Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് തുടക്കം.. ജിയോ, ഓഹരി വിപണിയിലേക്ക്;

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പനകളിലൊന്നായി വിലയിരുത്തപ്പെടുന്ന ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒയ്ക്ക് തുടക്കംകുറിച്ചു . റിലയൻസ് ഇൻഡസ്ട്രീസ് ഉടമസ്ഥതയിലുള്ള ജിയോ പ്ലാറ്റ്‌ഫോംസ്, ഐപിഒയ്ക്കായുള്ള ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (DRHP) സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക് (SEBI) സമർപ്പിച്ചു..ഐപിഒ വഴി ഏകദേശം 35,000 മുതൽ 40,000 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യം വെക്കുന്നത് . 27 കോടി ഓഹരികളുടെ പുതിയ ഇഷ്യുവാണ് നിർദേശിച്ചിരിക്കുന്നത്. ലഭിക്കുന്ന തുകയുടെ ഒരു ഭാഗം […]
Read more

17 കാരിയെ പീഡിപ്പിക്കാൻ ശ്രമം; CPIM പ്രവർത്തകൻ ഹരീഷ് നെല്ലൂർ പിടിയിൽ

കണ്ണൂർ: പെരിങ്ങോമിൽ പോക്സോ കേസിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിലായി. സിപിഎം പ്രവർത്തകനായ ഹരീഷ് നെല്ലൂർ ആണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. 17 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തത്. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
Read more

വള്ളുവമ്പ്രത്ത് ടെസ്റ്റ് ഡ്രൈവ് കാറുമായി കടന്നുകളഞ്ഞ കേസ്; രണ്ട് പ്രതികൾ പിടിയിൽ

മലപ്പുറം: വള്ളുവമ്പ്രത്തെ യൂസ്ഡ് കാർ ഷോറൂമിൽ നിന്ന് ടെസ്റ്റ് ഡ്രൈവിനായി കൊണ്ടുപോയ കാറുമായി കടന്നുകളഞ്ഞ കേസിൽ പ്രതികൾ മഞ്ചേരി പോലീസിന്റെ പിടിയിലായി. രണ്ടാം പ്രതി തിരൂരങ്ങാടി ചുള്ളിപ്പാറ ഭഗവതിക്കാവുങ്ങൽ മൊയ്തീൻ (36), മൂന്നാം പ്രതി കണ്ണമംഗലം പടപ്പറമ്പ് പിലാക്കടവത്ത് സൽമാനുൽ ഫാരിസ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെയായിരുന്നു സംഭവം. യൂസ്ഡ് കാർ വാങ്ങാനെന്ന പേരിൽ വള്ളുവമ്പ്രത്തെ ഷോറൂമിലെത്തിയ പ്രതികൾ 18 ലക്ഷം രൂപ വിലമതിക്കുന്ന ഇന്നോവ ക്രിസ്റ്റയാണ് തിരഞ്ഞെടുത്തത്. […]
Read more

ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോള്‍; ഹെയ്തിയെ വീഴ്ത്തി ബ്രസീല്‍

ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ ഹെയ്തിക്കെതിരെ ബ്രസീലിന് തകർപ്പൻ വിജയം. മാത്യൂസ് ക്യൂഞ്ഞയുടെ ഇരട്ട ഗോളുകളും വിനീഷ്യസ് ജൂനിയറിന്റെ ഒരു ഗോളും ചേർന്നാണ് ബ്രസീൽ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോളുകളും നേടി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ച ബ്രസീൽ, പിന്നീടുള്ള സമയത്ത് ഉറച്ച പ്രതിരോധം കാഴ്ചവെച്ച് ലീഡ് നിലനിർത്തുകയായിരുന്നു. ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങിയ അഞ്ചുതവണ ലോകചാമ്പ്യന്മാരായ ബ്രസീലിന് ഈ വിജയം വലിയ ആശ്വാസമായി. പരിക്കിനെ തുടർന്ന് […]
Read more

51 രൂപയ്ക്ക് ഡെയ്ലി 2 ജിബി ഡാറ്റ, 100 SMS; കിടിലൻ ഓഫറുമായി BSNL

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് BSNL. പരിമിത കാലത്തേക്ക് മാത്രമാണ് ഓഫർ. 51 രൂപ വിലവരുന്ന ‘സ്മാർട്ട് സ്റ്റാർട്ട്’ പ്ലാൻ ഓഫർ പുതിയ ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭ്യമാകുക. ഈ പ്ലാനിനൊപ്പം സൗജന്യമായി ബിഎസ്എൻഎൽ സിം കൂടി ലഭിക്കുമെന്നതാണ് പ്രത്യേകത. പ്രതിദിന ഡാറ്റ, പരിധിയില്ലാത്ത കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവ പ്ലാനിലുണ്ടാകും. ജൂൺ 30 ന് ഓഫർ അവസാനിക്കും. 51 രൂപ റീചാർജ് പ്ലാൻ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. പാക്കേജിന്റെ ഭാഗമായി സബ്സ്‌ക്രൈബർമാർക്ക് […]
Read more

മലയാള സിനിമയ്ക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

കൊച്ചി: ബജറ്റിൽ മലയാള സിനിമ മേഖലയ്ക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങളിൽ പ്രതികരിച്ച് നടൻ മമ്മൂട്ടി. മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നടൻ നന്ദി അറിയിച്ചു. എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ എന്നും ഫേസ്ബുക്കിൽ മമ്മൂട്ടി ആശംസിച്ചു. മലയാള സിനിമയ്ക്ക് വ്യവസായ പദവി നൽകുമെന്നും കൊച്ചിയിൽ ജെ.സി. ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്നുമാണ് ബജറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ സാംസ്‌കാരിക-സിനിമാവികസനത്തിനായി സമഗ്രപദ്ധതികൾ ആവിഷ്‌കരിക്കുകയും കൂടാതെ സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ […]
Read more

തക്കാളി വേ​ഗം കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കാം

തക്കാളി കൂടുതൽ ദിവസം ഫ്രഷായി സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം. പഴുക്കാത്ത തക്കാളി ഫ്രിഡ്ജിൽ വെക്കേണ്ടതില്ല. ഫ്രിഡ്ജിലെ തണുത്ത അന്തരീക്ഷം തക്കാളി പഴുക്കുന്ന പ്രക്രിയയെ സാവധാനത്തിലാക്കുകയും അതിന്റെ സ്വാദ് കൂട്ടുന്ന എൻസൈമുകളെ നശിപ്പിക്കുകയും ചെയ്യും. അതുകൊണ്ടാണ് ഫ്രിഡ്ജിൽ വെക്കുന്ന തക്കാളികൾക്ക് സ്വാദ് നഷ്ട്പ്പെടുന്നത്. നന്നായി പഴുത്ത് പാകമായ ശേഷം മാത്രം ആവശ്യമെങ്കിൽ ഫ്രിഡ്ജിൽ വെച്ചാൽ മതി. തക്കാളി പ്ലാസ്റ്റിക് കവറുകളിൽ കെട്ടിവെക്കുമ്പോൾ അതിനുള്ളിൽ ഈർപ്പം കെട്ടിക്കിടക്കുകയും വായുസഞ്ചാരം തടസ്സപ്പെടുകയും ചെയ്യും. ഇത് പൂപ്പൽ വരാനും തക്കാളിയുടെ തൊലി […]
Read more

ITI കഴിഞ്ഞവർക്ക് അവസരം; കൊച്ചിൻ ഷിപ്പ് യാർഡിൽ സ്ഥിരനിയമനം

കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ അനുബന്ധ സ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (UCSL) വർക്ക്‌മാൻ തസ്തികകളിൽ ഒഴിവുകൾ. അകെ 35 ഒഴിവുകളാണ് ഉള്ളത്. സ്ഥിരനിയമനമാണ്. പൈപ്പ് ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, മെഷിനറി ഫിറ്റർ എന്നീ ട്രേഡുകളിലായി ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജൂലൈ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുകൾ പൈപ്പ് ഫിറ്റർ- 10യോഗ്യത: ഫിറ്റർ / പ്ലംബർ / സാനിറ്ററി ഫിറ്റർ ട്രേഡിൽ ഐടിഐ (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്)അല്ലെങ്കിൽ അതത് ട്രേഡിൽ ഐടിഐയ്ക്ക് തുല്യമായ എൻഎസ്‌ക്യുഎഫ് യോഗ്യത പ്രവൃത്തിപരിചയം: […]
Read more

ജൂലൈ മുതൽ ടാറ്റ കൊമേഴ്ഷ്യൽ വാഹനങ്ങൾക്ക് വില കൂടും; 2.5% വരെ വർധന പ്രഖ്യാപിച്ച് കമ്പനി

ടാറ്റ മോട്ടോഴ്‌സ് ജൂലൈ 1 മുതൽ തങ്ങളുടെ കൊമേഴ്ഷ്യൽ വാഹന നിരയിലെ വിലയിൽ 2.5 ശതമാനം വരെ വർധന വരുത്തുമെന്ന് പ്രഖ്യാപിച്ചു. ഉയർന്നുവരുന്ന അസംസ്കൃത വസ്തുക്കളുടെ വിലയും മറ്റ് ഇൻപുട്ട് ചെലവുകളും ഭാഗികമായി നികത്തുന്നതിനായാണ് വിലവർധനയെന്ന് കമ്പനി അറിയിച്ചു. വാഹനത്തിന്റെ മോഡലിനും വേരിയന്റിനും അനുസരിച്ച് വർധനയിൽ വ്യത്യാസമുണ്ടാകും.ഇത് ഈ വർഷത്തിനിടെ ടാറ്റയുടെ കൊമേഴ്ഷ്യൽ വാഹന വിഭാഗം നടപ്പാക്കുന്ന രണ്ടാമത്തെ വിലവർധനയാണ്. ഏപ്രിലിലും കമ്പനി 1.5 ശതമാനം വരെ വില കൂട്ടിയിരുന്നു. ചിലവുകളുടെ വർധന ഭാഗികമായി നികത്തുന്നതിനെയാണ് പുതിയ […]
Read more

കാട്ടാക്കടയിൽ ബാങ്ക് മാനേജറെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: കാട്ടാക്കടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജറെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ബാങ്കിന്റെ മറ്റൊരു ബ്രാഞ്ചിലെ ജീവനക്കാരിയുമായി മാനേജർ ഗിരീഷിന് ഉണ്ടായിരുന്ന ബന്ധവുമായി ബന്ധപ്പെട്ട വ്യക്തിപരമായ പ്രതികാരമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. യുവതിയുടെ ഭർത്താവും സഹോദരനുമാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകുന്നേരം ജോലി സമയം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ സമയത്താണ് ഗിരീഷിനെ ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവം കണ്ട സഹപ്രവർത്തകൻ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് കാട്ടാക്കട […]
Read more
Advertisement
WhiteswanTV Footer