ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; ഡോക്ടർമാർക്ക് പിഴവില്ലെന്ന് റിപ്പോർട്ട്
പാലക്കാട്: ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കി. പാലക്കാട് ജില്ലാ ആശുപത്രിയിൽ കുട്ടിക്ക് ആവശ്യമായ പ്രാഥമിക ചികിത്സ നൽകിയിരുന്നുവെന്നും, സെപ്റ്റംബർ 30-ന് എത്തിച്ചപ്പോൾ തന്നെ കൈയിലെ രക്തയോട്ടം നിലച്ച നിലയിലായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്ടർമാരാണ് അന്വേഷണം നടത്തിയത്. ഡ്യൂട്ടി ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും മൊഴികൾ കേട്ട ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും ഇത് ഡിഎംഒയ്ക്ക് കൈമാറിയതായും അറിയിച്ചിട്ടുണ്ട്. പല്ലശ്ശന സ്വദേശിനിയായ വിനോദിനിയുടെ വലതു […]
Read more