Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ബസിന് മുന്നിൽ പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ട സംഭവം; ഡിപ്പോയിലെ ഡ്രൈവറെ സ്ഥലംമാറ്റി

തിരുവനന്തപുരം: കെഎസ്ആർടിസി ബസിന്റെ മുൻവശത്ത് പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ട സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജെയ്മോൻ ജോസഫിനെ പുതുക്കാടേക്കു സ്ഥലംമാറ്റി. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ ബസ് തടഞ്ഞുനിർത്തുകയും ഗതാഗതമന്ത്രി ജീവനക്കാരെ ശാസിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വെഹിക്കിള്‍ സൂപ്പർവൈസറിന്റെ ചുമതലയുളള ഡ്രൈവറെയും സ്ഥലംമാറ്റം ചെയ്തു.
Read more

ലഡാക്ക് വെടിവെപ്പ്; ജുഡീഷ്യൽ അന്വേഷണം ആവശ്യവുമായി സോനം വാങ്ചുക്ക്

ന്യൂഡൽഹി: ലഡാക്ക് വെടിവെപ്പിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയിലിൽ നിന്ന് സന്ദേശവുമായി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് രംഗത്തെത്തി. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാലും താൻ ജയിലിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്നലെ അദ്ദേഹത്തെ അഭിഭാഷകനും സഹോദരനും ജയിലിൽ സന്ദർശിച്ചതിന് പിന്നാലെയാണ് ഈ സന്ദേശം പുറത്തുവന്നത്. അതേസമയം, ലഡാക്കിലെ വിവിധ സംഘടനകളെ ചർച്ചാ മേശയിലേക്ക് കൊണ്ടുവരാൻ കേന്ദ്രം ശ്രമം തുടരുകയാണെങ്കിലും, സംഘടനകൾ ചർച്ചയിൽ പങ്കെടുക്കില്ലെന്ന നിലപാട് ആവർത്തിച്ചു. ഇതിനിടെ, സോനം വാങ്ചുക്കിന്റെ ഭാര്യ സമർപ്പിച്ച ഹേബിയസ് കോർപ്പസ് […]
Read more

സൗദിയിൽ വ്യാപക പരിശോധന; ഒരാഴ്ചയ്ക്കിടെ 11,500 പ്രവാസികൾ നാടുകടത്തപ്പെട്ടു

റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുന്നു. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 1 വരെ രാജ്യത്ത് നടത്തിയ സംയുക്ത ഫീൽഡ് പരിശോധനകളിൽ 18,700 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ 10,700 പേർ താമസ നിയമലംഘകരും, 4,000 പേർ തൊഴിൽ നിയമലംഘകരുമാണ്. അതിർത്തി സുരക്ഷാ നിയമം ലംഘിച്ചതിന് 382 പേരെയും, രാജ്യത്തേക്ക് അനധികൃതമായി കടന്നുവരാൻ ശ്രമിച്ചതിന് 1,479 പേരെയും പിടികൂടി. ഇവരിൽ 59 ശതമാനം യമനികളും 40 ശതമാനം […]
Read more

ലീ​ഗിന് നൽകുന്ന ഓരോ വോട്ടും ആർഎസ്എസിന് നൽകുന്നതിന് തുല്യം: പി. സരിന്‍

പാലക്കാട്: മുസ്ലിം ലീഗിനെതിരെ കടുത്ത വിമർശനവുമായി ഡോ. പി. സരിൻ രംഗത്തെത്തി. എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകളുമായി ചേർന്നാണ് ലീഗ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ലീഗിന് നൽകുന്ന ഓരോ വോട്ടും ആർഎസ്എസിന് നൽകുന്നതിന് തുല്യമാണെന്നും സരിൻ അഭിപ്രായപ്പെട്ടു. “മുസ്ലിം ലീഗ് സമം മുസ്ലിം” എന്ന പ്രചാരണം ലീഗ് നടത്തുന്നുവെങ്കിൽ, “ബിജെപി സമം ഹിന്ദു” എന്ന പ്രചാരണത്തിന് ലീഗിന്റെ നിലപാട് വഴി തന്നെ അവസരം ലഭിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിക്ക് വളരാനുള്ള സാഹചര്യം ലീഗ് തന്നെ […]
Read more

ചികിത്സയ്ക്ക് പ്രവേശിപ്പിച്ച 6 വയസുകാരൻ മരിച്ചു

ജയ്‌പൂർ: രാജസ്ഥാനിലെ ജയ്‌പൂരിൽ മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരിക്കേ ആറ് വയസുകാരൻ മരിച്ചു . ചുരു സ്വദേശിയായ അനസ് ജെകെ ലോൺ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു. കുട്ടിക്ക് വീട്ടിൽ ചുമയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് നൽകിയിരുന്നുവെന്നും, അതേയാണ് മരണത്തിന് കാരണമായതോ എന്നത് കുടുംബം സംശയിക്കുന്നുവെന്നും അവർ അറിയിച്ചു. കുട്ടിയെ മൂന്ന് ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ 4 മണിക്ക് പ്രവേശിപ്പിച്ച അനസ് രാവിലെ 10 മണിയോടെ മരണമടഞ്ഞു. ആശുപത്രി അധികൃതർ മസ്‌തിഷ്‌ക ജ്വരമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. […]
Read more

അറബ് കണ്ടെയ്നറിൽ 55 ലക്ഷം ദിനാർ വിലമതിക്കുന്ന മയക്കുമരുന്നുകൾ പിടികൂടി

കുവൈത്ത് : കുവൈത്തിൽ ഒരു അറബ് രാജ്യത്ത് നിന്ന് എത്തിച്ച 20 അടി കണ്ടെയ്നറിൽ ഒളിപ്പിച്ചിട്ടുള്ള ഏകദേശം 20 ലക്ഷം കാപ്റ്റഗൺ ഗുളികകൾ കസ്റ്റംസിന്റെ രഹസ്യ അന്വേഷണം വഴി പിടികൂടി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിന്റെ ഓപ്പറേഷനിൽ, ഷുവൈഖ് തുറമുഖത്തിൽ എത്തിയ കണ്ടെയ്നറിലെ ഗ്ലാസ് പാനലുകളുടെ അരികുകളിലാണ് മയക്കുമരുന്ന് അതീവ രഹസ്യമായി ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ഭാരം ഏകദേശം 364 കിലോഗ്രാം, വിപണിയിൽ വില ഏകദേശം 55 ലക്ഷം കുവൈത്തി ദിനാർ ആണ്. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് […]
Read more

ബ്രഹ്മഗിരി നിക്ഷേപക്കേസ്: എം.വി. ഗോവിന്ദൻ വാഗ്ദാനം പാലിക്കാതെ നിക്ഷേപകർക്ക് നഷ്ടം തുടരുന്നു

സുൽത്താൻ ബത്തേരി: സിപിഎം നിയന്ത്രണത്തിലുള്ള വയനാട്ടിലെ ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് എം.വി. ഗോവിന്ദൻ വാഗ്ദാനം നൽകിയതായി നിക്ഷേപകർ പറയുന്നു. പല ലക്ഷം രൂപ നഷ്ടമായ മുൻ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിക്ഷേപകർ ഈ വാഗ്ദാനം സാക്ഷ്യപ്പെടുത്തുന്നു. 30 വർഷത്തെ പോലീസ് സേവനത്തിനു ശേഷം എസ്.ഐ. ഗ്രേഡിൽ വിരമിച്ച ജി. കുഞ്ഞുമോൻ ബ്രഹ്മഗിരിയിൽ പത്ത് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ആദ്യം പലിശ ലഭിച്ചെങ്കിലും പിന്നീട് വലിയ നഷ്ടങ്ങളാണ് ഉണ്ടാകുന്നത്. നിക്ഷേപകർ പല തവണ സിപിഎം […]
Read more

യുപിഐ ടോളടച്ചാൽ നവംബർ 15 മുതൽ ഇരട്ടി തുക വേണ്ട

ന്യൂഡൽഹി: രാജ്യത്തെ ടോൾ പ്ലാസകളിൽ ഫാസ്റ്റ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾ നൽകേണ്ട ടോൾ തുകയിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തി. നവംബർ 15 മുതൽ യുപിഐ വഴി ടോൾ അടക്കുന്ന വാഹനങ്ങൾക്ക് ഇരട്ടിവില വേണ്ടതില്ല. ടോൾ തുകയോടൊപ്പം നാല് ശതമാനം മാത്രമേ അധികമായി നൽകേണ്ടതുള്ളൂ. പണമായി ടോൾ അടക്കുന്നവർക്ക് ഇപ്പോഴും ഇരട്ടി തുക നൽകേണ്ടിവരും. ഉദാഹരണത്തിന്, ഫാസ്റ്റ്‌ടാഗ് ഉള്ള വാഹനം 100 രൂപ ടോൾ അടയ്ക്കുമ്പോൾ, യുപിഐ വഴി അടച്ചാൽ ടോൾ തുകയ്ക്ക് 25 രൂപ അധികം ചേർത്ത് 125 […]
Read more

മൈം വിവാദം: ഡി.ഡി.ഇ.യുടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

കാസർഗോഡ്: കുമ്പള ​ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പലസ്തീന വിഷയത്തെ ആസ്പദമാക്കിയ മൈം പ്രകടനത്തെക്കുറിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് ഡിഡിഇ ഇന്ന് റിപ്പോര്ട്ട് സമർപ്പിക്കുമെന്ന് റിപ്പോർട്ട്. വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പൊതുവിദ്യഭ്യാസ ഡയറക്ടറാണ് ഡിഡിഇയോട് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്. മൈം ആരംഭിച്ചതിനും രണ്ടു മിനിറ്റ് കഴിഞ്ഞിട്ടാണ് അധ്യാപകർ സ്റ്റേജിലെത്തി കർട്ടൻ താഴ്ത്തിയത്. കർട്ടൻ താഴ്ത്തിയ അധ്യാപകർ സംഘപരിവാർ അനുകൂല ട്രേഡ് യൂണിയനിലെ അംഗങ്ങളായി തിരിച്ചറിഞ്ഞു. ഇവർ ദേശീയ അധ്യാപക പരിഷത്ത് അംഗങ്ങളായ പ്രദീപ് കുമാർ, സുപ്രീത് […]
Read more

അമേരിക്കയിൽ ഇന്ത്യൻ ദന്ത ഡോക്‌ടർ കൊല്ലപ്പെട്ടു

ദല്ലാസ്: ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ ദല്ലാസിൽ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച രാത്രി ഗ്യാസ് സ്റ്റേഷനിൽ പാർട്ട് ടൈം ജോലി ചെയ്യുന്നതിനിടെ അജ്ഞാതൻ വെടിവച്ചാണ് കൊലപാതകം നടന്നത്. ഹൈദരാബാദിൽ നിന്ന് ഡെന്റൽ സർജറിയിൽ ബിരുദം നേടിയ ചന്ദ്രശേഖർ, 2023-ൽ ഉയർന്ന പഠനത്തിനായി യുഎസിലേക്ക് കുടിയേറി. ആറു മാസം മുൻപ് ഡെന്റൽ സർജറിയിൽ മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കിയെങ്കിലും, തൊഴിൽ ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഉപജീവനത്തിനായാണ് ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്നത്. യുവാവിന്റെ കുടുംബവുമായി സമ്പർക്കത്തിലാണെന്ന് ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അറിയിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix