Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സീറ്റ് നിഷേധിച്ചു : ബിജെപി യോഗത്തിൽ പൊട്ടിക്കരഞ്ഞ് സഞ്ജയ് റായ്

ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ ബിജെപിയിൽ നാടകീയ രംഗങ്ങൾ. താൻ പത്തു വർഷത്തോളമായി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭയ്പുരി മണ്ഡലത്തിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് പാർട്ടി നേതാവ് സഞ്ജയ് റായ് യോഗത്തിൽ പൊട്ടിക്കരഞ്ഞു. ബൊംഗായ്ഗാവിലെ നോർത്ത് സൽമാരയിൽ നടന്ന പ്രവർത്തകരുടെ യോഗത്തിലായിരുന്നു സഞ്ജയ് റായിയുടെ വൈകാരിക പ്രകടനം. മണ്ഡലത്തിൽ മത്സരിക്കാനുള്ള താൽപ്പര്യം അദ്ദേഹം നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. ​സംസ്ഥാനത്തെ ആകെയുള്ള 126 സീറ്റുകളിൽ 89 എണ്ണത്തിലാണ് ബിജെപി ജനവിധി തേടുന്നത്. ബാക്കി 37 […]
Read more

കെ.സുധാകരൻ പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വെറും പ്രചാരണം: രമേശ് ചെന്നിത്തല

ആലപ്പുഴ: കെ സുധാകരൻ പാർട്ടി വിടുമെന്ന് കരുതുന്നില്ലെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വെറും വാർത്തയാണെന്നും കോൺ​ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. രാവിലെ കെ സുധാകരൻ വിളിച്ചിരുന്നു. പാർട്ടി വിടുമെന്ന് വിശ്വാസമില്ലെന്നും ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. സ്ഥാനാർഥി പട്ടിക എന്താണെങ്കിലും ഇന്ന് പുറത്ത് വരും. കുറച്ചു സീറ്റിൽ കൂടി തീരുമാനമാകാനുണ്ട്. യുഡിഎഫിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണുള്ളത്. പെട്ടെന്ന് ഇലക്ഷൻ വരുമെന്ന് കരുതിയില്ല. എംപിമാരുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണ്. കോൺ​ഗ്രസിന്റെ പ്രോസസ് […]
Read more

യുടിഐ ലാര്‍ജ് & മിഡ് ക്യാപ് ഫണ്ടിന്‍റെ ആസ്തി 5700 കോടി രൂപ കടന്നു

കൊച്ചി: 2009-ല്‍ ആരംഭിച്ച യുടിഐ ലാര്‍ജ് & മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തി 5700 കോടി രൂപ കടന്നു. ഈ ഫണ്ടിന്‍റെ നിക്ഷേപത്തില്‍ 47 ശതമാനം ലാര്‍ജ് ക്യാപ് കമ്പനികളിലും, 38 ശതമാനം മിഡ് ക്യാപ് കമ്പനികളിലും, ബാക്കി സ്മോള്‍ ക്യാപ് കമ്പനികളിലുമാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ഇന്‍ഫോസിസ് ലിമിറ്റഡ്, വേദാന്ത ലിമിറ്റഡ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ലിമിറ്റഡ്, […]
Read more

എം.എസ്. ധോണിയെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ച് ഭീം പേയ്മെന്‍റ്സ് ആപ്പ്

കൊച്ചി: എന്‍പിസിഐ ഭീം സര്‍വീസസ് ലിമിറ്റഡ് (എന്‍ബിഎസ്എല്‍) ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണിയെ ഭീം പേയ്മെന്‍റ്സ് ആപ്പായ ഭാരത് കാ അപ്ന പേയ്മെന്‍റ്സ് ആപ്പിന്‍റെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. തലമുറകള്‍ക്കും ഭൂപ്രകൃതികള്‍ക്കും അതീതമായ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന വിശ്വാസം, സ്ഥിരത, വിശ്വാസ്യത എന്നിവയുടെ പര്യായങ്ങളായ രണ്ട് പേരുകളെ ഈ പങ്കാളിത്തം ഒരുമിച്ച് കൊണ്ടുവരുന്നു. ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്‍റ് യാത്ര പ്രാപ്തമാക്കുന്നതിന്‍റെ ഒരു ദശകത്തിലേക്ക് ഭീം അടുക്കുമ്പോള്‍, സ്കെയില്‍, ഉള്‍പ്പെടുത്തല്‍, ദീര്‍ഘകാല ഉപയോക്തൃ ആത്മവിശ്വാസം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള […]
Read more

ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷം; പഠനം പൂർത്തിയാക്കിയവരിൽ 40% പേർ തൊഴിൽരഹിതർ

ന്യൂഡൽഹി: രാജ്യത്തെ ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്ന് അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ ‘സ്റ്റേറ്റ് ഓഫ് വർക്കിങ് ഇന്ത്യ 2026’ റിപ്പോർട്ട് വ്യക്തമാക്കുന്നു. പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവരിൽ 40 ശതമാനം പേർക്കും ജോലി ലഭിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. പഠനം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ സ്ഥിരമായ ശമ്പളജോലി നേടുന്നവരുടെ എണ്ണം വളരെ കുറവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 15 മുതൽ 25 വയസ്സുവരെയുള്ള യുവാക്കളിൽ പഠനം പൂർത്തിയായിട്ടും ഏകദേശം 40 ശതമാനം പേർ തൊഴിലില്ലാതെ തുടരുന്നു. 25 മുതൽ 29 വരെ പ്രായമുള്ള ബിരുദധാരികളിൽ […]
Read more

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ തന്നെ സ്ഥാനാർഥി

കാസർകോട് : തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യർ മത്സരിക്കും. മണ്ഡലത്തിൽ പ്രചാരണത്തിന് ഇറങ്ങാൻ കെപിസിസി അദ്ദേഹത്തിന് നിർദേശം നൽകി. സന്ദീപ് വാര്യരെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ കാസർകോട് ഡിസിസിയിൽ ശക്തമായ എതിർപ്പ് ഉയർന്നിരുന്നുവെങ്കിലും കെപിസിസി നേതൃത്വം ഇടപെട്ടതോടെ പ്രതിഷേധം ശമിച്ചതായാണ് വിവരം. സ്ഥാനാർത്ഥിത്വം പരിഗണിക്കുന്നുവെന്ന വാർത്ത പുറത്ത് വന്നതിനെ തുടർന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കാസർകോട്ടെ കോൺഗ്രസ് നേതാക്കൾ അടിയന്തര യോഗം ചേർന്നു. ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസലിനൊപ്പം ബാലകൃഷ്ണൻ […]
Read more

​’അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടിക്കുള്ളിൽ’ : ​കെ. സുധാകരനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരെ പരസ്യമായി പ്രതികരിച്ച് മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരസ്യ പ്രസ്താവനകൾ നടത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. താനായാലും സുധാകരനായാലും പാർട്ടിയിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് പാർട്ടിക്കുള്ളിലാണ് പറയേണ്ടതെന്നും അദ്ദേഹം വടകരയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. ​സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മുല്ലപ്പള്ളി തന്റെ നിലപാട് വ്യക്തമാക്കി. തന്റെ സ്ഥാനാർത്ഥിത്വത്തിനായി ഇക്കാലം വരെ ആരോടും താൻ ശുപാർശ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളായ കെ. പ്രവീൺ […]
Read more

ഇറാൻ ഇന്റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രായേൽ

ടെൽ അവീവ്: ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബിനെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്. രാത്രിയിൽ നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് ഖത്തീബിനെ വധിച്ചതെന്ന് ഇസ്രയേൽ അവകാശപ്പെടുമ്പോഴും, ഇറാൻ അധികൃതർ ഇതുവരെ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. വരും മണിക്കൂറുകളിൽ എല്ലാ യുദ്ധമുന്നണികളിലും വലിയ അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടാകുമെന്നും ശത്രുക്കളെ വേട്ടയാടുന്നത് തുടരുമെന്നും കാറ്റ്സ് വ്യക്തമാക്കി. ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് പ്രത്യേക അനുമതി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ […]
Read more

യുദ്ധാനന്തര മാറ്റങ്ങൾ ഹോർമുസിൽ; ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്ന് ഇറാൻ വ്യക്തമാക്കി. നിലവിലെ യുദ്ധം അവസാനിച്ചതിന് ശേഷം കടലിടുക്കിന്റെ നിയന്ത്രണത്തിൽ പുനഃക്രമീകരണം നടത്താനാണ് ലക്ഷ്യമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് അറിയിച്ചു. യുഎസിനും ഇസ്രായേൽ നും സഖ്യമുള്ള രാജ്യങ്ങളുടെ കപ്പലുകൾ ഹോർമുസ് വഴിയുള്ള ഗതാഗതത്തിൽ നിന്ന് തടയാനുള്ള ഇറാന്റെ നിലപാടും അദ്ദേഹം ന്യായീകരിച്ചു. “ഇത് ഇറാനോട് ചേർന്ന ജലപാതയാണ്. സ്വാഭാവികമായി ശത്രുക്കൾക്ക് ഈ പാത ഉപയോഗിക്കാൻ അനുവദിക്കില്ല. സുരക്ഷാഭീഷണി കാരണം നിരവധി കപ്പലുകൾ ഇതിനകം […]
Read more

‘പത്തേമാരി’ രണ്ടാമതൊന്ന് കാണാൻ എനിക്ക് സാധിക്കില്ല: ജുവൽ മേരി

കൊച്ചി: പള്ളിക്കൽ നാരായണൻ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ‘പത്തേമാരി’ എന്ന ചിത്രം തനിക്ക് ഇന്നും രണ്ടാമതൊന്ന് കാണാൻ സാധിക്കാത്തത്ര സങ്കടകരമാണെന്ന് നടി ജുവൽ മേരി. അവതാരക എന്ന നിലയിൽ പ്രിയങ്കരിയായിരിക്കെ, മമ്മൂട്ടിയുടെ നായികയായി സിനിമയിലേക്ക് തുടക്കം കുറിച്ച ജുവൽ, ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെച്ചത്. ​പത്തേമാരി തനിക്ക് നൽകുന്ന വൈകാരിക ഭാരത്തെക്കുറിച്ച് ജുവൽ പറയുന്നത് ഇങ്ങനെ: “പത്തേമാരി ഞാൻ രണ്ടാമത് കണ്ടിട്ടില്ല. എനിക്ക് കാണാൻ പറ്റില്ല. കുറച്ച് കണ്ടിട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix