Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സംഘർഷത്തിനിടെ തോക്കുചൂണ്ടിയ കേസ്പി; മൂന്നുപേർ കൂടി പിടിയിൽ

ആലപ്പുഴ: സംഘർഷത്തിനിടെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേരെ കൂടി തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശികളായ പുളിമൂട്ടിൽ സജിൻ (28), കൊച്ചുമഠത്തിൽ ആദർശ് (24), വെട്ടുവേനി വലിയേടത്ത് മിഥുൻ കുമാർ (ശംഭു–27) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തെ ആക്രമിച്ച കേസിലെ പ്രതികളാണ് ഇപ്പോൾ അറസ്റ്റിലായവർ. ഫെബ്രുവരി 21നാണ് സംഭവം നടന്നത്. തൃക്കുന്നപ്പുഴ കെ.ടി.ഡി.സി.യിൽ മദ്യപാനത്തിനിടയിൽ രണ്ട് സംഘങ്ങൾ […]
Read more

വഴിത്തർക്കം കൊലപാതകമായി; മുഖ്യ പ്രതിക്ക് ജീവപര്യന്തം ശിക്ഷ

കൊച്ചി: പറവൂർ ചേന്ദമംഗലത്ത് മുൻവൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ കുത്തിക്കൊന്ന കേസിൽ മുഖ്യ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു. രാമകൃഷ്ണൻ (60) നെയാണ് പറവൂർ രണ്ടാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. 2017 സെപ്റ്റംബർ 24നാണ് കേസിന് ആധാരമായ സംഭവം നടന്നത്. ഗിൽസൻ (54) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ ഗിൽസന്റെ സഹോദരൻ ജിന്‍റോ (45)ക്കും കുത്തേറ്റ് പരിക്കേറ്റിരുന്നു. ജിന്‍റോയെ ആക്രമിച്ചതിന്, രാമകൃഷ്ണന് മൂന്ന് വർഷം കഠിന തടവും 10,000 […]
Read more

മൊസാദ് ചാരനെ വധിച്ച് ഇറാൻ; സുപ്രധാന വിവരങ്ങൾ ചോർത്തി ഇസ്രായേലിന് നൽകി

ടെഹ്റാൻ: ഇസ്രായേലിന് വേണ്ടി ഇറാനിൽ ചാരപ്രവർത്തനം നടത്തിയതായി ആരോപിക്കപ്പെട്ട ഒരാളെ വധിച്ചതായി റിപ്പോർട്ട്. കൗറൂഷ് കീവാനി എന്നയാളെയാണ് ചാരപ്രവൃത്തി കുറ്റം ചുമത്തി ഇറാൻ ശിക്ഷിച്ചത്. ഇസ്രായേലും അമേരിക്കയും ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ചാരപ്രവൃത്തി കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ വ്യക്തിയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാനിലെ അതിസുരക്ഷാ മേഖലകളുമായി ബന്ധപ്പെട്ട വിവരങ്ങളും ചിത്രങ്ങളും മൊസാദ് സംഘത്തിന് കൈമാറിയതായാണ് ഇയാൾക്കെതിരായ ആരോപണം. തുടർന്ന് പിടിയിലായ കൗറൂഷ് കീവാനിയെ ബുധനാഴ്ച വധിച്ചതായി ഇറാൻ ജുഡീഷ്യറി അറിയിച്ചു. കഴിഞ്ഞ ജൂണിൽ 12 ദിവസം […]
Read more

തന്ത്ര നീക്കം; ചൈനയിലേക്കുള്ള റഷ്യൻ എണ്ണ ടാങ്കറുകൾ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടു

പശ്ചിമേഷ്യ: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് എണ്ണവിതരണത്തിൽ ഉണ്ടായ തടസ്സം മറികടക്കാൻ, ചൈനയിലേക്ക് പോവുകയായിരുന്ന റഷ്യൻ എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടതായി റിപ്പോർട്ട്. അമേരിക്കയുടെ താത്കാലിക അനുമതി ലഭിച്ചതിനെ തുടർന്ന് ഒരാഴ്ചയ്ക്കിടെ ഏകദേശം മൂന്ന് കോടി ബാരൽ റഷ്യൻ എണ്ണ ഇന്ത്യയിലെ ശുദ്ധീകരണശാലകളിലെത്തി. ഷിപ്പ് ട്രാക്കിങ് സ്ഥാപനമായ വോർടെക്‌സിന്റെ വിവരമനുസരിച്ച്, ചൈനയിലേക്കുള്ള കുറഞ്ഞത് ഏഴ് റഷ്യൻ കപ്പലുകൾ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. ജനുവരി അവസാനം ബാൾട്ടിക് കടൽ തുറമുഖങ്ങളിൽ നിന്ന് പുറപ്പെട്ട അക്വാ ടൈറ്റാൻ കപ്പൽ ദക്ഷിണ ചൈനാ കടലിൽവെച്ച് ഇന്ത്യയിലേക്ക് തിരിച്ചതാണ്. […]
Read more

വടകരയിൽ കെ.കെ രമ തന്നെ ആർഎംപിഐ സ്ഥാനാർത്ഥി

വടകര:വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ കെ.കെ രമ തന്നെ ആർഎംപിഐ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എൻ. വേണു അറിയിച്ചു. യുഡിഎഫ് പിന്തുണയോടെയാണ് രമ ഇത്തവണയും പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ എണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച രമ, ഇത്തവണ കൂടുതൽ കരുത്തോടെ മണ്ഡലം നിലനിർത്തുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. വടകര ഒഴികെയുള്ള മറ്റ് മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാനാണ് ആർഎംപിഐ തീരുമാനം. ഇതിനിടെ തിരുവനന്തപുരം കോവളത്ത് മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭഗത് റൂഫസ് എൽഡിഎഫ് […]
Read more

പിന്തുണ തേടി വൈക്കം എൻഡിഎ സ്ഥാനാർഥി കെ. അജിത്ത് വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു

വൈക്കം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ, വൈക്കം നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കെ. അജിത്ത് വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു. ഇന്നലെ രാവിലെ 10.30-ഓടെ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലെത്തിയാണ് അദ്ദേഹം പിന്തുണ തേടിയത്. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുമായും അജിത്ത് കൂടിക്കാഴ്ച നടത്തി. മണ്ഡലത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെയും സമുദായ നേതാക്കളെയും നേരിൽ കണ്ട് പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം നടന്നത്. ​മുൻപ് ജനപ്രതിനിധി ആയിരുന്ന കാലത്തും തന്റെ പൊതുപ്രവർത്തന വേളകളിലും വെള്ളാപ്പള്ളി നടേശൻ തന്നോട് വലിയ […]
Read more

മുതിർന്ന നേതാക്കൾ പുറത്ത്, മണ്ഡലങ്ങൾ ഘടകകക്ഷികൾക്ക് : ബിജെപിയിൽ പൊട്ടിത്തെറി

തിരുവനന്തപുരം: ബിജെപി പുറത്തിറക്കിയ ആദ്യഘട്ട സ്ഥാനാർഥി പട്ടികയെച്ചൊല്ലി പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻപിള്ള, എം.ടി. രമേശ് എന്നിവരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതാണ് ഒരു വിഭാഗം നേതാക്കളെയും അണികളെയും ചൊടിപ്പിച്ചിരിക്കുന്നത്. 47 മണ്ഡലങ്ങളിലേക്കുള്ള പട്ടികയിൽ വി. മുരളീധരൻ, കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ പ്രമുഖർ ഇടംപിടിച്ചപ്പോൾ കുമ്മനത്തെയും ശ്രീധരൻപിള്ളയെയും പോലുള്ള മുതിർന്നവരെ തഴഞ്ഞത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ​പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങൾ ഘടകകക്ഷികൾക്ക് വിട്ടുനൽകിയതിലും കടുത്ത […]
Read more

ആർജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു : ശ്രേയാംസ് കുമാർ മത്സരരംഗത്തില്ല

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആർജെഡി സ്ഥാനാർഥികളെ സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ പ്രഖ്യാപിച്ചു. വടകരയിൽ എം.കെ. ഭാസ്‌കരനും കൂത്തുപറമ്പിൽ പി.കെ. പ്രവീണും കല്പറ്റയിൽ പി.കെ. അനിൽ കുമാറുമാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ അഞ്ച് തവണയായി താൻ മത്സരിച്ച കല്പറ്റ മണ്ഡലത്തിൽ ഇത്തവണ മറ്റുള്ളവർക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് മാറിനിൽക്കുന്നതെന്ന് ശ്രേയാംസ് കുമാർ വ്യക്തമാക്കി. മുന്നണിയിൽ നിന്ന് മത്സരിക്കാൻ നിർബന്ധമുണ്ടായിരുന്നുവെന്നും അതിന് എൽഡിഎഫിനോട് കടപ്പാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​ശ്രേയാംസ് കുമാറിന് പകരം കല്പറ്റയിൽ സ്ഥാനാർഥിയായ പി.കെ. അനിൽ […]
Read more

ദുബായിലേക്ക് പറക്കാന്‍ ആളില്ല; 600 സീറ്റുള്ള വിമാനത്തില്‍ വെറും 25 യാത്രക്കാര്‍

ഗള്‍ഫ്: ഗള്‍ഫ് മേഖലയിലെ സംഘർഷത്തെ തുടര്‍ന്ന് ദുബായിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവാണ്. അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പല വിമാനങ്ങളും ആളില്ലാത്ത നിലയിലാണ് പറക്കുന്നത്. പാരീസില്‍ 600 സീറ്റുള്ള എയര്‍ബസില്‍ വെറും 25 യാത്രക്കാര്‍ മാത്രം ഉണ്ടായതായി റിപ്പോര്‍ട്ട്. ദുബായില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ തിരക്ക് ഉണ്ടെങ്കിലും തിരിച്ചുവരുമ്പോൾ യാത്രക്കാര്‍ കുറവായതിനാല്‍ എമിറേറ്റ്‌സ് പല വിമാനങ്ങളും കാലിയായി പറക്കുന്നു. ഡ്രോണ്‍ ആക്രമണങ്ങളും ഇറാന്റെ മിസൈല്‍ ഭീഷണിയും സ്ഥിതിഗതിയെ മോശമാക്കി; കഴിഞ്ഞ തിങ്കളാഴ്ച ദുബായ് വിമാനത്താവളത്തിലെ […]
Read more

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വി. അബ്ദുറഹ്‌മാൻ വിട്ടുനിൽക്കുന്നു : എൽഡിഎഫിൽ ആശങ്ക

താനൂർ: എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങാതെ വി. അബ്ദുറഹ്‌മാൻ മാറിനിൽക്കുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. ഔദ്യോഗികമായി പേര് പ്രഖ്യാപിച്ചിട്ടും നേരിട്ടുള്ള പ്രചാരണത്തിനോ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വോട്ട് അഭ്യർത്ഥനയ്ക്കോ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. താനൂരിൽ വീണ്ടും മത്സരിക്കാൻ താല്പര്യമില്ലെന്ന് അബ്ദുറഹ്‌മാൻ നേരത്തെ തന്നെ ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നതായാണ് സൂചന. ​മണ്ഡലം മാറി തിരൂരിൽ മത്സരിക്കാനായിരുന്നു അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാൽ പാർട്ടി വീണ്ടും താനൂരിൽ തന്നെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതിലുള്ള നീരസമാണ് പ്രചാരണത്തിൽ നിന്നുള്ള വിട്ടുനിൽക്കലിന് പിന്നിലെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix