മുംബൈ: സാങ്കേതിക തകരാര്‍ മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനം വൈകുന്നു. ഇന്ന് രാവിലെ അഞ്ചുമണിക്ക് പോകേണ്ട വിമാനം ഇതുവരെ പുറപെട്ടിട്ടില്ല. മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള വിമാനമാണ് വൈകുന്നത്. വിമാനത്തിന് സാങ്കേതിക തകരാറെന്ന് എയര്‍ ഇന്ത്യ വിശദീകരണം. പുതിയ വിമാനത്തില്‍ അരമണിക്കൂറിനകം യാത്ര പുറപെടുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ കൂട്ടിച്ചേര്‍ക്കുന്നത്. നിരവധി യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളാണ് അവസാന നിമിഷത്തില്‍ എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ടേക്ക് ഓഫ് റദ്ദാക്കിയത്. എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വ്വീസുകളേയും സാങ്കേതിക തകരാറ് ബാധിച്ചിരുന്നു. ഞായറാഴ്ച ദില്ലി- ലേ, മുംബൈ- അഹമ്മദാബാദ് വിമാനം എന്നിവ റദ്ദാക്കിയിരുന്നു. നാല് മുതല്‍ 6 മണിക്കൂര്‍ വരെ വൈകിയാണ് യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനങ്ങള്‍ ലഭ്യമായത്.






