Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

വിഴിഞ്ഞത്ത് മൂന്ന് മാസം നങ്കൂരമിട്ട എംടി സോളിസിന് യാത്രാനുമതി

തിരുവനന്തപുരം: പുറംകടലിൽ മീൻപിടിത്ത ബോട്ടുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് മാർച്ച് 9 മുതൽ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരുന്ന വിദേശ ചരക്കുകപ്പൽ എംടി സോളിസിന് യാത്രാനുമതി ലഭിച്ചു. കൊച്ചി മെർക്കന്റൈൽ മറൈൻ ഡിപ്പാർട്മെന്റിന്റെ ജോയിന്റ് ഡയറക്ടർ ജനറൽ (ടെക്)യും പ്രിൻസിപ്പൽ ഓഫീസറുമായ ജെ. സെന്തിൽ കുമാർ അനുമതി ഉത്തരവിറക്കിയതിനെ തുടർന്ന് കപ്പൽ രാത്രി 7.30ഓടെ കൊളംബോയിലേക്ക് തിരിച്ചു. അപകടവുമായി ബന്ധപ്പെട്ട് കപ്പലുടമകളും മറ്റ് ബന്ധപ്പെട്ട കക്ഷികളും തമ്മിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് യാത്രാനുമതി നൽകിയത്. വിദേശ കപ്പൽ വിഴിഞ്ഞത്ത് […]
Read more

അത് ലറ്റ്സ് വെൽഫെയർ അസോസിയേഷന്റ പ്രഥമ ‘കായിക സ്നേഹി’ പുരസ്ക്കാരം കായികപ്രതിഭയായ കണ്ണൻകുട്ടിക്ക്

കൊച്ചി: കായിക രംഗത്ത് കഴിഞ്ഞ പത്ത് വർഷമായി മികവാർന്ന സേവനങ്ങൾ നടത്തിവരുന്ന അത് ലറ്റ്സ് വെൽഫെയർ അസോസിയേഷന്റെ (അശ്വാ) ‘കായിക സ്നേഹി’ പുരസ്ക്കാരം കേരളത്തിൽ പാലക്കാടിന്റെ കായിക താരങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന മുൻ ദേശീയ മെഡൽ ജേതാവും , സതേൺ റെയിൽവേയുടെ കായിക താരവുമായ ചീഫ് ട്രാവലിങ്ങ് ടിക്കറ്റ് ഇൻസ്പെക്ടർ കണ്ണൻ കുട്ടിക്ക് ലഭിച്ചു. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. അത് ലറ്റ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റും, കൊച്ചിൻ കസ്റ്റംസ് ഡെപുട്ടി കമ്മീഷണറും ദേശീയ കായിക […]
Read more

കിണർ വൃത്തിയാക്കുന്നതിനിടെ അപകടം; ഓട്ടോഡ്രൈവർ കിണറ്റിൽ മരിച്ച നിലയിൽ

കണ്ണൂർ: കരുവഞ്ചാലിൽ ഓട്ടോറിക്ഷ ഡ്രൈവറെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂളാമ്പി പുളിയൻപറമ്പിൽ രാജേഷ് (43) ആണ് മരിച്ചത്. കരുവഞ്ചാൽ ടൗണിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് രാവിലെ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് രാജേഷിനെ കിണറ്റിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയാണ് മൃതദേഹം പുറത്തെടുത്തത്. കിണർ വൃത്തിയാക്കുന്നതിനായി രാജേഷ് തൊഴിലാളികളെ ഏർപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ അറിയിച്ചു. ഇതിന്റെ ഭാഗമായി പുലർച്ചെ നാലുമണിയോടെ മോട്ടോർ ഉപയോഗിച്ച് കിണറിലെ വെള്ളം വറ്റിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. വെള്ളത്തിന്റെ തോത് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ […]
Read more

വിരിക്കൊമ്പന്റെ മുന്നിൽ കുടുങ്ങി ബൈക്ക് യാത്രികൻ; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ഇടുക്കി: മറയൂർ-ഉടുമൽപ്പേട്ട അന്തർസംസ്ഥാന പാതയിൽ കാട്ടാന വിരിക്കൊമ്പന്റെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികൻ. ചിന്നാർ എസ് വളവിനും പൊങ്കനോട പാലത്തിനുമിടയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മറയൂരിൽ നിന്ന് ഉടുമൽപ്പേട്ടയിലേക്ക് യാത്ര ചെയ്തിരുന്ന ബൈക്ക് യാത്രികനാണ് ആനയുടെ മുന്നിൽ അകപ്പെട്ടത്. റോഡരികിൽ നിന്നിരുന്ന വിരിക്കൊമ്പനെ മറികടന്ന് കടന്നുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ആന പെട്ടെന്ന് തിരിഞ്ഞ് ബൈക്കിന് നേരെ പാഞ്ഞടുത്തത്. അപകടം ഒഴിവാക്കാൻ യാത്രികൻ ബൈക്ക് റോഡിന്റെ താഴേക്ക് ഇറക്കിയെങ്കിലും വാഹനം മറിഞ്ഞു. തുടർന്ന് യുവാവ് ഓടി രക്ഷപ്പെടാൻ […]
Read more

ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; 42കാരി പിടിയിൽ

പാലക്കാട്: നെന്മാറയിലെ ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചെന്ന പരാതിയിൽ 42കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. നെന്മാറ കണിമംഗലം പുഴക്കൽത്തറ ചെരുവിൽ പ്രഭാവതി (പ്രസന്ന)യെയാണ് നെന്മാറ പൊലീസ് പിടികൂടിയത്. കണിമംഗലം പുഴക്കൽത്തറ മാരിയമ്മൻ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് ഏകദേശം 10,000 രൂപ മോഷ്ടിച്ചതായാണ് കേസ്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ശനിയാഴ്ച രാവിലെ ക്ഷേത്രഭാരവാഹികൾ എത്തിയപ്പോഴാണ് ഭണ്ഡാരം തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അവർ നെന്മാറ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലും നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെ […]
Read more

അഫ്‌സിലയുടെ മരണം കൊലപാതകമെന്ന് സംശയം; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27)യെ തിങ്കളാഴ്ച ഉച്ചയോടെ താമസിച്ചിരുന്ന ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അഫ്‌സിലയുടെ ബന്ധുവായ കേളോത്ത് സുലൈമാൻ മാനന്തവാടി പൊലീസിൽ പരാതി നൽകി. ഭർത്താവ് ജാബിറും അദ്ദേഹത്തിന്റെ വീട്ടുകാരും അഫ്‌സിലയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ദമ്പതികൾക്കിടയിൽ മുൻപും പലതവണ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും മഹല്ല് കമ്മിറ്റി […]
Read more

ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം കത്തിച്ചു

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച നിലയിൽ കണ്ടെത്തി. ഗുപ്തേശ്വർ മലനിരകളിൽ നിന്നാണ് പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങൾ പൊലീസ് കണ്ടെത്തിയത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിനൊടുവിലാണ് കുന്നിൻപ്രദേശത്ത് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി, തെളിവുകൾ നശിപ്പിക്കുന്നതിനായി മൃതദേഹത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തിയതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് ഭിന്ദ് […]
Read more

തട്ടുകടക്കാരനെ ആക്രമിച്ച് മാല പൊട്ടിച്ചു; പോലീസുകാരന് സസ്‌പെൻഷൻ

തിരുവനന്തപുരം: തട്ടുകടക്കാരനെ ആക്രമിച്ച് മാല പൊട്ടിച്ചെടുത്തെന്ന കേസിൽ പ്രതിയായ പോലീസുകാരന് സസ്‌പെൻഷൻ. തിരുവനന്തപുരം റൂറൽ പൊലീസിലെ സിവിൽ പോലീസ് ഓഫീസർ (സിപിഒ) അപ്പുവിനെയാണ് റൂറൽ എസ്പി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. പോലീസ് അസോസിയേഷൻ നേതാവുകൂടിയായ അപ്പു കേസിലെ അഞ്ചാം പ്രതിയാണ്. മേയ് 18-ന് പുലർച്ചെയായിരുന്നു സംഭവം. തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ അപ്പു ഉൾപ്പെടെയുള്ള അഞ്ചംഗസംഘവും കടയുടമയും തമ്മിൽ ഉണ്ടായ തർക്കം കൈയാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. സംഘർഷത്തിനിടെ തന്റെ കഴുത്തിലുണ്ടായിരുന്ന 40,000 രൂപ വിലമതിക്കുന്ന മാല പൊട്ടിച്ചെടുത്തുവെന്നാണ് കടക്കാരന്റെ […]
Read more

“സത്യത്തിൽ സംഭവിച്ചത്” വീഡിയോ ഗാനം

പ്രശാന്ത് മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “സത്യത്തിൽ സംഭവിച്ചത് ”എന്ന ചിത്രത്തിലെ ഒഫീഷ്യൽ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.കാവാലം നാരായണപ്പണിക്കർ എഴുതിയ വരികൾക്ക് ബെന്നി ഫെർണാണ്ടസ് സംഗീതം പകർന്ന് ശ്രേയ പ്രദീപ് ആലപിച്ച ” പോയ കാല മധുരിമ…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.ആകാശ് മേനോൻ, ദിൽഷാന,ദിലീഷ് പോത്തൻ, ജോണി ആന്റണി, ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി ജി രവി,ജോജി ജോൺ,നസീർ സംക്രാന്തി,ബൈജു എഴുപുന്ന, കലാഭവൻ റഹ്‌മാൻ, ജയകൃഷ്ണൻ, വിജിലേഷ്, സിനോജ് വർഗീസ്, ശിവൻ സോപാനം,പുളിയനം പൗലോസ്, […]
Read more

30,000 രൂപയുടെ കടബാധ്യത; പാലക്കാട് നഴ്സിങ് വിദ്യാർഥിയെ കാണാനില്ല

പാലക്കാട്: പാലക്കാട് കോളേജ് വിദ്യാർഥിയെ കാണാതായതായി പരാതി. കല്ലടിക്കോട് പറക്കലടി വട്ടച്ചാൽ വീട്ടിൽ പുന്നൂസ് മാത്യുവിന്റെയും ബീന പുന്നൂസിന്റെയും മകൻ അലൻ പുന്നൂസിനെ (20) ജൂൺ 1 വൈകീട്ട് മുതൽ കാണാതായതായി കുടുംബം പൊലീസിൽ പരാതി നൽകി. കോയമ്പത്തൂരിലെ എജെകെ കോളേജിൽ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിയാണ് അലൻ. സുഹൃത്തിൽ നിന്ന് 30,000 രൂപ കടം വാങ്ങിയിരുന്നെന്നും, അത് തിരിച്ചടയ്ക്കാൻ കഴിയാത്തതിന്റെ മാനസിക വിഷമത്തിലായിരുന്നുവെന്നും കുടുംബം അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix