Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: vijay

ടിവികെ സംസ്ഥാന പര്യടനം രണ്ടാം ദിനം: വിജയ്ക്ക് വേല്‍ സമ്മാനിച്ച് പ്രവര്‍ത്തകര്‍

ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റും സൂപ്പര്‍താരവുമായ വിജയ്യുടെ സംസ്ഥാന പര്യടനം രണ്ടാം ദിവസത്തില്‍. തീരദേശ ജില്ലയായ നാഗപ്പട്ടണത്തെ ആവേശത്തിലാക്കിയ വിജയ് പൊതുയോഗത്തില്‍ സംസാരിച്ചു. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന റോഡ്‌ഷോയെ കുറിച്ച് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ച പശ്ചാത്തലത്തില്‍ ഇന്ന് കരുതലോടെയായിരുന്നു ടിവികെയുടെ പ്രവര്‍ത്തനങ്ങള്‍. എങ്കിലും വിജയ്യുടെ പ്രചാരണ വാഹനത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ ഓടിയതോടെ ഇന്നും റോഡ്‌ഷോ ആയി മാറി. പ്രവര്‍ത്തകര്‍ സമ്മാനിച്ച വേല്‍ ഉയര്‍ത്തിയ വിജയ് ആള്‍ക്കൂട്ടത്തെ ഇളക്കിമറിച്ചു. അവസാന 250 മീറ്റര്‍ ദൂരം […]
Read more

ജനനായകൻ’ പക്കാ ഫെയർവെൽ പടമായിരിക്കും; വെളിപ്പെടുത്തി എച്ച്. വിനോദ്

സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും മുൻപ് വിജയ്‌യുടെതായ് പുറത്തിറങ്ങുന്ന അവസാന ചിത്രമാണ് ‘ജനനായകൻ’. എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി വലിയ പ്രതീക്ഷയിലാണ് തെന്നിന്ത്യൻ സിനിമാലോകം കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെകുറിച്ച് കഴിഞ്ഞ ദിവസം സംവിധായകൻ എച്ച്. വിനോദ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ജനനായകൻ വിജയ്‌യുടെ പക്കാ ഫെയർവെൽ സിനിമയായിരിക്കുമെന്നും, ഒരു മാസ്സ് ആക്ഷൻ പടം തന്നെ പ്രതീക്ഷിച്ച് വന്നോളൂവെന്നും സിനിമയൊരു കംപ്ലീറ്റ് മീൽസ് ആയിരിക്കുമെന്നുമാണ് എച്ച്. വിനോദ് […]
Read more

വിജയ്‌യുടെ വീടിനു മുകളിൽ 2 ദിവസം ഒളിച്ചിരുന്ന് യുവാവ്; വ്യായാമം ചെയ്യാനെത്തിയ നടനെ കെട്ടിപ്പിടിച്ചു

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ്‌യുടെ നീലാങ്കരയിലെ വീടിന്റെ ടെറസിൽ 2 ദിവസത്തോളം ഒളിച്ചിരുന്ന യുവാവ്, വ്യായാമം ചെയ്യാനെത്തിയ നടനെ കെട്ടിപ്പിടിച്ചു. ആരാധകനാണെന്നു ബോധ്യമായതോടെ അനുനയിപ്പിച്ചു താഴെയെത്തിച്ച് പൊലീസിനു കൈമാറി. മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലുള്ള അരുൺ (24) ആണ് പിടിയിലായത്. വൈ കാറ്റഗറി സുരക്ഷയും നിരീക്ഷണ ക്യാമറകളുമുള്ള വീട്ടിൽ യുവാവ് ഒളിച്ചു കയറിയതു സുരക്ഷാ ജീവനക്കാരെ ഞെട്ടിച്ചു. വീടിന്റെ പിൻഭാഗത്തെ മതിൽ ചാടിയെത്തിയ യുവാവ് രണ്ടു ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ ടെറസിൽ ഇരിക്കുകയായിരുന്നു. രാഷ്ട്രീയ പര്യടനത്തിന്റെ ഭാഗമായി വിജയ് […]
Read more

പ്രവർത്തകരെ നിയന്ത്രിക്കണം; വിജയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതിയുടെ വിമർശനം

ചെന്നൈ ∙ നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിനു (ടിവികെ) മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണ്. പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ വേണ്ടിവന്നാല്‍ ഇടപെടും. എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാല്‍ ആര് ഉത്തരവാദിത്തമേറ്റെടുക്കുമെന്നും കോടതി ചോദിച്ചു. തിരുച്ചിറപ്പള്ളിയിൽ നടന്ന യോഗത്തിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു കോടതിയുടെ വിമർശനം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമായ ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും പൊലീസിനോട് കോടതി നിർദേശിച്ചു. സമ്മേളനങ്ങൾക്ക് അനുമതി തേടിയുള്ള അപേക്ഷകളില്‍ വൈകാതെ തീരുമാനമെടുക്കാൻ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള […]
Read more

ജനപ്രീതിയില്‍ മുന്നിലുള്ള 10 ഇന്ത്യൻ സിനിമാ നായകൻമാര്‍?

