Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കഫ് സിറപ്പിൽ നിബന്ധനകള്‍ കര്‍ശനമാക്കി കേരളം

തിരുവനന്തപുരം: കുട്ടികളിൽ കഫ് സിറപ്പ് ഉപയോഗത്തിൽ നിയന്ത്രണം ശക്തമാക്കി കേരള സർക്കാർ. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് നൽകാൻ പാടില്ലെന്നു ആരോഗ്യ വകുപ്പ് നിർദേശം നൽകി. പഴയ കുറിപ്പടികൾ അടിസ്ഥാനമാക്കിയുള്ള മരുന്ന് നൽകലും നിരോധിച്ചിരിക്കുകയാണ്. കുട്ടികളുടെ ചുമ മരുന്നുകളുടെ സുരക്ഷയും ഉപയോഗ രീതികളും പഠിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനായി മൂന്ന് അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവർ […]
Read more

സരിന്‍റെ പരാമർശത്തിനെതിരെ പി.കെ. ഫിറോസ്

മലപ്പുറം: മുസ്‌ലിം ലീഗിനെതിരെ പി. സരിൻ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ഐ.യു.എം.എൽ സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് രംഗത്ത്. സരിൻ മുസ്ലിം സമൂഹത്തെയും മലപ്പുറത്തെയും അവഹേളിച്ചുവെന്നാരോപിച്ച ഫിറോസ്, “ഇത്തരം പ്രസ്താവനകൾക്ക് ലൈസൻസ് കൊടുത്തത് ആരാണ്?” എന്ന ചോദ്യവും ഉന്നയിച്ചു. സിപിഎമ്മിന്റെ വർഗീയ വിദ്വേഷ രാഷ്ട്രീയത്തിന്റെ തുടർച്ചയായാണ് സരിന്റെ പ്രസ്താവനകൾ ഉയർന്നതെന്നും, ഭൂരിപക്ഷ വർഗീയതയെ താലോലിക്കാൻ സിപിഎം നിശ്ചയദാർഢ്യത്തോടെ നടത്തിയ ഇടപെടലിന്റെ ഭാഗമാണിതെന്നും. “അങ്ങനെയല്ലെങ്കിൽ സിപിഎം ഇതിനെ തുറന്നുപറഞ്ഞ് തള്ളുകയോ?” എന്നും ഫിറോസ് ആരോപിച്ചു അതേസമയം, പാലക്കാട് യുഡിഎഫ് […]
Read more

ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിയാൻ ശ്രമിച്ച് അഭിഭാഷകൻ

ന്യൂഡൽഹി: സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്ക്കെതിരെ ഷൂ എറിയാൻ ശ്രമം നടന്നു. രാവിലെ കേസ് പരാമർശിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സനാതന ധർമ്മത്തിനെതിരെ ചീഫ് ജസ്റ്റിസ് പ്രവർത്തിക്കുന്നുവെന്നാരോപിച്ച് അഭിഭാഷകൻ രാകേഷ് കിഷോർ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഷൂ എറിയാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്. സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് ഇയാളെ തടഞ്ഞു പൊലീസിന് കൈമാറി. തൻ്റെ പ്രതിഷേധം ചീഫ് ജസ്റ്റിസിനോടു മാത്രമാണെന്നും ബെഞ്ചിലെ മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് വിനോദ് ചന്ദ്രനോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തെ തുടർന്ന് കോടതിമുറിയിൽ […]
Read more

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ ചൂണ്ടലിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. ജോസഫ് വേലുച്ചാമി (62) ആണ്കൊല്ലപ്പെട്ടത് . രാവിലെ ഏലത്തോട്ടിൽ കൃഷി ചെയ്യുന്നതിനിടെയാണ് കാട്ടാന അദ്ദേഹത്തെ ആക്രമിച്ചത്. പിന്നീട് കാട്ടാനയുടെ ചവിട്ടേറ്റ് കിടക്കുന്ന നിലയിൽ ജോസഫിനെ കണ്ടെത്തുകയായിരുന്നു
Read more

