Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

നെല്ലിയാമ്പതി മരപ്പാലത്തില്‍ നിന്ന് കാല്‍വഴുതി വീണ് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: നെല്ലിയാമ്പതിയിലെ വിനോദസഞ്ചാര കേന്ദ്രമായ മരപ്പാലത്തില്‍ നിന്ന് കാൽ വഴുതി വീണ് യുവാവിന് ദാരുണാന്ത്യം. കൊല്ലങ്കോട് പയ്യലൂർ സ്വദേശിയായ സിജിൻ (42 ) ആണ് മരിച്ചത്. നെല്ലിയാമ്പതി സന്ദർശിക്കുന്നതിനിടെയാണ് അപകടം നടന്നത്. മരപ്പാലത്തിന് സമീപം നിൽക്കുന്നതിനിടെയാണ് സിജിൻ കാൽ വഴുതി താഴേക്ക് വീണത്. സംഭവത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സിജിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടസ്ഥലത്തുനിന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Read more

ശബരിമല സ്വർണക്കൊള്ള കേസ്; ദ്വാരപാലകശിൽപ്പ കേസിൽ തുടരന്വേഷണം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുമെന്ന് റിപ്പോർട്ട്. ദ്വാരപാലക ശിൽപ്പവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം തുടരുകയാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറിയിച്ചു. 2019-ൽ നടന്ന സംഭവങ്ങളുടെ തുടർച്ചയായി 2025-ലും പാളികൾ കടത്തിയതായി സംശയിക്കുന്നതിനെ തുടർന്ന് വിശദമായ അന്വേഷണം നടക്കുന്നു. ഈ കേസിൽ മുൻ പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ അജികുമാർ, സന്തോഷ് എന്നിവരെ ഉടൻ ചോദ്യം ചെയ്യും. ഹൈക്കോടതി നിർദ്ദേശപ്രകാരം ശബരിമലയിൽ നിന്ന് വീണ്ടും സാമ്പിളുകൾ ശേഖരിക്കും. ഈ മാസം നടക്കുന്ന പൂജകൾക്കായി […]
Read more

പൊതുവഴിയിൽ തുപ്പുന്നത് ചോദ്യം ചെയ്തു; വയോധികനെ മര്‍ദ്ദിച്ച് ഓട്ടോ ഡ്രൈവർ

മുംബൈ: പൊതുസ്ഥലത്ത് തുപ്പരുതെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതനായ ഓട്ടോ ഡ്രൈവർ വയോധികനെ ക്രൂരമായി മർദിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ചൊവ്വാഴ്ച വൈകുന്നേരം താനെ വെസ്റ്റിലെ ജൂപ്പിറ്റർ ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. ഭാര്യയ്‌ക്കൊപ്പം നടന്ന് പോവുകയായിരുന്ന 75-76 വയസ്സുള്ള സരോജ് ദസ്തൂർ എന്ന വയോധികൻ, വെള്ളം കൊണ്ട് വായ കഴുകിയ ശേഷം റോഡിൽ തുടർച്ചയായി തുപ്പുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. വിവാദം രൂക്ഷമായതോടെ ഡ്രൈവർ വയോധികനെ ആക്രമിക്കുകയും നിലത്തേക്ക് […]
Read more

മലബാര്‍ ഗ്രൂപ്പ് ഐ പി എമ്മുമായി സഹകരിച്ച് സാന്ത്വന പരിചരണ ചികിത്സാ രംഗത്ത് മലബാര്‍ കെയര്‍ കണക്ട് പദ്ധതി നടപ്പാക്കുന്നു; ധാരണാപത്രം ഒപ്പുവെച്ചു

കോഴിക്കോട്: സാമൂഹിക ഉന്നമനവും അത് വഴി രാജ്യത്തിന്‍റെ സമഗ്ര പുരോഗതിയും ലക്ഷ്യമിട്ടുകൊണ്ട് വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ നടപ്പാക്കി വരുന്ന മലബാര്‍ ഗ്രൂപ്പ് സാന്ത്വന പരിചരണ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നു. സാന്ത്വന പരിചരണ ചികിത്സാ മേഖലയില്‍ ലോകത്തിന് തന്നെ മാതൃകയായ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനുമായി (കജങ) കൈകോര്‍ത്ത് കൊണ്ട് څമലബാര്‍ കെയര്‍ കണക്ട്چ എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ സാമൂഹ്യാധിഷ്ഠിത പാലിയേറ്റീവ് കെയര്‍ […]
Read more

നിതീഷ് കെ നായർ ചിത്രം “അമാനുഷികം” ചിത്രീകരണം പൂർത്തിയായി

നമോ പിക്ച്ചേർസിന്റെ ബാനറിൽ നിതീഷ് കെ നായർ സംവിധാനം ചെയ്യുന്ന “അമാനുഷികം” എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂരിൽ പൂർത്തിയായി. പോക്കിരി രാജാ, കാണ്ഡഹാർ,ഭാസ്കർ ദി റാസ്കൽ തുടങ്ങി ഏതാനും ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ ജോമോൻ ജോഷി നായകനാവുന്ന ഈ സിനിമയിൽ കിരൺ രാജ്,ഡോക്ടർ രജിത് കുമാർ, കുളപ്പുള്ളി ലീല, കുടശ്ശനാട് കനകം, നന്ദ കിഷോർ, കോബ്ര രാജേഷ്, രേണു സുധി, ഗിരീഷ് പെരിഞ്ചേരി, കൃഷ്ണകുമാർ, സനിൽ മട്ടന്നൂർ, പ്രവീൺ ചാലക്കുടി, റാഫി,സോണി അട്ടച്ചാക്കൽ, രാഹുൽ മണ്ണർകാട്, മനോജ് […]
Read more

സിജെപിയുടെ പ്രതിഷേധത്തിൽ പങ്കെടുത്തു; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ ന്തർ മന്ദിറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത സർക്കാർ സ്കൂൾ ഗസ്റ്റ് അധ്യാപികയെ ഹരിയാന വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു. റോഹ്തക്ക് ജില്ലയിലെ സർക്കാർ സ്കൂളിൽ സേവനമനുഷ്ഠിക്കുന്ന സുലേഖ ദലാലിനെതിരെയാണ് നടപടി. റോഹ്തക്ക് ഡിസ്ട്രിക്ട് എലിമെന്ററി എഡ്യൂക്കേഷന്‍ ഓഫീസര്‍ ജൂണ്‍ 10നാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്. ജൂണ്‍ 8 മുതലാണ് അധ്യാപിക സുലേഖ ദലാലിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ ഓഫീസ് ആസ്ഥാനത്ത് നിന്ന് വിട്ടുനിന്നതാണ് നടപടിക്കു കാരണമെന്നാണ് ഉത്തരവിൽ […]
Read more

ഇടുക്കി പാമ്പനാറില്‍ 19 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ

ഇടുക്കി: പാമ്പനാറിൽ തെരുവുനായ കടിച്ച് 19 പേർക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. മറ്റ് നായ്ക്കളെയും കന്നുകാലികളെയും മൃഗങ്ങളെയും തെരുവുനായ ആക്രമിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. പീരുമേട് പഞ്ചായത്തിൽ വ്യാപകമായി പേവിഷ വാക്‌സിനേഷൻ നടത്താൻ നടപടി തുടങ്ങി. പ്രധാന വ്യാപാര കേന്ദ്രമായ പാമ്പനാർ മാർക്കറ്റിലും പരിസരപ്രദേശങ്ങളിലുമാണ് നായകൾ ആക്രമണം നടത്തിയത്. രണ്ടുദിവസത്തിനുള്ളിൽ പത്തൊൻപതോളം ആളുകളെ നായകൾ കടിച്ചിട്ടുണ്ട്. പരിക്കേറ്റവർ പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പരിക്കേറ്റവർക്കു രണ്ട് ഡോസ് വാക്‌സിനേഷൻ നൽകുകയും, അടിയന്തര യോഗം ചേരുകയും ചെയ്തതായി അധികൃതർ […]
Read more

എട്ടുമാസം ഗർഭിണിയെ ഭർത്താവ് മർദിച്ചു; ഗർഭസ്ഥ ശിശു മരിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ എട്ടുമാസം ഗർഭിണിയായ യുവതിയെ ഭർത്താവ് ക്രൂരമായി മർദിച്ചതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചു. സംഭവത്തിൽ ഭർത്താവ് ബബ്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡെറാഡൂണിന് സമീപത്തെ വികാസ് നഗർ സ്വദേശിനിയായ സീമയാണ് ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ സീമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ശസ്ത്രക്രിയയിലൂടെ മരിച്ച നിലയിലുള്ള കുഞ്ഞിനെ പുറത്തെടുക്കേണ്ടിവന്നു. കഴിഞ്ഞ വെള്ളിയാഴ്ച ദമ്പതികൾ തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. തർക്കത്തിനിടെ ബബ്ലു സീമയുടെ വയറ്റിൽ ചവിട്ടുകയും മരത്തടി ഉപയോഗിച്ച് മർദിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. […]
Read more

വീണ്ടും ആശങ്കയായി നിപ; നിർബന്ധമായും പാലിക്കേണ്ട മുൻകരുതലുകൾ

കേരളത്തിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. കോഴിക്കോട് തന്നെയാണ് പതിവ് പോലെ രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. നിപ എത്രത്തോളം അപകടകാരിയാണെന്നത് മലയാളിക്ക് ഏകദേശം ധാരണയായിട്ടുള്ളതാണ്. എങ്കിലും രോ​ഗം വീണ്ടും തലപൊക്കിയ സാഹചര്യത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുമുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും […]
Read more

കള്ളക്കേസില്‍ കുടുക്കി വേട്ടയാടുന്നു; മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി അര്‍ജുന്‍ ആയങ്കി

കൊച്ചി: തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് അർജുൻ ആയങ്കി മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി. മുൻ കേസുകളുടെ അടിസ്ഥാനത്തിൽ തന്നെ തുടർച്ചയായി വേട്ടയാടുന്നുവെന്നാണ് പരാതിയിൽ അർജുൻ ചൂണ്ടിക്കാട്ടുന്നത്. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ കോതമംഗലം പൊലീസ് റിസോർട്ടിൽ നിന്ന് തന്നെയും സംഘത്തെയും കസ്റ്റഡിയിലെടുത്തുവെന്നും, യാതൊരു നിയമ നടപടിയും പാലിക്കാതെയാണ് അറസ്റ്റ് നടന്നതെന്നും പരാതിയിൽ പറയുന്നു. പിന്നീട് ‘ഹൈവേ റോബറി’ പദ്ധതി ആസൂത്രണം ചെയ്തുവെന്ന് ആരോപിച്ച് കേസെടുത്തതായും അദ്ദേഹം പറയുന്നു. കോതമംഗലം എസ്എച്ച്ഒ ഉൾപ്പെടെയുള്ള പൊലീസുകാർക്കെതിരെയാണ് മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ പരാതി. […]
Read more
Advertisement
WhiteswanTV Footer