Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമക്കും ജലദോഷത്തിനും സിറപ്പുകൾ അനുവദിക്കരുതെന്ന് കർണാടക സർക്കാർ

ബെംഗളൂരു: രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയ്ക്കുള്ള സിറപ്പുകൾ നൽകുകയോ നിർദ്ദേശിക്കുകയോ ചെയ്യരുതെന്ന് കർണാടക സർക്കാർ . സംസ്ഥാനത്തെ എല്ലാ ആശുപത്രികളും, ഫാർമസികളും, ക്ലിനിക്കുകളും, ഡോക്ടർമാരും ഈ ഉത്തരവ് പാലിക്കേണ്ടതാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ചുമ മരുന്ന് ഉപയോഗിച്ച ശേഷം കുട്ടികൾ മരിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. മരുന്നുകളുടെ വിൽപ്പന സംബന്ധിച്ച് കർണാടക സർക്കാർ എല്ലാ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോടും കർശനമായ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
Read more

ദുൽഖർ സൽമാന്റെ ലാൻഡ് റോവർ ഹർജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം ദുൽഖർ സൽമാൻക്ക് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നടൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തിങ്കളാഴ്ച ഹർജി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും കസ്റ്റംസ് റിപ്പോർട്ട് ലഭിക്കാതിരിക്കുന്നതിനാൽ കേസ് ഇന്നത്തേക്ക് മാറ്റിയിരുന്നു. , 2004 മോഡൽ ലാൻഡ് റോവർ റെഡ് ക്രോസിന്റെ ഇറക്കുമതിയാണെന്നും, കഴിഞ്ഞ അഞ്ച് വർഷങ്ങളായി ഉപയോഗിക്കുന്ന വാഹനമെന്ന നിലയിൽ രേഖകൾക്കനുസരിച്ച് നിയമപരമായി സ്വന്തമാക്കിയതാണെന്നും ആണ് ദുൽഖർ സൽമാൻ ഹർജിയിൽ വാദിക്കുന്നത്. കസ്റ്റംസ് കസ്റ്റഡിയിലെ വാഹനം ശരിയായി സൂക്ഷിക്കപ്പെടാൻ സാധ്യതയില്ലെന്നും, […]
Read more

സുപ്രീംകോടതിയിലെ ആക്രമശ്രമം; സംഘപരിവാർ വിദ്വേഷത്തിന്റെ ഫലമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്ക്കെതിരെ നടന്ന ആക്രമശ്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി അപലപിച്ചു. ഇത് ഒരു വ്യക്തിയുടെ തെറ്റായ വികാരപ്രകടനം മാത്രമല്ല, സംഘപരിവാർ വർഷങ്ങളായി വളർത്തിയെടുത്ത വിദ്വേഷ രാഷ്ട്രീയത്തിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാറിന്റെ പ്രചാരണങ്ങൾ ആളുകളെ തെറ്റായ വഴിയിലേക്ക് തള്ളുകയാണെന്നും, പരമോന്നത കോടതിക്കകത്തുപോലും ഇത്തരം സംഭവങ്ങൾ നടക്കുന്നത് അതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആർഎസ്എസും അനുബന്ധ സംഘടനകളും നൂറു വർഷമായി വളർത്തിയെടുത്ത അസഹിഷ്ണുതയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയെ […]
Read more

മെസിക്ക് മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: ലോകഫുട്ബോളിലെ സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലെത്തുന്നു. സൗദി അറേബ്യൻ ക്ലബ് അൽ നസറിന്റെ താരമായ റൊണാൾഡോ, ഒക്ടോബർ 22ന് ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തിൽ എഫ് സി ഗോവയ്‌ക്കെതിരായ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിനാണ് ഇറങ്ങുന്നത്. മുമ്പ് റൊണാൾഡോ ഇന്ത്യയിലേക്ക് വരില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ താരം തീരുമാനം മാറ്റി വിസയ്ക്കായി അപേക്ഷ നൽകിയതായി സ്ഥിരീകരിച്ചു. എഫ് സി ഗോവയുടെ സിഇഒ രവി പുസ്കറാണ് റൊണാൾഡോ കളിക്കാൻ എത്തുന്നതായി വ്യക്തമാക്കിയത്. താരത്തിന്റെ സാന്നിധ്യം കാരണം മത്സരത്തിന് […]
Read more

ഗാസ സമാധാന പദ്ധതി; ഈജിപ്തിലെ ആദ്യഘട്ട ചർച്ചകൾ അവസാനിച്ചു

കെയ്റോ: ഗാസ സമാധാന പദ്ധതിയുടെ ഭാഗമായി ഈജിപ്തിൽ നടന്ന മധ്യസ്ഥ ചർച്ചകളുടെ ഒന്നാംഘട്ടം സമാപിച്ചു. അനുകൂലമായ അന്തരീക്ഷത്തിലാണ് ചർച്ചകൾ അവസാനിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈജിപ്തിലെ ഷാർം അൽ ഷെയ്ഖ് റിസോർട്ടിൽ മണിക്കൂറുകളോളം നീണ്ട ചർച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച 20-ഇന സമാധാന പദ്ധതിയുടെ അടിസ്ഥാനത്തിലായിരുന്നു. ഈജിപ്തും ഖത്തറും ചേർന്നാണ് മധ്യസ്ഥത നടത്തിയത്. ആദ്യഘട്ട ചർച്ചയിൽ പ്രധാനമായും ബന്ദികളുടെ മോചനവും പലസ്തീൻ തടവുകാരുടെ കൈമാറ്റവുമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. ഇസ്രയേൽ പ്രതിനിധിസംഘത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ […]
Read more

വിശ്വാസത്തെയോ ആചാരത്തെയോ തകർക്കാൻ സർക്കാർ കൂട്ടുനിക്കില്ല: ഇ പി ജയരാജൻ

കൊച്ചി: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരിച്ച് എൽഡിഎഫ് മുൻ കൺവീനർ ഇ പി ജയരാജൻ.“ഒരു വ്യക്തിയുടെയും വിശ്വാസത്തെയോ ആചാരത്തെയോ തകർക്കാൻ സർക്കാർ അനുവദിക്കില്ല. എങ്കിലും, കുറ്റവാളികളെ രക്ഷപ്പെടുത്താൻ സർക്കാർ അനുവദിക്കില്ല. സത്യം കണ്ടെത്തി, കുറ്റവാളികളെ ശിക്ഷിക്കണം. ഇതാണ് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു” അയ്യപ്പ സംഗമം സർക്കാർ സൽപ്പേരിന് കാരണമായി, വിവാദങ്ങൾ അയ്യപ്പ സംഗമത്തിന് ശേഷമാണ് ഉയർന്നതെന്നും, അന്വേഷണം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും പറഞ്ഞു. അതേസമയം, ശബരിമല സ്വർണ്ണപ്പാളി വിവാദം നിയമസഭയിലും പ്രതിപക്ഷം ശക്തമായ […]
Read more

പാകിസ്ഥാൻ അപൂർവ ധാതു ആദ്യ ബാച്ച് അമേരിക്കയിലേക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാൻ അപൂർവ ധാതു നിക്ഷേപങ്ങളുടെ ആദ്യ ബാച്ച് അമേരിക്കയിലേക്ക് അയച്ചു. അമേരിക്കൻ കമ്പനിയുഎസ് സ്ട്രാറ്റജിക് മെറ്റൽസ്സും പാകിസ്ഥാനിലെ സൈനിക എഞ്ചിനീയറിംഗ് വിഭാഗമായ ഫ്രോണ്ടിയർ വർക്ക്സ് ഓർഗനൈസേഷൻവുമായുള്ള സെപ്റ്റംബർ കരാറിന് പിന്നാലെയാണ് ആദ്യഘട്ട വിതരണം നടത്തിയത്. പതിവ് വ്യവസായങ്ങളിൽ ഉപയോഗിക്കുന്ന ആൻറിമണി, നിയോഡിമിയം, പ്രസിയോഡിമിയം എന്നിവ ഉൾപ്പെടുന്ന സാമ്പിൾ ധാതുക്കളാണ് ആദ്യ ബാച്ചിൽ അമേരിക്കയിലേക്ക് അയച്ചത്. കരാർ പ്രകാരം, പാകിസ്ഥാനിൽ ധാതു സംസ്കരണവും വികസന സൗകര്യങ്ങളും ഒരുക്കാൻ ഏകദേശം 500 മില്യൺ ഡോളർ നിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.യു എസ് […]
Read more

