Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

കരുവാറ്റക്കേസ്; മൂന്ന് ആണ്‍കുട്ടികളെയും കസ്റ്റഡിയില്‍ വിട്ടു

ആലപ്പുഴ: കരുവാറ്റയിൽ വയോധിക ദമ്പതികളെ കൗമാരക്കാർ കൊലപ്പെടുത്തിയ കേസിൽ അസാധാരണ നടപടിയുമായി ആലപ്പുഴ ജുവനൈൽ കോടതി. കേസിലെ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിടുന്നതിന് ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ പ്രത്യേക വ്യവസ്ഥയില്ലെന്നും ഇത്തരം മുൻ കോടതി വിധികൾ ഇല്ലെന്നുമുള്ള വാദം കോടതി തള്ളി. കർശന വ്യവസ്ഥകളോടെയാണ് മൂന്ന് കുട്ടികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കേസിൽ 13 വയസ്സുകാരി ഉൾപ്പെടെ എല്ലാ പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്. ഒന്നിലധികം പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ട കൊലക്കേസ് […]
Read more

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് മരണം ഏഴായി

ന്യൂഡൽഹി: സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഇന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ 12 പേരെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തിട്ടുണ്ട്. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്. കണ്ടെത്തിയ മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കാണാതായവരുടെ ബന്ധുക്കൾ ആശുപത്രി പരിസരത്ത് കാത്തിരിക്കുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയുന്നതിനായി രക്ഷാപ്രവർത്തകർ പരിശോധന […]
Read more

കൊടുങ്ങല്ലൂരിൽ കുപ്രസിദ്ധ മോഷ്ടാവ് ‘സ്പൈഡർ സാബു’ പിടിയിൽ

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് ‘സ്പൈഡർ സാബു’ എന്നറിയപ്പെടുന്ന സാബു പൊലീസ് പിടിയിൽ. വടക്കേനടയിൽ ആളൊഴിഞ്ഞ വീട്ടിൽ മോഷണം നടത്തുന്നതിനിടെയാണ് കൊടുങ്ങല്ലൂർ പൊലീസ് ഇയാളെ പിടികൂടിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വടക്കേനട സ്വദേശി രാജീവിന്റെ പൂട്ടിക്കിടന്ന വീട്ടിലാണ് മോഷണശ്രമം നടന്നത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ കണ്ട വീട്ടുടമ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം മെയിൻ ഗേറ്റ് പൂട്ടിയിരുന്നതിനാൽ മതിൽ ചാടിക്കടന്ന് വീട് വളഞ്ഞു. വീടിന്റെ മുകൾനിലയിൽ […]
Read more

കൊടും ചൂടാണ്, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുകയാണ്. ഉയർന്ന താപനിലയ്ക്കൊപ്പം അന്തരീക്ഷ ഈർപ്പവും ആരോ​ഗ്യത്തെ കൂടുതൽ ബുദ്ധിമുട്ടിലാക്കാം. അമിത ചൂടിൽ വിയർത്തൊലിക്കുക മാത്രമല്ല, കഠിനമായ ക്ഷീണം, നിർജ്ജലീകരണം, ചൂടുകുരു, പേശിവേദന, ഹീറ്റ് എക്സോസ്റ്റ്ഷൻ, ഹീറ്റ് സ്ട്രോക്ക് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം. ഹൃദയം, വൃക്ക, ശ്വാസകോശം സംബന്ധമായ രോ​ഗങ്ങളുള്ളവരിലും പ്രായമായവരിലും കുട്ടികളിലും അപകടസാധ്യത കൂടുതലാണ്. അമിതമായ ചൂട് ശരീരത്തിലെ ജലാംശവും ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടുത്തുകയും ഹൃദയത്തിനും വൃക്കകൾക്കും അധിക സമ്മർദം ഉണ്ടാക്കുകയും ചെയ്യാം. ചിലരിൽ നിലവിലുള്ള ഹൃദ്രോഗം, പ്രമേഹം, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ […]
Read more

വടകരയിൽ ടാങ്കറിൽ നിന്ന് വനസ്പതി ഒഴുകി; ഗതാഗതം വഴിതിരിച്ചുവിട്ടു

കോഴിക്കോട്: വടകരയിൽ ടാങ്കറിൽ നിന്ന് വനസ്പതി റോഡിൽ പരന്നതിനെ തുടർന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു. ദേശീയപാതയിൽ ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ ഏകദേശം 50 മീറ്ററോളം ദൂരത്തിലാണ് വനസ്പതി പരന്നത്. റോഡ് അപകടകരമായതോടെ നാട്ടുകാർ വടകര ഫയർഫോഴ്സിനെ വിവരം അറിയിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ. ദീപക്കിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. വെള്ളം ഉപയോഗിച്ച് റോഡ് വൃത്തിയാക്കിയാൽ കൂടുതൽ അപകടസാധ്യതയുണ്ടാകുമെന്ന് മനസ്സിലായതോടെ ദേശീയപാത നിർമാണ […]
Read more

ട്രാൻസ്ജെൻഡർ വ്യക്തിയുടെ ശബരിമല ദർശനം; സുപ്രീംകോടതി വിധി കാത്ത് സർക്കാർ

കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ചിന്റെ വിധി പുറത്തുവന്നതിന് ശേഷം ട്രാൻസ്ജെൻഡർ വ്യക്തിക്ക് ശബരിമല ദർശനം അനുവദിക്കുന്നതിൽ നിലപാട് വ്യക്തമാക്കാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സുപ്രീംകോടതി വിധി ഒക്ടോബർ ആദ്യവാരത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതുവരെ കാത്തിരിക്കുന്നതാണ് ഉചിതമെന്നും അഡ്വക്കേറ്റ് ജനറൽ ജെയ്ജു ബാബു കോടതിയെ അറിയിച്ചു. ചെങ്കൽപെട്ട് സ്വദേശിയായ ട്രാൻസ്ജെൻഡർ വ്യക്തി സത്യശ്രീ ഷർമിള റഹ്മത്തലി ശബരിമല ദർശനത്തിന് അനുമതി തേടി സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ വി. രാജ […]
Read more

കുന്നംകുളം വാഹനാപകടം; കാർ ഡ്രൈവർ ബെൻ അറസ്റ്റിൽ

തൃശൂർ: കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. കുന്നംകുളം പൊലീസ് ബെൻ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. അപകടത്തിൽ ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്ന, ഇവരുടെ മൂന്ന് വയസ്സുള്ള മകൻ എമ്മിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. മദ്യലഹരിയിൽ അമിതവേഗത്തിലെത്തിയ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. മുനീറും ഷിഫ്നയും സംഭവസ്ഥലത്തുവെച്ചും മകൻ എമ്മിൽ ഐബക്ക് ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. അപകടസമയത്ത് കാറിൽ നാല് പേരുണ്ടായിരുന്നു. ഇവരിൽ മൂന്ന് പേരെ ഇന്നലെ […]
Read more

പാലാംകോണത്ത് വാഹനങ്ങൾ അടിച്ചുതകർത്തു; കാപ്പ കേസ് പ്രതി പിടിയിൽ

തിരുവനന്തപുരം: പാലാംകോണത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത കേസിൽ കാപ്പ കേസ് പ്രതി അറസ്റ്റിൽ. പെരുംകുളം സ്വദേശി താഹ (33)യെയാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി എട്ടോടെ പാലാംകോണം സലഫി സെന്ററിന് സമീപമായിരുന്നു സംഭവം. റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും കാറും ഉൾപ്പെടെ എട്ടോളം വാഹനങ്ങളാണ് പ്രതി അക്രമാസക്തനായി അടിച്ചുതകർത്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ താഹയ്‌ക്കെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
Read more

സ്കൂളുകൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വേണം; പിഎംശ്രീയിൽ കേന്ദ്രവുമായി ചർച്ചയ്ക്ക് കേരളം

ന്യൂഡൽഹി: സംസ്ഥാനത്ത് പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ വീണ്ടും കേന്ദ്ര സർക്കാരുമായി ചർച്ച നടത്താനൊരുങ്ങി കേരളം. മന്ത്രി തലത്തിലും, ഉദ്യോഗസ്ഥ തലത്തിലും ചർച്ച നടത്താൻ ആണ് കേരളം തയ്യാറെടുക്കുന്നത്. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ ചർച്ച സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുന്നതുസംബന്ധിച്ച സംസ്ഥാന സർക്കാരിൻ്റെ ആശങ്കകൾ അറിയിക്കുന്നതിനോടൊപ്പം പ്രധാന വിഷയങ്ങളിൽ കേന്ദ്രത്തിന്റെ അഭിപ്രായം തേടാനാണ് കേരളത്തിന്റെ തീരുമാനം. പദ്ധതിയുടെ ഭാ​ഗമാകുന്ന സ്‌കൂളുകൾ തിരഞ്ഞെടുക്കാനുള്ള പൂർണാധികാരം കേരളത്തിന് നൽകണമെന്നതാണ് കേരളത്തിന്റെ പ്രധാന […]
Read more

ലൈം​ഗിക ആവശ്യങ്ങൾക്ക് വഴങ്ങിയാൽ കൂടുതൽ മാർക്ക്; പ്രൊഫസർക്കെതിരെ പരാതി

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർ‌വകലാശാലയിലെ (ജെഎൻയു) പ്രഫസർക്കെതിരെ ലൈം​ഗിക അതിക്രമ പരാതിയുമായി 11 വിദ്യാർഥിനികൾ ഒന്നിച്ച്. സംഭവത്തിൽ സർവകലാശാലയുടെ ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം ആരംഭിച്ചു. മേയ് മാസത്തിലാണ് വിദ്യാർഥിനികൾ ഔദ്യോഗികമായി പരാതി സമർപ്പിച്ചതെന്ന് സർവകലാശാല വൃത്തങ്ങൾ സ്ഥിരീകരിച്ചു. മേയ് ആദ്യവാരത്തിൽ നടന്ന വൈവ പരീക്ഷയ്ക്കിടെയാണ് പ്രഫസർ വിദ്യാർഥിനികളോട് ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തിയത്. തന്റെ ലൈംഗിക ആവശ്യങ്ങൾക്ക് വഴങ്ങുകയാണെങ്കിൽ പെൺകുട്ടികൾക്ക് പരീക്ഷയിൽ കൂടുതൽ മാർക്ക് നൽകാം എന്ന് ഇയാൾ വാഗ്ദാനം ചെയ്തെന്നാണ് പരാതി. മേയ് രണ്ടാം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix