Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പേടിപ്പിക്കും തീർച്ച ‘മുത്തശ്ശി’ മലയാളം സീരിസ് ചർച്ചയാവുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എം.എസ് നന്ദുലാൽ തിരക്കഥയും സംവിധാനവും നിർവഹിച്ച മലയാളം സീരിസ് ‘മുത്തശ്ശി’ മികച്ച പ്രതികരങ്ങളോടെ സ്ട്രീമിം​ഗ് തുടരുന്നു. ഇരുട്ടിൻ്റെ മറവിൽ മായാജാലവും മന്ത്രവിദ്യകളും ചെയ്യുന്ന ഒരുവളുടെ കഥ പറയുന്ന പരമ്പര ഇതിനോടകം തന്നെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി. ഒരിടവേളക്ക് ശേഷം മലയാളത്തിൽ വീണ്ടുമൊരു ഹൊറർ ഡ്രാമ എത്തിയതിൻ്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അമിത് ചക്കാലക്കൽ, അഖില ഭാർഗവൻ, കെ പി എ സി ലീല, ഓർഹാൻ ഹൈദർ, രാജേഷ് ശർമ്മ എന്നിവരാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ‘സീ5’ലൂടെ പുറത്തുവിട്ട ഈ സീരിസിൽ 6 എപ്പിസോഡുകളാണുള്ളത്.

സാധാരണ ഹൊറർ പരമ്പരകളിൽ നിന്നും വ്യത്യസ്തമയ് ഒരുക്കിയ സീരിസ് പ്രേക്ഷകർക്ക് തികച്ചും വേറിട്ട ദൃഷ്യാനുഭവമാണ് സമ്മാനിക്കുന്നത്. മിത്തുകളെ ആസ്പദമാക്കി ഒരുക്കിയ സീരീസ് കേരളത്തിലെ ഫോക്ലോർ അധിഷ്ഠിത കഥപറച്ചിലിന്റെ പുതിയൊരു മുഖമാണ് തുറന്നു കാണിക്കുന്നത്. പ്രേതം, ഭൂതം, മാടൻ, മറുത, ചാത്തൻ തുടങ്ങി പലതരത്തിലുള്ള ശക്തികളെ പരാമ‍ർശിക്കുന്ന സിനിമകൾ കണ്ട പ്രേക്ഷകരിലേക്ക് ഇത്തവണ എത്തിയിരിക്കുന്നത് ഒരു രക്ഷസിൻ്റെ കഥയാണ്. 90കളാണ് കഥാപാശ്ചാത്തലം90കളാണ് കഥാപാശ്ചാത്തലം. കേരള-കർണാടക അതിർത്തിയോട് ചേർന്നുള്ള ഒരു തുളു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. മനസ്സിനെ ഭയപ്പെടുത്തുന്ന കാഴ്ചാനുഭവവും ഹൃദയമിടിപ്പ് ഉയർത്തുന്ന പശ്ചാത്തല സം​ഗീതവും ചേരുന്നതോടെ കണ്ണിമവെട്ടാതെ 6 എപ്പിസോഡും ഒറ്റ ഇരുപ്പിന് കണ്ട് തീർക്കും. മലയാളത്തിൽ അടത്തെങ്ങും ഇത്രയേറെ ക്വാളിറ്റിയോടെ ഒറ്റൊരു സീരിസ് ഇറങ്ങിയിട്ടില്ല. കഥയിലെ കാന്തിയെ എന്ന കഥാപാത്രത്തിൻ്റെ മുടിയും കണ്ണും വസ്ത്രരീതിയുമാണ് പരമ്പരയുടെ ഹൈലൈറ്റ്. ആദ്യ ഭാ​ഗം കണ്ടു തുടങ്ങുമ്പോൾ തന്നെ രാജൻ്റെ അമ്മ എന്താണിങ്ങനെ എന്ന ചോദ്യമാണ് പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടിയെത്തുക. പിന്നീടുള്ള ഓരോ എപ്പിസോഡും ആ ചോദ്യത്തിനുള്ള ഉത്തരമാണ് പ്രേക്ഷകൻ തിരയുന്നത്. ഒടുവിൽ അത് ‘കാന്തി’ എന്ന പേരിൽ ചെന്നെത്തുന്നു.

പൂർണ്ണമായും ആസ്വദിച്ച് കാണാവുന്ന നല്ലൊരു ഹൊറർ ഡ്രാമയാണ് ‘മുത്തശ്ശി’. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ കാന്തിയെ കെപിഎസി ലീലയും ശ്രീഥറിനെ രാജേഷ് ശർമ്മയും രാജനെ അമിത് ചക്കാലക്കലും ലീലയെ അഖില ഭാർഗവനും ശ്രീകുട്ടനെ ഓർഹാൻ ഹേദറുമാണ് അവതരിപ്പിച്ചിരിക്കുന്നത്.
റേറ്റിംഗ് : 3/5

Advertisement
WhiteswanTV Footer