Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

മേയർ ബസ് തടഞ്ഞ സംഭവം; നഷ്ടപരിഹാരത്തിന് നോട്ടിസ് അയച്ച് ഡ്രൈവർ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ കേസിന്റെ അട്ടിമറിക്കലിനെതിരെ ബസ് ഡ്രൈവർ യദു വക്കീൽ നോട്ടീസ് അയച്ചു. നോട്ടീസ് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പോലീസ് മേധാവി, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവർക്കാണ് നൽകിയത്. നോട്ടീസിൽ കേസിൽ രാഷ്ട്രീയ സ്വാധീനം ചെലുത്തി അട്ടിമറിച്ചുവെന്ന് ഡ്രൈവർ ആരോപിക്കുന്നു. സംഭവം ഏപ്രിൽ 28-ന് നടുറോഡിൽ, മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവ് എം.എൽ.എ സച്ചിന്‍ദേവ്, കുടുംബാംഗങ്ങൾ എന്നിവർ സാന്നിധ്യത്തിൽ ബസ് തടഞ്ഞ് സംഘർഷമുണ്ടായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേയറിന്റെ പരാതി […]
Read more

മുണ്ടൂരിൽ പൊലീസ് പരിശോധന; പാന്റ്സിലും ബാഗിലും 48 ലക്ഷം ഒളിപ്പിച്ച് 2 പേർ പിടിയിൽ

പാലക്കാട്: രേഖകളില്ലാതെ വൻതുക പണം കടത്താൻ ശ്രമിച്ച രണ്ടു യുവാക്കളെ മുണ്ടൂർ പൊലീസ് പിടികൂടി. 48,49,000 രൂപയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ബാഗിനകത്തും വസ്ത്രങ്ങളുടെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ച നിലയിലുമാണ് പണം കണ്ടെത്തിയത്. ട്രിച്ചി ചുണ്ണാമ്പ് കാരത്തെരുവിൽ പ്രസാദ് , പട്ടാമ്പി പന്താപ്പറമ്പ് നന്ദനിവാസിൽ ധനഞ്ജയ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തങ്ങൾ അളിയൻമാരാണെന്നും സ്വർണ്ണപ്പണിയാണ് ചെയ്യുന്നതെന്നും, സ്വർണ്ണം വിറ്റ് കിട്ടിയ പണമാണിതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. തുക സംബന്ധിച്ച് യാതൊരു രേഖയും ഹാജരാക്കാനാകാത്തതിനാൽ പൊലീസിന് ഇവരുടെ […]
Read more

യുവ വികസനം ലക്ഷ്യം; 62,000 കോടി പദ്ധതികൾ ഒരുദിവസത്തിൽ

ന്യൂഡൽഹി: രാജ്യത്തെ യുവജനങ്ങളുടെ വിദ്യാഭ്യാസം, വൈദഗ്ദ്ധ്യം, സംരംഭകത്വം എന്നീ മേഖലകളിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കി 62,000 കോടിയിലധികം രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് ദില്ലിയിലെ വിജ്ഞാൻ ഭവനിലാണ് പരിപാടി. ദേശീയ നൈപുണ്യ സമ്മേളനത്തിന്റെ നാലാമത്തെ പതിപ്പായ ‘കൗശൽ ദീക്ഷന്ത് സമാരോഹം’ ഇതോടൊപ്പം നടക്കും. വ്യാവസായിക പരിശീലന സ്ഥാപനങ്ങളിൽ ദേശീയതലത്തിൽ ഉന്നത വിജയം നേടിയ 46 പേരെ പ്രധാനമന്ത്രി അനുമോദിക്കും. അതോടൊപ്പം 60,000 കോടി രൂപയുടെ നിക്ഷേപത്തോടെ നടപ്പിലാക്കുന്ന […]
Read more

മോഹൻലാലിന് നാടിന്‍റെ ആദരം ഇന്ന്; പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം

തിരുവനന്തപുരം: ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിന് സംസ്ഥാന സർക്കാർ നൽകുന്ന ആദരവിനൊരുങ്ങി തലസ്ഥാനം. ‘മലയാളം വാനോളം, ലാൽസലാം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങ് ഇന്ന് വൈകുന്നേരം 5 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യൻ സിനിമാരംഗത്തെ പ്രമുഖരും സാമൂഹിക-സാംസ്കാരിക രംഗത്തെ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. പരിപാടിയുടെ ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പൂർത്തിയാക്കിയിരിക്കുന്നത്. സുരക്ഷ, ഗതാഗതം, […]
Read more

ഗാസ വെടി നി‍ർത്തൽ കരാ‍ർ അംഗീകരിച്ച് ഹമാസ്

ജെറുസലേം: ഇസ്രയേൽ–ഗാസ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിൽ ചില പ്രധാന ഉപാധികൾ അംഗീകരിച്ചുകൊണ്ട് ഹമാസ് . ഗാസയിലെ ഭരണാധികാരം ‘സ്വതന്ത്ര ടെക്നോക്രാറ്റുകൾ’ അടങ്ങിയ പലസ്തീൻ സമിതിക്ക് കൈമാറാനും ഇസ്രയേലി ബന്ദികളെ പൂർണ്ണമായും വിട്ടുകൊടുക്കാനും തങ്ങൾ സന്നദ്ധമാണെന്ന് ഹമാസ് വ്യക്തമാക്കി. മധ്യസ്ഥ ചർച്ചകൾക്കു മുന്നിൽ തുറന്ന മനസ്സോടെയാണെന്നും, മറ്റു ഉപാധികളെക്കുറിച്ച് കൂടുതൽ ചർച്ച ആവശ്യമാണെന്നും സംഘടന വ്യക്തമാക്കി. എന്നാൽ സമാധാന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഹമാസിന്റെ നിരായുധീകരണം സംബന്ധിച്ച നിർദേശത്തെക്കുറിച്ച് പ്രതികരണം വന്നിട്ടില്ല. ട്രംപിന്റെ […]
Read more

