മലപ്പുറം: ജില്ലയിലെ അംഗീകൃത സ്കൂളുകളുടെ മാനേജ്മെൻറ് അസോസിയേഷൻ കെ ആർ എസ് എം എ പത്താം ക്ലാസിലെ അധ്യാപകർക്കായി; മാറിയ പരീക്ഷ രീതി, മൂല്യനിർണയ നിർദ്ദേശങ്ങൾ എന്നിവയെ കുറിച്ച് ഒരു ദിവസത്തെ തീവ്ര പരിശീലന പരിപാടി സംഘടിപ്പിച്ചു. കോട്ടക്കൽ മലബാർ ഇൻറർനാഷണൽ സ്കൂളിൽ വച്ച് നടന്ന പരിശീലന പരിപാടിയിൽ അധ്യക്ഷത വഹിച്ചത് ജില്ലാ വൈസ് പ്രസിഡൻറ് മജീദ് മണ്ണിശ്ശേരിയായിരുന്നു.
ജില്ലാ ജനറൽ സെക്രട്ടറി യൂസഫ് തൈക്കാടൻ സ്വാഗതം ആശംസിച്ച ചടങ്ങ ഉദ്ഘാടനം ചെയ്തത് ജില്ലാ പ്രസിഡൻറ് പീ .വി മുഹമ്മദ് മൗലവി ആയിരുന്നു. മലബാർ സ്കൂൾ പ്രിൻസിപ്പാൾ എം റിയാസുദ്ദീൻ, ജില്ലാട്രഷറർ മുസ്തഫ എടശ്ശേരി ട്രെയിനിങ് കോഡിനേറ്റർ, ജെ. രാജ്മോഹൻ എന്നിവരും സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ മുന്നൂറോളം അധ്യാപക പ്രതിനിധികൾ പരിശീലനത്തിൽ പങ്കെടുത്തു അറിയപ്പെടുന്ന 13 സംസ്ഥാന ആർ പി മാർ ആയിരുന്നു പരിശീലനത്തിന് നേതൃത്വം നൽകിയത്.






