ഇറാനെ തുടച്ചുമാറ്റുമെന്ന ഭീഷണിയുമായി ട്രംപ്; അമേരിക്ക–ഇറാൻ സംഘർഷം കടുക്കുന്നു
ന്യൂയോർക്ക്: ഇറാനെ ഭൂമിയിൽ നിന്ന് തുടച്ചുമാറ്റുമെന്ന കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അന്താരാഷ്ട്ര കപ്പൽ പാതകളിൽ അമേരിക്കൻ കപ്പലുകളെ ഇറാൻ ലക്ഷ്യമിടുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. അമേരിക്കൻ നാവികസേനയുടെ കപ്പലുകളെയോ ചരക്ക് കപ്പലുകളെയോ ഇറാൻ പ്രകോപിപ്പിച്ചാൽ അതിന് ശക്തമായ തിരിച്ചടി നൽകുമെന്നും, അത്തരത്തിലുള്ള നടപടികൾ വലിയ വില നൽകേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാനിയൻ സായുധ ബോട്ടുകൾ അമേരിക്കൻ കപ്പലുകളെ പിന്തുടരുകയും തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് പെന്റഗൺ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് […]
Read more