എട്ടു വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് ഡിഎംഒ

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് എട്ട് വയസുകാരിയുടെ വലതു കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. , ഡോ. പത്മനാഭനും ഡോ. കാവ്യയുമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിലൂടെ ചികിൽസയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കും. പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈ സെപ്റ്റംബർ 24-ന് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ്, ആദ്യദിവസം തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കുട്ടിയുടെ കൈയിൽ പ്ലാസ്റ്റർ ഇടുകയും ചെയ്തിട്ടുണ്ടെങ്കിലും, വേദന തുടരുന്നതിനാൽ ഡോക്ടർമാർ അഞ്ചു ദിവസം […]
Read more

അനധികൃതമായി മദ്യം സൂക്ഷിച്ച യുവാവ് പിടിയിൽ

ആലപ്പുഴ: രണ്ട് ദിവസത്തെ ഡ്രൈ ഡേ അവസരത്തിൽ അനധികൃതമായി മദ്യം സൂക്ഷിച്ച ചേർത്തല സ്വദേശിയെ എക്സൈസ് പിടികൂടി. കൊക്കോതമംഗലം വാരനാട് മുറിയിൽ കിഴക്കേടത്ത് താമസിക്കുന്ന നന്ദകുമാർ ആണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫിസിലെ പ്രിവന്റീവ് ഓഫീസർ സി.പി. സാബുയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 100 കുപ്പി അനധികൃത മദ്യം പിടിച്ചെടുത്തു. ഡ്രൈ ഡേ ദിവസങ്ങളിൽ മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തിയെന്നാണ് എക്സൈസ് അറിയിച്ചത്. ചില ആഴ്ചകളായി നന്ദകുമാർ […]
Read more

സൗദിയിലെ മികച്ച ജീവിത നിലവാര നഗരം ജിദ്ദ

റിയാദ്: ജീവിതനിലവാരത്തിനിടയിൽ സൗദിയിലെ ഏറ്റവും മികച്ച നഗരം ജിദ്ദ ആയി മാറിയതായി 2025-ലെ ക്വാളിറ്റി ഓഫ് ലിവിങ് ഇൻഡെക്‌സ് റിപ്പോർട്ട് അറിയിച്ചു. ലോക റാങ്കിൽ ജിദ്ദ 74-ാം സ്ഥാനത്താണ്. അറബ് ലോകത്ത് ഒമാനിലെ മസ്‌കത്തിന് ശേഷം രണ്ടാം സ്ഥാനത്താണ്. സുരക്ഷ, ആരോഗ്യപരിചരണം, അടിസ്ഥാന സൗകര്യ വികസനം, ആധുനിക പൊതു സൗകര്യങ്ങൾ എന്നിവയിലെ നേട്ടങ്ങൾ ഈ ഉയർന്ന റാങ്കിങ്ങിന് കാരണമായതായി വ്യക്തമാക്കുന്നു. ജിദ്ദയുടെ ഉയർന്ന റാങ്ക് സൗദി വിഷൻ 2030-ന്റെ ‘ക്വാളിറ്റി ഓഫ് ലൈഫ്’ പദ്ധതിയുടെ ഫലമായാണ്. നഗരസഭ […]
Read more

തൂണിൽ കെട്ടിയിട്ട് മർദിച്ച സംഭവം; പ്രതികൾ റിമാൻഡിൽ

ഇടുക്കി: അണക്കരയ്ക്കു സമീപം ഗ്യാസ് ഏജൻസി ജീവനക്കാരനെ തൂണിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ പ്രതികളെ പൊലീസ് റിമാൻഡ് ചെയ്തു. മേൽവാഴവീടു പ്രദേശത്താണ് ബുധനാഴ്ച വൈകിട്ട് സംഭവം നടന്നത്. വെള്ളാരംകുന്നിലുള്ള ഭാരത് ഗ്യാസ് ഏജൻസിയിലെ ജീവനക്കാരനായ തങ്കമണി സ്വദേശി ജിസ് മോൻ സണ്ണിയെ പ്ലാസ്റ്റിക് കയറുകൊണ്ട് തൂണിൽ കെട്ടി ക്രൂരമായി മർദിച്ചതായാണ് പരാതി. ഒപ്പം ഉണ്ടായിരുന്ന കുമളി പത്തുമുറി സ്വദേശിനി പ്രതീക്ഷയെയും സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു. സംഭവ വിവരം അറിഞ്ഞ നാട്ടുകാർ ആദ്യം […]
Read more

കരിപ്പൂര്‍ വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് വിൽപ്പന; മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ

മലപ്പുറം: മാരക രാസലഹരി വസ്തുവായ മെത്താഫിറ്റമിനുമായി കൊണ്ടോട്ടി പാലക്കാപറമ്പില്‍ ഒരാള്‍ എക്‌സൈസ് പിടിയില്‍. തിരൂരങ്ങാടി മുന്നിയൂര്‍ വെളിമുക്ക് സ്വദേശി മുഹമ്മദ് സഹല്‍ (30) ആണ് അറസ്റ്റിലായത്. വാഹനത്തില്‍ കടത്തുകയായിരുന്ന 131.659 ഗ്രാം ലഹരി വസ്തു ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ ജിനീഷിന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഓഫീസ് സംഘവും എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡും മലപ്പുറം ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കാറും 27,000 രൂപയും കണ്ടെടുത്തു. കാലിക്കറ്റ് സര്‍വകലാശാല, കരിപ്പൂര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix