സുപ്രീം കോടതി വീണ്ടും കേരള ഹൈക്കോടതിയെ വിമർശിച്ചു
ന്യൂഡൽഹി: കേരള ഹൈക്കോടതിയുടെ ഇടപെടലിനെതിരെ സുപ്രീം കോടതി വീണ്ടും രൂക്ഷ വിമർശനം ഉന്നയിച്ചു. ഹർജിയിൽ ഉന്നയിച്ച വിഷയങ്ങളെ മറികടന്ന് ഹൈക്കോടതി അപ്രതീക്ഷിത നിർദേശങ്ങൾ പുറപ്പെടുവിച്ചതിനെ സുപ്രീം കോടതി ചോദ്യം ചെയ്തു. എതിര്‍കക്ഷിയെ കേൾക്കാതെയാണ് തീരുമാനം എടുത്തതെന്നും, ഇത് സ്വാഭാവിക നീതിക്കെതിരായ നടപടിയാണെന്നും കോടതി വ്യക്തമാക്കി. കൊച്ചിൻ ദേവസ്വം ബോർഡും ചിന്മയ മിഷനും തമ്മിലുള്ള കേസിലാണ് വിമർശനം ഉയർന്നത്. ഇത്തരം ഇടപെടലുകൾ നീതിന്യായ വ്യവസ്ഥയെയും നിയമവാഴ്ചയെയും ഗുരുതരമായി ബാധിക്കുമെന്നും ബെഞ്ച് നിരീക്ഷിച്ചു. കോടതികളിൽ നീതി തേടാൻ വരുന്നവർക്ക് തന്നെ […]
Read more