Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

എടയാറിൽ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം; ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു

എറണാകുളം: എറണാകുളം എടയാറിൽ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം. വൈദ്യുതാഘാതമേറ്റ് ടെക്നീഷ്യൻ മരിച്ചു. തൃശ്ശൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. നടൻ നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അപകടം ഉണ്ടായത്. എടയാറിലെ ഷൂട്ടിംഗിന്റെ ആദ്യ ദിവസമായിരുന്നു ഇന്ന്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.
Read more

പെരിയ ഇരട്ടക്കൊലക്കേസ്: കോടതിയലക്ഷ്യ ഹർജി തള്ളി

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് തിരിച്ചടി. പരോൾ നിഷേധിച്ചതിനെതിരെ പ്രതികളുടെ അമ്മമാർ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തള്ളി. പ്രതികളായ ജിജിൻ, സുബീഷ് എന്നിവരുടെ അമ്മമാരാണ് ഹർജി നൽകിയത്. ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവുണ്ടായിട്ടും കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ പരോൾ അനുവദിച്ചില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ പ്രതികൾക്ക് പരോൾ അനുവദിച്ചാൽ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് കോടതി പരിഗണിച്ചു. മുൻപ് പ്രതികൾ പരോളിലിറങ്ങിയപ്പോഴും പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. […]
Read more

ചൂടിനൊപ്പം കറന്റ് കട്ടും, ഉറങ്ങാൻ സമ്മതിക്കാതെ KSEB; സർക്കാരിന് മറുപടിയില്ലേ? കറന്റ് പോകാത്ത 10 വർഷങ്ങൾ, മഴ പെയ്തില്ലെങ്കിൽ ഇനിയുള്ള മാസങ്ങൾ ഇരുട്ടിൽ…!

ചെകുത്താനും കടലിനും നടുവിൽ പെട്ട അവസ്ഥയെന്ന് കേട്ടിട്ടില്ലേ? ഏതാണ് സമാനമായ അവസ്ഥയിലൂടെ കടന്നുപോവുകയാണ് കേരളത്തിലെ മൂന്നര കോടിയോളം വരുന്ന ജനങ്ങളെല്ലാം. ഒരു വശത്ത് കൊടും ചൂടും മറുവശത്ത് കറന്റ് കട്ടും. കഴിഞ്ഞ രണ്ട് ദിവസമായി ഇതാണ് സംസ്ഥാനത്തെ അവസ്ഥ. പീക്ക് മണിക്കൂറുകളിൽ ഏതാനും സമയം മാത്രം വൈദ്യുതി പോകുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും രാത്രി വൈദ്യുതി മുടക്കം ഒരു മണിക്കൂറിലേറെ നീണ്ടതോടെ കൊടുംചൂടിൽ വെന്തുരുകി ജനം. ഗ്രാമ, നഗര വ്യത്യാസമില്ലാതെ ഇടവിട്ട്‌ വൈദ്യുതി നിലയ്‌ക്കുകയാണ്‌. ഗ്രാമപ്രദേശങ്ങളിൽ പലയിടത്തും ഒന്നര മണിക്കൂറിലേറെ […]
Read more

ചൂടിന് ആശ്വാസം; സംസ്ഥാനത്ത് മൂന്ന് ദിവസം മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി നാളെ മുതൽ മൂന്ന് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. നാളെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലേർട്ടാണ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. ഞായറാഴ്ച സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല. […]
Read more

പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുവിനെ കൊന്നു

തൃശ്ശൂർ: പുതുക്കാട് പാലപ്പിള്ളി കുണ്ടായിയിൽ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. കുണ്ടായി എസ്റ്റേറ്റിലെ തൊഴിലാളിയും വരന്തരപ്പിള്ളി മുൻ പഞ്ചായത്ത് അംഗവുമായ ഷീല ശിവരാമന്റെ പശുവിനെയാണ് പുലി ആക്രമിച്ച് കൊന്നത്. ടാപ്പിംഗിനായി എത്തിയ തൊഴിലാളികളാണ് പശുവിനെ ചത്തനിലയിൽ കണ്ടത്. തൊഴിലാളികൾ താമസിക്കുന്ന പാടിക്ക് സമീപമാണ് പുലിയിറങ്ങിയത്. പശുവിന്റെ ശരീരഭാഗങ്ങൾ പുലി ഭക്ഷിച്ച നിലയിലായിരുന്നു. നാല് ദിവസം മുൻപ് ഇതേ പ്രദേശത്ത് പുലിയിറങ്ങി നായയെ കൊന്നിരുന്നു. ഏതാനും നാളുകൾക്ക് മുൻപ് ഷീലയുടെ തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെയും പുലി ആക്രമിച്ചിരുന്നു. ഷീലയുടെ […]
Read more

തലകറങ്ങി വീണ വിദ്യാർത്ഥിനിയെ ചവിട്ടിയെന്ന് പരാതി; അധ്യാപികയ്‌ക്കെതിരെ പ്രതിഷേധം

കണ്ണൂര്‍: കണ്ണൂർ ഇരിട്ടിയിൽ തലകറങ്ങി വീണ ആറാം ക്ലാസ് വിദ്യാർത്ഥിനിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്നാരോപിച്ച് രക്ഷിതാക്കൾ. കുന്നോത്ത് സെന്റ് ജോസഫ് യു.പി. സ്‌കൂളിലെ അധ്യാപിക സിസ്റ്റർ ലിന്റോ ജോസിനെതിരെയാണ് പരാതി. തലകറങ്ങി വീണ കുട്ടിയോട് അധ്യാപിക ‘ചത്തില്ലേ’ എന്ന് ചോദിക്കുകയും നിലത്ത് വീണുകിടന്ന കുട്ടിയെ ചവിട്ടുകയും ചെയ്തെന്നാണ് രക്ഷിതാക്കളുടെ ആരോപണം. സംഭവത്തിൽ രക്ഷിതാക്കൾ സ്‌കൂളിലെത്തി പ്രതിഷേധിച്ചു. അധ്യാപികയെ പിരിച്ചുവിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. രക്തത്തിലെ സോഡിയം നിലയിൽ വ്യതിയാനം ഉണ്ടാകുന്ന വിദ്യാർത്ഥിനി സ്ഥിരമായി മരുന്ന് കഴിക്കുന്നുണ്ടെന്നും ഇക്കാര്യം സ്‌കൂൾ […]
Read more

ഒറ്റ വിസ കൊണ്ട് ​ഗൾഫ് രാജ്യങ്ങൾ മുഴുവൻ കാണാം; വരുന്നു GCC ട്രാൻസിറ്റ് വിസ

റിയാദ്: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഒറ്റ ടൂറിസ്റ്റ് വിസയില്‍ യാത്ര ചെയ്യാവുന്ന ജിസിസി ഗ്രാന്‍ഡ് ടൂറിസ്റ്റ് വിസ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി അറിയിച്ചു. സെപ്റ്റംബര്‍ 6 ന് റിയാദില്‍ നടന്ന സെക്യൂരിറ്റി ആന്‍ഡ് ഹിസ്റ്ററി ഡയലോഗ് 2026 ലെ പ്രത്യേക സെഷനിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജിസിസി ഗ്രാന്‍ഡ് ടൂറിസ്റ്റ് വിസ വരുന്നതോടെ യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരു വിസ […]
Read more

വിമാനം താഴ്ന്നുപറന്നു; സ്കൂൾ മേൽക്കൂരയിലെ ഓടുകൾ തകർന്നു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ഇന്നലെ രാത്രിയാണ് ഒക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിന്റെ ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയത്. രാത്രിയായതിനാൽ സ്കൂളിൽ ആളുകളില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. നെടുമ്പാശ്ശേരിയിലേക്ക് പോയ വിമാനം താഴ്ന്നുപറന്നതാണ് മേൽക്കൂര തകരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ഏതാനും മാസം മുമ്പ് സമീപത്തെ ഒരു വീടിന്റെ മേൽക്കൂരയിലെ ഓടുകളും സമാനമായ രീതിയിൽ തകർന്നിരുന്നു. നിരവധി തവണ പരാതി നൽകിയിട്ടും വിമാനത്താവള അധികൃതർ […]
Read more

തിയേറ്ററുകളിൽ സൗജന്യ കുടിവെള്ളം; നിർദേശവുമായി മേയർ

തിരുവനന്തപുരം: സിനിമാ തിയേറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിൽ തിയേറ്റർ ഉടമകളുമായി ചർച്ച നടത്തി. തിയേറ്റർ കവാടത്തിൽ സൗജന്യമായി കുടിവെള്ളം ലഭ്യമാക്കണമെന്ന നിർദേശം നൽകിയതായി ചർച്ചയ്ക്ക് ശേഷം മേയർ അറിയിച്ചു. ഭക്ഷണസാധനങ്ങളുടെ വില നേരിട്ട് നിയന്ത്രിക്കാൻ കോർപ്പറേഷന് സാധിക്കില്ലെന്ന് മേയർ വ്യക്തമാക്കി. എന്നാൽ കുട്ടികൾക്കായി കൊണ്ടുവരുന്ന ഭക്ഷണം തിയേറ്ററിനുള്ളിലേക്ക് പ്രവേശിപ്പിക്കണം. ഇതിനായി അനാവശ്യ നിബന്ധനകളോ തടസ്സങ്ങളോ ഉണ്ടാകാതിരിക്കാൻ തിയേറ്റർ ഉടമകൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. സ്ത്രീകളുടെ ബാഗുകൾ സ്ത്രീ […]
Read more

ആലുവയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചു; 2 പേർ പിടിയിൽ

കൊച്ചി: ആലുവ കുട്ടമശ്ശേരിയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചു. കുട്ടമശ്ശേരി സ്വദേശി അഫ്സലിനാണ് മർദനമേറ്റത്. ഇന്നലെ രാത്രി റോഡിൽ തടഞ്ഞുനിർത്തിയാണ് ഒരു സംഘം അഫ്സലിനെ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടമശ്ശേരി സ്വദേശികളായ ഷംസുദ്ദീൻ, മകൻ ഷവാബ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷംസുദ്ദീന്റെ മറ്റൊരു മകൻ ഷഫീക്ക് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ജൂണിൽ അഫ്സൽ ഇവരെ ആക്രമിച്ചതിന്റെ പ്രതികാരമായാണ് ഇപ്പോഴത്തെ ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നും ആലുവ ടൗൺ പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix