Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

മുഹമ്മയിൽ 53 വയസ്സുകാരനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

ആലപ്പുഴ: തണ്ണീർമുക്കത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെ കിടപ്പുമുറിയിൽ തലയ്ക്ക് പരുക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തണ്ണീർമുക്കം കരീക്കാട് വേലിക്കകത്ത് വീട്ടിൽ സന്തോഷ് (53) ആണ് മരിച്ചത്. സംഭവത്തിൽ മുഹമ്മ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തലയ്ക്ക് പിന്നിൽ ഇടതുചെവിക്ക് സമീപമുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് അറിയിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണ് കട്ടിലിൽ കമഴ്ന്നുകിടക്കുന്ന നിലയിൽ സന്തോഷിനെ കണ്ടെത്തിയത്. സന്തോഷിനെതിരെ ലഭിച്ച പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് പൊലീസ് […]
Read more

കൂടത്തായി റാഗിങ് കേസിൽ നടപടി പോരെന്ന് ആരോപണം; കുട്ടികളെ സ്കൂളിലയക്കാതെ രക്ഷിതാക്കളുടെ പ്രതിഷേധം

കോഴിക്കോട്: കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിലെ റാഗിങ് കേസിൽ ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് വിദ്യാർഥികളെ സ്കൂളിലേക്ക് അയക്കാതെ രക്ഷിതാക്കളുടെ പ്രതിഷേധം. റാഗിങ്ങിന് ഇരയായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് മേപ്പള്ളി മേഖലയിലെ രക്ഷിതാക്കൾ പ്രതിഷേധിച്ചത്. ഇതിന്റെ ഭാഗമായി എൺപതോളം വിദ്യാർഥികളെയാണ് രക്ഷിതാക്കൾ സ്കൂളിലേക്ക് അയക്കാതിരുന്നത്. വിദ്യാർഥികളെ കൊണ്ടുപോകാനെത്തിയ സ്കൂൾ ബസ് ഡ്രൈവറുടെ കൈവശം പ്രതിഷേധത്തിന്റെ കാരണം വ്യക്തമാക്കിയ കത്ത് രക്ഷിതാക്കൾ ഒപ്പിട്ട് നൽകി. പൊതുപ്രതിഷേധത്തിന്റെ ഭാഗമായാണ് കുട്ടികളെ സ്കൂളിലേക്ക് അയക്കാത്തതെന്ന് രക്ഷിതാക്കൾ അറിയിച്ചു. റാഗിങ് […]
Read more

കാർ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ പ്രതിക്ക് സ്റ്റേഷൻ ജാമ്യം

കൊച്ചി: കലൂരിൽ കാർ യാത്രക്കാരെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക് പൊലീസ് സ്റ്റേഷനിലും പ്രത്യേക പരിഗണന ലഭിച്ചതായി ആരോപണം. പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചിട്ടും ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതാണ് വിവാദമായത്. പള്ളുരുത്തിയിൽ താമസിക്കുന്ന അലങ്കാർ ബസിലെ ക്ലീനർ മുഹമ്മദ് അൻസാറാണ് കേസിലെ പ്രതി. മോഷണം, അടിപിടി തുടങ്ങിയ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. ഓഗസ്റ്റ് 9ന് കലൂരിൽ പ്രവാസിയും കുടുംബവും സഞ്ചരിച്ച കാർ അൻസാർ റോഡിൽ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും […]
Read more

‘മലപ്പുറം ജില്ല വിഭജിക്കണം’; ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ്

