രാഹുൽ പൊതുപരിവാടിയിൽ പങ്കെടുത്ത സംഭവം; ഡിവൈഎഫ്ഐ, ബിജെപി വിമർശനവുമായി രംഗത്ത്
പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പൊതുപരിപാടിയിൽ പങ്കെടുത്തതിനെ തുടർന്ന് രാഷ്ട്രീയ പ്രതികരണങ്ങൾ ഉയർന്നു. രാഹുൽ ‘ഒളിച്ചും പാത്തും’ പൊതുപരിപാടിയിൽ പങ്കെടുത്തുവെന്നായിരുന്നു ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. സി. റിയാസുദീൻ്റെ വിമർശനം. ധൈര്യമുണ്ടെങ്കിൽ തുറന്നു അറിയിച്ച് പൊതുപരിപാടികളിൽ പങ്കെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ബിജെപി സംസ്ഥാന ട്രഷറർ ഇ. കൃഷ്ണദാസ് രാഹുലിൻ്റെ പരിപാടി ‘ഒളിസേവ’യാണെന്ന് വിശേഷിപ്പിച്ചു. ഇരുട്ടിൻ്റെ മറവിൽ ആരെയും അറിയിക്കാതെയാണ് രാഹുൽ പങ്കെടുത്തതെന്നും കൃഷ്ണദാസ് പരിഹസിച്ചു. വിവാദങ്ങൾക്കു ശേഷം ആദ്യമായാണ് രാഹുൽ മാങ്കൂട്ടത്തിൽ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത്. […]
Read more