ജനപ്രീതിയില്‍ ഒന്നാം സ്ഥാനത്ത് നടൻ പ്രഭാസാണ്. തുടര്‍‌ച്ചയായി ഹിറ്റുകളില്‍ നായകനാകുന്നതും നിരവധി സിനിമകള്‍ ഒന്നിനുപിറകെ ഒന്നായി പ്രഖ്യാപിക്കുന്നതുമാണ് പ്രഭാസിന് ജനപ്രീതിയില്‍ മുന്നില്‍ എത്താൻ സഹായകരമായത്. രണ്ടാം സ്ഥാനത്ത് വിജയ്‍യാണ്. സിനിമകള്‍ക്ക് പുറമേ രാഷ്ട്രീയത്തിലും നിറഞ്ഞുനിൽക്കുന്നത് വിജയിക്ക് മുൻ‌തൂക്കം നൽകുന്ന ഘടകങ്ങളാണ്. മൂന്നാം സ്ഥാനത്ത് അല്ലു അര്‍ജുനാണ്. നാലാം സ്ഥാനത്ത് ഷാരൂഖ് ഖാനാണ്. തൊട്ടുപിന്നില്‍ അജിത് കുമാറാണ്. മഹേഷ് ബാബു, ജൂനിയര്‍ എൻടിആര്‍ എന്നിവര്‍ക്ക് പിന്നാലെ രാം ചരണ്‍, അക്ഷയ് കുമാര്‍, നാനി എന്നിവരും ഇടംനേടിയിരിക്കുന്നു. നാനി ആദ്യമായിട്ടാണ് […]
Read more

ടിവികെയുടെ ‘കൊടിമോഷണമെന്ന ആരോപണം;നടന്‍ വിജയ്ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു

ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കൊടിയില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളുടെ ശ്രേണി ഉപയോഗിക്കുന്നതു നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി പാര്‍ട്ടി അധ്യക്ഷന്‍ വിജയ്ക്ക് നോട്ടിസ് അയച്ചു. കൊടിയില്‍ ഉപയോഗിച്ചിരിക്കുന്ന നിറങ്ങള്‍ ‘മോഷണ’മാണെന്ന് ആരോപണം ഉണ്ടായിരുന്നു. അരോപണം ഉന്നയിച്ച സ്വതന്ത്ര സംഘടനയായ തൊണ്ടൈ മണ്ഡല സാന്‍ട്രോര്‍ ധര്‍മ പരിപാലന സഭയാണു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഉല്‍പന്നങ്ങള്‍ക്കുള്ള റജിസ്റ്റേഡ് മുദ്ര രാഷ്ട്രീയ പാര്‍ട്ടിയുടെ പതാകയ്ക്ക് എങ്ങനെ ബാധകമാകുമെന്നു കേസ് പരിഗണിച്ച ജസ്റ്റിസ് സെന്തില്‍ രാമമൂര്‍ത്തി ചോദിച്ചു. […]
Read more

ജനനായകനില്‍ റെക്കോര്‍ഡ് പ്രതിഫലം വാങ്ങി വിജയ്

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ദളപതി വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജനനായകൻ. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം താരത്തിൻ്റെ അവസനാ ചിത്രമായിരിക്കുമെന്നും വിജയ് മുൻപ് പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ പ്രവേശനത്തോടെയാണ് സിനിമ വിടാനുളള താരത്തിൻ്റെ പ്രഖ്യാപനം. ചിത്രത്തിൻ്റെ പുത്തൻ അപ്ഡേറ്റുകൾ പുറത്തു വരുന്നതിനോടോപ്പം ചിത്രത്തിൽ വിജയ് വാങ്ങിയ പ്രതിഫലമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ചിത്രത്തിനായി വിജയ്‍ക്ക് ലഭിക്കുക 275 കോടിയാണ് പ്രതിഫലം എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ രജനികാന്തിനെയടക്കം സിനിമയുടെ പ്രതിഫലത്തില്‍ താരം മറികടന്നുവെന്നുമാണ് റിപ്പോര്‍ട്ട് ബോബി ഡിയോൾ, […]
Read more

പുതിയ അപ്ഡേറ്റിയുമായി ജനനായകൻ

വിജയ് നായകനായി വരുന്ന ഏറ്റവും പുതിയ ചിത്രമാണ് ജനനായകൻ. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. അനിരുദ്ധ് രവി ചന്ദറാണ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ദളപതി വിജയ്‍യുടെ […]
Read more

‘ജനനായകൻ’ ടീസർ വിജയ്‍യുടെ 51-ാം ജന്മദിനമായ ജൂൺ 22-ന് റിലീസ് ചെയ്യും

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ദളപതി വിജയി നായകനാകുന്ന ‘ജനനായക’ൻ്റെ പുതിയ അപ്ഡേറ്റ് പുറത്ത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ‘ജനനായകന്റെ’ ടീസർ വിജയ്‍യുടെ 51-ാം ജന്മദിനമായ 2025 ജൂൺ 22-ന് റിലീസ് ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് വിവരം. വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള അവസാന ചലച്ചിത്രമായാണ് ജനനായകൻ പ്രഖ്യാപിച്ചിരിക്കുന്നത്. 2026 ജനുവരി 9-ന് പൊങ്കൽ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ് ചിത്രം
Read more

റീ റിലീസിനൊരുങ്ങി ”മെര്‍സല്‍”

റീ റിലീസ് ട്രെൻഡിൽ തമിഴകത്ത് ഏറ്റവും വലിയ തരംഗം സൃഷ്ട്ടിക്കുന്ന നടനാണ് വിജയ്. വലിയ ആവേശത്തോടെയാണ് വിജയിയുടെ ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ വിജയ്‍യുടെ മറ്റൊരു സിനിമ കൂടി റീ റീലിസിന് തയ്യാറെടുക്കുകയാണ്. വിജയ് നായകനായ ”മെര്‍സല്‍” ആണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്. 2017ല്‍ ആറ്റ്‍ലിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് മെര്‍സല്‍. വെട്രിമാരൻ, വെട്രി, ഡോ. മാരൻ തുടങ്ങി ട്രിപ്പിള്‍ റോളിലെത്തിയ ചിത്രം 260 കോടി രൂപ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരുന്നു. എസ് ജെ […]
Read more
Advertisement
WhiteswanTV Footer