെയ്തെത്തിയ ശേഷമാണ് പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. […]
Read more

ടിക് ടോക്ക് തർക്കം; മലയാളി യുവാവ് ഷാർജയിൽ കൊല്ലപ്പെട്ടു

ഷാർജ: ടിക് ടോക്കിലെ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ മലയാളി യുവാവ് ഷാർജയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രവാസി സമൂഹം ഞെട്ടലിലാണ്. കണ്ണൂർ മാട്ടൂൽ സ്വദേശി ഇസ്മായിൽ പൊന്നൻ (40) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് മലയാളികൾക്കെതിരെ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലം, കണ്ണൂർ സ്വദേശികളുൾപ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ടിക് ടോക്കിൽ ലൈവ് സംപ്രേഷണത്തിനിടെ ഉണ്ടായ വാക്കേറ്റവും പരസ്പര വെല്ലുവിളികളുമാണ് സംഭവങ്ങൾക്ക് തുടക്കമായതെന്നാണ് പ്രാഥമിക വിവരം. വെല്ലുവിളിയെ തുടർന്ന് പ്രതിയെ കാണാനായി ഷാർജയിലെ […]
Read more

പിതാവിന്റെ ക്രൂരതയെന്ന് കുട്ടിയുടെ വെളിപ്പെടുത്തൽ; പത്തുവയസ്സുകാരൻ ഗുരുതര പൊള്ളലേറ്റ് ആശുപത്രിയിൽ

കൊല്ലം: പിതാവിന്റെ ക്രൂര പീഡനത്തിനിരയായി ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ പത്തുവയസ്സുകാരനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈനാഗപ്പള്ളി സ്വദേശിയായ ബാലനാണ് സംഭവത്തിൽ ഇരയായത്. കുട്ടിയുടെ നെഞ്ച്, വയർ, ഇടത് തുട, പുറംഭാഗം എന്നിവിടങ്ങളിൽ ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ചൂടുവെള്ളം വീണ് പൊള്ളലേറ്റതാണെന്ന് പറഞ്ഞ് കുട്ടിയെ അന്നുതന്നെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടക്കിയയച്ചു. എന്നാൽ ചൊവ്വാഴ്ച വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോഴാണ് പരിക്കുകളുടെ ഗുരുതരാവസ്ഥ ഡോക്ടർമാർ തിരിച്ചറിഞ്ഞത്. പരിക്കുകളെക്കുറിച്ച് ഡോക്ടർമാർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix