Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

​”ഏറ്റുമാനൂരും ഇടുക്കിയും വിട്ടുനൽകാം , പകരം പൂഞ്ഞാർ വേണം! ജോസഫിന്റെ കടുംപിടുത്തത്തിൽ വെട്ടിലായി കോൺഗ്രസ്”

കേരള രാഷ്ട്രീയത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞു. മുന്നണി സംവിധാനങ്ങൾക്കുള്ളിലെ സ്ഥാനാർത്ഥി നിർണ്ണയവും സീറ്റ് വിഭജനവും എക്കാലത്തെയും പോലെ ഇത്തവണയും വലിയ കീറാമുട്ടിയായി തുടരുകയാണ്. പ്രത്യേകിച്ച്, പ്രതിപക്ഷ നിരയായ യുഡിഎഫ് മുന്നണിയിൽ പ്രധാന ഘടകകക്ഷിയായ പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസും കോൺഗ്രസും തമ്മിലുള്ള സീറ്റ് തർക്കം ഇപ്പോൾ അതിന്റെ പാരമ്യത്തിലെത്തി നിൽക്കുന്നു. ഏറ്റുമാനൂരും ഇടുക്കിയും വിട്ടുനൽകാൻ ജോസഫ് വിഭാഗം സമ്മതം അറിയിച്ചുവെങ്കിലും പകരം അവർ ആവശ്യപ്പെട്ട ‘പൂഞ്ഞാർ’ സീറ്റ് മുന്നണിയെ വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. […]
Read more

ഒഡിഷയിൽ സർക്കാർ മെഡിക്കൽ കോളേജിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു

ഭുവനേശ്വർ: ഒഡിഷയിലെ കട്ടക്കിലുള്ള എസ്.സി.ബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 10 രോഗികൾ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. മരണവിവരം മുഖ്യമന്ത്രി മോഹൻ ചരൺ മാജി സ്ഥിരീകരിച്ചു. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയിലെ ട്രോമ കെയർ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഐ.സി.യു. വിഭാഗത്തിലെ എയർ കണ്ടീഷനിങ് സംവിധാനത്തിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Read more

ഹൈന്ദവ പുരോഹിതർക്കും മുസ്ലീം പണ്ഡിതർക്കും ഓണറേറിയം വർധിപ്പിച്ച് മമത ബാനർജി

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഹൈന്ദവ പുരോഹിതർക്കും മുസ്ലിം മുഅദ്ദിൻമാർക്കും നൽകുന്ന പ്രതിമാസ ഓണറേറിയം വർധിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിലവിൽ ലഭിച്ചിരുന്ന തുകയിലേക്ക് 500 രൂപ കൂടി കൂട്ടിയതാണ് തീരുമാനം. ഇതോടെ പുരോഹിതർക്കും മുഅദ്ദിൻമാർക്കും ഓരോ മാസവും ലഭിക്കുന്ന ഓണറേറിയം 2000 രൂപയായി ഉയരും. വിവിധ മതവിഭാഗങ്ങളെ ഒരുമിച്ച് നിലനിർത്തുന്നതിനും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപിന്തുണ ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ.
Read more

ഗുണം പിടിക്കുമോ രണ്ട്‌ സുധാകരന്മാർ ?

കേരള രാഷ്ട്രീയത്തിലെ രണ്ട് അതികായന്മാരായ ‘സുധാകരൻ’മാർ ഒരേസമയം തങ്ങളുടെ പാർട്ടികളുമായി ഇടഞ്ഞുനിൽക്കുന്ന അസാധാരണമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. പ്രത്യയശാസ്ത്രപരമായി ഇരുധ്രുവങ്ങളിൽ നിൽക്കുമ്പോഴും, അധികാര രാഷ്ട്രീയത്തിലെ അവഗണനയും സീറ്റ് വിഭജനത്തിലെ തർക്കങ്ങളും ജി. സുധാകരനെയും കെ. സുധാകരനെയും സമാനമായ ഒരു പ്രതിസന്ധിയിൽ എത്തിച്ചിരിക്കുന്നു. ഇടത് മുന്നണിയുടെ അനിഷേധ്യ നേതാവായിരുന്ന മുൻ മന്ത്രിയും സിപിഎമ്മിന്റെ ദീർഘകാല എംഎൽഎയും ആലപ്പുഴയിലെ മുഖവുമായ ജി. സുധാകരൻ പാർട്ടിയോട് കൊമ്പുകോർത്ത് ഒരു വശത്ത് ഒറ്റയാനായി നിൽക്കുമ്പോൾ, കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ മന്ത്രിയും […]
Read more

സഹോദരിയെ 84 തവണ കുത്തിക്കൊലപ്പെടുത്തി യുവാവ് : ‘സർപ്രൈസ്’ ഉണ്ടെന്ന് പറഞ്ഞ് അമ്മയെ വിളിച്ചുവരുത്തി വധിക്കാൻ ശ്രമം

മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദിൽ സ്വന്തം ഇരട്ടസഹോദരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം അമ്മയെയും വധിക്കാൻ ശ്രമിച്ച സംഭവത്തിൽ 25കാരനായ ഹാർദിക് പിടിയിലായി. ഇൻഷുറൻസ് കമ്പനി അസിസ്റ്റന്റ് മാനേജരായ നീലിമയുടെ മകനാണ് പ്രതിയായ ഹാർദിക്. സഹോദരി ഹിമശിഖയെ കൊലപ്പെടുത്തിയ ശേഷം അമ്മ ജോലി ചെയ്യുന്ന ഓഫീസിലെത്തി “അമ്മേ വീട്ടിലേക്ക് വരൂ, ഒരു സർപ്രൈസുണ്ട്” എന്ന് പറഞ്ഞാണ് ഹാർദിക് ഇവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വീട്ടിലെത്തിയ നീലിമ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന മകളെയാണ്. ഈ നടുക്കം മാറുന്നതിന് മുൻപേ ഹാർദിക് സ്വന്തം […]
Read more

എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് കെ.ബാബു: തൃപ്പൂണിത്തുറയിൽ ദീപക് ജോയിക്ക് പിന്തുണ

തൃപ്പൂണിത്തുറ:നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എം.പിമാർ മത്സരിക്കുന്നത് അനാവശ്യമാണെന്ന് കെ. ബാബു എം.എൽ.എ വ്യക്തമാക്കി. എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നത് അനാവശ്യമായ ഉപതിരഞ്ഞെടുപ്പുകൾക്ക് വഴിതെളിക്കുമെന്നും ഇത് പാർട്ടി പ്രവർത്തകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരാൾക്ക് ഇളവ് നൽകിയാൽ മറ്റുള്ളവരും സമാനമായ ആവശ്യം ഉന്നയിക്കാൻ സാധ്യതയുള്ളതിനാൽ, എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിലപാടിനോട് താൻ പൂർണ്ണമായും യോജിക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ​സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് താൻ ആരുടെയും പേര് ഹൈക്കമാൻഡിന് മുൻപാകെ ഔദ്യോഗികമായി നിർദ്ദേശിച്ചിട്ടില്ല. തൃപ്പൂണിത്തുറ മണ്ഡലത്തിൽ പല പേരുകളും […]
Read more

ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടില്ല : 27 സീറ്റുകളിൽ മത്സരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടില്ലെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമെന്ന തരത്തിൽ രാഷ്ട്രീയ എതിരാളികൾ നടത്തുന്ന പ്രചാരണങ്ങൾക്കിടെയാണ് അദ്ദേഹം പാർട്ടി നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ തവണത്തെപ്പോലെ ഇക്കുറിയും 27 സീറ്റുകളിലായിരിക്കും ലീഗ് മത്സരിക്കുകയെന്നും അദ്ദേഹം അറിയിച്ചു. ​തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ ആവേശം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചാൽ യു.ഡി.എഫിന് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്താൻ കഴിയുമെന്ന് കുഞ്ഞാലിക്കുട്ടി […]
Read more

ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം

ന്യൂഡൽഹി: ലഡാക്ക് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സാമൂഹിക പ്രവർത്തകനും വിദ്യാഭ്യാസ വിദഗ്ധനുമായ സോനം വാങ്ചുക്കിനെ തടങ്കലിൽ നിന്ന് മോചിപ്പിക്കാൻ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇദ്ദേഹത്തിന്റെ തടങ്കൽ ഉടൻ പിൻവലിക്കാൻ ഉത്തരവിട്ടത്. ദേശീയ സുരക്ഷാ നിയമപ്രകാരം ലഭ്യമായ അധികാരങ്ങൾ വിനിയോഗിച്ചാണ് തടങ്കൽ പിൻവലിക്കുന്ന നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണവും ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിനിടെയാണ് സോനം വാങ്ചുക്ക് അറസ്റ്റിലായത്. രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് അദ്ദേഹത്തെ പിടികൂടിയത്. ലഡാക്കിന് സംസ്ഥാന പദവി […]
Read more

സിലിണ്ടർ ഒളിപ്പിച്ചു, മോദി സർക്കാരിനെതിരെ പ്രതിഷേധം; പാർലമെന്റിന് മുന്നിൽ അടുപ്പുകൂട്ടി സമരം

ന്യൂഡൽഹി: രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ സഖ്യം. പാർലമെന്റിന് മുന്നിൽ അടുപ്പുകൂട്ടി സമരം ചെയ്താണ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തിയത്. സിലിണ്ടറുകളുടെ ലഭ്യതക്കുറവ് സാധാരണക്കാരെ വലയ്ക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ വീഴ്ചകൾക്കെതിരെ പ്രതിപക്ഷം സഭയ്ക്ക് പുറത്ത് ഇത്തരമൊരു സമരമുറ സ്വീകരിച്ചത്. പ്രതിഷേധത്തിനിടെ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് ഉയർന്നത്. “സിലിണ്ടർ കാണാനില്ലെന്നും നരേന്ദ്ര മോദി അത് ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്നും” ആരോപിച്ചായിരുന്നു ഇന്ത്യ സഖ്യത്തിന്റെ മുദ്രാവാക്യം വിളികൾ. പാചകവാതക വിതരണത്തിലെ […]
Read more

യുഎൻഎ ഫണ്ട് തട്ടിപ്പ് : ജാസ്മിൻ ഷായ്ക്കെതിരെ ഇഡി അന്വേഷണം ഊർജിതം

കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) മുൻ പ്രസിഡന്റ് ജാസ്മിൻ ഷായ്ക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കുന്നു. സംഘടനയുടെ ഫണ്ട് വകമാറ്റിയെന്ന കണ്ടെത്തലിന് പിന്നാലെ വിദേശത്തുനിന്ന് ഹവാലപ്പണം കടത്തിയെന്ന പരാതിയിലും കേന്ദ്ര ഏജൻസി അന്വേഷണം തുടങ്ങിയതോടെ നഴ്സുമാർക്കിടയിൽ കടുത്ത ആശയക്കുഴപ്പവും പ്രതിഷേധവും പുകയുകയാണ്.​നേരത്തെ യുഎൻഎ ഫണ്ട് തട്ടിപ്പുകേസിൽ ജാസ്മിൻ ഷാ, ഭാര്യ ഷബ്ന, മുൻ ഭാരവാഹികളായ ബിബിൻ എൻ. പോൾ, ഷോബി ജോസഫ് എന്നിവരുടെ 1.44 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix