Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കനാലിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

കൊച്ചി: ഹർത്താൽ ദിനത്തിലെ അപ്രതീക്ഷിത അവധി ആഘോഷിക്കാൻ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി സംഘം ദുരന്തത്തിൽപ്പെട്ടു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിലെ പെരിയാർ വാലി കനാലിൽ കുളിക്കാനെത്തിയ ആറംഗ സംഘത്തിൽ രണ്ട് പേർ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കൂവപ്പടി ചെറുകുന്നം കെഎംസി കോളേജിലെ വിദ്യാർത്ഥികളായ മലപ്പുറം സ്വദേശിയായ അജ്‌മൽ, കൊല്ലം സ്വദേശിയായ അജ്‌സൽ എന്നിവരാണ് മരിച്ചത്. ഹർത്താലിനെ തുടർന്ന് കോളേജിന് അവധി നൽകിയതിനാൽ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾ കൊടുംചൂടിൽ നിന്ന് ആശ്വാസം തേടി കനാലിൽ കുളിക്കാനെത്തുകയായിരുന്നു. ആറ് പേരിൽ […]
Read more

നാസിക് TCS കേസ്; നിർബന്ധിത മതപരിവർത്തന ആരോപണത്തിൽ SIT-യുടെ നിർണായക തെളിവുകൾ കോടതിയിൽ

നാസിക്: നാസിക്കിലെ ടിസിഎസ് ഓഫീസുമായി ബന്ധപ്പെട്ട മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ പുതിയ വഴിത്തിരിവ്. കേസിലെ പ്രധാന പ്രതിയായ നിദ ഖാൻ സഹപ്രവർത്തകയെ ഇസ്ലാം മതത്തിലേക്കും അതിന്റെ ആചാരങ്ങളിലേക്കും ആകർഷിക്കാൻ ശ്രമിച്ചുവെന്നതിന് തെളിവുകളുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയെ അറിയിച്ചു. പരാതിക്കാരിയെ ബുർഖ ധരിക്കാൻ പഠിപ്പിച്ചതായും വിദേശ ജോലി വാഗ്ദാനം നൽകി മലേഷ്യയിലേക്ക് അയയ്ക്കാൻ ശ്രമിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ വാദം. മതഗ്രന്ഥങ്ങൾ നൽകി, മൊബൈൽ ഫോണിൽ മതപഠന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ആചാരങ്ങൾ പരിചയപ്പെടുത്തിയതായും ആരോപിക്കുന്നു. കൂടാതെ, പരാതിക്കാരിയെ […]
Read more

ബംഗാളും തമിഴ്‌നാടും അവസാന കടമ്പകൾ; പുതിയ തന്ത്രങ്ങളുമായി ബിജെപി

ന്യൂഡൽഹി: ദേശീയ തലത്തിൽ ശക്തമായ സാന്നിധ്യമുണ്ടായിട്ടും പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും ഇനിയും പൂർണമായി പിടിമുറുക്കാൻ കഴിയാത്ത സാഹചര്യത്തിൽ, ഈ സംസ്ഥാനങ്ങളിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തി. പാർട്ടിയുടെ രാഷ്ട്രീയ വികസനത്തിലെ “അവസാന അതിർത്തി”യായി ഈ പോരാട്ടത്തെ വിശേഷിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ കിഴക്കൻ-ദക്ഷിണ തീരദേശ സംസ്ഥാനങ്ങളിൽ സ്വാധീനം വർധിപ്പിക്കാൻ ‘കോറോമണ്ഡൽ ബ്ലൂപ്രിന്റ്’ എന്ന പദ്ധതിയുടെ ഭാഗമായി പശ്ചിമ ബംഗാൾ, ഒഡീഷ, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ കൂടുതൽ സീറ്റുകൾ നേടാനാണ് ബിജെപി […]
Read more

രാജീവ് ഗാന്ധി വധക്കേസ്; ശിക്ഷിക്കപ്പെട്ട പേരറിവാളൻ ഇനി അഭിഭാഷകൻ

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പിന്നീട് മോചിതനായ എ.ജി. പേരറിവാളൻ (54) അഭിഭാഷകനായി എൻറോൾ ചെയ്തു. മുപ്പതിലധികം വർഷം ജയിലിൽ കഴിഞ്ഞ പേരറിവാളൻ 2022 മേയ് 18-നാണ് മോചിതനായത്. തുടർന്ന് കർണാടകയിലെ ഒരു സ്വകാര്യ നിയമ കോളേജിൽ ചേർന്ന് നിയമപഠനം പൂർത്തിയാക്കി. മദ്രാസ് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ തമിഴ്‌നാട്–പുതുച്ചേരി ബാർ കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം അഭിഭാഷകനായി എൻറോൾ ചെയ്തത്. 1991-ൽ, 19-ാം വയസ്സിൽ രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ടാണ് പേരറിവാളൻ അറസ്റ്റിലായത്. സ്‌ഫോടകവസ്തു […]
Read more

കേരള ഹൗസ് ആർ.സി.ക്കെതിരെ ഇടത് നേതാവിന്റെ ഹർജി

ന്യൂഡൽഹി: സസ്പെൻഷൻ കാലയളവിൽ ദിവസേന ഓഫീസിൽ ഹാജരായി ഒപ്പിട്ട് ജോലി ചെയ്യണമെന്ന ഡൽഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ പുനീത് കുമാറിന്റെ നിർദേശത്തിനെതിരെ ഹർജി. കേരള ഹൗസിലെ അസിസ്റ്റന്റ് ലൈസൺ ഓഫീസറും കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ഡൽഹി കൺവീനറുമായ എ. ജയപ്രകാശാണ് ഹർജി സമർപ്പിച്ചത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലാണ് ഹർജി നൽകിയത്. ഏഴ് ദിവസം അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിന്നുവെന്നാരോപിച്ചാണ് ജയപ്രകാശിനെ സസ്പെൻഡ് ചെയ്തത്. എന്നാൽ ഏഴ് ദിവസത്തെ കാഷ്വൽ അവധിക്ക് അപേക്ഷ നൽകിയിരുന്നുവെന്നും യാതൊരു […]
Read more

തിരുവനന്തപുരം കോർപറേഷനിലെ 50 ഡിവിഷനുകളിൽ ഏപ്രിൽ 30-ന് ജലവിതരണം പൂർണമായും ഭാഗികമായും മുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ഏകദേശം 50 ഡിവിഷനുകളിൽ ഏപ്രിൽ 30-ന് ജലവിതരണം പൂർണമായും ഭാഗികമായും മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. അരുവിക്കരയിലെ 72 എംഎൽഡി, 75 എംഎൽഡി ജലശുദ്ധീകരണ ശാലകളിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾക്കായി ഉൽപാദനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതാണ് പ്രധാന കാരണം. വെള്ളയമ്പലം ജംഗ്ഷനിലെ പ്രധാന പൈപ്പ് ലൈനിലെ കേടായ വാൽവ് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികളും ഇതിനോടൊപ്പം നടക്കും. വ്യാഴാഴ്ച രാവിലെ 8 മണി മുതൽ വെള്ളിയാഴ്ച രാവിലെ 8 മണിവരെ വിവിധ പ്രദേശങ്ങളിൽ ജലവിതരണം […]
Read more

ട്രംപ് പങ്കെടുത്ത വിരുന്നിനിടെയുണ്ടായ വെടിവെപ്പ്; പ്രതിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പുറത്ത്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വിരുന്നുസത്കാരത്തിനിടെ വെടിയുതിർന്ന സംഭവത്തിൽ പിടിയിലായ പ്രതി കോൾ തോമസ് അലൻ (31) സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. കാലിഫോർണിയ സ്വദേശിയും എൻജിനീയറുമായ ഇയാളുടെ സാമൂഹികമാധ്യമ ഇടപെടലുകളിൽ വർഷങ്ങൾക്കിടെ ഉണ്ടായ മാറ്റങ്ങളാണ് ഇപ്പോൾ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നത്. അധികൃതരുടെ വിവരമനുസരിച്ച്, 2022-ൽ കോളിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കൂടുതലായും വീഡിയോ ഗെയിമുകളുമായി ബന്ധപ്പെട്ടവയായിരുന്നു. എന്നാൽ 2024 മുതൽ അവ രാഷ്ട്രീയ വിമർശനങ്ങളിലേക്ക് മാറിയതായി കണ്ടെത്തി. ട്രംപിനെ വിമർശിക്കുന്നതും അദ്ദേഹത്തെ ഹിറ്റ്‌ലറുമായി […]
Read more

കോഴിക്കോട് വിമാനത്താവള വികസനം; പൂക്കൊളത്തൂരിൽ മലതുരന്ന് മണ്ണെടുപ്പ്

കോഴിക്കോട്: കോഴിക്കോട് വിമാനത്താവള വികസനത്തിന്റെ ഭാഗമായി പൂക്കൊളത്തൂർ മേഖലയിൽ 2 കിലോമീറ്റർ പരിധിക്കുള്ളിൽ അഞ്ച് മലകൾ തുരന്ന് മണ്ണെടുക്കുന്നതിൽ പ്രദേശവാസികൾ ശക്തമായ ആശങ്ക പ്രകടിപ്പിച്ചു. പരിസ്ഥിതി ആഘാത പഠനം നടത്താതെ നടക്കുന്ന മണ്ണെടുപ്പ് തടയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മുന്നറിയിപ്പും നൽകി. മലകൾ തുരന്ന് മണ്ണെടുക്കുന്നത് ശുദ്ധജല ക്ഷാമം, മണ്ണൊലിപ്പ് ഉൾപ്പെടെയുള്ള ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു. വലിയ വാഹനങ്ങൾ വഴി മണ്ണ് കടത്തുന്നതും പ്രദേശത്ത് അപകടഭീഷണി ഉയർത്തുന്നുണ്ട്. സ്കൂൾ സമയങ്ങളിൽ വാഹന ഗതാഗതം വിദ്യാർഥികളുടെ […]
Read more

നിലവിലെ സംവിധാനം “കപടവും മോഷ്ടിക്കപ്പെട്ടതും പരിഹാസ്യവുമാണ്”; വിമർശനവുമായി ട്രംപ്

വാഷിങ്ടൺ: അമേരിക്കയിലെ തിരഞ്ഞെടുപ്പ് സംവിധാനം സുതാര്യമല്ലെന്നും അത് രാജ്യത്തെ ലോകത്തിന് മുന്നിൽ പരിഹാസപാത്രമാക്കുന്നുവെന്നും ആരോപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ സംവിധാനം “കപടവും മോഷ്ടിക്കപ്പെട്ടതും പരിഹാസ്യവുമാണ്” എന്ന് വിമർശിച്ച അദ്ദേഹം, തെരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങൾക്ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ പിന്തുണ ആവശ്യപ്പെട്ടു. വോട്ടർമാർക്ക് തിരിച്ചറിയൽ രേഖയും പൗരത്വ തെളിവും നിർബന്ധമാക്കുന്ന ‘സേവ് അമേരിക്ക ആക്ട്’ (SAVE AMERICA ACT) നടപ്പാക്കണമെന്നാണ് ട്രംപിന്റെ പ്രധാന ആവശ്യം. മെയിൽ-ഇൻ ബാലറ്റുകൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും വോട്ടർ ഐഡി നിർബന്ധമാക്കുകയും ചെയ്യുന്ന ഈ നിയമം […]
Read more

ബെംഗളൂരുവിന് സമീപം വാഹനാപകടം; രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിന് സമീപം രാംനഗരയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായ സുബിൽ പി.ടി. (37), വയനാട് സ്വദേശിയായ അജിത്ത് (36) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. അപകടത്തിൽ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix