Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

ഡിജിറ്റൽ മീഡിയ അസോസിയേഷൻ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു

കൊച്ചി: ഡിജിറ്റൽ മീഡിയ അസോസിയേഷൻ (DMA) സംസ്ഥാന സമിതി യോഗം കൊച്ചി ഗോകുലം പാർക്ക് ഹോട്ടലിൽ വെച്ച് വിജയകരമായി നടന്നു. സംഘടനയുടെ വരും വർഷങ്ങളിലേക്കുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പുതിയ സംസ്ഥാന ഭാരവാഹികളെ യോഗത്തിൽ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.കേരളത്തിൽ നിലവിൽ പ്രവർത്തിച്ചുവരുന്ന മുഴുവൻ ഡിജിറ്റൽ വാർത്താ മാധ്യമങ്ങളെയും ഉൾപെടുത്തുന്ന രീതിയിൽ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിക്കുമെന്നും ഡി. എം. എ അറിയിച്ചു. പുതിയ സംസ്ഥാന പ്രസിഡന്റായി ശ്രീ. ടി. പി. നന്ദകുമാർ (ക്രൈം ഓൺലൈൻ), ജനറൽ സെക്രട്ടറിയായി ശ്രീ. […]
Read more

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി; നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതിയിൽ നിയമനടപടി കാര്യക്ഷമമല്ലെന്ന ആരോപണവുമായി പ്രതിപക്ഷം. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പാർലമെന്റിൽ കേന്ദ്രമന്ത്രിമാർ നൽകിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്.സി.-എസ്.ടി. വിഭാഗത്തിൽപ്പെട്ട 32 എം.പിമാർ രാഷ്ട്രപതിയുടെ ഇടപെടൽ തേടുന്നത്. അതേസമയം, കേസിലെ അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നാണ് ഉത്തരാഖണ്ഡ് സർക്കാർ വ്യക്തമാക്കുന്നത്. ഉത്തരാഖണ്ഡിലും ബെംഗളൂരുവിലുമായി രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് തെളിവുകൾ […]
Read more

പാർക്കിലിരുന്ന യുവതിയെ സഹോദരൻ മർദിച്ചതായി പരാതി

കണ്ണൂർ: ആൺസുഹൃത്തിനൊപ്പം പാർക്കിലിരുന്ന 33കാരിയെ സഹോദരൻ മർദിച്ചതായി പരാതി. തലശ്ശേരി കോടതിക്ക് സമീപത്തെ പാർക്കിലാണ് സംഭവം. ചമ്പാട് സ്വദേശിയായ യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സഹോദരൻ മുഖത്ത് അടിച്ചെന്നും 38,000 രൂപ വിലവരുന്ന മൊബൈൽ ഫോണും ഹെഡ്സെറ്റും തകർത്തെന്നും പരാതിയിൽ പറയുന്നു. യുവതിയെയും ആൺസുഹൃത്തിനെയും ലഹരി വിൽപ്പനക്കാരെന്ന് വിളിച്ച് സഹോദരൻ അധിക്ഷേപിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ ആൺസുഹൃത്തിനും പരിക്കേറ്റു. സഹോദരൻ നേരത്തെയും തന്നെ മർദിച്ചിട്ടുണ്ടെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

തിരഞ്ഞെടുപ്പ് പിരിവിന്റെ കണക്ക് എവിടെ? ജി. സുധാകരനെതിരെ H സലാം

ആലപ്പുഴ: മുൻ സി.പി.എം. നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെതിരെ ഗുരുതരമായ സാമ്പത്തിക, അഴിമതി ആരോപണങ്ങളുമായി അമ്പലപ്പുഴ മുൻ എം.എൽ.എ. എച്ച്. സലാം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപയുടെ കണക്ക് സുധാകരൻ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ലെന്ന് സലാം ആരോപിച്ചു. ഈ പണം ഉപയോഗിച്ചാണോ പറവൂരിൽ ഭാര്യയുടെ പേരിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി വാങ്ങിയതെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു. സുധാകരന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും സലാം ചോദ്യമുയർത്തി. ഭാര്യയുടെയും മകന്റെയും പേരിലുള്ള ബാങ്ക് നിക്ഷേപങ്ങളുടെയും […]
Read more

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞനെ മർദിച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി: ഡൽഹിയിൽ വീടിന് മുന്നിലെ ബഹളം ചോദ്യം ചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദിച്ച് കൊലപ്പെടുത്തി. മണിപ്പൂരിലെ മെയ്തി വിഭാഗത്തിൽപ്പെട്ട ചോങ്താം വിക്രം സിങ് (54) ആണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ കിലോകാരി ഗ്രാമത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഡെലിവറി ജീവനക്കാരും ധാബ ജീവനക്കാരും ഉൾപ്പെടെ ഏഴ് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭരത് കുമാർ (19), പ്രമോദ് (26), റംസാൻ ഖാൻ (22), ദീപാൻഷു (21), […]
Read more

കൊച്ചിയിൽ നടുറോഡിൽ ബസ് നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി

കൊച്ചി: കൊച്ചിയിൽ നടുറോഡിൽ ബസ് നിർത്തിയ ശേഷം ഡ്രൈവർ ഇറങ്ങിപ്പോയി. ഇടപ്പള്ളി ജംഗ്ഷന് സമീപമാണ് സംഭവം. കളമശ്ശേരി– തേവര റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ബസിന്റെ ഡ്രൈവറാണ് ബസ് റോഡിൽ നിർത്തി ഇറങ്ങിപ്പോയത്. ക്ലീനറുമായുണ്ടായ തർക്കത്തെ തുടർന്നാണ് ഡ്രൈവർ ബസ് ഉപേക്ഷിച്ച് പോയതെന്നാണ് വിവരം. ബസ് റോഡിൽ നിർത്തിയതോടെ പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read more

കോഴിക്കോട്ടെ മൾട്ടിപ്ലക്സ് തിയറ്ററുകളിൽ മിന്നൽ പരിശോധന; കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പ്രമുഖ മൾട്ടിപ്ലക്സ് തിയറ്ററുകളിലെ കഫേകളിൽ വിവിധ വകുപ്പുകൾ സംയുക്തമായി മിന്നൽ പരിശോധന നടത്തി. ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ഭക്ഷ്യസുരക്ഷ വകുപ്പുകളാണ് പരിശോധന നടത്തിയത്. ബന്ധപ്പെട്ട മന്ത്രിയുടെയും ലീഗൽ മെട്രോളജി കൺട്രോളറുടെയും നിർദേശപ്രകാരമായിരുന്നു നടപടി. പരിശോധനയിൽ ചില സ്ഥാപനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ ശരിയായ താപനിലയിൽ സൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തി. വിൽപ്പനയ്ക്കായി സൂക്ഷിച്ച ഭക്ഷണസാധനങ്ങളിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്തതും കണ്ടെത്തി. […]
Read more

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; പവന് 880 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 110 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,240 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,13,920 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം സ്വർണവിലയിൽ 60 രൂപയുടെ കുറവുണ്ടായിരുന്നു. ഇന്നലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,130 രൂപയും പവന് 1,13,040 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിൽ […]
Read more

സ്റ്റാലിനെതിരായ വിജയുടെ ബോഡിഷെയ്മിംഗ് പരാമർശത്തിനെതിരെ സിപിഎം

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും മുഖ്യമന്ത്രിയുമായ ജോസഫ് വിജയ് നടത്തിയ പരാമർശത്തിനെതിരെ സിപിഎം രംഗത്ത്. നിയമസഭയിലെ പ്രസംഗത്തിനിടെ മിസ (MISA) നിയമത്തെക്കുറിച്ച് സംസാരിക്കുമ്പോൾ വിജയ് സ്റ്റാലിനെ അവഹേളിച്ചെന്നാണ് ആരോപണം. സ്റ്റാലിനെതിരെ ബോഡി ഷെയിമിംഗ് നടത്തിയെന്നും വിമർശനമുണ്ട്. വിജയ്‌യുടെ പരാമർശങ്ങളെ അപലപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം രംഗത്തെത്തി. അടിയന്തരാവസ്ഥക്കാലത്ത് സ്റ്റാലിൻ വലിയ ക്രൂരപീഡനങ്ങൾ നേരിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന മുതിർന്ന രാഷ്ട്രീയ നേതാവിനെ ഇത്തരത്തിൽ […]
Read more

പ്രിയ വർഗീസ് നിയമനം; സുപ്രീം കോടതി വാദത്തിന് മുൻപ് അഭിഭാഷക മാറ്റത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെ, സർവകലാശാലയുടെ അഭിഭാഷക മാറ്റത്തിൽ നാടകീയ നീക്കങ്ങൾ. വക്കാലത്ത് കൈമാറുന്നതിനാവശ്യമായ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിൽ നിലവിലെ അഭിഭാഷകനായ കെ.ആർ. സുഭാഷ്ചന്ദ്രൻ ഒപ്പിടാത്തതോടെയാണ് പുതിയ അഭിഭാഷകൻ സുൽഫിക്കർ അലിക്ക് വക്കാലത്ത് സമർപ്പിക്കാനാകാത്ത സാഹചര്യമുണ്ടായത്. പ്രിയ വർഗീസ് കേസിൽ സർവകലാശാലയ്ക്കുവേണ്ടി ഇന്ന് സുഭാഷ്ചന്ദ്രനും പുതുതായി നിയമിതനായ സുൽഫിക്കർ അലിയും സുപ്രീം കോടതിയിൽ ഹാജരാകുമെന്നാണ് വിവരം. വക്കാലത്തിന്റെ ഒറിജിനലിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix