Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

ഭവാനിപ്പുഴയിൽ മൃദദേഹങ്ങൾ കണ്ടെത്തിയ സംഭവം; ഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് പശ്ചിമബംഗാൾ സ്വദേശി

പാലക്കാട്: അട്ടപ്പാടിയിൽ ഭാര്യയെയും മകളെയും കൊലപ്പെടുത്തി മൃതദേഹങ്ങൾ ചാക്കുകളിലാക്കി ഭവാനിപ്പുഴയിൽ ഉപേക്ഷിച്ചത് പശ്ചിമബംഗാൾ സ്വദേശിയെന്ന് പൊലീസ് കണ്ടെത്തി. തോട്ടം തൊഴിലാളിയായ പ്രതി കൃത്യത്തിന് പിന്നാലെ പശ്ചിമബംഗാളിലേക്ക് കടന്നതായും പൊലീസ് അറിയിച്ചു. ഇരുപത് ദിവസം മുമ്പാണ് പ്രതിയും കുടുംബവും അട്ടപ്പാടിയിലെത്തിയത്. അട്ടപ്പാടി പുതൂർ ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് ചാക്കുകളിലാക്കി ഉപേക്ഷിച്ച നിലയിൽ ഇന്നലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് പശുവിനെ മേയ്ക്കാനെത്തിയവരാണ് ചാക്കുകൾ കണ്ടത്. സംശയം തോന്നിയതിനെ തുടർന്ന് ആദ്യ ചാക്ക് തുറന്നുനോക്കിയപ്പോഴാണ് ശരീരഭാഗങ്ങളാണെന്ന് വ്യക്തമായത്. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. […]
Read more

പ്രമുഖ ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു

ആലപ്പുഴ: പ്രമുഖ മലയാള ചലച്ചിത്ര ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി (96) അന്തരിച്ചു. ആലപ്പുഴ പൂന്തോപ്പ് തൈപ്പറമ്പ് വീട്ടിലായിരുന്നു അന്ത്യം. മലയാള സിനിമയിൽ എഴുപതിലേറെ ചിത്രങ്ങൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഔദ്യോഗിക ചടങ്ങുകളോടെ വീട്ടുവളപ്പിൽ നടക്കും. 1960ൽ ഉദയാ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഉമ്മ’ എന്ന ചിത്രത്തിലൂടെയാണ് ടി.എൻ. കൃഷ്ണൻകുട്ടി സ്വതന്ത്ര ഛായാഗ്രാഹകനായി സിനിമയിലെത്തിയത്. തുടർന്ന് സംവിധായകൻ ഹരിഹരന്റെ ആദ്യ ചിത്രമായ ‘ലേഡീസ് ഹോസ്റ്റൽ’ ഉൾപ്പെടെ നിരവധി ശ്രദ്ധേയ സിനിമകൾക്ക് ഛായാഗ്രഹണം […]
Read more

പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം; കേരളത്തിൽ 4˚C വരെ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ചുട്ടുപൊള്ളി കേരളം, സംസ്ഥാനത്ത് ചൂട് കനക്കുന്നു. അന്തരീക്ഷ താപനിലയില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസിന്റെ വരെ വര്‍ധനവ് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ വരെ കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതാണ് ചൂട് കൂടാന്‍ കാരണം. എന്നാല്‍ ഇപ്പോഴത്തേത് ഉഷ്ണതരംഗ സാഹചര്യമായി വിലയിരുത്തിയിട്ടില്ല. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ക്കായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പകല്‍ […]
Read more

മയാമി വിമാനത്താവളത്തിൽ ആമസോൺ കാർഗോ വിമാനം തകർന്നുവീണ് അഞ്ച് മരണം

മയാമി: യുഎസിലെ മയാമി രാജ്യാന്തര വിമാനത്താവളത്തിൽ ആമസോണിന്റെ കാർഗോ വിമാനം അപകടത്തിൽപ്പെട്ട് അഞ്ച് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 6 ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം നടന്നത്. പ്യൂർട്ടോ റിക്കോയിലെ സാൻ ഹുവാനിൽ നിന്ന് മയാമിയിലേക്ക് എത്തിയ ബോയിങ് 767 കാർഗോ വിമാനം ലാൻഡിങ്ങിനിടെ നിയന്ത്രണം വിട്ട് റൺവേയിൽ നിന്ന് പുറത്തേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളിൽ […]
Read more

അന്വേഷണ കമ്മീഷനെ മുഖവിലയ്ക്കെടുക്കാതെ രമ്യ; കെസിയെ കണ്ടു, ഡൽഹിക്ക് പോയില്ലെന്ന് വെളിപ്പെടുത്തൽ

പാലക്കാട്: ചിറയിന്‍കീഴിലെ തമ്മിലടിയില്‍ അന്വേഷണ കമ്മീഷന് മുന്നില്‍ രമ്യ ഹരിദാസിന്റെ ഒളിച്ചുകളി. ഇന്നലെ ഡല്‍ഹിയില്‍ ആയിരുന്നുവെന്നാണ് രമ്യ പാര്‍ട്ടിയെ അറിയിച്ചിരുന്നത്. എന്നാല്‍ രമ്യ ഹരിദാസ് ഇന്നലെ പാലക്കാട് ഉണ്ടായിരുന്നു എന്ന് തെളിവുകൾ പുറത്ത് വന്നതോടെ, ശാരീരക ബുദ്ധിമുട്ടുകൾ കാരണമാണ് ഡൽഹിക്ക് പോകാതിരുന്നതെന്ന് പറഞ്ഞ് രമ്യ രം​ഗത്തെത്തുകയായിരുന്നു. പാലക്കാട് വെച്ച് കെ സി വേണുഗോപാലുമായും രമ്യ കുടിക്കാഴ്ച നടത്തി. ഇന്നലെ അച്ചടക്ക സമിതിക്ക് മുന്നില്‍ രമ്യ എത്തിയിരുന്നില്ല. രമ്യ ഹരിദാസ് ഡല്‍ഹിയില്‍ ആണെന്നായിരുന്നു അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍ എം […]
Read more

പ്രിയാവർഗീസിന്റെ നിയമനം: അഭിഭാഷകനെ മാറ്റി കണ്ണൂർ സർവകലാശാല

ന്യൂഡൽഹി: അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി കേസിൽ നിർണായക നീക്കവുമായി കണ്ണൂർ സർവകലാശാല. കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സർവകലാശാല കേസിലെ അഭിഭാഷകനെ മാറ്റി. പ്രിയ വർഗീസിന് അനുകൂലമായി നേരത്തെ സ്വീകരിച്ചിരുന്ന നിലപാടിലും മാറ്റം വരുത്തുമെന്നാണ് സൂചന. സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിന്റെ കേസിൽ മുൻ എസ്.എഫ്.ഐ നേതാവ് കെ.ആർ. സുഭാഷ്ചന്ദ്രനായിരുന്നു സർവകലാശാലയ്ക്കുവേണ്ടി സുപ്രീം കോടതിയിൽ ഹാജരായിരുന്നത്. എസ്.എഫ്.ഐയിൽ രാഗേഷും സുഭാഷ്ചന്ദ്രനും […]
Read more

പ്രതിപക്ഷം ജയിച്ചാൽ പ്രധാനമന്ത്രി പദവിക്ക് രാഹുൽ ഗാന്ധിക്ക് അവകാശവാദമുന്നയിക്കാം: എം.എ. ബേബി

ന്യൂഡൽഹി: അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം ഭൂരിപക്ഷം നേടിയാൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി പദവിയിലേക്ക് അവകാശവാദമുന്നയിക്കാൻ അവകാശമുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. എന്നാൽ പ്രധാനമന്ത്രി ആരാകണമെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സഖ്യം വിജയിച്ചാൽ നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഘടകകക്ഷികൾ പക്വതയോടെ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ബേബി വ്യക്തമാക്കി. 1996ൽ യുണൈറ്റഡ് ഫ്രണ്ട് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ പശ്ചിമ ബംഗാൾ മുൻ […]
Read more

ചലച്ചിത്ര സംവിധായകൻ ആ‍ർ ശരത് വിടവാങ്ങി

തിരുവനന്തപുരം: സംവിധായകനും മാധ്യമപ്രവർത്തകനുമായ ശരത് അന്തരിച്ചു. മാധ്യമപ്രവർത്തകനായാണ് ശരത് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കലാകൗമുദിയിലും കേരളകൗമുദിയിലും പ്രവർത്തിച്ച അദ്ദേഹം നിരവധി ഡോക്യുമെന്ററികളും ഒരുക്കിയിരുന്നു. 1995ൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ (പിആർഡി) ജോലിയിൽ പ്രവേശിച്ചു. സർക്കാർ ജീവനക്കാരനായിരുന്നപ്പോഴും ഡോക്യുമെന്ററി രംഗത്തെ പ്രവർത്തനം തുടർന്നു. സർവീസിലിരിക്കെയാണ് ആദ്യ സിനിമയായ സായാഹ്നം സംവിധാനം ചെയ്തത്. പാരിസ്ഥിതിക പ്രശ്നങ്ങളും ആണവഭീഷണിയും പ്രമേയമാക്കിയ ചിത്രത്തിൽ നാടകാചാര്യൻ ഒ. മാധവനായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മികച്ച ചിത്രം, മികച്ച കഥ ഉൾപ്പെടെ ഏഴ് പുരസ്കാരങ്ങൾ […]
Read more

തമിഴ്നാട് നിയമസഭയിൽ വാക്പോര്; DMKയെ കടന്നാക്രമിച്ച് വിജയ്

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ രൂക്ഷമായ വാക്പോരും ബഹളവും. ഡി.എം.കെ നേതാക്കൾക്കെതിരായ അഴിമതി ആരോപണങ്ങളും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസുമായി ബന്ധപ്പെട്ട വിവരങ്ങളും മുഖ്യമന്ത്രി സഭയിൽ ഉന്നയിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഭരണകാലത്തെ അഴിമതി ആരോപണങ്ങൾക്കൊപ്പം മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനുമെതിരായ വിമർശനങ്ങളും വിജയ് സഭയിൽ ഉന്നയിച്ചു. ഇതോടെ ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള ഡി.എം.കെ അംഗങ്ങൾ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. മുൻ […]
Read more

പി.എം. ശ്രീയിൽ AICC നിലപാട് കടുപ്പിക്കും; VD സതീശന്റെ വാദം തള്ളിയേക്കും

ന്യൂഡൽഹി: കേരളത്തിൽ പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എ.ഐ.സി.സി നിലപാട് കടുപ്പിച്ച് തന്നെ തുടരുമെന്ന് സൂചന. പദ്ധതിയെ സംഘപരിവാർ അജണ്ടയുടെ ഭാഗമായാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്. കേരളത്തിൽ പദ്ധതി നടപ്പാക്കണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദങ്ങൾ എ.ഐ.സി.സി അംഗീകരിക്കാനിടയില്ലെന്നാണ് സൂചന. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കഴിഞ്ഞ ദിവസവും പി.എം. ശ്രീ പദ്ധതിയോടുള്ള പാർട്ടിയുടെ എതിർപ്പ് വ്യക്തമാക്കിയിരുന്നു. അതേസമയം, രാഹുൽ ഗാന്ധിയും വി.ഡി. സതീശനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വിഷയം ചർച്ചയാകുമോ എന്നതിൽ വ്യക്തതയില്ല. കേന്ദ്രത്തിൽനിന്നുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix