കണ്ണൂർ: കരുവഞ്ചാലിൽ ഓട്ടോറിക്ഷ ഡ്രൈവറെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂളാമ്പി പുളിയൻപറമ്പിൽ രാജേഷ് (43) ആണ് മരിച്ചത്. കരുവഞ്ചാൽ ടൗണിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
ഇന്ന് രാവിലെ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് രാജേഷിനെ കിണറ്റിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയാണ് മൃതദേഹം പുറത്തെടുത്തത്.
കിണർ വൃത്തിയാക്കുന്നതിനായി രാജേഷ് തൊഴിലാളികളെ ഏർപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ അറിയിച്ചു. ഇതിന്റെ ഭാഗമായി പുലർച്ചെ നാലുമണിയോടെ മോട്ടോർ ഉപയോഗിച്ച് കിണറിലെ വെള്ളം വറ്റിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. വെള്ളത്തിന്റെ തോത് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഭാര്യ ജീബയും രണ്ട് മക്കളുമാണ് രാജേഷിന്റെ കുടുംബാംഗങ്ങൾ.






