Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

CMRL- എക്‌സാലോജിക് കേസ്; ഹാജരാകുന്നതില്‍ സാവകാശം തേടി വീണ ടി

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി വീണ ടി. ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് വീണ സാവകാശം തേടിയത്. ഇന്നെലെ രാവിലെയായിരുന്നു വീണയുടെ ഇ മെയില്‍ ഇ ഡിക്ക് ലഭിച്ചത്. മുഴുവന്‍ രേഖകളും ചോദ്യങ്ങള്‍ക്കുള്ള മറുപടിയും അഭിഭാഷകന്‍ മുഖേന സമര്‍പ്പിക്കാമെന്നും വീണ കത്തില്‍ പറഞ്ഞിരുന്നു. ഇ ഡിയുടെ നിലപാട് ഇന്ന് വീണയെ അറിയിക്കും. അനാരോഗ്യം ചൂണ്ടിക്കാട്ടി അവധി തേടിയാല്‍ മെഡിക്കല്‍ രേഖകള്‍ അടക്കം സമര്‍പ്പിക്കുന്ന പക്ഷം പരിഗണിക്കുന്നതാണ് ഇ ഡിയുടെ രീതി. […]
Read more

ടൂറിസ്‌റ്റ് ബസുകളുടെ നിറം മാറ്റം; നടപടികൾ എടുക്കും ​ഗതാ​ഗത വകുപ്പ് മന്ത്രി

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. വിഷയത്തിൽ നിയമഭേദഗതി ഉൾപ്പെടെ പരിഗണനയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ടൂറിസ്റ്റ് ബസുകളിൽ നിലവിലുള്ള വെള്ള നിറം മാറ്റുന്നതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (STA) മുമ്പ് അനുമതി നൽകിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇതിന് സർക്കാർ തലത്തിലുള്ള നിയമപരമായ ഭേദഗതി ആവശ്യമാണെന്നും എസ്റ്റിഎ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാഹനത്തിന്റെ നിറവും റോഡ് സുരക്ഷയും തമ്മിൽ നേരിട്ട് ബന്ധമില്ലെന്ന ശാസ്ത്രീയ നിലപാടും […]
Read more

കരുളായി വനത്തിനുള്ളിൽ കാട്ടാന ആക്രമണം; വയോധികയ്ക്ക് പരിക്ക്

മലപ്പുറം: കരുളായി വനമേഖലയിൽ വനംവകുപ്പ് പ്ലാന്റേഷൻ ജോലിക്കെത്തിയ തൊഴിലാളിക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക്. മൂത്തേടം ബാലങ്കുളത്തെ വടക്കേത്തല സൈനബ (62)യ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏകദേശം 8.30 ഓടെയായിരുന്നു സംഭവം. ശങ്കരക്കോട് പ്രദേശത്ത് പുതിയ പ്ലാന്റേഷൻ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് സംഭവം. തേക്ക് തൈകൾ നട്ട് കുഴിയെടുക്കുന്നതടക്കമുള്ള ജോലികൾക്കായി സൈനബ ഉൾപ്പെടെയുള്ള തൊഴിലാളികൾ വനത്തിനുള്ളിൽ എത്തിയിരുന്നു. ചീനിക്കുന്ന് ഭാഗത്ത് നിന്ന് വനത്തിലേക്ക് പ്രവേശിച്ച് കുറച്ച് ദൂരം മുന്നേറിയപ്പോഴാണ് കാട്ടാന മുന്നിലേക്ക് എത്തിയത്. അപകടഭീതിയിൽ തൊഴിലാളികൾ ചിതറിയോടിയെങ്കിലും ആന […]
Read more

മുതലപ്പൊഴിയിൽ പുതിയ പ്രൊജക്റ്റ്; തുടർപഠനങ്ങൾക്ക് ശേഷമെന്ന് മന്ത്രി

തിരുവനന്തപുരം: മുതലപ്പൊഴി ഹാർബറിലെ പുതിയ വികസന പദ്ധതികൾ വിദഗ്ധ പഠനങ്ങൾ പൂർത്തിയായ ശേഷമേ ആരംഭിക്കൂവെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ അറിയിച്ചു. പൂനെ ആസ്ഥാനമായ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനാണ് (CWPRS) പഠന ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഹാർബർ നവീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മുന്നോട്ട് പോകുക. മൗത്ത് കർവ് സംബന്ധിച്ച മാറ്റങ്ങൾ ആവശ്യമാണെങ്കിൽ അതും പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കർവിന്റെ വീതികുറവ് കാരണം പ്രദേശത്ത് അപകടങ്ങൾ വർധിച്ചിരുന്ന […]
Read more

കാട്ടാനയാക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് 14ലക്ഷം രൂപ ധനസഹായം

മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് അധികൃതർ അറിയിച്ചു. ഇതിൽ അടിയന്തര സഹായമായി 5 ലക്ഷം രൂപ ഇന്ന് തന്നെ കൈമാറുമെന്നും, ശേഷിക്കുന്ന തുക നിയമനടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്നും മാനന്തവാടി എംഎൽഎ ഉഷ വിജയൻ വ്യക്തമാക്കി. രാജുവിന്റെ ആശ്രിതർക്ക് സ്ഥിരനിയമനം നൽകുന്നതിനായി സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും, പ്രദേശത്ത് ഫെൻസിംഗ് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ ശക്തമാക്കുമെന്നും എംഎൽഎ അറിയിച്ചു. സംഭവത്തിൽ എംഎൽഎ സ്ഥലത്തെത്താത്തതിനെ തുടർന്ന് പ്രദേശത്ത് […]
Read more

കാട്ടാന ആക്രമണം; തടയാന്‍ 500 പേരുടെ സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സ്

തിരുവനന്തപുരം: കാട്ടാന ആക്രമണം തടയാന്‍ 500 പേരുടെ സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സ് രൂപീകരിക്കാന്‍ നിര്‍ദ്ദേശം. കാട്ടാന ആക്രമണ സാധ്യത കൂടുതലുള്ള ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാണ് നടപടി. മന്ത്രി ഷിബു ബേബി ജോണ്‍ ആണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. പദ്ധതി പ്രകാരം അഞ്ചുപേര്‍ വീതമുള്ള 100 ബാച്ചുകളായി യൂണിറ്റുകള്‍ രൂപീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കും. വന്യജീവി സാന്നിധ്യത്തെ കുറിച്ച് അറിവുള്ള ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍, വനംവകുപ്പില്‍ നിന്നും വിരമിച്ച വിദഗ്ധര്‍, പരിചയസമ്പന്നരായ തദ്ദേശവാസികള്‍, സാങ്കേതിക പരിജ്ഞാനമുള്ളവര്‍ […]
Read more

പരീക്ഷയ്‌ക്ക് പോയ യുവതിയെ വഴിയിൽ ഇറക്കിവിട്ട് ഒല; പിഴ വിധിച്ച് ഉപഭോക്തൃ കോടതി

ആന്ധ്രാപ്രദേശ്: ഇന്ന് ഓൺലൈൻ ആപ്പുകൾ വഴി ബൈക്ക്, ഓട്ടോ, ടാക്‌സി സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. ഇത്തരത്തിൽ ഓൺലൈനിലൂടെ ബുക്ക് ചെയ്‌ത ഓട്ടോയിൽ കയറിയ യുവതിക്കുണ്ടായ മോശം അനുഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജൂനിയർ സിവിൽ ജഡ്‌ജ് പരീക്ഷ എഴുതാൻ പോകുന്ന യുവതി ഒല ആപ്പ് വഴി അമ്മയോടൊപ്പം ഓട്ടോ ബുക്ക് ചെയ്തു. എന്നാൽ, ആപ്പിൽ കാണിച്ച വാഹനത്തിന് പകരം മറ്റൊരു ഓട്ടോ ഡ്രൈവർ എത്തുകയും യാത്ര തുടങ്ങുന്നതിന് മുമ്പ് ഒടിപി ആവശ്യപ്പെടുകയും ചെയ്തു. യാത്ര തുടങ്ങിയത് ശേഷം, […]
Read more

പ്രു സിഗ്നേച്ചര്‍ സെക്യൂര്‍ അവതരിപ്പിച്ച് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍

കൊച്ചി: പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയില്‍ ആദ്യമായി ഇന്‍-ബില്‍റ്റ് ഗ്യാരണ്ടീഡ് മെച്യൂരിറ്റി ആനുകൂല്യത്തോടെയുള്ള യുലിപ് പദ്ധതിയായ ഐസിഐസിഐ പ്രു സിഗ്നേച്ചര്‍ സെക്യൂര്‍ പുറത്തിറക്കി. ഒറ്റത്തവണ പ്രീമിയം അടച്ച് ചേരാവുന്ന ഈ പദ്ധതി നിശ്ചിത മെച്യൂരിറ്റി ആനുകൂല്യം, ലൈഫ് കവര്‍, നികുതി ലാഭത്തോടെയുള്ള സമ്പത്ത് വളര്‍ച്ച എന്നിവ ഒരുമിച്ച് ലഭ്യമാക്കുന്നു. അഞ്ച് വര്‍ഷത്തെ പോളിസി കാലാവധിയുള്ള ഈ നോണ്‍-പാര്‍ട്ടിസിപ്പേറ്റിംഗ് ലിങ്ക്ഡ് വ്യക്തിഗത സേവിംഗ്‌സ് ഇന്‍ഷുറന്‍സ് പ്ലാന്‍ സുരക്ഷിതവും നികുതി […]
Read more

വടക്കൻ അയർലൻഡിൽ സംഘർഷം രൂക്ഷം; കുടിയേറ്റവിരുദ്ധ അക്രമങ്ങൾ വ്യാപകം

ലണ്ടൻ: വടക്കൻ അയർലൻഡിൽ സുഡാൻ സ്വദേശിയായ ഒരാളെ ആക്രമിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപക സംഘർഷം. സംഭവത്തെ തുടർന്ന് ബെൽഫാസ്റ്റ് ഉൾപ്പെടെ പല പ്രദേശങ്ങളിലും കുടിയേറ്റവിരുദ്ധ പ്രതിഷേധങ്ങൾ അക്രമാസക്തമായി മാറി. മുഖംമൂടി ധരിച്ച സംഘങ്ങൾ വീടുകൾക്ക് തീയിടുകയും വാഹനങ്ങൾ കത്തിക്കുകയും റോഡുകൾ തടയുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. കറുത്ത വർഗക്കാരെയും കുടിയേറ്റ സമൂഹങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് പ്രധാനമായും നടന്നത്. തിങ്കളാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ സുഡാൻ സ്വദേശിയെ റോഡിൽ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പ്രതിഷേധം […]
Read more

ചിന്നക്കനാലിലെ കാട്ടാന ആക്രമണ കാരണങ്ങൾ അന്വേഷിക്കണം: മനുഷ്യാവകാശ കമ്മിഷൻ

തൊടുപുഴ: ചിന്നക്കനാലിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഉണ്ടായ കാട്ടാന ആക്രമണങ്ങളുടെ കാരണങ്ങൾ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. മൂന്നാർ ഡിഎഫ്ഒയ്ക്ക് ഇതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകി. കാട്ടാനകൾക്ക് സഞ്ചരിക്കാൻ വേണ്ട ആനത്താരകൾ ഇല്ലാത്തത് ആക്രമണങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ടോ എന്നും പരിശോധിക്കണമെന്ന് കമ്മിഷൻ പറഞ്ഞു. ആക്രമണം തടയാൻ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. ജൂൺ 9ന് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ കുടുംബത്തിന് നൽകിയ നഷ്ടപരിഹാരവും അനന്തരാവകാശികളുടെ വിവരങ്ങളും റിപ്പോർട്ടിൽ വ്യക്തമാക്കണമെന്നും […]
Read more
Advertisement
WhiteswanTV Footer