തിരുവനന്തപുരത്ത് ഡ്യൂട്ടിയിലായ പൊലീസ് മദ്യപിച്ച നിലയിൽ

തിരുവനന്തപുരം: വന്ദേഭാരത് പരിപാടിക്ക് പോകുന്ന ഗവർണറെ സ്വീകരിക്കുന്ന സമയത്ത് ഡ്യൂട്ടിയിലായിരുന്ന എ.ആർ. ക്യാമ്പിലെ സിബിഐ ഒ ശരത്ത് മദ്യപിച്ച നിലയിൽ എത്തിയതായി കണ്ടെത്തി. റൈഫിൽ ഡ്യൂട്ടിയിലായിരുന്നു ശരത്ത് സാന്നിദ്ധ്യം, സംഭവ സമയം കൂടെയുണ്ടായ ഉദ്യോഗസ്ഥർ ഇത് ഉയർന്ന ഉദ്യോഗസ്ഥർക്കു റിപ്പോർട്ട് ചെയ്തു. സംഭവം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ശരത്തെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. പരിശോധനയിൽ മദ്യപിച്ച നിലയാണെന്ന് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ചട്ടാനുസൃത നടപടികൾ സ്വീകരിക്കാൻ ശുപാർശ നൽകിയതായി അറിയിച്ചു.
Read more

മലയാളി യുവതിക്കുനേരെ ബെംഗളൂരുവിൽ അതിക്രമം

ബെംഗളൂരു: കോറമംഗലയിൽ ഒരു മലയാളി യുവതിക്ക് നേരെ യൂബർ ഓട്ടോ ഡ്രൈവർ അതിക്രമം. യുവതി ബുക്ക് ചെയ്ത ലൊക്കേഷനിലേക്ക് എത്താൻ ശ്രമിച്ചപ്പോൾ, ഓട്ടോ ഡ്രൈവർ അവളെ പാതിവഴിയിൽ ഇറക്കിവിടാൻ ശ്രമിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി പരാതിയിൽ പറഞ്ഞതനുസരിച്ച്, “തെരുവുനായ ശല്യം ഉണ്ടെന്നും, ബുക്ക് ചെയ്ത ലൊക്കേഷനിൽ തന്നെ എത്തിക്കണം” എന്ന് അവൾ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ, ഓട്ടോ ഡ്രൈവർ യുവതിയെ കയറ്റി ഓട്ടോയിൽ തിരികെ പോകാനും ശ്രമിച്ചു. മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും, ആരോട് പരാതിപറഞ്ഞാലും പ്രശ്നമില്ലെന്ന് മറുപടി നൽകിയെന്നും […]
Read more

മുഖം മിനുക്കി സുഭാഷ് പാർക്ക്

കൊച്ചി: കൊച്ചിയിലെ സുഭാഷ് പാർക്ക് പുതിയ രൂപത്തിൽ സജ്ജീകരിച്ച് പൊതുഇടങ്ങളുടെ നവീകരണം പൂർത്തിയാക്കി. ആധുനിക ടോയ്ലറ്റ് ബ്ലോക്ക്, ഇന്ററാക്റ്റീവ് പ്ലേ ഏരിയ, ഓപ്പൺ ജിം എന്നിവ ഉൾപ്പെടെയുള്ള നവീകരണങ്ങൾ പങ്കാളിത്തത്തോടെ നടപ്പിലാക്കിയതായി ടൂറിസം വകുപ്പ് അറിയിച്ചു. പാർക്കിലെ നവീകരണത്തിന്റെ പ്രധാന ലക്ഷ്യം ഭിന്നശേഷി സൗഹൃദം പാലിക്കുക എന്നതാണ്. ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് സംവിധാനം, ഫീഡിംഗ് റൂം, റീഡിംഗ് റൂം, മിനി കഫേടീരിയ എന്നിവ ഉൾപ്പെടുന്ന ടോയ്ലറ്റ് കോംപ്ലക്‌സ് കേരളത്തിലെ മറ്റുപാർക്കുകൾക്കുള്ള മാതൃകയായി നിലകൊള്ളുന്നു. ഇതിന് പുറമേ, മലിനജലം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix