Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: wnews

നിലപാടുകളുടെ രാജകുമാരന് അഭിവാദ്യങ്ങൾ; ആഘോഷമാക്കി കെ റെയിൽ വിരുദ്ധ സമരസമിതി

തിരുവനന്തപുരം: മുൻ സർക്കാരിൻ്റെ സ്വപ്നപദ്ധതിയായിരുന്ന സിൽവർലൈൻ പദ്ധതി റദ്ദാക്കാനുള്ള തീരുമാനം ആഘോഷമാക്കി കെ റെയിൽ വിരുദ്ധ സമരസമിതി. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം – കാസർകോട് സിൽവർലൈൻ പദ്ധതി റദ്ദാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. നിലപാടുകളുടെ രാജകുമാരന് ഞങ്ങളുടെ അഭിവാദ്യങ്ങൾ മുഖ്യമന്ത്രി വി ഡി സതീശന് സമരസമിതി പ്രവർത്തകർ മുദ്രാവാക്യം മുഴക്കി അഭിവാദ്യം ചെയ്തു. ദ്ധതി റദ്ദാക്കാനുള്ള തീരുമാനത്തിൽ മാടപ്പള്ളിയിലെ സമരസമിതി പ്രവ‍ർത്തകരും സന്തോഷം പ്രകടിപ്പിച്ചു. പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷമുണ്ടെന്ന് ചെങ്ങന്നൂരിലെ സമരസമിതി നേതാവ് […]
Read more

ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

തിരുവനന്തപുരം: മുഖ്യമന്ത്രി ഗവർണർക്ക് കൈമാറിയ പട്ടികയിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗ് തന്നെയാണ് കൈകാര്യം ചെയ്യുക. സത്യപ്രതിജ്ഞ ചടങ്ങ് നടന്ന ദിവസം രാത്രി തന്നെ വകുപ്പ് വിജഭന ചര്‍ച്ചകൾ പൂർത്തിയായിരുന്നുവെന്നാണ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വിശദമാക്കിയത്. ഗവർണര്‍ സ്ഥലത്ത് ഇല്ലാത്തതുകൊണ്ടാണ് ലിസ്റ്റ് കൊടുക്കാൻ വൈകിയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വി ഇ അബ്ദുൾ ഗഫൂർ ഫിഷറീസ് വകുപ്പും അനിൽ കുമാർ റവന്യൂ വകുപ്പും നയിക്കും. സണ്ണി ജോസഫ് വൈദ്യുതി വകുപ്പും പി കെ […]
Read more

ജൂൺ ഒന്നിന് സ്കൂൾ തുറക്കുമോ? ഈ അധ്യയന വർഷം വിജയമാക്കാമെന്ന് എൻ ഷംസുദ്ദീൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് ചേർത്ത ശേഷമാണ് മന്ത്രിയുടെ പ്രതികരണം. പുതിയ അധ്യയന വർഷം ഏറ്റവും മികച്ച രീതിയിൽ സ്വാഗതം ചെയ്യുന്നതിന് നിർദേശങ്ങൾ നൽകിയെന്ന് മന്ത്രി അറിയിച്ചു. ജൂൺ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കുമെന്ന് അറിയിച്ച മന്ത്രി, കുട്ടികളെ സ്വീകരിക്കാൻ വിപുലമായ പ്രവേശനോത്സവം സംഘടിപ്പിക്കുമെന്നും അറിയിച്ചു. ഒന്നാം ഘട്ട പാഠപുസ്തകങ്ങളുടെ വിതരണം ഇതിനകം തന്നെ 80 ശതമാനത്തിലധികം പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്ന […]
Read more

മന്ത്രി കെ മുരളീധരനെ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ; വകുപ്പുകളിൽ തര്‍ക്കമില്ല

തിരുവനന്തപുരം: മന്ത്രിമാരുടെ വകുപ്പുകളിൽ തർക്കങ്ങളുണ്ടെന്ന കെ മുരളീധരന്റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ. വകുപ്പ് വിഭജന ചർച്ചകൾ സത്യപ്രതിജ്ഞാ ദിവസം തന്നെ പൂർത്തിയായിരുന്നുവെന്നും ഒരു തർക്കവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണർ സ്ഥലത്തില്ലാതിരുന്നതാണ് ലിസ്റ്റ് സമർപ്പിക്കാൻ വൈകിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിമാരുടെ വകുപ്പുകളിൽ ചില തർക്കങ്ങളുണ്ടെന്ന് മന്ത്രി കെ മുരളീധരൻ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ചില വകുപ്പുകളിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നും പറഞ്ഞിരുന്നു. വിദ്യാഭ്യാസം, ഫിഷറീസ് അങ്ങനെ ചില തർക്കങ്ങളുണ്ട്. അത് പരിഹരിക്കും. ഘടക കക്ഷികളുമായുള്ള തർക്കം […]
Read more

സെക്രട്ടറിയേറ്റിലെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഗേറ്റ് രണ്ടിന് മുകളിൽ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. നെയ്യാറ്റിന്‍കര സ്വദേശി വിനീതാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഹോട്ടലിൽ ജോലി ചെയ്യുന്ന അദ്ദേഹം, രണ്ട് മാസമായി ശമ്പളം ലഭിച്ചില്ല എന്നും, പണം ആവശ്യപ്പെട്ടപ്പോള്‍ ഊളന്‍പാറയില്‍ കൊണ്ടുപോകുമെന്ന് പറഞ്ഞതായും യുവാവ് പറഞ്ഞു. രാവിലെ ഏഴ് മണിക്ക് കേറിയാല്‍ രാത്രി 11 വരെ ജോലി ചെയ്യണം. രണ്ട് മാസമായി ജോലി ചെയ്യണം. ആയിരം രൂപയാണ് എനിക്ക് പറഞ്ഞത്. കള്ളക്കണക്കൊക്കെ എഴുതിവെച്ചിട്ട് എനിക്കിപ്പോ ശമ്പളം തരുന്നില്ല’, […]
Read more

ചുട്ട് പൊള്ളുന്നു; രാവിലെ 10 മണി ആകുമ്പോഴേയ്ക്കും അടച്ചുപൂട്ടുന്ന ഒരു ജില്ല

ലക്‌നൗ: ഉത്തർപ്രദേശിലെ ബാന്ദ ജില്ല ചൂട് താങ്ങാനാകാതെ കുഴഞ്ഞു പോകുകയാണ്. രാവിലെ 10 മണിയോടെ പ്രദേശവാസികൾ കൂടുതൽ ചൂട് താങ്ങാൻ കഴിയാതെ പുറത്തേക്ക് ഇറങ്ങുന്നില്ല. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 48.2 ഡിഗ്രി സെൽഷ്യസ് താപനില പുതിയ റെക്കോർഡ് ആയിട്ടുണ്ട്. ബാന്ദയിലെ വ്യാപാരവും പൊതുജീവിതവും രാവിലെ പത്തുമണിയോടെ മുഴുവനായും നിര്‍ത്തപ്പെടുന്നു. നേരത്തെ രാജസ്ഥാനിലെ ജയ്‌സാൽമീർ ചൂടിന് പ്രശസ്തമായിരുന്ന പോലെ, ഇപ്പോൾ ബാന്ദ അതേ സ്ഥാനത്ത് എത്തിച്ചേർന്നു.അതിനാൽ തന്നെ രാവിലെ പത്തുമണിയാകുമ്പോഴേക്കും ജില്ലയിലെ വഴിയോരങ്ങളും നഗരങ്ങളുമെല്ലാം വിജനമാകും. പ്രകൃതിദത്ത വ്യവസ്ഥകൾ […]
Read more

ഡല്‍ഹിയില്‍ 22കാരന്‍ വെടിയേറ്റ് മരിച്ചു;സംഘം തടഞ്ഞുനിർത്തി ആക്രമിച്ചു

ന്യൂഡല്‍ഹി: നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കേശവ് ചൗക്കില്‍ 22കാരന്‍ വെടിയേറ്റ് മരിച്ചു. അമാനുള്ള ഖുറേഷി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ പോവുകയായിരുന്ന അമാനുള്ളയെ തടഞ്ഞുനിര്‍ത്തി ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തേക്ക് എത്തുന്നതിന് മുൻപ് തന്നെ യുവാവിനെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാൽ, ജീവന്‍ രക്ഷിക്കാനായില്ല. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
Read more

സത്യപ്രതിജ്ഞ ജാതിപ്രഖ്യാപനത്തിൻ്റെ വേദിയല്ല: വിനിൽ പോൾ

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ പേരിനൊപ്പം “മേനോൻ” എന്ന ജാതിനാമം ചേർത്തതിനെതിരെ എഴുത്തുകാരൻ വിനിൽ പോൾ കടുത്ത വിമർശനം ഉന്നയിച്ചു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം അഭിപ്രായം അറിയിച്ചത്. ഒരു മന്ത്രിയെ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഭരണഘടനയോടും ജനങ്ങളോടും ഉള്ള പ്രതിബദ്ധത മുൻപന്തിയിലുള്ളത് ആകണമെന്നും, ജാതി പ്രഖ്യാപനത്തിന്റെ വേദിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരവേദികളിൽ ജാതിപേര് ഉച്ചരിക്കുന്നത് സ്വകാര്യ ഇഷ്ടം മാത്രമല്ല, മറിച്ച് സാമൂഹിക അധികാരത്തിന്റെ പ്രഖ്യാപനമായി കാണപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മേനോൻ എന്ന ജാതിനാമം […]
Read more

ഒ ജെ ജനീഷിന്റെ കാറിന്റെ ഔദ്യോഗിക നമ്പറിലും കൗതുകം

കോഴിക്കോട്: ഒ ജെ ജനീഷിന് ഔദ്യോഗികമായി ലഭിച്ച പുതിയ മന്ത്രിസഭാ വാഹനത്തിന്റെ നമ്പർ ശ്രദ്ധേയമാണ്. കെഎല്‍ 01 സി 8308 എന്ന നമ്പർ ആണ് ജനീഷിന്റെ കാറിന് നൽകിയിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ മണ്ഡലത്തിൽ നിന്നുള്ള ജയത്തോടെ നേടിയ ഭൂരിപക്ഷ നമ്പറാണ് 8308, അതിനാലാണ് ഈ നമ്പർ ശ്രദ്ധേയമാകുന്നത്. ജനീഷ് കായിക മന്ത്രിയാകുമെന്ന വാർത്തകൾക്കിടയിലും കാറിന്റെ ഔദ്യോഗിക നമ്പർ സോഷ്യൽ മീഡിയയിൽ ചർച്ചയുടെ വിഷയം ആയി മാറിയിട്ടുണ്ട്. ക്രിക്കറ്റിൽ സച്ചിൻ ടെൻഡുൽക്കറും ഫുട്‌ബോളിൽ മെസ്സിയും അവരുടെ ജേഴ്സിയിൽ ഈ നമ്പർ […]
Read more

ലിഫ്റ്റില്‍ കുടുങ്ങി പൂനെയില്‍ 7 വയസുകാരന് ദാരുണാന്ത്യം

പൂനെ: പൂനെയിലെ ഷിൻഹാഗഡ് റോഡ് ഏരിയയിലെ നിമ്പാജിനഗറിലുള്ള റിഡ്ഡി സിദ്ദി അപ്പാർട്ട്മെന്റിലെ ലിഫ്റ്റ് അപകടത്തിൽ ഏഴ് വയസുകാരന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം. കുട്ടി ഹൗസിങ് സൊസൈറ്റിയുടെ പരിസരത്ത് കളിക്കുകയായിരുന്നു. തുടർന്ന് ലിഫ്റ്റിൽ കയറി ഒരു ബട്ടൺ അമർത്തി. മൂന്നാം നിലയിൽ എത്തിയപ്പോൾ തടസ്സമുണ്ടായി ലിഫ്റ്റിൽ കുട്ടി കുടുങ്ങുകയായിരുന്നു. ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ രാത്രി 11.30 ന് പൊലീസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം ആരംഭിച്ചു. ലിഫ്റ്റ് തുറന്നപ്പോൾ കുട്ടി ബോധരഹിതനായിരുന്നു. ഉടൻ ആശുപത്രിയിൽ […]
Read more
Advertisement
WhiteswanTV Footer