Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യ കേസിൽ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ജാമ്യം നേടി. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ജാമ്യത്തിൽ വിട്ടതായി പൊലീസ് അറിയിച്ചു. കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തിൽ ഒന്നാം പ്രതിയായ ഡോ. എം.കെ. റാമും രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാരും ഇതുവരെ ഒളിവിലായിരുന്നു. ഈ സാഹചര്യത്തിലാണ് സംഗീത നമ്പ്യാർ നേരിട്ട് ഹാജരായി നിയമനടപടികൾ പൂർത്തിയാക്കിയത്. ഇതിനുമുമ്പ് […]
Read more

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 10 പേർക്ക് പരിക്ക്

കൊല്ലം: ആയൂർ വഞ്ചിപ്പേട്ടയിൽ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം; പത്ത് പേർക്ക് പരിക്ക്. ബസിലും കാറിലും സഞ്ചരിച്ചവർക്കാണ് പരിക്കേറ്റത്. ആയൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോയിരുന്ന ബസും, കൊട്ടാരക്കരയിൽ നിന്ന് കിളിമാനൂരിലേക്ക് വരികയായിരുന്ന കാറും തമ്മിലാണ് അപകടം സംഭവിച്ചത്. കാറിൽ ഉണ്ടായിരുന്നവർ കിളിമാനൂർ സ്വദേശികളാണ്. ഇവരിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ട് ചെയ്യുന്നു. ബസിൽ ഉണ്ടായിരുന്ന ഏഴ് പേരുടെ പരിക്ക് ഗുരുതരമല്ല.
Read more

വിവാഹിതരാകാതെ ഒരുമിച്ച് താമസിച്ചു; ബലാത്സംഗ പരാതി നിലനിൽക്കില്ലെന്ന് കോടതി

ന്യൂഡൽഹി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ചുള്ള കേസിൽ സുപ്രീം കോടതി നിർണായക നിരീക്ഷണം നടത്തി. ദീർഘകാലം ലിവ്-ഇൻ ബന്ധത്തിൽ കഴിഞ്ഞ ശേഷം അത് അവസാനിപ്പിക്കുന്നത് മാത്രം ക്രിമിനൽ കുറ്റമായി കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും സാമ്പത്തികമായി വഞ്ചിക്കുകയും ചെയ്തുവെന്നാരോപിച്ച് യുവതി സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതി ഈ നിലപാട് വ്യക്തമാക്കിയത്. നിയമപരമായ വിവാഹബന്ധത്തിന് പുറത്തായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുമ്പോൾ അതിനൊപ്പം വരുന്ന അപകടസാധ്യതകളും തിരിച്ചറിയേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് പരസ്പര […]
Read more

കുവൈത്തിൽ മീൻപിടുത്ത ബോട്ടുകൾക്കും വിനോദ ബോട്ടുകൾക്കും പകൽ സമയങ്ങളിൽ യാത്രയ്ക്ക് അനുമതി നൽകി കോസ്റ്റ് ഗാർഡ്

കുവൈത്ത് സിറ്റി: കുവൈത്ത് തീരങ്ങളിൽ മീൻപിടുത്ത ബോട്ടുകൾക്കും വിനോദ ബോട്ടുകൾക്കും പകൽ സമയത്ത് യാത്രയ്ക്ക് അനുമതി നൽകിയതോടെ കടൽത്തീരങ്ങളും മറീനകളും വീണ്ടും സജീവമായി. സുരക്ഷാ കാരണങ്ങളാൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിച്ചതിനെ തുടർന്ന് ഞായറാഴ്ച പുലർച്ചെ മുതൽ തന്നെ നിരവധി ബോട്ടുകൾ കടലിലേക്ക് ഇറങ്ങി. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് യാത്ര അനുവദിച്ചിരിക്കുന്നത്. നിർദ്ദിഷ്ടമായ മാരിടൈം മാപ്പിൽ രേഖപ്പെടുത്തിയ മേഖലകളിൽ മാത്രമേ ബോട്ടുകൾ സഞ്ചരിക്കാൻ പാടുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി. ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് […]
Read more

ഫരിദാബാദിൽ 18 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മ അറസ്റ്റിൽ

ഫരീദാബാദ്: ഫരിദാബാദിൽ 18 മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ കേസിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ഓടയിൽ എറിഞ്ഞ് കൊലപ്പെടുത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ബിഹാറിലെ മധുബാനി സ്വദേശിനിയായ നീലമാണ് അറസ്റ്റിലായത്. കുടുംബത്തിലെ കടുത്ത ദാരിദ്ര്യമാണ് കുഞ്ഞിനെ കൊല്ലാൻ കാരണമായതെന്ന് പ്രതി പൊലീസിനോട് മൊഴി നൽകി. കൊല്ലപ്പെട്ട പെൺകുഞ്ഞ് നീലയുടെ ആറാമത്തെ കുട്ടിയാണെന്നും അധികൃതർ അറിയിച്ചു.
Read more

ഐപിഎല്‍ 2026; രഘുവംശിയുടെ വിക്കറ്റിൽ തലപുകഞ്ഞ് ആരാധകര്‍

അംഗ്രിഷ് രഘുവംശിയുടെ റണ്ണൗട്ടില്‍ തേഡ് അമ്പയറായ രോഹിൻ പണ്ഡിറ്റിന്റെ തീരുമാനം ശരിയായിരുന്നോ എന്നത് ഐപിഎല്ലിലെ ലഖ്നൗ സൂപ്പര്‍ ജയന്റ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിന് പിന്നാലെ വലിയ ചര്‍ച്ചയായി. കൊല്‍ക്കത്തയുടെ ഇന്നിങ്സിലെ അഞ്ചാം ഓവറിലാണ് സംഭവം. ബൗളര്‍ പ്രിന്‍സ് യാദവ്, സ്ട്രൈക്കില്‍ രഘുവംശി, നോണ്‍-സ്ട്രൈക്കര്‍ എൻഡില്‍ കാമറൂണ്‍ ഗ്രീന്‍. മിഡ് ഓണിലേക്ക് പന്ത് തട്ടിയ രഘുവംശി സിംഗിളിനായി ഓടിയെങ്കിലും ഗ്രീന്‍ അത് നിരസിച്ചു. ഇതിനിടെ അരവഴി എത്തിയ രഘുവംശി തിരിഞ്ഞോടാന്‍ ശ്രമിക്കുമ്പോള്‍ മിഡ് ഓണില്‍ നിന്ന് […]
Read more

ലഷ്‌കർ ഭീകരൻ യൂസഫ് അഫ്രീദി പാകിസ്താനിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ലഷ്‌കർ-എ-തയ്യ്ബ (LeT) ഭീകരസംഘടനയുമായി ബന്ധപ്പെട്ട കമാൻഡർ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാത തോക്കുധാരികൾ വെടിവെച്ച് കൊലപ്പെടുത്തി. ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയായിരുന്ന അഫ്രീദിയെ ലക്ഷ്യമിട്ട് നിരവധി തവണ വെടിയുതിർന്നതായാണ് റിപ്പോർട്ടുകൾ. ഖൈബർ പഖ്തൂൺഖ്വ മേഖലയിലെ ലഷ്‌കറിന്റെ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ചിരുന്ന വ്യക്തിയാണ് അഫ്രീദിയെന്ന് സുരക്ഷാ വൃത്തങ്ങൾ വിലയിരുത്തുന്നു. അടുത്തിടെ പാകിസ്താനിൽ ഭീകരസംഘടനകളുമായി ബന്ധമുള്ള പ്രമുഖർക്കെതിരെ സമാനമായ ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസം ലാഹോറിൽ ഒരു ടിവി സ്റ്റേഷൻ […]
Read more

വിവാഹമോചനം നേടാൻ യുവതി സ്വീകരിച്ച അസാധാരണ വഴി; യുവതിക്കെതിരെ ഭർത്താവ് കോടതിയിൽ

മധ്യപ്രദേശ്: ഗ്വാളിയോറിൽ വിവാഹമോചനം നേടാൻ യുവതി സ്വീകരിച്ച അസാധാരണമായ വഴി ശ്രദ്ധേയമായി. ഭർത്താവിന്റെ സഹോദരിയെ തന്നെ ഭർത്താവിന്റെ രണ്ടാം ഭാര്യയായി ചിത്രീകരിച്ച് കോടതിയിൽ ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വിവാഹമോചനം ലഭിച്ചതെന്നതാണ് സംഭവം. 1998-ലാണ് ഇരുവരുടെയും വിവാഹം നടന്നത്. ജോലിസംബന്ധമായി പലപ്പോഴും വീട്ടിൽ ഇല്ലാത്ത ഭർത്താവും ഭാര്യയും തമ്മിൽ പിന്നീട് തർക്കങ്ങൾ വർധിക്കുകയും 2015 മുതൽ വേർപിരിഞ്ഞ് താമസിക്കുകയും ചെയ്തു. വിവാഹമോചനം വേണമെന്ന ആവശ്യം ഭർത്താവ് അംഗീകരിക്കാത്തതോടെ 2021-ൽ യുവതി കുടുംബകോടതിയെ സമീപിച്ചു. ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചതായി ആരോപിച്ച്, […]
Read more

പുതുമുഖ എംഎൽഎമാർ നിയമസഭയെ ഗൗരവമായി സമീപിക്കുന്നില്ല; വിമർശനവുമായി സ്പീക്കർ

തിരുവനന്തപുരം: പുതുമുഖ എംഎൽഎമാർ നിയമസഭയെ ഗൗരവമായി സമീപിക്കുന്നില്ലെന്ന വിമർശനവുമായി സ്പീക്കർ എ.എൻ. ഷംസീർ രംഗത്ത്. പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കർ എന്ന നിലയിൽ അവസാന ഔദ്യോഗിക പരിപാടിക്ക് ശേഷമാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവെച്ചത്. വരാനിരിക്കുന്ന നിയമസഭാംഗങ്ങൾ സഭയെ കൂടുതൽ ഗൗരവത്തോടെ കാണണമെന്ന് ഉപദേശിച്ച ഷംസീർ, പുതിയ അംഗങ്ങൾ സഭയ്ക്കുള്ളിൽ വേണ്ടത്ര സമയം ചെലവഴിക്കുന്നില്ലെന്ന് വിമർശിച്ചു. പുസ്തകങ്ങൾ വായിച്ച് സഭാ നടപടികൾ പഠിക്കുന്നതുകൊണ്ട് മാത്രം പോരെന്നും, സഭയിൽ സജീവമായി പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ്-എൽഡിഎഫ് ഭേദമില്ലാതെ പല […]
Read more

ഇടുക്കി നെടുങ്കണ്ടത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തി. നെടുങ്കണ്ടം പച്ചടിക്ക് സമീപം, പച്ചടി സ്വദേശിനി മേരിക്കുട്ടിയുടെ വീട്ടുപറമ്പിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യുവിനെയും, മകൻ റെജിയെയും കുറച്ചുനാളായി കാണാനില്ലായിരുന്നു. ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയതാകാമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാകും കൂടുതൽ വിവരങ്ങൾ വ്യക്തമാകുക. ഇരുവരും കാണാതായതിനെ തുടർന്ന് നാട്ടുകാർ ഇളയ മകൻ സജിയോട് വിവരം ചോദിച്ചപ്പോൾ, പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. ഇതോടെ സംശയം തോന്നിയ നാട്ടുകാർ വിവരം മകളെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix