ഗള്‍ഫ്: ഗള്‍ഫ് മേഖലയിലെ സംഘർഷത്തെ തുടര്‍ന്ന് ദുബായിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവാണ്. അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പല വിമാനങ്ങളും ആളില്ലാത്ത നിലയിലാണ് പറക്കുന്നത്. പാരീസില്‍ 600 സീറ്റുള്ള എയര്‍ബസില്‍ വെറും 25 യാത്രക്കാര്‍ മാത്രം ഉണ്ടായതായി റിപ്പോര്‍ട്ട്.
ദുബായില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ തിരക്ക് ഉണ്ടെങ്കിലും തിരിച്ചുവരുമ്പോൾ യാത്രക്കാര്‍ കുറവായതിനാല്‍ എമിറേറ്റ്‌സ് പല വിമാനങ്ങളും കാലിയായി പറക്കുന്നു. ഡ്രോണ്‍ ആക്രമണങ്ങളും ഇറാന്റെ മിസൈല്‍ ഭീഷണിയും സ്ഥിതിഗതിയെ മോശമാക്കി; കഴിഞ്ഞ തിങ്കളാഴ്ച ദുബായ് വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് തീപിടിച്ചതും സേവനങ്ങള്‍ മണിക്കൂറുകള്‍ നിർത്തേണ്ടി വന്നതും ശ്രദ്ധേയമാണ്.
യാത്രക്കാര്‍ കുറവായാലും ചരക്ക് വിമാനങ്ങള്‍ നിയന്ത്രിതമായി പ്രവര്‍ത്തിക്കുന്നു, പ്രത്യേകിച്ച് ഹോര്‍മുസ് കടലിടുക്ക് അടച്ചതിനെത്തുടര്‍ന്ന് ആവശ്യസാധനങ്ങള്‍ എത്തിക്കുന്ന പ്രധാന മാര്‍ഗ്ഗം വിമാനങ്ങളായി മാറിയിട്ടുണ്ട്. എമിറേറ്റ്‌സ് ബോയിംഗ് 777 ഉപയോഗിച്ച് ചരക്കുകള്‍ എത്തിക്കുകയാണ്. ഖത്തര്‍ എയര്‍വേയ്സ്, ഇത്തിഹാദ് എന്നിവയും സര്‍വീസുകള്‍ കുറച്ചുവെച്ചിട്ടുണ്ട്.