മൈം നിര്‍ത്തിവെപ്പിച്ച സംഭവം; ഡിഡിഇ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കാസർകോട്: കുമ്പള ജിഎച്ച്എസ്എസിൽ പ്ലസ് ടു വിദ്യാർത്ഥികളുടെ പലസ്തീൻ ഐക്യദാർഡ്യ മൈം നിർത്തിവെച്ച സംഭവത്തിൽ ഡിഡിഇ (പൊതുവിദ്യാഭ്യാസ ഡയറക്ടർ) റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിൽ, കലോത്സവ മാനുവലിന് വിരുദ്ധമായി മൈം അവതരിപ്പിച്ചതായി സൂചിപ്പിക്കപ്പെടുന്നു. സ്കൂളിലെ കുട്ടികൾ തമ്മിൽ ഉണ്ടായ സംഘർഷവും കലോത്സവം നിർത്തിവെക്കാൻ കാരണമായതായി റിപ്പോർട്ട് പറയുന്നു. അധ്യാപകർ കർട്ടൻ ഇട്ട് നിർത്തിയിരുന്ന മൈം ഇന്ന് വീണ്ടും വിദ്യാർത്ഥികൾ സ്റ്റേജിൽ അവതരിപ്പിക്കും. ഉച്ചക്ക് 12ന് നടത്താനിരിക്കുകയാണ് മൈം. ആരോപണ വിധേയരായ രണ്ട് അധ്യാപകരേയും മാറ്റി നിർത്താൻ തീരുമാനം എടുത്തിട്ടുണ്ട്. […]
Read more

സ്വർണ്ണപ്പാളി വിവാദം; സഭയിൽ ശരണം വിളിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി കേസുമായി ബന്ധപ്പെട്ട് കേരള സഭയിൽ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. സഭ ആരംഭിച്ചതോടെ ബാനറുകളോടെ പ്രതിപക്ഷ നേതാക്കൾ എത്തിയിരുന്നു. “ശബരിമലയിലെ സ്വർണം മോഷണം പോയിട്ടുണ്ട്, ദേവസ്വം മന്ത്രി രാജിവെക്കണം” എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സർവകക്ഷി സർക്കാർ ശബരിമല വിഷയത്തെ സഭയിൽ ചർച്ച ചെയ്യാൻ അനുവദിക്കാതിരുന്നതിനാൽ ചോദ്യോത്തര വേള ആരംഭിച്ചതോടെ പ്രതിപക്ഷം ബഹളം ഉയർത്തി. സഭ സ്പീക്കർ ഇടപെട്ടതോടെ പ്രതിഷേധകർ നടുത്തളത്തിലിറങ്ങി. ബാനറുകളിൽ “അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങി”എന്നായിരുന്നു . […]
Read more

കോഴിക്കോട് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി

കോഴിക്കോട്: കാരപ്പറമ്പ് ഇരുമ്പ് പാലത്തിൽ ഷാദിൽ (31) കാറിൽ കയറ്റി തട്ടിക്കൊണ്ടുപോയെന്ന് പരാതി. വീട്ടിൽ നിന്നും വിളിച്ച്, രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും കാറിൽ കയറ്റികൊണ്ടുപോയാണ് പരാതി . ഈ സംഭവത്തിൽ ചേവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിൽ അന്വേഷണം കേന്ദ്രീകരിച്ചിട്ടുണ്ട്. സംഭവ സമയം ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ്. ഷാദിൽ വീട്ടിൽ കിടന്നുറങ്ങുന്നതിനിടെയാണ് സംഘം എത്തി അദ്ദേഹത്തെ വിളിച്ചിറക്കി ഗേറ്റിന് പുറത്തെത്തിച്ച ശേഷം കാറിൽ കയറ്റി കൊണ്ടുപോയത്. കാറിന്റെ നമ്പർ പോലീസ് […]
Read more

