Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സംസ്ഥാനത്ത് 5 പുതിയ ദേശീയപാതകൾ; നടപടികൾ ആരംഭിച്ച് ദേശീയപാതാ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകൾ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് . ഡൽഹിയിൽ മുഖ്യമന്ത്രിയുമായി ചേർന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെ സന്ദർശിച്ചപ്പോൾ, സംസ്ഥാന സർക്കാർ കൂടുതൽ പാതകൾ ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തേണ്ടതായുള്ള നിലപാട് അറിയിച്ചിരുന്നു. വിശദമായ നിർദ്ദേശങ്ങളും സംസ്ഥാന സർക്കാർ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ അഞ്ച് പുതിയ ദേശീയപാതകളുടെ പദ്ധതിപത്രം തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുള്ളതായി മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
Read more

സ്വര്‍ണവിലയിൽ റെക്കോർഡ്; പവന്‍ 840 രൂപകൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് സര്വ്വകാല റെക്കോർഡിലേക്ക് ഉയർന്നു. 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില പവന്‍ 640 രൂപ വർദ്ധിച്ച് 87,560 രൂപയായി. ജിഎസ്‌ടി, പണിക്കൂലി, ഹോൾമാർക്ക് ഫീസ് ഉൾപ്പെടുത്തിയാൽ, ഒരു പവൻ ആഭരണത്തിന് കുറഞ്ഞത് 95,000 രൂപ നൽകേണ്ടിവരും. നിലവിൽ, ഒരു ഗ്രാം സ്വർണത്തിനുള്ള നിരക്ക് 12,000 രൂപയ്ക്ക് എത്തി. കേരളത്തിലെ സ്വർണവില അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കിലെ മാറ്റങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നതെന്ന്ഒൾ കേരള ഗോൾഡ് ആൻഡ് […]
Read more

പാര അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനെത്തിയ വിദേശ പരിശീലകർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു

ന്യൂഡൽഹി : ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ എത്തിയ വിദേശ കോച്ചുമാർക്ക് ദില്ലിയിൽ തെരുവ് നായകളുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് സംഭവം . കെനിയയുടെ സ്പ്രിന്റ് കോച്ച് ഡെന്നിസ് വാൻസോയും, ജപ്പാന്റെ അസിസ്റ്റന്റ് കോച്ച് മികോ ഒകുമത്സുവും പരിക്കേറ്റു. ഇരുവരെയും ഉടൻ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയതായി അധികൃതർ അറിയിച്ചു. 104 രാജ്യങ്ങളിൽ നിന്നുള്ള 1,200 അത്‌ലറ്റുകൾ പങ്കെടുക്കുന്ന ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ആദ്യമായി വേദിയാകുകയാണ്. 2030 […]
Read more

ഉത്തർപ്രദേശിൽ പിടികിട്ടാപ്പുള്ളിയെ പൊലീസ് വെടിവെച്ച് കൊന്നു

ഉത്തരപ്രദേശ്: ഉത്തർപ്രദേശിലെ ഏറ്റുമുട്ടലിൽ പിടികിട്ടാപ്പുള്ളിയായ മെഹ്താബിനെ പോലീസ് വെടിവെച്ച് കൊന്നു. ഇയാൾ 18 കേസുകളിൽ പ്രതിയായിരുന്നു. സംഭവം നടന്ന സമയത്ത് രണ്ട് പോലീസുകാർക്ക് പരുക്കേറ്റു. സർക്കാറ് മുൻകൂട്ടി മെഹ്താബിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇന്നലെ മുസാഫർനഗറിൽ നടത്തിയ പരിശോധനയ്ക്കിടെ മെഹ്താബും കൂട്ടാളിയും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇവർ നേരിട്ട് വെടിയുതിർക്കുകയും, തുടർന്ന് പൊലീസും തിരിച്ച് വെടിയുതിർക്കുകയായിരുന്നു.
Read more

മുളക് പൊടിയെറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു

കൊല്ലം: വയോധികയുടെ സ്വർണമാല കവർച്ച ചെയ്യപ്പെട്ട സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് . ബുധനാഴ്ച തെന്മലയിൽ സംഭവിച്ച ആക്രമണത്തിൽ, പ്രതി കമലയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല പൊട്ടിച്ചിരുന്നു. ബൈക്കിൽ എത്തിയ പ്രതി കമലയുടെ കടയിൽ കയറി മാല കവർന്നു രക്ഷപെട്ടു. വയോധിക പിന്നാലെ ഓടി പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും, പ്രതി വയോധികയെ തള്ളി ബൈക്കിൽ ഒഴിഞ്ഞുപോയി. സംഭവം ആംബുലൻസ് ക്യാമറയിൽ ദൃശ്യരൂപത്തിൽ രേഖപ്പെടുത്തിയതായി വ്യക്തമാക്കുന്നു. തെന്മല പൊലീസ് പ്രതിയെ പിടികൂടാൻ പരിശ്രമം തുടരുകയാണ്.
Read more

പാക്കിസ്ഥാൻ വഴങ്ങി; കശ്മീർ പ്രതിഷേധക്കാരുടെ 21 ആവശ്യങ്ങൾ അംഗീകരിച്ചു

ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീരിൽ (പി ഒ കെ) വിവിധ പ്രദേശങ്ങളിൽ നടക്കുന്ന ദീർഘകാല പ്രതിഷേധങ്ങൾക്ക് മുന്നിൽ പാക്കിസ്ഥാൻ ഭരണകൂടം മുട്ടുകുത്തി. സമരക്കാർ ഉയർത്തിയ പ്രധാന ആവശ്യങ്ങളിൽ 21 എണ്ണം ഷെഹ്ബാസ് ഷെരീഫ് സർക്കാർ അംഗീകരിച്ചു. മുസാഫറാബാദ്, മിർപൂർ തുടങ്ങിയ പ്രദേശങ്ങളിൽ ആയിരക്കണക്കിന് ജനങ്ങൾ തെരുവിൽ ഇറങ്ങി, വൈദ്യുതി, ധാന്യം, ഭരണഘടനാപരമായ അവകാശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയിലേയ്‌റെയാണ് സമരങ്ങൾ തുടരുന്നത്. പൊലീസുമായുള്ള സംഘർഷത്തിൽ 21 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. […]
Read more

രാഹുല്‍ ഗാന്ധിയെ ശ്രീരാമനായി ചിത്രീകരിച്ച് കോൺഗ്രസ് ഫ്ലക്സ്

ലഖ്‌നൗ: രാഹുല്‍ ഗാന്ധിയെ ശ്രീരാമനായി ചിത്രീകരിച്ച ഫ്ലക്സ് ബോർഡ് ലഖ്‌നൗവിലെ കോൺഗ്രസ് ആസ്ഥാനത്ത് സ്ഥാപിച്ചതിനെതിരെ ബിജെപി പരിഹാസവുമായി രംഗത്തെത്തി. “വിവരമില്ലാത്തവരാണ് ഇരുവരെയും താരതമ്യം ചെയ്യുന്നതെന്നും, ശ്രീരാമന്റെ അസ്തിത്വം അംഗീകരിക്കില്ലെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചവരാണ് കോൺഗ്രസുകാരെന്നും രാജ്യത്തോട് മാപ്പ് പറയണമെന്നും “ഉപമുഖ്യമന്ത്രി ബ്രിജേഷ് പതക് പറഞ്ഞു
Read more

മുതിർന്ന മാധ്യമ പ്രവർത്തകൻ ടിജെഎസ് ജോര്‍ജ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടിജെഎസ് ജോര്‍ജ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വെള്ളിയാഴ്ച മുതൽ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അദ്ദേഹം ബെംഗളൂരുവിലാണ് അന്ത്യം സംഭവിച്ചത്. പത്മഭൂഷണ്‍ റഷ്യയിൽ രാജ്യം ആദരിച്ച ഈ മാധ്യമകുലപതി പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ സ്വദേശിയാണ്. മുംബൈയിലെ ഫ്രീ പ്രസ് ജേർണലിൽ മാധ്യമപ്രവര്‍ത്തന ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച് ലൈറ്റ്, ഫാർ ഈസ്റ്റേൺ എകണോമിക് റിവ്യൂ, ഏഷ്യാവീക്ക് എന്നിവയിൽ പ്രവർത്തിച്ചിരുന്നു. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിൽ […]
Read more

ഇന്ത്യയിൽ ഡിജിറ്റൽ ഇ-അറൈവൽ കാർഡ് സംവിധാനം

തിരുവനന്തപുരം: ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ നടപടികൾ വേഗതയും ലളിതവുമാക്കാൻ പുതിയ ഡിജിറ്റൽ ഇ-അറൈവൽ കാർഡ് സംവിധാനം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നിരിക്കുന്നു. ഇതോടെ പരമ്പരാഗത പേപ്പർ ഡിസെംബാർക്കേഷൻ കാർഡുകൾ അവസാനിപ്പിക്കപ്പെട്ടു. ഇന്ത്യയിലെത്തുന്ന വിദേശ പൗരന്മാർക്ക് യാത്ര തുടങ്ങുന്നതിന് മുമ്പ് 72 മണിക്കൂർ മുതൽ 24 മണിക്കൂറു മുൻപ് ഓൺലൈനായി ഇ-അറൈവൽ കാർഡ് സമർപ്പിക്കണം. പാസ്‌പോർട്ട് നമ്പർ, ദേശീയത, സന്ദർശന ലക്ഷ്യം, ഇന്ത്യയിലെ വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവയാണ് ആവശ്യമായത്. രേഖകൾ അപ്ലോഡ് ചെയ്യേണ്ടതില്ല, എന്നാൽ ഇന്ത്യയിലെ […]
Read more

ഗസയിൽ ട്രംപിന്റെ സമാധാന ശ്രമങ്ങളെ പ്രശംസിച്ച് മോദി

ജെറുസലേം: ഗസയിൽ സമാധാനം സ്ഥാപിക്കാനുള്ള അമേരിക്കൻ ശ്രമങ്ങളെ സ്വാഗതം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേലി ബന്ദികളുടെ മോചനം ഒരു സുപ്രധാന ചുവടുവെപ്പായെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാശ്വതവും നീതിയുക്തവുമായ സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ 20 ഇന സമാധാനപദ്ധതിയിൽ ഹമാസ് പ്രതികരിച്ചു. ഹമാസ് ഇസ്രയേലി ബന്ദികളെ വിട്ടയക്കാനും ഗസയുടെ ഭരണമാറ്റത്തിനും തയ്യാറാണെന്നും, മധ്യസ്ഥ ചർച്ചകൾക്കായി തുറന്നുവെന്നുമാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്. മറ്റു ഉപാധികളുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix