Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

വെസ്റ്റ് ബാങ്ക് സംഘർഷം: ഇസ്രായേൽ കുടിയേറ്റ അക്രമങ്ങൾക്ക് എതിരെ 5 രാജ്യങ്ങളുടെ ഉപരോധം

ഗാസ: ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ. ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, നോര്‍വേ എന്നീ രാജ്യങ്ങളാണ് വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ ഫലസ്തീനികള്‍ക്കെതിരെ നടത്തുന്ന അക്രമണങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി രംഗത്തുവന്നത്. ആക്രമണങ്ങൾക്ക് ധനസഹായം നൽകുകയും സഹായം ഒരുക്കുകയും ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും ലക്ഷ്യമിട്ടാണ് നടപടി. ധനസഹായം നല്‍കുകയും സഹായമൊരുക്കുകയും അക്രമം നടത്തുകയും ചെയ്യുന്ന ആറ് സ്ഥാപനങ്ങള്‍ക്കും ഒരു വ്യക്തിക്കും എതിരെയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. സ്വത്ത് മരവിപ്പിക്കല്‍, യാത്രാ വിലക്ക്, കമ്പനി ഡയറക്ടര്‍ സ്ഥാനങ്ങളില്‍ […]
Read more

ശബരിമല സ്വർണക്കൊള്ള വിവാദം; കടകംപള്ളിയുടെ ഉപഹർജി തള്ളി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നൽകിയ ഉപഹർജി തിരുവനന്തപുരം സബ് കോടതി തള്ളി. അന്നത്തെ പ്രതിപക്ഷ നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ വി.ഡി. സതീശൻ തനിക്കെതിരെ നടത്തുന്ന പ്രസ്താവനകൾ വിലക്കണമെന്നാവശ്യപ്പെട്ടാണ് കടകംപള്ളി ഉപഹർജി നൽകിയത്. സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട കോടതി നടപടികൾ വി.ഡി. സതീശൻ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും, അത് അപകീർത്തികരമാണെന്നും ചൂണ്ടിക്കാട്ടി ഇത്തരം പരാമർശങ്ങൾ തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. സ്വർണക്കൊള്ള ആരോപണങ്ങളിലൂടെ തനിക്ക് അപകീർത്തിയുണ്ടായെന്ന് […]
Read more

കോഴിക്കോട് നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍

കോഴിക്കോട്: ഫറോക്ക് സ്വദേശിയെ നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗിയുടെ സ്രവം പരിശോധനയ്ക്കായി പിസിആർ ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം നാളെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. പരിശോധനാ ഫലത്തിനായി ആരോഗ്യവകുപ്പ് കാത്തിരിക്കുകയാണ്.
Read more

പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് മന്ത്രി; ഉടൻ തന്നെ സ്ഥലം മാറ്റം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ പത്ത് വർഷം സേവനം അനുഷ്ഠിച്ച ഉദ്യോഗസ്ഥനെ വനം വകുപ്പ് പിആർഒ സ്ഥാനത്ത് നിന്ന് മാറ്റിയതായി റിപ്പോർട്ട്. വനം മന്ത്രി ഷിബു ബേബി ജോണിന്റെ നിർദേശത്തെ തുടർന്നാണ് നടപടി ഉണ്ടായതെന്നാണ് വിവരം. പിആർഡി ഉദ്യോഗസ്ഥന് അഞ്ചുദിവസത്തിനുള്ളിൽ രണ്ടാമത്തെ ട്രാൻസ്‌ഫർ നൽകി. വനം വകുപ്പ് പിആർഒ സ്ഥാനത്തുനിന്നാണ് അഭിലാഷ് എസിയെ മാറ്റിയത്. പിആർഒ ആയി നിയമിച്ച് അഞ്ചുദിവസത്തിനുള്ളിലാണ് സ്ഥലംമാറ്റം. മുൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ പിആർ വിഭാഗത്തിൽ ദീർഘകാലം പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥനാണ് അഭിലാഷ്. […]
Read more

കൊണ്ടോട്ടിയില്‍ നടുറോഡില്‍ പിഞ്ചുകുഞ്ഞ്; രക്ഷപെടുത്തി ബസ് ജീവനക്കാർ

മലപ്പുറം: കൊണ്ടോട്ടി വലിയ പറമ്പിലെ നടുറോഡിൽ പിഞ്ച് കുഞ്ഞ്. ഇന്ന് രാവിലെ 8.30 ഓടെയാണ് റോഡിൽ കുഞ്ഞിനെ കണ്ടത്. ഈ സമയം സഫ മർവ എന്ന ബസ് കടന്നുപോകുകയായിരുന്നു. ഡ്രൈവർ രാമചന്ദ്രന്റെ സമയോചിത ഇടപെടലിലൂടെ കുഞ്ഞിനെ രക്ഷപ്പെടുത്താൻ സാധിച്ചു. ബസ് ഉടനെ നിർത്തുകയും കണ്ടക്ടർ നവാസ് ഇറങ്ങി കുഞ്ഞിനെ എടുക്കുകയായിരുന്നു. റോഡിലെ കുഞ്ഞിന്റെ ദൃശ്യങ്ങൾ ബസിന്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടി മുട്ടിലൊഴിഞ്ഞ് റോഡിലേക്ക് വന്നത്. നല്ല തിരക്കുള്ള റോഡ് ആയിരുന്നു.
Read more

സ്ത്രീകൾക്ക് KSRTC ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര; കൂടുതൽ വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയെക്കുറിച്ച് കൂടുതൽ വിശദീകരണവുമായി ഗതാഗത മന്ത്രി സി.പി. ജോൺ. പദ്ധതിയുടെ ആദ്യഘട്ടം ഓർഡിനറി ബസുകളിലായിരിക്കും നടപ്പാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. സൗജന്യ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ടിക്കറ്റ് നൽകുമെങ്കിലും യാത്രാ നിരക്ക് ഈടാക്കില്ല. ഇതിനായി ‘സീറോ ടിക്കറ്റ്’ സംവിധാനം നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസ് മേഖലയെ ബാധിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സൗജന്യ യാത്ര പ്രാബല്യത്തിൽ വന്നതിന് ശേഷം സ്വകാര്യ ബസ് ഉടമകളുമായി […]
Read more

പാകിസ്ഥാൻ സൈന്യത്തിൻ്റെ ഹെലികോപ്ടർ തകർന്നുവീണു;മുഴുവൻ പേരും കൊല്ലപ്പെട്ടു

മുസാഫറാബാദ്: പാക് സൈന്യത്തിൻ്റെ ഹെലികോപ്ടർ തകർന്നുവീണു. പാക് അധീന കശ്മീരിലെ മുസാഫറാബാദിന് സമീപമാണ് അപകടം. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി പാക് സൈന്യം അറിയിച്ചു. പാകിസ്ഥാൻ ആർമി ഏവിയേഷന്റെ Mi-17 ഹെലികോപ്ടർ ആണ് അപകടത്തിൽപ്പെട്ടത്. പറന്നുയർന്ന ഉടൻ തന്നെ ഹെലികോപ്ടറിന് തീപിടിക്കുകയും തുടർന്ന് തകർന്നുവീഴുകയുമായിരുന്നു എന്ന് സൈന്യം അറിയിച്ചു. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി പാക് സൈന്യം സ്ഥിരീകരിച്ചെങ്കിലും കൃത്യമായ യാത്രക്കാരുടെ എണ്ണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചില റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 21 സൈനികർ ഉണ്ടായിരുന്നുവെന്നാണ് […]
Read more

നാളെ മുതൽ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കാക്ക്രോച്ച് ജനതാ പാർട്ടി രാജ്യവ്യാപക പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചു. നാളെ പൂനെയിൽ നിന്ന് സമരത്തിന് തുടക്കമിടുമെന്നും തുടർന്ന് ലഖ്നൗ, അമൃത്സർ, ബെംഗളൂരു, ജയ്പൂർ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും സംഘടന അറിയിച്ചു. നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച, സാങ്കേതിക തകരാറുകൾ, ഭരണപരമായ വീഴ്ചകൾ എന്നിവ കാരണം ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലായതായി സംഘടന ആരോപിച്ചു. […]
Read more

കുന്നുംഭാഗത്തെ കെഎഫ്സി ഔട്ട്ലെറ്റിൽ തീപിടിത്തം; 4.5 ലക്ഷം രൂപയുടെ നഷ്ടം

കോട്ടയം: കുന്നുംഭാഗത്തെ കെഎഫ്സി ഔട്ട്ലെറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ ഏകദേശം 4.5 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് ഔട്ട്ലെറ്റിന്റെ രണ്ടാം നിലയിലെ സ്റ്റോർ റൂമിൽ തീപിടിത്തമുണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആളപായമില്ലെങ്കിലും സ്റ്റോറിലുണ്ടായിരുന്ന സാധനങ്ങൾ കത്തിനശിച്ചതോടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെ.കെ. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഗ്രേഡ് അസിസ്റ്റന്റ് […]
Read more

ഷുഹൈബ് വധക്കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: തലശ്ശേരി ഷുഹൈബ് വധക്കേസിലെ വിചാരണ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ. പ്രതികൾ സമർപ്പിച്ച അപ്പീലിൽ സിംഗിൾ ബെഞ്ചാണ് നടപടി സ്വീകരിച്ചത്. അടുത്ത തിങ്കളാഴ്ച വരെ വിചാരണ നടപടികൾ നിർത്തിവെക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യത്തിലാണ് അപ്പീൽ പരിഗണിച്ചത്. അപ്പീലിൽ പ്രോസിക്യൂഷൻ മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. നേരത്തെ സമാന ആവശ്യം വിചാരണക്കോടതി രണ്ടുതവണ തള്ളിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് കേസിൽ വിചാരണ ആരംഭിച്ചത്. സംഭവത്തിൽ പരിക്കേറ്റ ഇ. റിയാസിന്റെ മൊഴിയും കോടതി രേഖപ്പെടുത്തിയിരുന്നു. 2018 ഫെബ്രുവരി […]
Read more
Advertisement
WhiteswanTV Footer