Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

ക്രൂഡ് ഓയിൽ വില 100 ഡോളറിലേക്ക്; നെഞ്ചിടിപ്പോടെ ഇന്ത്യയും, ഇന്ധന വില കൂടുമോ?

ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമായതോടെ ക്രൂഡ് വില കുതിച്ചുയർന്ന് 100 ഡോളറിലെത്തി. സൗദിയുടെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ഹൂതികൾ ആക്രമണം നടത്തിയതാണ് ആ​ഗോള വിപണിയെ ബാധിച്ചത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 99 ഡോളറും കടന്ന് 100 ഡോളറിന് അടുത്തെത്തി. മൂന്ന് മാസത്തിനിടിയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ക്രൂഡ് വിലയുള്ളത്. അമേരിക്കൻ ബെഞ്ച്മാർക്ക് ആയ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 93.96 ഡോളറിലേക്ക് എത്തി. ബ്രെന്റ് ക്രൂഡ് വിലയിൽ ഒരാഴ്ചക്കിടെ 8 ശതമാനത്തോളം […]
Read more

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരം: മതപഠനത്തിനെത്തിയ പത്ത് വയസുകാരായ രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. വേളിയിലെ മദ്രസയിൽ അധ്യാപകനായിരുന്ന എൻ. ഇസ്മായിൽ (58) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മതപഠനത്തിനായി എത്തിയ രണ്ട് കുട്ടികളെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടിലെത്തിയ കുട്ടികൾ വിവരം രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ വലിയതുറ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിലാണ് ഇസ്മായിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് […]
Read more

നരുവാമൂട്ടിൽ പ്ലസ് വൺ വിദ്യാർത്ഥി മരിച്ച നിലയിൽ

തിരുവനന്തപുരം: നരുവാമൂട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് സ്വദേശി സുനിയുടെ മകൻ ഹരിദാസ് (16) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് വീടിന് പുറത്തുള്ള ശുചിമുറിയിൽ ഹരിദാസിനെ ബന്ധുക്കൾ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് നരുവാമൂട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Read more

പ്രിയ വര്‍ഗീസ് നിയമനത്തിലെ നിലപാടുമാറ്റം; പ്രതിഷേധവുമായി ഇടത് അധ്യാപക സംഘടന

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് സർവകലാശാല നിലപാട് മാറ്റിയതിൽ ഇടത് അധ്യാപക സംഘടനയായ കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് കളക്ടീവ് (KUTC) പ്രതിഷേധിച്ചു. പ്രിയ വർഗീസിന്റെ നിയമനത്തിൽ യാതൊരു വീഴ്ചയുമില്ലെന്ന മുൻ നിലപാടിൽ നിന്ന് സർവകലാശാല പിന്നോട്ടുപോയത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംഘടനയുടെ ആരോപണം. വസ്തുതകളിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെങ്കിലും അഭിഭാഷകനെ മാറ്റിയതും നിലപാട് തിരുത്തിയതും ചില പ്രത്യേക ലക്ഷ്യങ്ങൾ മുൻനിർത്തിയാണെന്നും KUTC ആരോപിച്ചു. പ്രിയ വർഗീസിനെതിരായ ഇപ്പോഴത്തെ നടപടികൾക്ക് പിന്നിൽ അവർ ഒരു രാഷ്ട്രീയ നേതാവിന്റെ […]
Read more

വഞ്ചകരെ മുൻനിർത്തി സിപിഎമ്മിനെ തകർക്കാനാകില്ല: പിണറായി വിജയൻ

ആലപ്പുഴ: ജനങ്ങൾക്കിടയിലെ സിപിഎമ്മിന്റെ വിശ്വാസ്യതയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ. മറിച്ച്, ജനങ്ങൾക്കായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഎം എന്ന ബോധ്യം ജനമനസ്സുകളിൽ കൂടുതൽ ശക്തമായെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ അസ്വസ്ഥരാക്കുന്നതിനാൽ പാർട്ടിയെ കളങ്കപ്പെടുത്താൻ വിവിധ മാർഗങ്ങളിലൂടെ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അതൊന്നും പാർട്ടിയുടെ വിശ്വാസ്യത തകർക്കാൻ കഴിഞ്ഞിട്ടില്ലെന്നും പിണറായി വ്യക്തമാക്കി. സിപിഎം മാന്നാർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടിയോടൊപ്പം നിന്നിരുന്ന ചിലരെ വിലയ്ക്കെടുക്കാനും […]
Read more

ഒരാഴ്ചയ്ക്കിടെ ഇറാന്റെ 10 ടാങ്കറുകൾ തകർത്തതായി അമേരിക്ക

ദുബായ്: ഒരാഴ്ചയ്ക്കിടെ ഇറാന്റെ 10 ടാങ്കർ കപ്പലുകൾ തകർത്തതായി അമേരിക്ക. അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണം പരാജയപ്പെടുത്തിയെന്നും യുഎസ് അറിയിച്ചു. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിനെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് തിരിച്ചടിച്ചതെന്നും ഇതിന്റെ ഭാഗമായി ഇറാനിയൻ ടാങ്കറുകൾ തകർത്തതായും യുഎസ് സൈന്യം വ്യക്തമാക്കി. ഒമാൻ ഉൾക്കടലിലും ഇറാനിലെ ഖാർഗ് ദ്വീപിന് സമീപത്തുമാണ് അമേരിക്കൻ സൈന്യം ടാങ്കറുകൾ ആക്രമിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെൻട്രോം) അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് […]
Read more

കൊച്ചിയിൽ 16 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ 16 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ എക്സൈസ് പിടിയിലായി. കാക്കനാട്ടെ വാടകവീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പെയിന്റ് ബക്കറ്റുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയിൽ നിന്ന് കേരളത്തിലെത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്നതിനായി എത്തിച്ചതാണ് കഞ്ചാവെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം. കാരിയർമാർ മുഖേന സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവർ ആദ്യമായാണ് കഞ്ചാവുമായി കേരളത്തിലെത്തുന്നതെന്നാണ് വിവരം. സംഘത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച് വ്യക്തമായ സൂചന […]
Read more

കാൻബറയ്ക്ക് സമീപം 1.36 ഏക്കർ ഭൂമി സ്വന്തമാക്കി മലങ്കര ഇന്ത്യൻ ഓർത്തഡോക്സ് സുറിയാനി സഭ

കാൻബറ: ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയ്ക്ക് സമീപം 5,500 (1.36 ഏക്കർ) ചതുരശ്രമീറ്റർ വിസ്തീർണമുള്ള സ്ഥലം സ്വന്തമാക്കി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഏഷ്യാ-പസഫിക് ഭദ്രാസനം. ഭദ്രാസന ആസ്ഥാനത്തിനും മെത്രാസന ഭവനത്തിനുമായാണ് സ്ഥലം വാങ്ങിയിരിക്കുന്നത്. 2024 നവംബറിൽ ഒന്നാം തീയതി ഭദ്രാസനം സ്ഥാപിതമായതിന് ശേഷം വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ ഈ സുപ്രധാന നേട്ടം കൈവരിക്കാനായത് ഭദ്രാസനത്തിലെ ഇടവകകളുടെയും വിശ്വാസികളുടെയും പ്രാർത്ഥനയും ഉദാരമായ സഹകരണവും അകമഴിഞ്ഞ പിന്തുണയും കൊണ്ടാണെന്ന് ഭദ്രാസന കൗൺസിൽ അറിയിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ […]
Read more

നിതിൻ രാജിന്റെ മരണം; പ്രതി ഡോക്ടർ എം.കെ. റാമിന് ജാമ്യം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോക്ടർ എം.കെ. റാമിന് ജാമ്യം. തലശ്ശേരി കോടതിയാണ് ജാമ്യം അനുവദിച്ചത്. റിമാൻഡിലായി 48-ാം ദിവസമാണ് ഡോക്ടർ റാമിന് ജാമ്യം ലഭിക്കുന്നത്. ജൂലൈ 24നാണ് കേസിൽ ഡോക്ടർ എം.കെ. റാമിനെ റിമാൻഡ് ചെയ്തത്. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഡോക്ടർ റാം അറസ്റ്റിലായത്.
Read more

കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; ഒന്നാം പ്രതിക്ക് ജാമ്യം

കോഴിക്കോട്: കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയും സംഘം സെക്രട്ടറിയുമായ പ്രീനയ്ക്ക് ജാമ്യം. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രീനക്കെതിരെ പൊലീസ് 10 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ നാല് കേസുകളിൽ നേരത്തെ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ബാക്കി ആറ് കേസുകളിലാണ് ഇന്ന് വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത്. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix