Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

അനാവശ്യ കേസുകൾ അനുവദിക്കില്ല; അബ്ദുള്ള ബാസിലിന് പിന്തുണയുമായി യൂത്ത് ലീഗ്

കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ പങ്കെടുത്ത മുജാഹിദ് വിദ്യാർഥി നേതാവ് അബ്ദുള്ള ബാസിലിനെതിരെ കേസെടുത്ത നടപടിയിൽ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പി.കെ. ഫിറോസ് എംഎൽഎ രംഗത്തെത്തി. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയെ നേരിട്ട് വിളിച്ചതായും അദ്ദേഹം പറഞ്ഞു. വർഗീയത പറയുന്നവരെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും എന്നാൽ യാഥാർഥ്യം പറയുന്നവർക്കെതിരെ കേസെടുക്കാൻ അനുവദിക്കില്ലെന്നും പി.കെ. ഫിറോസ് വ്യക്തമാക്കി. ചാനൽ അവതാരക നടത്തിയതെന്ന് പറയുന്ന ഇസ്ലാമോഫോബിക് പരാമർശങ്ങൾ തുറന്നുകാട്ടുന്ന […]
Read more

‘എനിക്കൊന്നുമറിയില്ല, ദൃശ്യങ്ങൾ ശ്രദ്ധിച്ചില്ല’; രമ്യ ഹരിദാസിന്റെ ഒളിച്ചുകളിയില്‍ മറുപടി പറയാതെ സണ്ണി ജോസഫ്

പാലക്കാട്: കോണ്‍ഗ്രസ് പ്രദേശിക നേതാക്കളുമായി ഉണ്ടായ കയ്യാങ്കളിയില്‍ രമ്യാ ഹരിദാസ് എംഎല്‍എ അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരാകാത്തതില്‍ മറുപടി പറയാതെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഡല്‍ഹിയിലാണെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തെയും അന്വേഷണ കമ്മീഷനെയും രമ്യാ ഹരിദാസ് അറിയിച്ചത്. എന്നാല്‍ ഇന്നലെ രമ്യാ ഹരിദാസ് പാലക്കാട് ജില്ലയില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത് സംബന്ധിച്ച ചോദ്യത്തോട് തനിക്കറിയില്ലെന്നും ദൃശ്യങ്ങള്‍ ശ്രദ്ധിച്ചില്ല, അത് തന്റെ കണ്‍സേണ്‍ അല്ലെന്നുമായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. ആവർത്തിച്ച് ചോദിച്ച മാധ്യമങ്ങളോട് തന്റെ കൺസേൺ […]
Read more

വടകര MDMA കേസ്; ജിജിൻ കുര്യാക്കോസിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട്: അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിലെ അഞ്ചാം പ്രതി ജിജിൻ കുര്യാക്കോസിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ പ്രതികളായ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവർ ജിജിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആറ് മാസത്തിനിടെ ഒരു കോടിയിലേറെ രൂപയാണ് ജിജിന്റെ അക്കൗണ്ടിലെത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ജിജിന്റെ അക്കൗണ്ടിൽനിന്ന് പണം വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്കും കൈമാറിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ജിജിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട കൂടുതൽ […]
Read more

പകൽ കെട്ടിടനിർമാണം; രാത്രി മോഷണം; ബുള്ളറ്റ് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം: കൊട്ടിയത്തും പരിസരപ്രദേശങ്ങളിലും പകൽ കെട്ടിടനിർമാണത്തൊഴിലാളിയായി ജോലി ചെയ്യുകയും രാത്രിയിൽ മോഷണം നടത്തുകയും ചെയ്തിരുന്ന യുവാവ് കൊട്ടിയം പോലീസിന്റെ പിടിയിൽ. തമിഴ്നാട് തിരുനെൽവേലി അവിതന്നൂർ രാമസ്വാമിപുരം സ്വദേശി രമേശ് സുഭാഷ് (24) ആണ് അറസ്റ്റിലായത്. ഉമയനല്ലൂർ മാഞ്ഞാലിമുക്ക് കുറ്റിവിള ഹൗസിൽ മുഹമ്മദ് റാഫിയുടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടന്ന സംഭവത്തിലാണ് അറസ്റ്റ്. മോഷണം നടത്തിയ ശേഷം ബുള്ളറ്റുമായി തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രണ്ടുപേരിൽനിന്ന് ലഭിച്ച […]
Read more

‌ലുക്കിലും മാസ്സിലും ഒരു മാറ്റവുമില്ല, മലയാള സിനിമയെ ഭരിച്ച 5 പതിറ്റാണ്ട്, പഴകുംതോറും വീര്യം കൂടുന്ന മലയാളത്തിന്റെ സ്വന്തം വീഞ്ഞിന് 75 വയസ്

പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞുപോലൈാരു നടന്‍! വയസ്സ് 75 ലേക്ക് കടക്കുമ്പോഴും രാജ്യത്തെ യുവാക്കളെ പോലും അസൂയപ്പെടുത്തുന്ന തലയെടുപ്പ്… പറഞ്ഞുവരുന്ന് മറ്റാരെ കുറിച്ചുമല്ല, മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി തന്നെ. അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമാ ലോകത്തെ അടിയറവ് പറയിച്ച, പൗരുഷത്തിന്റെയും ആൺസൗന്ദര്യത്തിന്റെയും ഈ അവസാനവാക്കിന് ഇന്ന് പിറന്നാൾ മധുരം. കാലവും പ്രായവും വെറുമൊരു അക്കമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച്, ഓരോ തലമുറയെയും ഒരുപോലെ വിസ്മയിപ്പിച്ചാണ് ഈ മഹാനടൻ തന്റെ മുക്കാൽ നൂറ്റാണ്ട് പിന്നിടുന്ന പിറന്നാൾ അവിസ്മരണീയമാക്കുന്നത്. കേരളത്തിലെ […]
Read more

ഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി ജോസഫ് വിജയ്

ചെന്നൈ: ഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. ഡിഎംകെ ഭരണകാലത്ത് പാർട്ടി ഫണ്ടിന്റെ പേരിൽ അനധികൃത പണപ്പിരിവ് നടന്നതായി വിജയ് നിയമസഭയിൽ ആരോപിച്ചു. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ, മുൻ മന്ത്രി സെന്തിൽ ബാലാജി എന്നിവർക്കെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു. ഇക്കാര്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പരാമർശിച്ചിട്ടുണ്ടെന്നും വിജയ് പറഞ്ഞു. മുൻ മുഖ്യമന്ത്രി കരുണാനിധി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി സർക്കാരിയ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെന്നും വിജയ് ചൂണ്ടിക്കാട്ടി. താൻ […]
Read more

മമ്മൂക്ക @75… മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ്. അനുഭവങ്ങള്‍ പാളിച്ചകളിലൂടെ അഭിനയത്തിന്റെ അരങ്ങേറ്റം കുറിച്ച മമ്മൂട്ടി അഞ്ചര പതിറ്റാണ്ടായി മലയാളത്തിന്റെ വിസ്മയമായി തുടരുകയാണ്. ഇത്തവണത്തെ പിറന്നാളിന് മമ്മൂട്ടി ചെന്നൈയിലാണ്. ഇന്നലെ രാത്രി തന്നെ അദ്ദേഹത്തിന്റെ കൊച്ചിയിലെ വീടിന് മുന്നില്‍ ആരാധകര്‍ പിറന്നാള്‍ ആശംസകളുമായി തടിച്ചൂകൂടി. ആരാധകര്‍ക്ക് മുന്നില്‍ വീഡിയോ കോളിലൂടെ എത്തിയ പ്രിയതാരം ആശംസകള്‍ അറിയിക്കുകയും ചെയ്തു. 1998ല്‍ പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ മമ്മൂട്ടിയെ, 75-ാം പിറന്നാള്‍ വര്‍ഷത്തില്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. മികച്ച നടനുള്ള […]
Read more

ശുദ്രര്‍ സവര്‍ണരെ സേവിക്കേണ്ടവര്‍; ഐഐടി മാണ്ഡി ക്യാമ്പസില്‍ പതിച്ച പോസ്റ്റര്‍ വിവാദത്തില്‍

ഷിംല: ഹിമാചൽ പ്രദേശിലെ ഐഐടി മാണ്ഡി ക്യാമ്പസിൽ പ്രദർശിപ്പിച്ച പോസ്റ്റർ വിവാദത്തിൽ. ശൂദ്രർ സവർണരെ സേവിക്കേണ്ടവരാണെന്ന തരത്തിലുള്ള ജാതീയ പരാമർശമാണ് പോസ്റ്ററിലുള്ളത്. ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററിലാണ് വിവാദ പരാമർശം ഉൾപ്പെട്ടത്. ഓഡിറ്റോറിയത്തിന് പുറത്ത് ‘ഭഗവദ്ഗീത – ദി ടൈംലെസ് വിസ്ഡം’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റർ സ്ഥാപിച്ചിരുന്നത്. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവരുടെ കടമകൾ വിശദീകരിക്കുന്നതാണ് പോസ്റ്റർ. ബ്രാഹ്മണർ ദൈവത്തിന്റെ സന്ദേശം പ്രചരിപ്പിക്കണമെന്നും ക്ഷത്രിയർ സമൂഹത്തെയും ആത്മീയതയെയും സംരക്ഷിക്കണമെന്നും വൈശ്യർ സമ്പദ്‌വ്യവസ്ഥയെ നയിക്കുകയും മറ്റുള്ളവരെ […]
Read more

രാജിവാർത്ത തള്ളി കെ. ജയകുമാർ; കാലാവധി പൂർത്തിയാക്കും

തിരുവനനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന പ്രചാരണം തള്ളി കെ. ജയകുമാർ. നിലവിലെ കാലാവധി പൂർത്തിയാക്കുമെന്നും രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ജയകുമാർ പറഞ്ഞു. ദേവസ്വം മന്ത്രിയുമായുള്ളത് പറഞ്ഞുതീർക്കാവുന്ന വിഷയങ്ങൾ മാത്രമാണെന്നും ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോർഡിന്റെ പ്രവർത്തനങ്ങൾ ഏറെ സങ്കീർണമാണെന്നും വ്യത്യസ്ത തീരുമാനങ്ങൾ എടുക്കുമ്പോൾ ചിലപ്പോൾ നിരാശകൾ ഉണ്ടാകാമെന്നും ജയകുമാർ പറഞ്ഞു. മന്ത്രിയുമായും ബോർഡുമായും അഭിപ്രായവ്യത്യാസമില്ല. ആശയങ്ങൾ കൈമാറിയതിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പരസ്പരം […]
Read more

മുൻ ചിറ്റൂർ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ അച്യുതൻ അന്തരിച്ചു

പാലക്കാട്: മുൻ ചിറ്റൂർ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. അച്യുതൻ അന്തരിച്ചു. ചിറ്റൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് നാല് തവണ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ദീർഘകാലം മണ്ഡലത്തിന്റെ ജനപ്രതിനിധിയായി പ്രവർത്തിച്ചു. 1996, 2001, 2006, 2011 വർഷങ്ങളിലാണ് കെ. അച്യുതൻ ചിറ്റൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കർഷകൻ, സഹകരണ പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലും അദ്ദേഹം സജീവമായിരുന്നു.തത്തമംഗലം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ചെയർമാനായും കെ. അച്യുതൻ പ്രവർത്തിച്ചിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix