Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കാഞ്ഞിരപ്പള്ളിയിൽ ബിജെപിയിൽ പടലപ്പിണക്കം : ജോർജ് കുര്യനെതിരെ നോബിൾ മാത്യു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിൽ കടുത്ത ആഭ്യന്തര കലഹം. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരസ്യവിമർശനവുമായി ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷനും മുൻ ജില്ലാ പ്രസിഡന്റുമായ നോബിൾ മാത്യു രംഗത്തെത്തി. ജോർജ് കുര്യൻ കെട്ടിയിറക്കിയ സ്ഥാനാർത്ഥിയാണെന്നും ഗ്രൂപ്പ് താല്പര്യങ്ങളാണ് സീറ്റ് നിർണ്ണയത്തിന് പിന്നിലെന്നുമാണ് പ്രധാന ആരോപണം. ​ജോർജ് കുര്യന് മണ്ഡലത്തിൽ ഇരുപതിനായിരം വോട്ട് പോലും ലഭിക്കില്ലെന്നും സ്വന്തം വാർഡിൽ പോലും ബിജെപിക്ക് സ്വാധീനമുണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നും നോബിൾ മാത്യു പരിഹസിച്ചു. പാർട്ടിക്കായി അധ്വാനിക്കുന്നവർ […]
Read more

ഉന ദളിത് പീഡനക്കേസ്; 35 പേരെ വെറുതേവിട്ട് കോടതി

അഹമ്മദാബാദ്: ഗുജറാത്തിലെ ഉന ദളിത് പീഡനക്കേസിൽ അഞ്ച് പേരെ കുറ്റക്കാരായി കണ്ടെത്തി കോടതി. ഇതിൽ പോലീസുദ്യോഗസ്ഥരും ഉൾപ്പെടെ 35 പേർ കുറ്റവിമുക്തരായി. കുറ്റക്കാരുടെ ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും.വെരാവൽ അഡീഷണൽ സെഷൻസ് ജഡ്ജി ജിഗ്നേഷ് പാണ്ഡ്യയാണ് വിധിപറഞ്ഞത്.2016 ജൂലായ് 11 ഗിർ സോമനാഥ് ജില്ലയിലെ ഉനയിൽ മോട്ടാ സമധ്യാല ഗ്രാമത്തിലാണ് സംഭവം നടന്നത്. ചത്തപശുവിന്റെ തോലുരിക്കുകയായിരുന്ന ദളിതരെ ഗോരക്ഷാപ്രവർത്തകർ ആക്രമിച്ചത്. ഇവരെ വാഹനത്തിലേക്ക് കൊണ്ടുപോയി പട്ടണത്തിലെത്തിച്ച് വിവസ്ത്രരാക്കി കെട്ടിയിട്ട് പരസ്യമായി മർദിക്കുകയും, ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. […]
Read more

മരണത്തെ തോൽപ്പിച്ച പ്രണയം : മട്ടന്നൂരിന്റെ ‘മനസ്സ്’ തൊട്ട് വി.കെ. സനോജ്‌

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ മട്ടന്നൂർ മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായി വി.കെ. സനോജ് എത്തുമ്പോൾ, രാഷ്ട്രീയത്തിനപ്പുറം അദ്ദേഹത്തിന്റെ വ്യക്തിത്വം ചർച്ചയാവുകയാണ് സമൂഹമാധ്യമങ്ങളിൽ. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയുമായ സനോജിനെക്കുറിച്ച് സുഹൃത്ത് രജീഷ് കുമാർ അഭിമന്യു പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് തേടി ഇറങ്ങുന്നതിന് മുൻപേ, ജീവിതത്തിലെ വലിയൊരു പരീക്ഷണം അതിജീവിച്ച് വിജയിച്ച മനുഷ്യനാണ് സനോജ് എന്ന് ഈ കുറിപ്പ് സാക്ഷ്യപ്പെടുത്തുന്നു. ​എസ്എഫ്ഐ ജില്ലാ നേതാവായിരിക്കെ കൃഷ്ണമേനോൻ വനിതാ കോളേജിലെ […]
Read more

ഡോ. വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപ് കുറ്റകാരൻ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചു. കുടവട്ടൂർ സ്വദേശിയും അധ്യാപകനുമായ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞു. പ്രതിക്കുള്ള ശിക്ഷ മറ്റന്നാൾ വിധിക്കും. ആശുപത്രിസുരക്ഷയെപ്പറ്റി ഏറെ ചർച്ചകൾക്ക് വഴിവെച്ച കേസിലാണ് ഇപ്പോൾ വിധി പുറത്തു വന്നിരിക്കുന്നത്. 2023 മേയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവെച്ചാണ് മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർഥിനിയായിരുന്ന വന്ദനാദാസിനെ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം. ജോസിന്റെ […]
Read more

സേലത്ത് 66-കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു

സേലം: കത്തികാണിച്ച് ഭീഷണിപ്പെടുത്തി 66-കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഗോരിമേഡ് ജെല്ലിക്കാട് സ്വദേശി രവികുമാർ ആണ് പിടിയിലായത്. സേലം കോർപറേഷൻ പരിധിയിലെ ഗോരിമേഡ് സ്വദേശിനിയായ സ്ത്രീയെയാണ് ആക്രമിച്ചത്. വീടിന് പുറത്തുകിടക്കുകയായിരുന്ന ഇവരെ രണ്ട് പേർ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി കണ്ണൻകുറിച്ചി പൊലീസ് അറിയിച്ചു. ഞായറാഴ്ച ബന്ധുക്കൾ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ പോലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളിൽ ഒരാളെ തിങ്കളാഴ്ച പിടികൂടിയത്. ഒളിവിൽ കഴിയുന്ന രണ്ടാം പ്രതിക്കായി തിരച്ചിൽ […]
Read more

ഹോർമുസ് പ്രതിസന്ധി; ഇന്ത്യൻ കപ്പലുകൾ കൂട്ടത്തോടെ കടത്തിവിടാൻ ധാരണയില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾ കൂട്ടത്തോടെ കടത്തിവിടാൻ ഇറാനുമായി യാതൊരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. അതുപോലെ, ഹോർമുസ് വഴിയുള്ള വ്യാപാരക്കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യു.എസ്.യുമായി ഇന്ത്യ ഉഭയകക്ഷി ചർച്ചകളിൽ ഏർപ്പെട്ടിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കാൻ യുദ്ധക്കപ്പലുകൾ അയയ്ക്കാൻ പല രാജ്യങ്ങളോടും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്തിരുന്നുവെങ്കിലും, ഈ വിഷയത്തിൽ ഇന്ത്യയുമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കിയത്. ഇന്ത്യയോട് […]
Read more

വേങ്ങരയിൽ കെ.എം. ഷാജി? കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് : മുസ്ലീം ലീഗിൽ ധാരണയാകുന്നു

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.എം. ഷാജിയെ വേങ്ങര മണ്ഡലത്തിൽ മത്സരിപ്പിക്കാൻ മുസ്ലീം ലീഗിൽ ധാരണയാകുന്നു. നിലവിൽ വേങ്ങരയെ പ്രതിനിധീകരിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുന്നതോടെയാണ് ഷാജിക്ക് വേങ്ങരയിൽ കളമൊരുങ്ങുന്നത്. 2006-ൽ ഇരവിപുരത്ത് എ.എ. അസീസിനെതിരെ മത്സരിച്ച് പരാജയപ്പെട്ടുകൊണ്ടാണ് ഷാജി തിരഞ്ഞെടുപ്പ് രാഷ്ട്രീയം ആരംഭിക്കുന്നത്. പിന്നീട് 2011-ൽ അഴീക്കോട് മണ്ഡലത്തിൽ നിന്ന് കന്നി വിജയം നേടിയ അദ്ദേഹം നിയമസഭയിലെത്തി. അന്ന് വെറും 493 വോട്ടുകൾക്കായിരുന്നു ഷാജിയുടെ വിജയം, ആ തിരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു അത്. ​2016-ലെ […]
Read more

തോറ്റാൽ വനവാസമെന്ന് യുഡിഎഫ് നേതാവ് : കാട് കണ്ടുപിടിക്കാൻ സഹായിക്കാമെന്ന് ജോൺ ബ്രിട്ടാസ്

കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ വാഗ്ദാനങ്ങളെയും പ്രസ്താവനകളെയും നിശിതമായ ഭാഷയിൽ വിമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി നടത്തിയ നിരീക്ഷണങ്ങൾ ചർച്ചയാകുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വനവാസത്തിന് പോകുമെന്ന് പ്രഖ്യാപിച്ച ഒരു യുഡിഎഫ് നേതാവിനെ ഉന്നംവെച്ചായിരുന്നു ബ്രിട്ടാസിന്റെ പരിഹാസം കലർന്ന പ്രതികരണം. രാഷ്ട്രീയ നേതാക്കൾ നടത്തുന്ന വൈകാരികമായ പ്രഖ്യാപനങ്ങൾ പലപ്പോഴും വെറും വാചകക്കസർത്തുക്കളായി മാറുന്നു എന്ന യാഥാർത്ഥ്യത്തിലേക്കാണ് അദ്ദേഹം വിരൽ ചൂണ്ടുന്നത്. ​തിരഞ്ഞെടുപ്പിൽ തോറ്റാൽ താൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി ‘വനവാസത്തിന്’ പോകുമെന്ന് ഒരു പ്രമുഖ യുഡിഎഫ് […]
Read more

തൃക്കാക്കരയിൽ അഖിൽ മാരാർ; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വൻറി 20

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൻഡിഎയുടെ ഭാഗമായ ട്വന്റി 20 മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തൃക്കാക്കരയിൽ സംവിധായകൻ അഖിൽ മാരാർ മത്സരിക്കും. തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും ട്വന്റി 20 സ്ഥാനാർഥികളായിരിക്കും. കോൺഗ്രസിൽ നിന്ന് രാജിവെച്ച ബാബു ദിവാകരൻ കുന്നത്തുനാട് മണ്ഡലത്തിൽ മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ബിജെപിയും ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 47 സ്ഥാനാർഥികളെയാണ് ബിജെപി ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. നേമത്ത് രാജീവ് ചന്ദ്രശേഖർ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ. ശ്രീലേഖ, മഞ്ചേശ്വരത്ത് […]
Read more

എൻ.ഡി.എ സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പുറത്ത് : ക്യാപ്റ്റനായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : ബിജെപി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണി തങ്ങളുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമായിരിക്കുകയാണ്. 47 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ പട്ടികയിൽ രാഷ്ട്രീയ പ്രമുഖർ മുതൽ സാംസ്കാരിക നായകർ വരെ ഇടംപിടിച്ചിരിക്കുന്നു എന്നത് വരാനിരിക്കുന്ന പോരാട്ടത്തിന്റെ വീര്യം വർദ്ധിപ്പിക്കുന്നു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മുതൽ പുതുതായി മുന്നണിയിലേക്ക് എത്തിയ പത്മജ വേണുഗോപാൽ വരെയുള്ളവരുടെ സാന്നിധ്യം രാഷ്ട്രീയ കേരളം വലിയ താല്പര്യത്തോടെയാണ് നോക്കിക്കാണുന്നത്.​മഞ്ചേശ്വരത്ത് നിന്ന് കെ. സുരേന്ദ്രൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix