ആലപ്പുഴ: സിപിഎമ്മിന്റെ മുന്നറിയിപ്പിനു മറുപടിയുമായി ജി സുധാകരന്‍ എംഎല്‍എ. ജനങ്ങള്‍ സിപിഎമ്മിനെ കൈകാര്യം ചെയ്തു കഴിഞ്ഞുവെന്ന് സുധാകരന്‍ പറഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടയാളാണ്. ജനപിന്തുണ തിരികെ കൊണ്ടുവരാനുള്ള ബൗദ്ധികമായ കഴിവോ, കായികമായ ശക്തിയോ ഇല്ലാത്തയാളാണ്. ഇയാള്‍ എന്തു കണ്ടിട്ടാണ് ഈ പറയുന്നതെന്നും ജി സുധാകരന്‍ ചോദിച്ചു.
തന്നെ കൈകാര്യം ചെയ്യുമെന്നാണ് നാസര്‍ പറയുന്നത്. കൈകാര്യം ചെയ്‌തോ. ജനങ്ങള്‍ സിപിഎമ്മിനെ കൈകാര്യം ചെയ്തു കഴിഞ്ഞു. കൈകാര്യം ചെയ്യുക എന്നു പറഞ്ഞാല്‍ കായികമായിട്ടല്ല. അങ്ങനെ ചെയ്താല്‍ െപാലീസ് അറസ്റ്റു ചെയ്യും. ആരെങ്കിലും തനിക്കെതിരെ കൈ ചൂണ്ടിയാല്‍ അതിന് ഉത്തരവാദി നാസര്‍ ആയിരിക്കും. കാരണം അദ്ദേഹം പറഞ്ഞിട്ടുണ്ട് കൈകാര്യം ചെയ്യുമെന്ന്. അങ്ങനെ നിര്‍ദേശിച്ചയാളും പ്രതിയാകും. സിപിഎം എല്ലാം അബദ്ധങ്ങളാണ് കാണിക്കുന്നതെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
സമീപനം മാറ്റിയില്ലെങ്കില്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നാണ് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ജി സുധാകരന്‍ എംഎല്‍എയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്.