ദുർഗാപൂജയിൽ സംഘർഷം; 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഒഡീഷയിലെ കട്ടക്കിൽ ദുർഗാപൂജയ്ക്കിടെ ഉച്ചസമയത്ത് പാട്ട് വയ്ക്കുന്നതിനിടെ സംഘർഷം. സംഘർഷത്തെ തുടർന്ന് നഗരത്തിലെ ഇന്റർനെറ്റ് സേവനം താത്കാലികമായി നിർത്തിയിട്ടുണ്ട്, കൂടാതെ 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. സംഭവം ദർഗ്ബസാർ മേഖലയിലാണ്. ഘോഷയാത്രയ്ക്കിടെ കല്ലേറുണ്ടായെന്നും ഡിസിപിക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ടുണ്ട്. തുടർന്ന് വിഎച്ച്പി സംഘടിപ്പിച്ച റാലിയും പുതിയ സംഘർഷത്തിന് ഇടയായി. പ്രദേശത്ത് കടകൾ നശിപ്പിക്കുകയും തീയിട്ടുകയും ചെയ്തതായി പോലീസ് കണ്ടെത്തി. സംഭവത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി മോഹൻ ചരൺ മാജി, മുൻ മുഖ്യമന്ത്രി നവീൻ പട്നായി എന്നിവരും രംഗത്തെത്തി. […]
Read more

ഹമാസ്-ഇസ്രായേൽ സമാധാന ചർച്ച ഇന്ന്

കെയ്റോ: ഹമാസ്-ഇസ്രായേൽ സമാധാന ചർച്ചകൾ ഇന്ന് ഈജിപ്തിൽ . പ്രധാന അജണ്ട ബന്ദികളുടെ കൈമാറ്റമാണ്, അമേരിക്കയുടെ മധ്യസ്ഥതയിലാണ് ചർച്ച നടക്കുന്നത്. ഹമാസിനായി ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘം ചർച്ചയിൽ പങ്കെടുക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതനുസരിച്ച് ഒന്നാംഘട്ട ചർച്ച ഈ ആഴ്ച പൂർത്തിയാക്കണമെന്ന് ഉദ്ദേശിച്ചിരിക്കുകയാണ്. ചർച്ചയ്ക്ക് നേരത്തേ, ട്രംപിന്റെ നിർദേശം ലംഘിച്ച് ഇസ്രായേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇന്നലെ മാത്രം 24 പേർ കൊല്ലപ്പെട്ടു. സമാധാന നീക്കങ്ങൾക്ക് എതിർപോരുന്നതായി ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി […]
Read more

ബ്രഹ്മഗിരി തട്ടിപ്പ്; നാട്ടുകാരിൽ നിന്ന് കോടികൾ സമാഹരിച്ച് പലിശ നൽകിയതായി വെളിപ്പെടുത്തൽ

വയനാട്: വയനാട്ടിലെ സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്പ്മെൻറ് സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് . പൊതുജനങ്ങളിൽ നിന്ന് കോടികൾ കൈപ്പറ്റി പലിശ നൽകുന്നതും ബാങ്ക് പ്രവർത്തനങ്ങൾ അനധികൃതമായി നടത്തുന്നതും കടുത്ത നിയമലംഘനമായി കണ്ടെത്തി. സൊസൈറ്റി ചാരിറ്റബിള്‍ സ്ഥാപനമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, കേന്ദ്ര ബഡ്സ് ആക്ടിന്റെ ലംഘനത്തിലൂടെ ബാങ്ക് പോലെ പ്രവർത്തിച്ചതായി കണ്ടെത്തി. ഡോക്ക്യുമെന്റുകളുടെ അടിസ്ഥാനത്തിൽ സിപിഎം നേതാക്കൾ കോടികൾ പിരിച്ചിരുന്നു. ലേബർ ഡെവലപ്മെന്റ് ഫണ്ട് നിലവിൽ വന്നശേഷവും സൊസൈറ്റി നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വിവരങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix