Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടം; നടന്നത് കടുത്ത നിയമലംഘനം

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ സത്യനികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് നേരത്തെ അടച്ചിട്ട കെട്ടിടം അനുമതിയില്ലാതെ കഴിഞ്ഞ വർഷം വീണ്ടും പ്രവർത്തിപ്പിച്ചിരുന്നതായാണ് വിവരം. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള അഞ്ച് നില കെട്ടിടമാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ തകർന്നുവീണത്. ആൺകുട്ടികൾ താമസിച്ചിരുന്ന പിജി ഹോസ്റ്റലിൽ അപകടസമയത്ത് 40ഓളം പേർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ആറായി ഉയർന്നത്. അവശിഷ്ടങ്ങൾക്കിടയിൽ […]
Read more

പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ട; സി.പി.എം. ആലപ്പുഴ ജില്ലാ നേതൃയോഗത്തിൽ വിമർശനം

ആലപ്പുഴ: പാർട്ടിയിൽനിന്ന് പുറത്തുപോയവർ സി.പി.എമ്മിനെ നന്നാക്കാൻ വരേണ്ടെന്ന താക്കീതുമായി സി.പി.എം. ആലപ്പുഴ ജില്ലാ നേതൃയോഗം. പാർട്ടിക്കുള്ളിൽനിന്ന് വിമർശനങ്ങളുമായി രംഗത്തെത്തുന്നവരെയും യോഗത്തിൽ രൂക്ഷമായി വിമർശിച്ചു. കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കടക്കമുള്ള നേതാക്കളെ പേരെടുത്തുപറയാതെയായിരുന്നു പരാമർശം. കർഷകസംഘം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ചേർന്ന പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ, ജില്ലാ കമ്മിറ്റിയംഗങ്ങൾ, ഏരിയ സെക്രട്ടറിമാർ, കർഷകസംഘം ജില്ലാ കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവരുടെ യോഗത്തിലാണ് വിഷയം ചർച്ചയായത്. ആമുഖപ്രസംഗത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാനാണ് വിമർശനം ഉന്നയിച്ചത്. തിരഞ്ഞെടുപ്പുകളിൽ പാർട്ടി മുമ്പും പരാജയപ്പെട്ടിട്ടുണ്ടെന്നും […]
Read more

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് എംഎൽഎ രമ്യ ഹരിദാസിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. സംഭവത്തിൽ കൂടുതൽ നടപടി ഒഴിവാക്കി സമവായത്തിലേക്ക് പോകാനാണ് നേതൃത്വത്തിന്റെ നീക്കം. പാളയം പ്രദീപിനെ സഹായിയായി നിയമിക്കുന്നത് ഒഴിവാക്കണമെന്ന് രമ്യ ഹരിദാസിന് കെപിസിസി നിർദേശം നൽകും. പ്രദീപിനെതിരെ പാർട്ടി നേതൃത്വത്തിന് മുന്നിൽ നേരത്തെ തന്നെ നിരവധി പരാതികൾ ഉയർന്നിരുന്നു. രമ്യ ഹരിദാസ് ഇന്നലെ കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്നം കൂടുതൽ വഷളാക്കാതെ ഒത്തുതീർപ്പിലെത്താനുള്ള […]
Read more

‘വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല’; പിഎം ശ്രീയിൽ കെ സി വേണുഗോപാല്‍

തൃശൂർ: കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വിദ്യാഭ്യാസത്തിലൂടെ സംഘപരിവാർ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കെ സി വേണുഗോപാൽ. വിദ്യാർഥികൾ പഠിക്കേണ്ടത് യഥാർഥ വിഷയങ്ങളാണെന്നും ചരിത്രം വളച്ചൊടിച്ച് സംഘപരിവാറിന്റെ അജണ്ട അടിച്ചേൽപ്പിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിഎം ശ്രീ പദ്ധതി നടപ്പാക്കിയാൽ ജനകീയ പ്രക്ഷോഭവും പ്രത്യാഘാതങ്ങളും ഉണ്ടാകുമെന്ന മുൻ മന്ത്രിയും എംഎൽഎയുമായ കെ […]
Read more

ഭവാനിപ്പുഴയിൽ ചാക്കുകളിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം, സ്ഥിരീകരിച്ച് പൊലീസ്

പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കുകൾക്കുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കണ്ടെത്തിയത് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾക്ക് നാല് ദിവസമെങ്കിലും പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. പശുവിനെ മേയ്ക്കാൻ പോയവരാണ് പുഴയോട് ചേർന്നുള്ള ഭാഗത്ത് ചാക്കുകൾ കണ്ടത്. സംശയം തോന്നിയതിനെ തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പുതൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി […]
Read more

ഡൽഹിയിൽ കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ ഒരു മരണം; മൂന്ന് പേരുടെ നില ഗുരുതരം

ന്യൂഡൽഹി: ഡൽഹിയിലെ സത്യ നികേതന് സമീപം കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് എട്ട് പേരെ രക്ഷപ്പെടുത്തി. സംഭവത്തിൽ കെട്ടിട ഉടമ ഗുരുഗ്രാം സ്വദേശി ആനന്ദ് ബൻസലിനെതിരെ പൊലീസ് കേസെടുത്തു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ പ്രത്യേക സമിതിയും രൂപീകരിച്ചു. സമിതിയുടെ റിപ്പോർട്ട് ലഭിച്ചാൽ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. കെട്ടിട ഉടമയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബിജെപി എംപി രാംവീർ സിങ് ബിധുരി പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് […]
Read more

‘നാടൻപാട്ട് നിർത്തി നാടന്‍ തല്ല് നടത്തുന്നത് അത്ര രമ്യമല്ല’; രമ്യ ഹരിദാസിനെതിരെ പരിഹാസവുമായി വസന്ത് സിറിയക്

കോട്ടയം: ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രമ്യ ഹരിദാസ് എംഎൽഎയെ പരിഹസിച്ച് കെപിസിസി വക്താവ് അഡ്വ. വസന്ത് സിറിയക്. ‘നാടൻപാട്ട് നിർത്തി നാടൻ തല്ല് നടത്തുന്നത് അത്ര രമ്യമല്ല’ എന്നായിരുന്നു വസന്ത് സിറിയക്കിന്റെ ഫേസ്ബുക്ക് കുറിപ്പ്. പാട്ടുപാടുന്നതുപോലെ എളുപ്പമല്ല പാർട്ടിക്കാരെ കൂടെ നിർത്താനെന്നും അദ്ദേഹം കുറിച്ചു. രമ്യ ഹരിദാസിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയും രംഗത്തെത്തി. ‘എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ’ എന്നായിരുന്നു റിജിൽ മാക്കുറ്റിയുടെ ഫേസ്ബുക്ക് കുറിപ്പ്. എംഎൽഎയുടെ […]
Read more

പിഐബിയുടെ ഉത്തർ പ്രദേശിലേക്കുള്ള മാധ്യമ പര്യടനത്തിന് തുടക്കം

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന ഉത്തർപ്രദേശിലേക്കുള്ള മാധ്യമ പര്യടനത്തിന് തുടക്കമായി. കേരളത്തിലെ വിവിധ പത്ര, ഇലക്ട്രോണിക്, റേഡിയോ, ഓൺലൈൻ മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള 11 മാധ്യമപ്രവർത്തകരാണ് പര്യടനത്തിൽ പങ്കെടുക്കുന്നത്. സെപ്റ്റംബർ 6 മുതൽ 12 വരെയാണ് മാധ്യമ പര്യടനം. ഉത്തർപ്രദേശിലെ വിവിധ വികസന പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കാനും അവയെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനും കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്ക് അവസരം ഒരുക്കുകയാണ് പര്യടനത്തിന്റെ ലക്ഷ്യം. പര്യടനത്തിന്റെ ഭാഗമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും കാർഷിക വിദഗ്ധനും പത്മശ്രീ […]
Read more

ചിറയിൻകീഴ് കയ്യാങ്കളി; കെപിസിസി അന്വേഷണം തുടങ്ങി

കൊല്ലം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ പാർട്ടി നടപടിയുണ്ടാകുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ. സംഭവത്തിൽ കെപിസിസി ഉന്നത നേതാവിനെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ടെന്നും സംഭവം ദൗർഭാഗ്യകരമാണെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് തന്റെ നിലപാടിൽ മാറ്റമില്ലെന്നും ബിന്ദുകൃഷ്ണ വ്യക്തമാക്കി. എല്ലാവർക്കും അഭിപ്രായം പറയാൻ അവകാശമുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രിയും സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. ചിറയിൻകീഴ് സംഘർഷത്തിൽ കെപിസിസി […]
Read more

ബന്ധുവിനെ കൊലപ്പെടുത്തി; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

ഇടുക്കി: പെരുവന്താനത്തിന് സമീപം പുല്ലുപാറയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടെ ബന്ധുവിനെ കമ്പിപ്പാര കൊണ്ട് കുത്തിക്കൊലപ്പെടുത്തി. ഇളംകാട് സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുവായ തങ്കച്ചനെ പെരുവന്താനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെയാണ് ബിനു തങ്കച്ചന്റെ പുല്ലുപാറയിലെ വീട്ടിലെത്തിയത്. തുടർന്ന് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനിടെ ഉണ്ടായ വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. സംഘർഷത്തിന് ശേഷം കട്ടിലിൽ കിടന്നിരുന്ന ബിനുവിനെ തങ്കച്ചൻ കമ്പിപ്പാര ഉപയോഗിച്ച് തലയിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിനു സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. ദേശീയപാതയിൽ നിന്ന് ഒരു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix