Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

​ഗൃഹനാഥന് നേരേ കാട്ടുപന്നിയുടെ ആക്രമണം; ഗുരുതര പരിക്ക്

കോഴിക്കോട്: വീട്ടിലെ വരാന്തയിൽ ഇരിക്കുകയായിരുന്ന ഗൃഹനാഥന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്. കോഴിക്കോട് മലയോര മേഖലയായ കട്ടിപ്പാറയിലാണ് സംഭവം. വെട്ടിഒഴിഞ്ഞ തോട്ടത്തിൽ താമസിക്കുന്ന കെ.കെ. അബ്ദുൽ ഖാദർ (59) ആണ് ആക്രമണത്തിൽ പരിക്കേറ്റത്. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വീടിന്റെ വരാന്തയിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്ന അബ്ദുൽ ഖാദറിന് നേരെ പെട്ടെന്ന് കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. വീടിന്റെ ഗേറ്റ് കടന്നെത്തിയ കാട്ടുപന്നി ഖാദറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ അബ്ദുൽ ഖാദറിനെ ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ […]
Read more

ജിയോ സിം ഉള്ളവർക്ക് ഫ്രീ ആയി കാൻവ ഉപയോ​ഗിക്കാം; ഓഫർ ഇങ്ങനെ

ഇന്ത്യയിലെ ഉപയോക്താക്കൾക്ക് എഐ അധിഷ്ഠിത ഡിസൈൻ സംവിധാനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി കൈകോർത്ത് ജിയോയും കാൻവയും. ജിയോയുടെ വിപുലമായ ഡിജിറ്റൽ ശൃംഖലയും കാൻവയുടെ എഐ അധിഷ്ഠിത ക്രിയേറ്റീവ് പ്ലാറ്റ്‌ഫോമും ഒരുമിപ്പിച്ചാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി അർഹരായ ജിയോ ഉപയോക്താക്കൾക്ക് 12 മാസം വരെ Canva Pro അല്ലെങ്കിൽ Canva Pro Lite സൗജന്യമായി ഉപയോഗിക്കാം. പരമാവധി 4,000 രൂപ വരെ മൂല്യമുള്ള ആനുകൂല്യമാണ് ഇതിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. മൈ ജിയോ ആപ്പിലൂടെ […]
Read more

KSEB തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. വടകര മണിയൂരിലാണ് അപകടം ഉണ്ടായത്. മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനായി ജീപ്പിൽ കൊണ്ടുപോകുകയായിരുന്ന തോട്ടിയാണ് അപകടത്തിനിടയാക്കിയത്. ചെല്ലട്ട്പൊയിൽ കാളാംപുതുക്കുടി ജാനകി (75)യ്ക്കാണ് പരിക്കേറ്റത്. മണിയൂർ ഹൈസ്കൂളിന് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ജീപ്പിൽ കൊണ്ടുപോകുകയായിരുന്ന കെഎസ്ഇബി തോട്ടി ജാനകിയെ തട്ടുകയായിരുന്നു. അപകടത്തിൽ വയറിനും കൈയ്ക്കും ഗുരുതരമായി മുറിവേറ്റു. ഉടൻ തന്നെ ജാനകിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനായാണ് കെഎസ്ഇബി അധികൃതർ തോട്ടി കൊണ്ടുപോയത്.
Read more

അഭിമന്യു വധക്കേസ്; രഹസ്യ വിചാരണ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം പ്രോസിക്യൂഷൻ എതിർത്തു. കേസ് തുറന്ന കോടതിയിൽ തന്നെ വിചാരണ ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ് രഹസ്യ വിചാരണ നടത്തേണ്ടതെന്നും അത്തരമൊരു സാഹചര്യം ചൂണ്ടിക്കാട്ടാൻ പ്രതികൾക്ക് കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. സാക്ഷികളും പ്രതികളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ആവശ്യമായ പൊലീസ് സുരക്ഷ ഒരുക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിലെ സാക്ഷികൾ മഹാരാജാസ് കോളേജിലെ വിദ്യാർഥികളാണെന്ന പ്രതികളുടെ വാദവും […]
Read more

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പ് അന്വേഷണത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിൽ പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അന്വേഷണവുമായി പിഎസ്‌സി സഹകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന നിലപാടിലാണ് പിഎസ്‌സി. അന്വേഷണ ഉദ്യോഗസ്ഥർ പിഎസ്‌സി ആസ്ഥാനത്തെത്തി മൊഴിയെടുക്കണമെന്നാണ് കമ്മീഷന്റെ ആവശ്യം. എന്നാൽ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തണമെന്ന നിലപാടിലാണ് അന്വേഷണസംഘം. ഗുരുതരമായ ആരോപണങ്ങളാണ് പിഎസ്‌സിക്കെതിരെ ഉയർന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണവുമായി എല്ലാവരും സഹകരിക്കണം. പിഎസ്‌സി ചെയർമാൻ എന്നത് […]
Read more

അന്തർസംസ്ഥാന പിടിച്ചുപറി സംഘത്തെ പിടികൂടി

വയനാട്: തിരുനെല്ലി ക്ഷേത്രത്തിലെ മാല കവർച്ച കേസിൽ മൂന്ന് സ്ത്രീകൾ കൂടി പൊലീസ് പിടിയിൽ. തമിഴ്നാട് സ്വദേശികളായ മൂന്ന് പേരെയാണ് കർണാടകയിലെ മൽപെ ബീച്ചിൽ നിന്ന് വയനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. സേലം അമ്മപ്പേട്ട് സ്വദേശികളായ വള്ളിയമ്മ എന്ന ബിന്ദു (47), ദേവി എന്ന തിലോത്തമ (53), മധുര മുത്തുപ്പട്ടി സ്വദേശിനി പൊന്നി (39) എന്നിവരാണ് പിടിയിലായത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പിടിച്ചുപറി സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. തിരുനെല്ലി ക്ഷേത്രത്തിൽ കർക്കിടക […]
Read more

ജോലി നാല് ദിവസം മാത്രം, കടകൾ നേരത്തേ അടയ്ക്കും; പാകിസ്ഥാനിൽ സ്മാർട്ട് ലോക്ക്ഡൗൺ

ഇസ്‌ലാമാബാദ്: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ എണ്ണവില ഉയർന്നതു മൂലമുണ്ടായ പ്രതിസന്ധി മറികടക്കാൻ സ്മാർട് ലോക്‌‍ഡൗൺ നടപ്പാക്കാനൊരുങ്ങി പാക്കിസ്ഥാൻ. ഇതുസംബന്ധിച്ച വിലയിരുത്തലിനായി പ്രധാന മന്ത്രി ഷഹബാസ് ഷരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വർക്ക് ഫ്രം ഹോം അടക്കമുള്ള മാർഗങ്ങളെപ്പറ്റി ചർച്ച നടന്നതായാണ് വിവരം. പെട്രോളിയം ക്ഷാമത്തെത്തുടർന്ന് ഇന്ധന ഉപയോഗം കുറയ്ക്കാനുള്ള മാർഗങ്ങളാണ് സർക്കാർ ആലോചിക്കുന്നത്. ആഴ്ചയിൽ നാലു ദിവസം മാത്രം പ്രവൃത്തിദിനം, ജീവനക്കാർ റൊട്ടേഷൻ അടിസ്ഥാനത്തിൽ ജോലിക്കെത്തുക, കമ്പോളങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും മാളുകളുടെയും പ്രവർത്തന സമയം കുറയ്ക്കുക […]
Read more

പനി ബാധിച്ച് ചികിത്സയിലായിരുന്ന 15കാരി മരിച്ചു

കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. വടകര കൈനാട്ടി മുട്ടുങ്ങൽ കാളിയാരവിട മണ്ടോടി സാജിദിന്റെ മകൾ സജ ഫാത്തിമ (15) ആണ് മരിച്ചത്. വടകര എംയുഎം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി വിദ്യാർഥിനിയായിരുന്നു സജ ഫാത്തിമ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത പനിയെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്ന സജ ഫാത്തിമയുടെ അപ്രതീക്ഷിത വിയോഗം സഹപാഠികളെയും അധ്യാപകരെയും നാട്ടുകാരെയും […]
Read more

യാത്രയ്ക്കിടെ നെഞ്ചുവേദന; യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് ബസ് ജീവനക്കാർ

കോഴിക്കോട്: യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ ഉടൻ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച് സ്വകാര്യ ബസ് ജീവനക്കാർ. കുറ്റ്യാടി–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഒമേഗ ബസിലെ ജീവനക്കാരാണ് സമയോചിതമായി ഇടപെട്ടത്. യാത്രയ്ക്കിടെ യാത്രക്കാരന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ബസ് ജീവനക്കാർ വാഹനം നേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. ഫാത്തിമ ആശുപത്രിയിൽ എത്തിച്ച യാത്രക്കാരന് അടിയന്തര ചികിത്സ നൽകി. ഡോ. അശോകന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ ഹൃദയസംബന്ധമായ അസുഖമാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് അടിയന്തരമായി ആൻജിയോപ്ലാസ്റ്റി നടത്തി. […]
Read more

സിപിഎം വിട്ടവരെ തിരികെയെത്തിക്കും; മാധ്യമസ്വാതന്ത്ര്യത്തെ സംരക്ഷിക്കണമെന്നും എം എ ബേബി

തിരുവനന്തപുരം: സിപിഎം വിട്ടുപോയവരെ തിരികെ പാർട്ടിയിലെത്തിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. പ്രവർത്തകർക്കിടയിൽ ജാഗ്രതക്കുറവും ചില പോരായ്മകളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് പരാജയങ്ങളും തിരിച്ചടികളും ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും എം എ ബേബി പറഞ്ഞു. പാവപ്പെട്ടവരുടെ അഭയസ്ഥാനമാണ് സിപിഎമ്മെന്നും പാർട്ടിയിലെ ഒരു ഘടകവും ഒരു സഖാവും പോരായ്മകളിൽനിന്ന് പൂർണമായി ഒഴിവല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി പോളിറ്റ് ബ്യൂറോയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് എം എ ബേബി ഇക്കാര്യം പറഞ്ഞത്. വ്യക്തിപരമായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix