36 രാജ്യങ്ങളിലേക്ക് കൂടി യാത്രാ വിലക്ക് വ്യാപിപ്പിക്കാന്‍ ട്രംപ്
അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. എത്യോപ്യ, ഈജിപ്ത്, ജിബൂട്ടി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് യാത്രാവിലക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കരടില്‍ അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി മാര്‍കോ റൂബിയോ ഒപ്പുവച്ചു. അടിയന്തര നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് അമേരിക്ക 60 ദിവസത്തെ സാവകാശമാണ് നൽകിയിരിക്കുന്നത്. ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും നിരവധിയാളുകളാണ് മതിയായ രേഖകളില്ലാതെ എത്തുന്നതെന്ന് അമേരിക്കന്‍ ആഭ്യന്തര വകുപ്പ് ആരോപിച്ചു. യുഎസില്‍ നിന്ന് പുറത്താക്കപ്പെടുന്ന മൂന്നാം […]
Read more

