മാലിന്യ പ്രശ്നം പരിഹരിച്ചില്ല; എംഎൽഎയെ കയ്യേറ്റം ചെയ്ത് നാട്ടുകാർ
കണ്ണൂർ: പെരിങ്ങത്തൂർ കരിയാട്ടിൽ കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനനെ നാട്ടുകാർ കയ്യേറ്റം ചെയ്തു. മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധമുണ്ടായത്.അംഗൻവാടി ഉദ്ഘാടനത്തിനായി എത്തിക്കുമ്പോഴാണ് എംഎൽഎ കയ്യേറ്റത്തിന്റെ ഇരയായത്. പ്രദേശത്ത് മാസങ്ങളായി പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിൽ നിന്നുള്ള മാലിന്യം പുറത്തേക്ക് ഒഴുകുന്നതിനെതിരെ lനാട്ടുകാർ കഴിഞ്ഞ കാലയളവിൽ പലപ്രാവശ്യം പരാതിപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. ഇത്തരമൊരു പ്രശ്നം നാട്ടുകാർ അറിയിച്ചിട്ടും പ്രതിഷേധത്തെ വേണ്ടവിധം എംഎൽഎ പരിഗണിച്ചില്ല എന്നതാണ് കയ്യേറ്റത്തിലേക്ക് നയിച്ചത്.
Read more