മലപ്പുറം: അടിസ്ഥാന വികസനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മലപ്പുറം ജില്ലാ സമ്മേളനത്തിലാണ് ജില്ലാ വിഭജനവുമായി ബന്ധപ്പെട്ട പ്രമേയം യൂത്ത് ലീഗ് പാസാക്കിയത്. ജനസംഖ്യ, വിസ്തൃതി, വികസന മുൻഗണനകൾ, പ്രാദേശിക സവിശേഷതകൾ എന്നിവ പരിഗണിച്ച് നിലവിലെ ജില്ലകളുടെ പുനഃസംഘടന അനിവാര്യമാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. ജില്ലാ വിഭജനത്തിനുള്ള സാധ്യതകൾ പഠിക്കാൻ സർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പുതിയ ജില്ലകൾ രൂപീകരിക്കുന്നതിനാവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ ആരംഭിക്കാൻ […]
Read more

‘മാധ്യമങ്ങളെ ബഹിഷ്‌കരിക്കേണ്ട’; സോഷ്യൽ മീഡിയയിൽ സജീവമാകാൻ സി.പി.എം.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി പ്രവർത്തകരും അനുഭാവികളും നൽകിയ അഭിപ്രായങ്ങൾ വിപുലീകൃത സംസ്ഥാന കമ്മിറ്റി പരിഗണിക്കുന്ന കരട് റിപ്പോർട്ടിൽ ഉൾപ്പെടുത്തി സി.പി.എം. നേതൃത്വം. ലഭിച്ച അഭിപ്രായങ്ങളിൽ ഭൂരിഭാഗവും പാർട്ടി നേതൃത്വത്തെയും പ്രവർത്തന ശൈലിയെയും വിമർശിക്കുന്നവയാണ്. സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും തോൽവിക്ക് കാരണമായതായി നിരവധി പേർ ചൂണ്ടിക്കാട്ടി. പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും പ്രവർത്തന ശൈലിക്കെതിരെയും വ്യാപക വിമർശനം ഉയർന്നതായി റിപ്പോർട്ടിലുണ്ട്. വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിഷയങ്ങൾ, പി.എം. ശ്രീ പദ്ധതി, എ.ഡി.ജി.പി. എം.ആർ. അജിത് കുമാറുമായി […]
Read more

എഐസിസി യോഗം മാറ്റിവെച്ചു; വി.ഡി. സതീശൻ കേരളത്തിലേക്ക് മടങ്ങും

ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് ഇന്ന് വൈകീട്ട് നടത്താനിരുന്ന മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും ഉന്നതതല യോഗം മാറ്റിവെച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അസൗകര്യം ഉണ്ടായതിനെ തുടർന്നാണ് യോഗം മാറ്റിവെച്ചത്. യോഗത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലെത്തിയ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഉച്ചകഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങും. യോഗം മാറ്റിവെച്ച സാഹചര്യത്തിലാണ് മടക്കം. പുതിയ യോഗ തീയതി പിന്നീട് തീരുമാനിക്കുമെന്നാണ് വിവരം.
Read more

വൈദ്യുതി പ്രതിസന്ധി രൂക്ഷം; രാത്രികാല നിയന്ത്രണം കടുപ്പിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സെപ്റ്റംബർ മാസത്തിലും വൈദ്യുതി നിയന്ത്രണം തുടരാൻ സാധ്യത. രാത്രികാല വൈദ്യുതി നിയന്ത്രണം കൂടുതൽ ശക്തമാക്കിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ടെൻഡർ നടപടികൾ നടത്തിയിട്ടും ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള കരാറുകൾ ഉറപ്പാക്കാൻ കഴിയാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ തയ്യാറായാലും പവർ എക്സ്ചേഞ്ചിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്ത സ്ഥിതിയാണ്. രാജ്യത്തെ താപനിലയങ്ങൾ ഉൽപാദനം കുറച്ചതും തിരിച്ചടിയായി. ലോഡ്‌ഷെഡ്ഡിങ് പരമാവധി കുറയ്ക്കുന്നതിനായി ജലവൈദ്യുതി ഉൽപാദനം വർധിപ്പിച്ചിട്ടുണ്ടെങ്കിലും ഡാമുകളിലെ ജലനിരപ്പ് […]
Read more

അട്ടപ്പാടിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

പാലക്കാട്: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കൊല്ലപ്പെട്ട യുവതിക്ക് ഏകദേശം 30 വയസും പെൺകുട്ടിക്ക് അഞ്ച് വയസുമുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് ചാക്കുകളിലായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. യുവതിയുടെയും കുഞ്ഞിന്റെയും ശരീരങ്ങൾ രണ്ട് ചാക്കുകളിലും തലകൾ മറ്റൊരു ചാക്കിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങളിൽ അടിവസ്ത്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടാകാമെന്നാണ് പൊലീസിന്റെ സംശയം. മൃതദേഹങ്ങൾ മുറിച്ചുമാറ്റാൻ യന്ത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ […]
Read more

മുഖ്യമന്ത്രിക്കെതിരായ മുഖപ്രസംഗം; എതിർപ്പുമായി സമസ്തയിലെ ഒരു വിഭാഗം

കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ നിലപാടിനെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരായ സുപ്രഭാതം പത്രത്തിലെ മുഖപ്രസംഗത്തിൽ സമസ്തയിലെ ഒരു വിഭാഗത്തിന് എതിർപ്പ്. മുഖപ്രസംഗത്തിന് പിന്നിൽ ലീഗ് വിരുദ്ധ വിഭാഗമാണെന്നാണ് ഇവരുടെ വിമർശനം. രാഷ്ട്രീയ പോരാട്ടത്തിൽ സമസ്തയെ ഉപയോഗിക്കരുതെന്നും ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. കാന്തപുരം പോലും ഉപയോഗിക്കാത്ത ചില വാക്കുകൾ മുഖപ്രസംഗത്തിൽ ഉപയോഗിച്ചതിന് പിന്നിൽ ലീഗ് വിരുദ്ധരാണെന്നും ഇവർ ആരോപിച്ചു. കാന്തപുരത്തെ മുൻനിർത്തി ലക്ഷ്യമിട്ടത് മുസ്ലിം ലീഗിനെയും സർക്കാരിനെയുമാണെന്നും വിമർശനമുണ്ട്. മുഖ്യമന്ത്രി ഉപയോഗിച്ച വാക്കുകൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ രൂക്ഷമായി വിമർശിക്കുന്നതായിരുന്നു സുപ്രഭാതത്തിലെ […]
Read more

ഗിഗ് തൊഴിലാളികൾക്ക് വിശ്രമമുറികൾ; ആദ്യഘട്ടത്തിൽ മൂന്ന് ജില്ലകളിൽ

പാലക്കാട്: ഗിഗ് തൊഴിലാളികൾക്ക് ജോലിക്കിടയിൽ വിശ്രമിക്കാനായി സംസ്ഥാനത്ത് പ്രത്യേക വിശ്രമമുറികൾ ഒരുക്കുന്നു. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വനിതകൾ ഉൾപ്പെടെ ഗിഗ് മേഖലയിലെ നിരവധി തൊഴിലാളികൾക്ക് പദ്ധതി പ്രയോജനപ്പെടും. സ്ഥിരം ജോലിയോ പ്രതിമാസ ശമ്പളമോ ഇല്ലാതെ കരാർ അല്ലെങ്കിൽ താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ് ഗിഗ് തൊഴിലാളികൾ. ഭക്ഷ്യവിതരണം ഉൾപ്പെടെയുള്ള വിവിധ ഓൺലൈൻ ആപ്പുകളിലൂടെ സേവനം ചെയ്യുന്നവരും ഈ വിഭാഗത്തിൽപ്പെടും. ജോലി ചെയ്യുന്ന സമയത്തിനനുസരിച്ചോ നിർവഹിക്കുന്ന ഓരോ ജോലിക്കോ അനുസരിച്ചാണ് ഇവർക്ക് പ്രതിഫലം ലഭിക്കുന്നത്. ആദ്യഘട്ടത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix