Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

ബ്രിക്സ് ഉച്ചകോടി; ഡൽഹിയിൽ കനത്ത സുരക്ഷ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. സെപ്തംബർ 12, 13 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. ലോകനേതാക്കൾ വെള്ളിയാഴ്ച മുതൽ ഡൽഹിയിലെത്തും. ഇതിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ സ്ഥലങ്ങളിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദില്ലി പൊലീസ് നിർദേശിച്ചു. മാർക്കറ്റുകൾ, ഹോട്ടലുകൾ, മെട്രോ സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സംശയാസ്പദമായ ആളുകളെയോ വസ്തുക്കളെയോ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണം. ഉപേക്ഷിക്കപ്പെട്ട ബാഗുകളോ മറ്റ് […]
Read more

നിങ്ങൾ വാങ്ങുന്ന ചായപ്പൊടിയിൽ മായമുണ്ടോ? വീട്ടിൽ തന്നെ പരിശോധിക്കാം

ദിവസവും നാലോ അഞ്ചോ ചായ കുടിക്കുന്നവരുണ്ട്. എന്നാല്‍ കടയില്‍ നിന്ന് വാങ്ങുന്ന ചായപ്പൊടിയില്‍ പലപ്പോഴും തേയില മാത്രമായിരിക്കില്ല. ചായപ്പൊടിയുടെ അളവും കടുപ്പവും കൂട്ടുന്നതിന് പലതരം മായം കലര്‍ത്താറുണ്ട്. ചായപ്പൊടിയിലെ മായം കണ്ടെത്താൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നിർദേശിച്ചിട്ടുള്ള വീട്ടിൽ തന്നെ ചെയ്യാവുന്ന രണ്ട് ലളിതമായ പരിശോധനകൾ അറിഞ്ഞിരിക്കാം. കാന്തം ഉപയോ​ഗിച്ചുള്ള പരിശോധന ഒരു പരന്ന പ്ലേറ്റിലോ കടലാസിലോ ഉണങ്ങിയ തേയില വിതറുക. വൃത്തിയുള്ള ഒരു കാന്തം എടുത്ത് പതുക്കെ ഇലകൾക്ക് […]
Read more

സംവൃത സുനിൽ വീണ്ടും സിനിമയിലേക്ക്; ഒപ്പം ദിലീഷ് പോത്തനും അൽഫോൺസ് പുത്രനും

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ നായിക സംവൃത സുനിൽ സിനിമയിലേക്ക് മടങ്ങി വരുന്നു. തങ്കം എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ഷഹീദ് അറഫാത്ത് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് മടങ്ങി വരവ്. നവരസ പ്രൊഡക്ഷൻ നമ്പർ 3 എന്നാണ് ചിത്രത്തിന് താത്കാലികമായി പേരിട്ടിരിക്കുന്നത്. നവരസ ഫിലിംസിന്റെയും സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയുടെയും ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ, പൂജ ചടങ്ങുകൾ നടന്നു. ശ്രീജിത്ത് കെഎസും കാർത്തികേയൻ എസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ധിലോർ, റിജോഷ്, മോൻസി, ബ്ലെസ്സി എന്നിവർ […]
Read more

ഒരു പരുന്തിന്റെ വില 3.85 കോടിയോ? അബുദാബിയില്‍ റെക്കോര്‍ഡിട്ട് ഗൈര്‍ പ്യുവര്‍ അള്‍ട്രാ വൈറ്റ്; കൊച്ചു ശൈഖയ്ക്ക് അമ്മാവൻ നൽകിയ സർപ്രൈസ്

ഇഷ്ടമുള്ളൊരു സമ്മാനം ലഭിക്കുമ്പോള്‍ സന്തോഷം സ്വാഭാവികമാണ്. എന്നാല്‍ സമ്മാനമായി ലഭിക്കുന്നത് കോടികള്‍ വിലമതിക്കുന്ന അപൂര്‍വ പക്ഷിയാണെങ്കിലോ? അബുദാബിയില്‍ നടന്ന പരുന്തുകളുടെ ലേലത്തിനിടെ പുറത്തുവന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ആ പരുന്തിന്റെ പ്രത്യേകത എന്താണെന്നല്ലേ, പറയാം… ഒരു അപൂര്‍വ ഇനം പരുന്തിന് എത്ര വരെ വില പോകും എന്ന് നിങ്ങൾക്ക് ഊഹിക്കാമോ? ഈ വര്‍ഷത്തെ അബുദാബി ഇന്റര്‍നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്‌സിബിഷനില്‍ വില്‍പ്പനയ്‌ക്കെത്തിയ ഈ പരുന്ത് വിറ്റുപോയത് 2.1 മില്യണ്‍ ദിര്‍ഹത്തിനാണ്. അതായത് […]
Read more

ഡല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ കെട്ടിട ഉടമ അറസ്റ്റില്‍

ന്യൂഡൽഹി: ഡൽഹി സത്യനികേതനിൽ കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമ അറസ്റ്റിൽ. രാജസ്ഥാനിലെ ഭിവാഡിയിൽ നിന്നാണ് ഉടമ ഹരിറാം ബൻസാലിനെ ഡൽഹി പൊലീസ് പിടികൂടിയത്. അപകടം നടന്നതിന് 25 മണിക്കൂറിന് ശേഷമാണ് ഇയാൾ പിടിയിലായത്. പ്രാദേശിക ജില്ലാ പൊലീസ്, സ്പെഷ്യൽ സ്റ്റാഫ്, മറ്റ് ഓപ്പറേഷൻ യൂണിറ്റുകൾ എന്നിവ ഉൾപ്പെട്ട സംഘമാണ് ഇയാൾക്കായി തിരച്ചിൽ നടത്തിയത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് ആൺകുട്ടികൾക്കുള്ള പിജിയായി […]
Read more

തൃക്കാക്കര മോർഫിങ് കേസ്; ഒരു വിദ്യാർഥി കൂടി കസ്റ്റഡിയിൽ

കൊച്ചി: തൃക്കാക്കരയിൽ കോളേജ് വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ ഒരു വിദ്യാർഥി കൂടി പോലീസ് കസ്റ്റഡിയിൽ. ചെങ്ങന്നൂർ സ്വദേശിയും മറ്റൊരു കോളേജിലെ വിദ്യാർഥിയുമായ സനീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. കേസിൽ നേരത്തെ തിരുവനന്തപുരം സ്വദേശിയും തൃക്കാക്കര ഭാരതമാതാ കോളേജിലെ രണ്ടാംവർഷ വിദ്യാർഥിയുമായ ശ്രീഹരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയായ ശ്രീഹരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സനീഷിനെ കസ്റ്റഡിയിലെടുത്തത്. ശ്രീഹരിയുടെ മൊഴി കേന്ദ്രീകരിച്ച് […]
Read more

സസ്പെൻഷനിലായ പാളയം പ്രദീപിന് വീണ്ടും നിയമനം; രമ്യയുടെ നീക്കം

തിരുവനന്തപുരം: ചിറയിൻകീഴ് സംഭവത്തിൽ കോൺഗ്രസ് സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ രംഗത്ത്. പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ തന്റെ അഡീഷണൽ പിഎ ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിയുടെ ഓഫീസിൽ കത്ത് നൽകി. ഇന്ന് സമർപ്പിച്ച കത്തിൽ 2026 മേയ് 21 മുതൽ മുൻകാല പ്രാബല്യത്തോടെ നിയമനം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മേയ് 21 മുതൽ പാളയം പ്രദീപ് തന്റെ കൂടെയുണ്ടെന്നതാണ് മുൻകാല പ്രാബല്യത്തോടെ നിയമനം ആവശ്യപ്പെടുന്നതിനുള്ള കാരണമായി രമ്യ […]
Read more

‘പഴയ മനോഭാവത്തോടെ പൊലീസ് പ്രവർത്തിക്കരുത്’; എംഎസ്എഫ്

കോഴിക്കോട്: ചാനൽ ചർച്ചയിൽ പങ്കെടുത്ത മുജാഹിദ് വിദ്യാർഥി നേതാവ് ഡോ. അബ്ദുള്ള ബാസിലിനെതിരെ കേസെടുത്ത നടപടിയിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി എംഎസ്എഫ്. പിണറായി കാലത്തെ തെറ്റായ മാനസികാവസ്ഥയും ശൈലിയും ആവർത്തിക്കലല്ല പൊലീസിന്റെ ജോലിയെന്ന് എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഫർഹാൻ ബിയ്യം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഭരണവും കാലവും മാറിയത് അറിയാതെ പഴയ മനോഭാവത്തോടെ പൊലീസ് പ്രവർത്തിക്കരുതെന്നും അദ്ദേഹം വിമർശിച്ചു. ചർച്ചയുടെ വീഡിയോ പരിശോധിച്ചാൽ അബ്ദുള്ള ബാസിൽ അധിക്ഷേപകരമായ ഒന്നും സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാകുമെന്നും ഫർഹാൻ ബിയ്യം […]
Read more

ഭാര്യയയെ തലയറുത്ത് കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

ഗുവാഹത്തി: അസമിൽ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച ഭർത്താവ് പൊലീസിൽ കീഴടങ്ങി. ഗുവാഹത്തിയിലെ ബസിഷ്ഠപുരിലാണ് സംഭവം. 25കാരിയായ റിയ താലൂക്ക്ദാർ ഗോസ്വാമിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാമാനുജൻ ഗോസ്വാമിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഹതിഗാവ് പൊലീസിന് മുന്നിൽ കീഴടങ്ങിയ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് റിയയുടെ മൃതദേഹം അപ്പാർട്ട്മെന്റിൽ നിന്ന് കണ്ടെത്തിയത്. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് അയൽവാസികൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ […]
Read more

മതവിദ്വേഷം പരാതി; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കേസെടുത്തു

കൊച്ചി: മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തു. മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ്. മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകളാണ് കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാസർകോട് സ്വദേശി അബ്ദുൽ ഹക്കീമാണ് അപർണ കുറുപ്പിനെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് കൊച്ചി സൈബർ പൊലീസ് കേസെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix