Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സംസ്ഥാനത്ത് ഇന്ന് വേനൽമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായി വേനൽമഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വേനൽമഴ ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന താപനില മുന്നറിയിപ്പ് പിൻവലിച്ചു. കഴിഞ്ഞ ദിവസം വിവിധ ജില്ലകളിൽ വൈകുന്നേരത്തോടെ ശക്തമായ വേനൽമഴ ലഭിച്ചു. എന്നാൽ ഇടിമിന്നലും ശക്തമായ കാറ്റും കാരണം മരങ്ങൾ കടപുഴകി വീണ് പലയിടങ്ങളിലും അപകടങ്ങൾ ഉണ്ടായി. നിരവധി ജില്ലകളിൽ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു
Read more

ഇൻഡോറിൽ നടുറോഡിൽ ദമ്പതികളെയും രണ്ട് വയസ്സുള്ള കുഞ്ഞിനെയും ഭീഷണിപ്പെടുത്തുന്നു; വ്യാപക പ്രതിഷേധം

ഇൻഡോറിൽ നടുറോഡിൽ ദമ്പതികളെയും അവരുടെ രണ്ട് വയസ്സുള്ള കുഞ്ഞിനെയും ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. കാറിന് നേരിയ കേടുപാടുണ്ടായെന്ന് ആരോപിച്ച് ഒരാൾ വാഹനം തടഞ്ഞുനിർത്തി ഏകദേശം പത്ത് മിനിറ്റോളം കുടുംബത്തെ ഭീഷണിപ്പെടുത്തുകയായിരുന്നു. കയ്യിലുണ്ടായിരുന്ന വടി ഉപയോഗിച്ച് കാറിൽ അടിക്കുകയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമാണ്. ഭയന്ന കുടുംബം കാറിന്റെ വാതിലുകൾ അടച്ച് അകത്ത് തന്നെ തുടരുകയായിരുന്നു. പിന്നീട് നാട്ടുകാർ ശ്രദ്ധിച്ചുതുടങ്ങിയതോടെയാണ് അക്രമി പിന്മാറിയത്. “ഇൻഡോറിൽ തുറന്ന ഗുണ്ടാവിളയാട്ടം; ഭർത്താവിനെയും ഭാര്യയെയും […]
Read more

വനഭൂമി വിട്ടുനൽകൽ; വനവത്‌കരണമുറപ്പാക്കുന്നതിൽ ഉത്തരമില്ലാതെ പരിസ്ഥിതി മന്ത്രാലയം

ന്യൂഡൽഹി: വികസനപദ്ധതികൾക്കായി സംരക്ഷിത വനഭൂമി വ്യാപകമായി വിട്ടുനൽകുന്ന സാഹചര്യത്തിൽ, പകരം വനവത്‌കരണ നടപടികളിൽ വ്യക്തതയില്ലെന്ന ഗുരുതര ആശങ്ക ഉയർന്ന് വരുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ആവശ്യമായ കണക്കുകൾ വ്യക്തമാക്കാനാകാത്തതായി അറിയിച്ചതാണ് ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ജൂൺ വരെ 3457 ഹെക്ടറിലധികം വനഭൂമിയാണ് വിവിധ വികസനപദ്ധതികൾക്കായി അനുവദിച്ചത്. എന്നാൽ ഇതിന് പകരമായി വനവത്‌കരണത്തിനായി ഭൂമിയും ഫണ്ടും ഉറപ്പാക്കിയോയെന്നതിൽ വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. രാജ്യത്തിന്റെ മൊത്തം ഭൂമിയിലെ ഏകദേശം 5.4 ശതമാനമാണ് […]
Read more

കാസർകോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കാസർകോട് സീതാംഗോളിയിൽ ഗുരുതര പരിക്കുകളോടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പെർഡാല സ്വദേശി സഫയദ് (38) ആണ് മരിച്ചത്. സീതാംഗോളി ബീവറേജ് ഔട്ട്‌ലെറ്റിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. തലയിൽ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. സംഭവത്തിൽ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ വിശദമായ പരിശോധനകൾ പുരോഗമിക്കുന്നു.
Read more

വിവാഹസംഘത്തിന്റെ അപകടകരമായ ‘റോഡ് ഷോ’; പോലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: മേപ്പയ്യൂർ മഞ്ഞക്കുളത്ത് വിവാഹസംഘത്തിന്റെ പേരിൽ അപകടകരമായ ‘റോഡ് ഷോ’ സംഘടിപ്പിച്ചതായി പരാതി. ആഡംബര വാഹനങ്ങളിൽ നിരയായി സഞ്ചരിച്ച സംഘത്തിലെ യുവാക്കൾ വാഹനങ്ങളുടെ വിൻഡോകൾ തുറന്ന് ശരീരത്തിന്റെ പകുതിയോളം പുറത്തിട്ട് യാത്ര ചെയ്ത് പൊതുനിരത്തിൽ ആഘോഷം നടത്തി. വാഹനങ്ങളുടെ നമ്പർ ഉൾപ്പെടുത്തി നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗതാഗത തടസം സൃഷ്ടിച്ചും പൊതുസുരക്ഷയെ അവഗണിച്ചും നടത്തിയ ഈ അതിരുകടന്ന ആഘോഷമാണ് അന്വേഷണവിധേയമാകുന്നത്. അഞ്ചോളം ആഡംബര വാഹനങ്ങളിലായിരുന്നു അപകടകരമായ യാത്ര. ഇതിന് പിന്നാലെ മറ്റൊരു […]
Read more

കക്കൂസ് മാലിന്യം ഒഴുക്കിവിട്ടത് നഗരസഭയുടെ ഓടയിലേക്ക്; 50000 രൂപ പിഴയിട്ടു

കോഴിക്കോട്: വടകര പുതിയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന എംആർഎ ഹോട്ടലിൽ നിന്ന് ശുചിമുറി മാലിന്യം ഉൾപ്പെടെയുള്ള മലിനജലം നഗരസഭയുടെ ഡ്രൈനേജിലേക്ക് ഒഴുക്കിയതായി കണ്ടെത്തി. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഈ ഗുരുതര നിയമലംഘനം പുറത്തുവന്നത്. സംഭവത്തെ തുടർന്ന് സ്ഥാപനത്തിന് 50,000 രൂപ പിഴ ചുമത്തുകയും ഹോട്ടലിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. 48 മണിക്കൂറിനകം സ്ഥലത്തെ മുഴുവൻ മാലിന്യവും നീക്കം ചെയ്യാൻ കർശന നിർദേശവും നൽകി. മുന്‍പ് പുതിയ ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയത്തിൽ നിന്നുള്ള മലിനജല […]
Read more

ഭീകരവാദത്തിനെതിരെ പോരാടുന്നതിൽ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം; എസ്‌സിഒ യോഗത്തിൽ രാജ്‌നാഥ് സിങ്

ബിഷ്‌കെക്: ഭീകരവാദത്തെ ചെറുക്കുന്നതിൽ ലോക രാജ്യങ്ങൾ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ഭീകരർക്കു അഭയം നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആഹ്വാനം ചെയ്തു. കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ.) യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം രാജ്യങ്ങളുടെ പരമാധികാരത്തിന് ഗുരുതര ഭീഷണിയാണെന്നും, അതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ശിക്ഷയിൽനിന്ന് രക്ഷയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോക സമാധാനത്തിനായി സംവാദത്തിനും നയതന്ത്രത്തിനും മുൻഗണന നൽകണമെന്നും, അംഗരാജ്യങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസവും സമത്വവും […]
Read more

ബെംഗളൂരുവിൽ പിങ്ക് ലൈനിൽ കുതിക്കാൻ നമ്മ മെട്രോ

ബെംഗളൂരൂ: ബെംഗളൂരുവിലെ നമ്മ മെട്രോയുടെ പിങ്ക് ലൈൻ പദ്ധതി നിർണായക ഘട്ടത്തിലേക്ക് കടന്നു. റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ)യുടെ രണ്ടാഴ്ച നീളുന്ന പ്രധാന പരിശോധനകൾ ഏപ്രിൽ 28ന് ആരംഭിച്ച് മെയ് 12 വരെ തുടരും. പാതയുടെ സുരക്ഷയും ശേഷിയും വിലയിരുത്തുന്ന ഈ പരിശോധനകൾക്ക് ശേഷം ആർഡിഎസ്ഒ ഇടക്കാല വേഗതാ സർട്ടിഫിക്കേഷൻ നൽകും. ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ അറിയിപ്പുപ്രകാരം, ആർഡിഎസ്ഒ സർട്ടിഫിക്കേഷനുശേഷം മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ മറ്റൊരു പരിശോധനയും നടക്കും. […]
Read more

ചിക്കൻകറി ഉണ്ടാക്കിയില്ല; ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ

ഹൈദരാബാദ്: അത്താഴത്തിന് കോഴിക്കറി ഉണ്ടാക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കം ദാരുണാന്ത്യത്തിലേക്ക് വഴിമാറി. തെലങ്കാനയിലെ കാമറെഡ്ഡി ടൗണിൽ 28കാരൻ ഭാര്യയുടെ വെട്ടേറ്റ് മരിച്ചു. ഗോസാങ്കി കോളനിയിലെ കോദൻദം ശിവാജിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം ആരംഭിച്ചത്. അത്താഴവുമായി ബന്ധപ്പെട്ട പ്രശ്നത്തെച്ചൊല്ലി ശിവാജിയും ഭാര്യ ലക്ഷ്മിയും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തർക്കം രൂക്ഷമായതോടെ ബന്ധുക്കളായ ദാദയ്യയും ശാരദയും എത്തി ഇരുവരെയും ശാന്തരാക്കാൻ ശ്രമിച്ചു. ഇവർ മടങ്ങിയതിന് പിന്നാലെ വീണ്ടും തർക്കം പൊട്ടിപ്പുറപ്പെട്ടു. തൻറെ ഇഷ്ടത്തിന് അനുസരിച്ച് ഭക്ഷണം തയ്യാറാക്കുന്നില്ലെന്നാരോപിച്ച് ശിവാജി ലക്ഷ്മിയെ […]
Read more

ദാഹം അകറ്റാൻ മധുരപാനീയങ്ങൾ; കുടിക്കുന്നത് ഗുണത്തേക്കാൾ ദോഷം

കാസർകോട്: ചൂട് കനക്കുന്നതിനൊപ്പം ദാഹവും കൂടുമ്പോൾ കടകളിലേക്ക് ഓടിച്ചെന്നു തണുത്ത മധുരപാനീയങ്ങൾ വാങ്ങി കുടിക്കുന്ന പ്രവണത കുട്ടികളിൽ മാത്രം അല്ല, മുതിർന്നവരിലും വ്യാപകമാണ്. തണുപ്പിച്ചതും അല്ലാത്തതുമായ സോഫ്റ്റ് ഡ്രിങ്ക്സുകളുടെ ഉപയോഗം വേനൽക്കാലത്ത് ഇരട്ടിയിലധികം വർധിച്ചിട്ടുണ്ടെന്നാണ് കടയുടമകൾ പറയുന്നത്. നഗരങ്ങളിൽ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലേക്കും ഈ പാനീയങ്ങളുടെ ഉപയോഗം വ്യാപിച്ചിരിക്കുകയാണ്. വിവിധ പഴങ്ങളുടെ രുചിയും മണവും പഞ്ചസാരലായനിയിൽ ചേർത്ത് കൃത്രിമമായി നിർമ്മിക്കുന്ന ഈ പാനീയങ്ങൾ ആരോഗ്യത്തിന് ഗുണത്തേക്കാൾ ദോഷം ചെയ്യുന്നവയാണ്. സോഫ്റ്റ് ഡ്രിങ്ക്സുകൾ സ്ഥിരമായി ഉപയോഗിക്കുന്നത് ജീവിതശൈലി രോഗങ്ങൾക്ക് വഴിവെയ്ക്കുമെന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix