Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

ആക്‌സിസ് നിഫ്റ്റി 500 ലോ വോളാറ്റിലിറ്റി 50 ഇൻഡക്‌സ് ഫണ്ടുമായി ആക്‌സിസ് മ്യൂച്വൽ ഫണ്ട്

കൊച്ചി: രാജ്യത്തെ പ്രമുഖ അസറ്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ ആക്‌സിസ് മ്യൂച്വൽ ഫണ്ട് പുതിയ ഓപ്പൺ എൻ്റഡ് ഇൻഡക്‌സ് ഫണ്ടായ ആക്‌സിസ് നിഫ്റ്റി500 ലോ വോളാറ്റിലിറ്റി 50 ഇൻഡക്‌സ് ഫണ്ട് പുറത്തിറക്കി. നിഫ്റ്റി500 ലോ വോളാറ്റിലിറ്റി 50 ടിആർഐ സൂചികയെ പിന്തുടരുന്ന രീതിയിലാണ് ഈ ഫണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിഫ്റ്റി500 ലോ വോളാറ്റിലിറ്റി 50 ടിആർഐ ബെഞ്ച്മാർക്കാക്കിയുള്ള ഈ ഓപ്പൺ എന്റഡ് ഇൻഡക്സ് സ്കീമിന്റെ ന്യൂ ഫണ്ട് ഓഫർ സെപ്റ്റംബർ ഒൻപത് മുതൽ 22 വരെ ലഭ്യമാകും. നന്ദിക് […]
Read more

പിണറായി 3.28 കോടി കൈക്കൂലി വാങ്ങിയെന്ന് ED, കത്ത് കിട്ടിയെന്ന് ചെന്നിത്തല, പന്ത് ഇപ്പോൾ സർക്കാരിന്റെ കോർട്ടിൽ; പ്രതിപക്ഷ നേതാവിനെതിരെ UDF കേസ് എടുക്കുമോ?

കേരള രാഷ്ട്രീയത്തെ ആകെ കുലുക്കി മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അപ്രതീക്ഷിത നീക്കം കേരള രാഷ്ട്രീയത്തെ മൊത്തത്തിൽ പിടിച്ചുകുലുക്കാൻ മാത്രം പോന്നതാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി) നിര്‍ണ്ണായക കത്തു നല്‍കിയതോടെയാണ് കേസിൽ പുതിയ പോർമുഖം തുറന്നിരിക്കുന്നത്. പിണറായിക്ക് പുറമെ അദ്ദേഹത്തിന്റെ മകളും എക്‌സാലോജിക് ഉടമയുമായ വീണ വിജയന്‍, മരുമകനും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ […]
Read more

ഏജിസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് സൂപ്പർ പ്രൊട്ടക്ട് പ്ലസ് പ്ലാൻ പോളിസിബസാറിൽ അവതരിപ്പിച്ചു

കൊച്ചി: ഡിജിറ്റൽ വിതരണ ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി ഏജിസ് ഫെഡറൽ ലൈഫ് ഇൻഷുറൻസിന്റെ ടേം ഇൻഷുറൻസ്പദ്ധതിയായ സൂപ്പർ പ്രൊട്ടക്ട് പ്ലസ് പ്ലാൻ പോളിസിബസാറിൽ അവതരിപ്പിച്ചു. ശമ്പളവരുമാനക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ പുതിയ പദ്ധതി. രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഇൻഷുറൻസ് പ്ലാറ്റ്‌ഫോമായ പോളിസിബസാറുമായുള്ള കൂട്ടായ്മയിലൂടെ ഇൻഷുറൻസ് സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആദ്യ വർഷത്തെ പ്രീമിയത്തിൽ 12 ശതമാനവും ഇളവും ഒപ്പം ഏറ്റവും കുറഞ്ഞ നിരക്കും ഈ പദ്ധതി […]
Read more

വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തി

ഇടുക്കി: ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ചെടുത്ത രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ രാത്രിയിൽ ലോറിയിൽ കടത്തിക്കൊണ്ടുപോയി. സിഎച്ച്ആർ മേഖലയിൽ അനധികൃതമായി മരം മുറിച്ചതിനെ തുടർന്നാണ് വനംവകുപ്പ് രണ്ട് യന്ത്രങ്ങളും പിടിച്ചെടുത്തത്. സീൽ ചെയ്ത് താഴിട്ട് പൂട്ടിയ നിലയിലായിരുന്ന യന്ത്രങ്ങളാണ് രാത്രിയിൽ ലോറിയിൽ കടത്തിയത്. പട്രോളിങ്ങിനിടെ ദേവികുളം റേഞ്ച് ഓഫീസർ അരുൺ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ലോറിയിൽ കൊണ്ടുപോയ ഒരു മണ്ണുമാന്തി യന്ത്രം വനംവകുപ്പ് പിടികൂടി. രണ്ടാമത്തെ യന്ത്രം തിരികെ എത്തിക്കാൻ ലോറി ഡ്രൈവറോട് […]
Read more

പ്രിയാ വർഗീസ് നിയമനക്കേസ്; വാദം സെപ്റ്റംബർ 22ലേക്ക് മാറ്റി

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി സെപ്റ്റംബർ 22ലേക്ക് മാറ്റി. സർവകലാശാലയുടെ പുതിയ അഭിഭാഷകൻ സുൽഫീക്കറും പ്രിയാ വർഗീസിനുവേണ്ടി ഹാജരായ അഭിഭാഷകൻ കെ. പരമേശ്വരനും കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് വിജയ് വിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പട്ടികയിലെ പത്താമത്തെ കേസായാണ് വിഷയം ബെഞ്ചിന് മുന്നിലെത്തിയത്. യു.ജി.സിക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജും കോടതിയിൽ ഹാജരായിരുന്നു. മറ്റൊരു കോടതിയിൽ […]
Read more

ഇരുട്ടിൽ തന്നെ; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ഇന്നലെ രാത്രി അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. കടുത്ത ചൂടിനെ തുടർന്ന് വൈദ്യുതി ഉപയോഗം ഉയർന്നതും ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതുമാണ് നിയന്ത്രണത്തിന് കാരണം. സമാന സാഹചര്യം തുടർന്നാൽ വരും ദിവസങ്ങളിലും നിയന്ത്രണം ഉണ്ടായേക്കും. മഴയില്ലാത്തതിനാൽ സംസ്ഥാനത്ത് ചൂട് ശക്തമായിരുന്നു. ഇതോടെ പ്രതീക്ഷിച്ചതിനേക്കാൾ വൈദ്യുതി ആവശ്യകത ഉയർന്നു. ഇന്നലെ വൈകിട്ട് 7.15ഓടെയാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത രേഖപ്പെടുത്തിയത്. 4,999 മെഗാവാട്ടായിരുന്നു ആവശ്യം. ആകെ വൈദ്യുതി ഉപയോഗം […]
Read more

ഇൻഡൊനീഷ്യയിൽ അഗ്നിപർവത സ്ഫോടനം; ഏഴ് വിമാനത്താവളങ്ങൾ അടച്ചു

ജക്കാർത്ത: ഇൻഡൊനീഷ്യയിൽ ശക്തമായ അഗ്നിപർവത സ്ഫോടനം; ഏഴ് വിമാനത്താവളങ്ങളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. ജാവ, സുമാത്ര ദ്വീപുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന അനക് ക്രാക്കത്തോവ അഗ്നിപർവതത്തിലാണ് വെള്ളിയാഴ്ച രാത്രി ശക്തമായ സ്ഫോടനമുണ്ടായത്. വൻതോതിൽ പുകപടലങ്ങൾ വ്യാപിച്ചതിനെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളങ്ങൾ അടച്ചിടാൻ ഗതാഗത മന്ത്രാലയം നിർദേശം നൽകി. വിമാന സർവീസുകൾ റദ്ദാക്കിയതോടെ ഏകദേശം 1.70 ലക്ഷം യാത്രക്കാരെ ബാധിച്ചതായി മന്ത്രാലയം അറിയിച്ചു. ജക്കാർത്തയിലെ രണ്ട് വിമാനത്താവളങ്ങൾക്കു പുറമെ ലാംപങ്, വെസ്റ്റ് ജാവ തുടങ്ങിയ പ്രവിശ്യകളിലെ വിമാനത്താവളങ്ങളുടെയും പ്രവർത്തനമാണ് […]
Read more

ലെഡ് പെൻസിൽ ഉപയോഗിച്ച് ലോട്ടറി നമ്പർ തിരുത്തി; പ്രതി പിടിയിൽ

തൃശൂര്‍: ലോട്ടറി ടിക്കറ്റിന്റെ അവസാന നമ്പർ ലെഡ് പെൻസിൽ ഉപയോഗിച്ച് തിരുത്തി സമ്മാനത്തുക തട്ടിയെടുത്ത കേസിൽ പ്രതി ഗുരുവായൂർ ടെമ്പിൾ പൊലീസിന്റെ പിടിയിൽ. കൊല്ലം പുനലൂർ സ്വദേശി ഷാജ് (56) ആണ് അറസ്റ്റിലായത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ 13 കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഗുരുവായൂർ മാഞ്ചിറ റോഡിൽ ലോട്ടറി കച്ചവടം നടത്തുന്ന കോട്ടപ്പടി സ്വദേശി സുന്ദരന്റെ പരാതിയിലാണ് അറസ്റ്റ്. സമാന കേസിൽ കാലടി പൊലീസാണ് ഷാജിനെ ആദ്യം അറസ്റ്റ് ചെയ്തത്. […]
Read more

മോദിക്കെതിരായ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തി പരാമർശവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജി ബോംബെ ഹൈക്കോടതി തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘കള്ളന്മാരുടെ തലവൻ’ എന്ന് വിളിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. 2018ൽ രാജസ്ഥാനിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു കേസിനാസ്പദമായ പരാമർശം. രാഹുൽ ഗാന്ധിയുടെ പരാമർശം ബിജെപി പ്രവർത്തകരെ ആകെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചാണ് മാനനഷ്ടക്കേസ് നൽകിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജിയിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ നടപടി.
Read more

EDയുടെ നിർണായക നീക്കം; പിണറായിക്കും റിയാസിനും വീണക്കുമെതിരെ കേസെടുക്കണമെന്ന് DGPക്ക് കത്ത്

തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക്ക് മാസപ്പടി കേസിൽ നിര്‍ണായക നീക്കവുമായി ഇഡി. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകി. മുഹമ്മദ് റിയാസിനെതിരെയും വീണക്കെതിരെയും കേസെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. സെക്ഷൻ 66/2 പ്രകാരമാണ് ഇ,ഡി. ഡി.ജി.പി.ക്ക് കത്തയച്ചിരിക്കുന്നത്. പിഎംഎൽഎ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്ത് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണം എന്നാണ് കത്തിലെ പ്രധാന ആവശ്യം. സിഎംആർഎൽ-എക്സാ ലോജിക് ഇടപാടുമായി ബന്ധപ്പെട്ട തെളിവുകൾ അടക്കം കൈമാറിക്കൊണ്ടാണ് ഡി.ജി.പി.ക്ക് കത്ത് നൽകിയിട്ടുള്ളത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix