Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സേവ് ബോക്സ് തട്ടിപ്പ് കേസ്: ജയസൂര്യയെ സാക്ഷിയാക്കി ഇഡി കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ സാക്ഷിയാക്കി ഇഡി കുറ്റപത്രം സമർപ്പിച്ചു. കേസിൽ ജയസൂര്യ പ്രതിയല്ല. അന്വേഷണത്തിനിടെ അദ്ദേഹത്തിന്റെ 39 ലക്ഷം രൂപയുടെ സ്വത്തുകൾ ഇഡി മരവിപ്പിച്ചിരുന്നു. സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായിരുന്ന ജയസൂര്യയുടെ അക്കൗണ്ടിലേക്ക് കരാറിനേക്കാൾ അധികം തുക എത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സേവ് ബോക്സ് ഡോട്ട് ഇൻ എന്ന സ്റ്റാർട്ടപ്പ് കമ്പനി രൂപീകരിച്ച് നിക്ഷേപകരിൽ നിന്ന് പണം തട്ടിയ കേസിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം […]
Read more

മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടികയിൽ അപ്രതീക്ഷിത മാറ്റങ്ങൾ : എം.കെ. മുനീർ മത്സരത്തിനില്ല, കെ.എം. ഷാജി വേങ്ങരയിൽ

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. മുൻ മന്ത്രി എം.കെ മുനീർ ഇത്തവണ മത്സരരംഗത്തില്ല എന്നതാണ് പട്ടികയിലെ ഏറ്റവും വലിയ മാറ്റം. പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയപ്പോൾ, ലീഗിന്റെ ഉറച്ച മണ്ഡലമായ വേങ്ങരയിൽ കെ.എം. ഷാജി ജനവിധി തേടും. ഇത്തവണ രണ്ട് വനിതകളെയാണ് ലീഗ് മത്സരരംഗത്തിറക്കിയിരിക്കുന്നത്; എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ പേരാമ്പ്രയിൽ നിന്നും ദളിത് ലീഗ് നേതാവ് ജയന്തി രാജൻ കൂത്തുപറമ്പിൽ നിന്നും മത്സരിക്കും. […]
Read more

“ഒതുക്കിയതല്ല”; സണ്ണി ജോസഫിനെ തോൽപ്പിക്കാൻ ശൈലജ മാത്രമെന്ന് വിശദീകരണം

തിരുവനന്തപുരം: തളിപ്പറമ്പിലെ സ്ഥാനാർഥിത്വം ജില്ലാ സെക്രട്ടേറിയറ്റാണ് തീരുമാനിച്ചതെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. വ്യക്തികളല്ല, പാർട്ടി ഘടകമാണ് സ്ഥാനാർഥിയെ നിശ്ചയിക്കുന്നതെന്നും പി.കെ. ശ്യാമളയുടെ പേര് നിർദേശിച്ചതും കണ്ണൂർ ജില്ലാ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടില്ലെന്നും മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഗോവിന്ദൻ വ്യക്തമാക്കി. ടി.കെ. ഗോവിന്ദന് തളിപ്പറമ്പിൽ മത്സരിക്കാൻ താൽപര്യമുണ്ടായിരുന്നുവെന്നും മണ്ഡലത്തിലെ കണക്കുകൾ പാർട്ടിയുടെ കൈവശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സണ്ണി ജോസഫിനെ തോൽപ്പിക്കാൻ എൽഡിഎഫിൽ കഴിയുന്ന ഏക സ്ഥാനാർഥി കെ.കെ. ശൈലജയാണെന്നും അതിനാലാണ് പേരാവൂരിൽ അവരെ […]
Read more

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വേനൽമഴയ്ക്ക് സാധ്യത : മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ കടുത്ത വേനൽ തുടരുന്നതിനിടെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് വരും മണിക്കൂറുകളിൽ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ഉച്ചയ്ക്ക് പുറപ്പെടുവിച്ച നൗകാസ്റ്റ് (NOWCAST) ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ​മാർച്ച് 17-ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തുവിട്ട അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ ഈ മലയോര മേഖലകളിൽ മഴ ലഭിച്ചേക്കും. കടുത്ത ചൂടിൽ […]
Read more

ഇടതുപക്ഷത്തുള്ള മുൻ കോൺഗ്രസ് നേതാക്കളെ സ്വാഗതം ചെയ്ത് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് പോയ നേതാക്കൾക്ക് തിരികെ വരാൻ ലഭിച്ച സുവർണ്ണാവസരമാണിതെന്ന് ചെറിയാൻ ഫിലിപ്പ്. എൽ.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോ എന്ന് ഇവർ ഗൗരവമായി ചിന്തിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. സി.പി.എം പുറമ്പോക്കിൽ അപമാനം സഹിച്ചു കഴിയുന്നവർക്ക് മാതൃസംഘടനയിലേക്ക് മടങ്ങാനുള്ള സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ​കോൺഗ്രസിൽ മടങ്ങിയെത്തിയാലുടൻ വലിയ സ്ഥാനമാനങ്ങൾ ലഭിക്കില്ലെങ്കിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവമാവുകയും പാർട്ടിയോടുള്ള കൂറ് തെളിയിക്കുകയും ചെയ്താൽ ഭാവിയിൽ അർഹമായ […]
Read more

നുണ കൊണ്ട് പാർട്ടിയെ രക്ഷിക്കാനാകില്ല; സത്യം പുറത്ത് വരും, ടി.കെ. ഗോവിന്ദൻ

കണ്ണൂർ: നുണകളിലൂടെ പാർട്ടിയെ ദീർഘകാലം സംരക്ഷിക്കാനാകില്ലെന്ന് സിപിഎം വിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ. ഗോവിന്ദൻ. നുണകൾ താൽക്കാലികമായി നിലനിൽക്കാമെങ്കിലും സത്യം ഒടുവിൽ പുറത്തുവരുമെന്ന് അദ്ദേഹം പറഞ്ഞു. എം.വി. ജയരാജനും കെ.കെ. രാഗേഷും ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയായാണ് പ്രതികരണം. തനിക്കെതിരെ പാർലമെന്ററി വ്യാമോഹം ആരോപിക്കുന്നത് തള്ളിക്കളഞ്ഞ ഗോവിന്ദൻ, സ്ഥാനാർഥിത്വം ലക്ഷ്യമിട്ടല്ല പ്രതിഷേധമെന്നും വ്യക്തമാക്കി. പാർട്ടിയിലെ അനീതിക്കെതിരായ നിലപാടാണ് എടുത്തതെന്നും, ആവശ്യമെങ്കിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി, ജമാഅത്തെ ഇസ്ലാമി പിന്തുണ സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read more

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് ഹൈക്കോടതിയിലും തിരിച്ചടി സ്ഥാനാർത്ഥിത്വത്തിന് തിരിച്ചടിയായി അയോഗ്യത

കൊച്ചി: ദീർഘകാലമായി തുടരുന്ന തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും ജനാധിപത്യ കേരള കോൺഗ്രസ് നേതാവുമായ ആന്റണി രാജുവിന് നിയമപോരാട്ടത്തിൽ കനത്ത തിരിച്ചടി. കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ഇതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് മത്സരിക്കാനാവില്ലെന്ന് ഏകദേശം ഉറപ്പായി.​ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കുറ്റം. കേസിൽ നേരത്തെ നെടുമങ്ങാട് കോടതി ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ആന്റണി രാജു ജില്ലാ കോടതിയെ […]
Read more

സഖാക്കളെ ഒറ്റിക്കൊടുക്കുന്നു, രൂക്ഷമായ സ്ത്രീവിരുദ്ധത’ : ടി.കെ. ഗോവിന്ദനെതിരെ ആഞ്ഞടിച്ച് എം.വി. നികേഷ് കുമാർ

കണ്ണൂർ: കണ്ണൂർ സിപിഎമ്മിൽ വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ടി.കെ. ഗോവിന്ദന്റെ വിമത നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി എം.വി. നികേഷ് കുമാർ. തളിപ്പറമ്പിലെ സ്ഥാനാർത്ഥി പി.കെ. ശ്യാമളയെയും പേരാവൂരിലെ സ്ഥാനാർത്ഥി കെ.കെ. ശൈലജയെയും ലക്ഷ്യം വെച്ചുള്ള ഗോവിന്ദന്റെ പ്രസ്താവനകളിൽ സ്ത്രീവിരുദ്ധതയുടെ രൂക്ഷഗന്ധമാണെന്ന് നികേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു. ഒരു അസംബ്ലി മണ്ഡലത്തിൽ വെറുതെ പേരിന് മത്സരിക്കാൻ വേണ്ടി വനിതാ സഖാക്കളെ ഒറ്റിക്കൊടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും നികേഷ് ആരോപിച്ചു. ​പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ ചോദ്യം ചെയ്യുന്ന ടി.കെ. ഗോവിന്ദൻ മാസ്റ്ററുടെ […]
Read more

കുവൈറ്റിന് ഐക്യദാർഢ്യം; സൗദി-ഖഫ്ജി അതിർത്തി തുറന്നു, 44 പാതകൾ സജ്ജം

കുവൈറ്റ് സിറ്റി: മേഖലയിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെത്തുടർന്ന് നിലനിൽക്കുന്ന അടിയന്തര സാഹചര്യങ്ങളെ അടിസ്ഥാനമാക്കി, കുവൈറ്റിലേക്കുള്ള എല്ലാ കരയതിർത്തികളും സൗദി അറേബ്യ തുറന്നു. കുവൈറ്റിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യവും സഹോദരബന്ധവും ഊട്ടിയുറപ്പിക്കുന്ന ഒരു മാതൃകാപരമായ നീക്കമാണിതെന്നും ഉന്നത വൃത്തങ്ങൾ അറിയിച്ചു. യാതൊരു അഭ്യർത്ഥനയുമില്ലാതെ തന്നെ സൗദി ഭരണകൂടം ഈ തീരുമാനം സ്വമേധയാ എടുത്തതായാണ് റിപ്പോർട്ട്. യാത്ര സുഗമമാക്കാനും തിരക്ക് കുറയ്ക്കാനും ഖഫ്ജി അതിർത്തിയിൽ 44 പാതകൾ സൗദി പാസ്‌പോർട്ട് വിഭാഗം തുറന്നിട്ടുണ്ട്. ഈ പാതകൾ 24 മണിക്കൂറും പ്രവർത്തിക്കും. കുവൈറ്റ് […]
Read more

സൈനികന്റെ വീരമൃത്യു; അഞ്ചാം നാൾ കുഞ്ഞ് പിറന്നു

കുവൈത്ത്: രാജ്യത്തെ സംരക്ഷിക്കുന്നതിനിടയിൽ മിസൈൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച ലെഫ്റ്റനന്‍റ് കേണൽ അബ്ദുള്ള ഇമാദ് അൽ-ഷറഫിന്‍റെ കുടുംബത്തിന് പ്രതീക്ഷയുടെ ഒരു പുഞ്ചിരി ജനിച്ചു. അദ്ദേഹം വീരമൃത്യു വരിച്ച് അഞ്ച് ദിവസങ്ങൾക്ക് ശേഷം, ഭാര്യ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. പിതാവിന്‍റെ ധൈര്യവും പോരാട്ട മനോഭാവവും സ്മരിച്ച് കുട്ടിക്ക് ഫാരിസ് എന്ന് പേരിട്ടു. രാജ്യത്തിനായി ജീവൻ നൽകിയ ഉദ്യോഗസ്ഥന്റെ വേർപാടിൽ കുവൈറ്റ് ദുഃഖിക്കുമ്പോൾ, നവജാത ശിശു പ്രതീക്ഷയുടെ പ്രതീകമായി മാറി. “അദ്ദേഹം നമ്മെ വിട്ടുപോയെങ്കിലും, അദ്ദേഹത്തിന്‍റെ അഭിമാനകരമായ ഓർമ്മകൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix