Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഗ്യാസ് സിലിണ്ടറിന് എന്തുകൊണ്ട് ചുവപ്പ് നിറം? കാരണമുണ്ട്

നമ്മുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് എന്തുകൊണ്ടായിരിക്കും ചുവപ്പ് നിറമെന്ന് ചിന്തിച്ചിട്ടുണ്ടോ? മറ്റ് പല നിറങ്ങളുണ്ടായിട്ടും ചുവപ്പും നീലയും പോലുളള നിറങ്ങള്‍ എന്തുകൊണ്ടായിരിക്കും തിരഞ്ഞെടുത്തത്. അതിന് കാരണമുണ്ട്. ചുവപ്പ് നിറം എത്ര ദൂരെ നിന്നും വേഗം തിരിച്ചറിയാനും സാധിക്കും. ചുവപ്പ് കിളപ്പമുള്ളൊരു നിറമാണ്. കൂടാതെ ഗ്യാസ് സിലിണ്ടര്‍ വലിയ അപകടമുണ്ടാക്കാന്‍ സാധ്യതയുള്ളതുകൊണ്ട് അപകടത്തിന്റെ സൂചനയായും ചുവപ്പ് ഉപയോഗിക്കാറുണ്ട്. നീല സിലിണ്ടറിന്റെ കാര്യവും ഇങ്ങനെ തന്നെ. നീല നിറം വളരെ പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കും. കൂടാതെ ദൂരെനിന്ന് കാണാനും സാധിക്കും. […]
Read more

കേരളത്തിന്റെ കറുത്ത രാത്രികൾ: ഒരു റിപ്പർ കാലഘട്ടത്തിന്റെ ഓർമ്മയ്ക്ക്

കേരളത്തിന്റെ ചരിത്രത്തിൽ ചോരകൊണ്ടെഴുതിയ ഭീതിയുടെ ഒരു അധ്യായമുണ്ട്. എൺപതുകളുടെ പകുതിയിൽ മലബാറിലെയും മധ്യകേരളത്തിലെയും ഗ്രാമങ്ങളെ വിറപ്പിച്ച ‘റിപ്പർ’ കാലം. സന്ധ്യാനേരത്ത് വിളക്കണച്ച് വീടിനുള്ളിൽ ഒതുങ്ങിക്കൂടുന്ന സാധാരണക്കാരന്റെ ഉറക്കം കെടുത്തിയ ആ ഇരുണ്ട നാളുകളെ ഒരു കഥാചിത്രമെന്നോണം താഴെ വിവരിക്കുന്നു. ​പാലക്കാട്ടെയും തൃശൂരിലെയും ഇടവഴികളിൽ അന്ന് രാത്രികൾക്ക് മരണത്തിന്റെ തണുപ്പായിരുന്നു. പകൽവെളിച്ചത്തിൽ സുരക്ഷിതമെന്ന് തോന്നിയ നമ്മുടെ കൊച്ചു കേരളം, ഇരുട്ടിന്റെ യാമങ്ങളിൽ ഒരു അദൃശ്യരൂപിയുടെ മുന്നിൽ വിറങ്ങലിച്ചു നിന്നു. ജനലഴികൾക്കിടയിലൂടെ പതുങ്ങിയെത്തുന്ന മരണം – അതായിരുന്നു അന്നത്തെ പ്രധാന […]
Read more

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം; എൻ. പ്രഭാകരന്

കൊച്ചി: 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് സാഹിത്യകാരൻ എൻ. പ്രഭാകരന് . മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘മായാമനുഷ്യർ’ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും ഫലകവുമാണ് അവാർഡ്. മാർച്ച് 31-ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ഈ വർഷം 24 ഇന്ത്യൻ ഭാഷകളിൽ നിന്നായി തെരഞ്ഞെടുത്ത കൃതികൾക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപിച്ചത്. എട്ട് കവിതാസമാഹാരങ്ങൾ, നാല് നോവലുകൾ, ആറ് ചെറുകഥാസമാഹാരങ്ങൾ, രണ്ട് ലേഖനങ്ങൾ, ഒരു വിമർശനകൃതി, ഒരു […]
Read more

വട്ടിയൂർകാവിൽ ഇന്ന് മുതൽ പ്രചാരണം; സ്ഥാനാർത്ഥി പട്ടിക നാളെ: കെ. മുരളീധരൻ

തിരുവനന്തപുരം: വട്ടിയൂർകാവ് നിയോജക മണ്ഡലത്തിൽ യുഡിഎഫിനായി ഇന്ന് മുതൽ താൻ പ്രചാരണത്തിനിറങ്ങുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ അറിയിച്ചു. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതാണ് സ്ഥാനാർത്ഥി നിർണ്ണയം അല്പം നീണ്ടുപോകാൻ കാരണമായത്. എന്നാൽ മുൻകാലങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം യുഡിഎഫ് പട്ടിക പുറത്തിറക്കിയിട്ടുണ്ടെന്നും, അപ്പോഴെല്ലാം യുഡിഎഫ് വൻ വിജയം നേടിയ ചരിത്രമാണുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.​തിരഞ്ഞെടുപ്പിൽ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ താനില്ലെന്നും മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ […]
Read more

എഡിഎം നവീൻ ബാബുവിന്റെ ദുരൂഹ മരണം; തുടർ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടർ അന്വേഷണത്തിന് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. നാല് കാര്യങ്ങളിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. എന്നാൽ തുടർ അന്വേഷണം ഭാഗികമായി മാത്രമാണ് കോടതി അനുവദിച്ചത്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. പ്രതി പി.പി. ദിവ്യയുടെ മുഴുവൻ ഫോൺ വിവരങ്ങളും ശേഖരിക്കണമെന്നും കോടതി അന്വേഷണ സംഘത്തോട് നിർദേശിച്ചു. കേസിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 13 പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് മഞ്ജുഷ […]
Read more

തിരഞ്ഞെടുപ്പ് തീയതിയിൽ അതൃപ്തി : കമ്മീഷന്റേത് ദുരൂഹമായ നീക്കമെന്ന് കെ.സി. വേണുഗോപാൽ

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് തീയതി നേരത്തെയാക്കിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രൂക്ഷവിമർശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയതും പ്രചാരണത്തിന് അനുവദിച്ച സമയം വെട്ടിക്കുറച്ചതും കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ പരിമിതപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണെന്ന് അദ്ദേഹം ആരോപിച്ചു. അവധി ദിവസങ്ങൾ ഒഴിവാക്കിയാൽ സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിനായി വെറും ഒൻപത് ദിവസം മാത്രമാണ് ലഭിക്കുന്നതെന്നും, കോൺഗ്രസിന് നിർണ്ണായകമായ പോരാട്ടം നടക്കുന്ന ഇടങ്ങളിൽ ഏപ്രിൽ ഒൻപതിനാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.​തിരഞ്ഞെടുപ്പ് ഏതാനും ദിവസങ്ങൾ കൂടി നീട്ടിവെക്കുന്നതിൽ […]
Read more

തൊടുപുഴയിൽ ‘പുത്രവാത്സല്യം’ വിനയാകുന്നു : ജോസഫ് ഗ്രൂപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി പോര് മുറുകുന്നു

തൊടുപുഴ : കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ തൊടുപുഴ നിയമസഭാ സീറ്റിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പി.ജെ. ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പാർട്ടിക്കുള്ളിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയതോടെ ഗ്രൂപ്പ് വലിയ പ്രതിസന്ധിയിലാണ്. പതിറ്റാണ്ടുകളായി പാർട്ടിക്കായി പ്രവർത്തിച്ച മുതിർന്ന നേതാക്കളെ തഴഞ്ഞ് മകനെ പ്രതിഷ്ഠിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.​ഇക്കാര്യത്തിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രവർത്തകർ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. ഇടുക്കി സീറ്റ് കോൺഗ്രസിന് നിരുപാധികം വിട്ടുകൊടുക്കാൻ പി.ജെ. […]
Read more

ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് : ഇത്തവണ 27 സീറ്റുകളിൽ മത്സരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് ഔദ്യോഗികമായി പുറത്തിറക്കും. കഴിഞ്ഞ തവണത്തേക്കാൾ നാല് സീറ്റുകൾ അധികമായി ലഭിച്ച പാർട്ടി, ഇത്തവണ 27 മണ്ഡലങ്ങളിലാണ് ജനവിധി തേടുന്നത്. കോട്ടയം, ഉടുമ്പുഞ്ചോല ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ഇത്തവണ ബിഡിജെഎസിന് അധികമായി ലഭിച്ചേക്കുമെന്നാണ് സൂചന. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അന്തിമ തീരുമാനം ഉച്ചയോടെ കൈക്കൊള്ളുകയും വൈകുന്നേരം നാല് മണിക്ക് പട്ടിക പ്രഖ്യാപിക്കുകയും ചെയ്യും. ​പ്രധാന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. അരൂരിൽ അഡ്വ. പി.എസ്. ജ്യോതിസ്, […]
Read more

‘കുഴി കുത്തി കഞ്ഞി കുടിക്കുന്നത് മനോഹരമായ ഓർമ്മ’ : വിവാദങ്ങളിൽ വിശദീകരണവുമായി നടൻ കൃഷ്ണകുമാർ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ച ‘കുഴി കുത്തി കഞ്ഞി നൽകൽ’ പരാമർശത്തിൽ മറുപടിയുമായി നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാർ രംഗത്തെത്തി. തന്റെ പ്രസ്താവനയെ ജാതിവിവേചനവുമായി ബന്ധിപ്പിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും, അത് ബാല്യകാലത്തെ ഗൃഹാതുരത്വം ഉണർത്തുന്ന മനോഹരമായ ഓർമ്മകളിൽ ഒന്ന് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. വെറൈറ്റി മീഡിയക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കൃഷ്ണകുമാർ തന്റെ നിലപാട് വ്യക്തമാക്കിയത്. ​ഭാര്യ സിന്ധു കൃഷ്ണയുടെ വ്ലോഗിലൂടെയായിരുന്നു മുൻപ് ഈ വിവാദ പരാമർശം പുറത്തുവന്നത്. കൊച്ചിയിലെ […]
Read more

എംപിമാർ നിയമസഭയിലേക്ക്? കോൺഗ്രസിൽ പോര് മുറുകുന്നു : പിണറായിക്കെതിരെ ധർമ്മടത്ത് ഷാഫി പറമ്പിൽ എത്തിയേക്കും

ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസ് ക്യാമ്പിൽ നാടകീയ നീക്കങ്ങൾ അരങ്ങേറുകയാണ്. നിലവിലെ നാല് എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്നത്. എന്നാൽ ഇതിനെതിരെ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം കടുത്ത വിയോജിപ്പുമായി രംഗത്തെത്തിയത് ഹൈക്കമാൻഡിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരനും രാഹുൽ ഗാന്ധിയും തമ്മിൽ തിങ്കളാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി വെച്ചു. പുതിയ വിവരമനുസരിച്ച് ചൊവ്വാഴ്ചയായിരിക്കും ഈ നിർണ്ണായക ചർച്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix